"പുതിയ രീതിയിൽ പുനർനിർമ്മിച്ച ഒരു പഴയ കഥ ഒരു പുതിയ കഥ തന്നെയാണ്."
- അനോൺ
നിങ്ങൾ എപ്പോഴെങ്കിലും ഒരു സിനിമ കണ്ടിട്ട് നിങ്ങളായിരുന്നു അതിന്റെ രചയിതാവെങ്കിൽ ഒരു പ്രത്യേക രംഗം എങ്ങനെ എഴുതുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു രംഗം മാത്രമല്ല, കഥ മൊത്തത്തിൽ മാറ്റാൻ നിങ്ങൾ ചിന്തിച്ചേക്കാവുന്ന സന്ദർഭങ്ങളും ഉണ്ടായിരുന്നിരിക്കണം.
ഇതിനു നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ, നിങ്ങളുടെയുള്ളിൽ അണപൊട്ടിയൊഴുകാൻ കാത്തിരിക്കുന്ന ഒരു സർഗ്ഗാത്മക പ്രതിഭ ഒളിച്ചിരിപ്പുണ്ട് എന്നതാണ് സത്യം! സ്റ്റോറിമിറർ അവതരിപ്പിക്കുന്ന നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ചിന്റെ മൂന്നാം പതിപ്പിതാ!
നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ച് വളരെ വ്യത്യസ്തമാണ്, ഇത്തവണ മൂന്ന് വ്യത്യസ്ത തലങ്ങളിലേക്ക് മത്സരം വിപുലീകരിച്ചിരിക്കുന്നു. നിങ്ങൾക്ക് ഒന്നോ രണ്ടോ അല്ലെങ്കിൽ എല്ലാ മൂന്ന് തലങ്ങളിലോ പങ്കെടുക്കാം. രണ്ടോ അതിലധികമോ തലങ്ങളിൽ പങ്കെടുത്ത് വെല്ലുവിളി പൂർത്തിയാക്കുന്നത് ഞങ്ങളുടെ മെഗാ സമ്മാനത്തിന് നിങ്ങളെ യോഗ്യരാക്കും.
ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്?
നിങ്ങൾക്ക് എഴുതാനായി 30 ദിവസത്തേക്ക് ഞങ്ങൾ 30 വ്യത്യസ്ത സിനിമാ സംബന്ധമായ ആശയങ്ങൾ നൽകുന്നു. ഓരോ ദിവസവും ഞങ്ങൾ തന്നിരിക്കുന്ന സിനിമയുടെ ആശയത്തെ കേന്ദ്രീകരിച്ചു കഥയെഴുതുക. നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം, സിനിമയിൽ നിന്നുള്ള ഒരു പ്രത്യേക രംഗത്തിന്റെ / മുഴവൻ സിനിമയുടെ മറ്റൊരു പുനരാവിഷ്ക്കരണം ഞങ്ങൾക്ക് അയച്ചു തരിക - നിങ്ങളുടെ കാഴ്ചപ്പാടിൽ നിങ്ങളുടെ ഭാവനയിൽ പൊളിച്ചെഴുതിയ സിനിമ. രചനകൾ നിങ്ങൾക്കിഷ്ടമുള്ള ശൈലിയിലും, വിഭാഗത്തിലും, അങ്ങനെ ഏതു തരത്തിലുമാകാം, അത് ആ ദിവസത്തിന്റെ സിനിമയെ അടിസ്ഥാനമാക്കിയാവണം എന്ന് മാത്രം.
ഇന്റർമീഡിയറ്റ് തലത്തിനായുള്ള ആശയങ്ങൾ -
ഭാഷ: ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഒഡിയ, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം
വിഭാഗം: കഥ
നിയമങ്ങൾ:
സമ്മാനങ്ങൾ:
മെഗാ സമ്മാനം
മൂന്ന് ലെവലുകളിൽ ഏതെങ്കിലും 2 ലെവലുകൾ/തലങ്ങൾ നിങ്ങൾ ശരാശരി എഡിറ്റോറിയൽ സ്കോർ 7-ൽ കൂടുതൽ നേടി പൂർത്തിയാക്കുകയാണെങ്കിൽ, മത്സരവിജയിയുടെ ട്രോഫിയ്ക്കൊപ്പം സ്റ്റോറിമിററിൽ നിന്ന് സൗജന്യമായി നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള കോണ്ട്രാക്റ്റും നേടാൻ നിങ്ങൾ അർഹരാകും.
രചനകൾ സമർപ്പിക്കുവാനുള്ള കാലയളവ്: 2021 നവംബർ 1 മുതൽ ഡിസംബർ 5 വരെ
ഫലം: 2022 ജനുവരി 20
നിർദേശങ്ങൾക്കും ചോദ്യങ്ങൾക്കും:
ശ്രദ്ധിക്കുക: നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ച് ഈ പതിപ്പിൽ മൂന്ന് തലങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഒന്നോ രണ്ടോ അല്ലെങ്കിൽ എല്ലാ മൂന്ന് തലങ്ങളിലോ പങ്കെടുക്കാം.