Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#A Writing Contest with a TWIST

SEE WINNERS

Share with friends

ഹോസ്റ്റലിനെ കേന്ദ്രീകരിച്ചു ഒരു ചെറുകഥ എഴുതി 45,000 രൂപ  വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

പക്ഷേ മത്സരത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്: നിങ്ങളുടെ ചെറുകഥ വായിച്ചാൽ സ്റ്റോറിമിറർ പ്രസിദ്ധീകരിച്ച “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം. 

ഇതെങ്ങനെ ചെയ്യാനാകും?

  • സ്റ്റോറിമിറർ പ്രസിദ്ധീകരിച്ച "എ (റിയലി) സ്റ്റോളൻ എലെക്ഷൻ" എന്ന പുസ്തകം വായിക്കുക. https://amzn.to/3AeXdIc എന്ന ലിങ്കിൽ ഇത് ലഭ്യമാണ്
  • ആ പുസ്തകത്തിന്റെ കഥയും(അഥവാ ഇതിവൃത്തത്തെയും) കഥാപാത്രങ്ങളെയും മനസ്സിലാക്കുക
  • “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ കഥയുടെ/ഇതിവൃത്തത്തിന്റെ തുടർച്ചയെന്നോണം, പുസ്തകത്തിലെ ഒരു കഥാപാത്രത്തെയെങ്കിലും ഉപയോഗപ്പെടുത്തി ഹോസ്റ്റലിനെ കേന്ദ്രീകരിച്ചു ഒരു ചെറുകഥയെഴുതുക
  • നിങ്ങളുടെ കഥ മത്സരത്തിൽ പരിഗണിക്കണമെങ്കിൽ അത് വായിക്കുമ്പോൾ  “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം
  • സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ കഥ സമർപ്പിക്കുക
  • ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, ഒഡിയ, ബംഗാളി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ കഥകൾ സമർപ്പിക്കാം 
  • കഥയിലെ വാക്കുകളുടെയെണ്ണം കുറഞ്ഞത് 500 എങ്കിലുമുണ്ടാവണം. പരമാവധി പദ പരിധിയില്ല.

മത്സര സമ്മാനങ്ങൾ

മികച്ച കഥയ്ക്ക് സമ്മാനങ്ങൾ നൽകും. നിങ്ങളുടെ രചനകൾ സമ്മാനത്തിനായി പരിഗണിക്കുന്നതിന്, “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന കഥയുടെ തുടർച്ചയായിരിക്കണം നിങ്ങൾ സമർപ്പിക്കുന്ന കഥ; കൂടാതെ ആ കഥയിലെ ഒരു കഥാപാത്രത്തെയെങ്കിലും നിങ്ങളുടെ കഥയിൽ ഉപയോഗിക്കണം.

സ്റ്റോറിമിററിന്റെ വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുക്കും. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.

ഇവയാണ് സമ്മാനങ്ങൾ

  • ഒന്നാം സമ്മാനം 25,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
  • രണ്ടാം സമ്മാനം 10,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
  • മൂന്നാം സമ്മാനം 5,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റ്
  • നാലാം സമ്മാനം 1,000 രൂപ + സ്റ്റോറിമിററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അഞ്ചു രചനകൾക്ക്

മത്സരത്തിന്റെ മറ്റ് നിയമങ്ങൾ

  • (സ്റ്റോറിമിറർ ജീവനക്കാരും "എ (റിയലി) സ്റ്റോളൻ എലെക്ഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവും ഒഴികെ) എല്ലാ ഇന്ത്യൻ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം
  • ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, ഒഡിയ, ബംഗാളി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം
  • കഥയിലെ വാക്കുകളുടെയെണ്ണം കുറഞ്ഞത് 500 എങ്കിലുമുണ്ടാവണം. പരമാവധി പദ പരിധിയില്ല.
  • വ്യക്തിഗതമായ നിലയിൽ വേണം രചനകൾ സമർപ്പിക്കാൻ (രണ്ടോ മൂന്നോ അതിലധികമോ വ്യക്തികളുടെ കൂട്ടമായി രചനകൾ എഴുതുന്നതോ സമർപ്പിക്കുന്നതോ അനുവദനീയമല്ല)
  • സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിലൂടെ വേണം രചനകൾ സമർപ്പിക്കാൻ
  • നിങ്ങളുടെ കഥ മത്സരത്തിൽ പരിഗണിക്കണമെങ്കിൽ അത് വായിക്കുമ്പോൾ “എ (റിയലി) സ്റ്റോളൻ എലെക്ഷൻ” എന്ന പുസ്തകത്തിന്റെ തുടർച്ചയായി തോന്നണം
  • മത്സരത്തിൽ സമർപ്പിക്കുന്ന രചനകൾ  (വിജയിക്കുന്നതും അല്ലാത്തതും)  സ്റ്റോറിമിറർ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചേക്കാം

മത്സരം ആരംഭിക്കുന്ന തീയതി: 2021 നവംബർ 15

മത്സരം അവസാനിക്കുന്ന തീയതി: 2021 ഡിസംബർ 31

രചനകളുടെ തരം: കഥ

ഫലം: 30 march 2022