Hanoona Sayyidha

Others

4  

Hanoona Sayyidha

Others

പരിണയം💙

പരിണയം💙

5 mins
297


ഉറക്കം വിട്ട് മാറിയവൾ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. അവിടെ നടക്കുന്ന കാഴ്ച അവളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അവൾ വികസിച്ച മിഴികളോട് അവന്റെ പ്രവർത്തികളെ നോക്കി കണ്ടു.


" ഇയ്യ് ന്താ പറീണേ ഞാൻ അടിച്ചോരി തുടക്കണന്നൊ അതൊക്കെ അന്റെ പണിയല്ലേ ഇഷാ " അവളുടെ ഹൃദയം ഒരുവന്റെ വാക്കുകൾ ഓർക്കവേ വ്യസനിച്ചു.


" ആഹാ നീയെഴുന്നേറ്റോ ഞാൻ കണ്ടില്ല " അവളുടെ ആലോചനയെ മുടക്കിക്കൊണ്ടവന്റെ ശബ്‌ദം ഉയർന്നു. അവൾ വെറുതെ ചിരിച്ചു. അവനും തിരികെ ചിരിച്ച്ചൂൽ അവിടെയിട്ട് നടന്നകന്നു. തിരിച് ഹാളിലേക്ക് വരുമ്പോൾ അവന്റെ കയ്യിൽ രണ്ട് കപ്പ് ഉണ്ടായിരുന്നു. ഒന്നവൾക് നേരെ നീട്ടി മറ്റേതവൻ ചുണ്ടോട് ചേർത്തു.


" ഇതൊക്കെ ഞാൻ ചെയ്യുമായിരുന്നു " അവൾ വ്യക്തമാക്കി.


" ദിസ്‌ ഈസ്‌ നോട് യുവർ ഓൺ റെസ്പോൺസിബിലിറ്റീസ് ഇറ്റ്സ് മൈ ടൂ " അവൻ സോഫയിൽ ഇരുന്നു. അവൾ അവൻ എതിർവശമുള്ള കസേരയിലും.


" തന്റെ നോവൽ ഞാൻ വായിച്ചിരുന്നു നന്നായിരുന്നു " അവൾ അഭിമാനത്തോടെ തലയുയർത്തി പ്രസന്നമായ ചിരി അവളിൽ വിടർന്നു.


" എന്റെ ഭാര്യ നോവലിസ്റ്റ് ആണെന്ന് പറയാൻ എനിക്ക് വല്ലാത്ത അഭിമാനം തോന്നും എപ്പോഴും "


" ഓഹോ താൻ പൊക്കി പൊക്കി എന്നെ ആകാശം മുട്ടിച്ചു അവസാനം അവിടുന്ന് തള്ളിയിടാനുള്ള ഏർപ്പാടാണോ " അവൾ തമാശിച്ചു അവൻ ചിരിച്ചു.


" ബ്രഷ് ചെയ്തില്ലായിരുന്നു അല്ലെ " അവന്റെ ചോദ്യമെത്തിയതും അവൾ അക്കിടി പറ്റിയതുപോലെ തലക്കടിച്ചു.


" ഞാൻ ബ്രഷ് ചെയ്യുന്നതിന് മുന്നേ താനെനിക്ക് ചായ തന്നു "


" ഞാൻ തന്നെന്നു കരുതി താൻ ബ്രഷ് ചെയ്യാതെ ചായ കുടിക്കാമോ "


" അല്ലെങ്കിലും ബ്രഷ് ചെയ്യാതെ കുടിക്കുന്ന ചായ സൂപ്പറാണ് " അവൾ വിട്ടുകൊടുക്കാതെ ചായ മൊത്തിക്കൊണ്ട് എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു. അവൾ ചായ അറപ്പോടെ ഇറക്കി മുഖം ചുളിച്ചു.


അവന്റെ മുന്നിൽ തോൽക്കാതിരിക്കാൻ മാത്രമവൾ ഒരിറയ്ക്കു കൂടി കുടിച്ചു.


" ഒന്ന് പൊയ്ക്കാ പെണ്ണെ പല്ല് തേക്കാതെ ചായ കുടിക്കാനാ ടേസ്റ്റ് അനക് വേണോ " അവന്റെ കുസൃതി നിറഞ്ഞ ഭാവവും ആ രംഗവും നിറം മങ്ങാതെ അവളുടെ മനതാരിൽ തെളിഞ്ഞു വന്നു. പൊടുന്നനെയവളുടെ മുഖം മങ്ങി ഹൃദയം നൊന്തു. കണ്ണുകൾ നീറി. ബാൽക്കണിയുടെ റൈലിംഗിൽ പിടിച്ചു നിന്നു.


അവൻ അടുത്ത് വന്ന് അവളോട് അല്പം വിട്ട് നിന്ന് ചായ മൊത്തി.


" ഇഷാ... ഈ വ്യൂ ഞാൻ ഓക്കേ അല്ലാത്തപ്പോഴൊക്കെ എന്റെ മനസ്സിനെ എപ്പോഴും ശാന്തമാക്കാറുണ്ട് " അവൻ തങ്ങളുടെ എതിർ വശം കാണുന്ന മലനിരകളിലേക്കും വളർന്ന് മുറ്റം നിൽക്കുന്ന വാക മരങ്ങളെയും മറ്റെന്തെല്ലാമോ മരങ്ങളെയും മലയുടെയും മരങ്ങളുടെയും ഇടയിൽ തെളിനീരോടെ ശാന്തമായി ഒഴുകി പോകുന്ന അരുവിയെയും നോക്കിയവൻ പറഞ്ഞു. അവൾ തലയുയർത്തി നോക്കി. അവളെ തലോടി കാറ്റ് വീശിയടിച്ചു. മരങ്ങൾ ഇല പൊഴിച്ചാടിയുലഞ്ഞു.


അവൾ അവനെ തല ചെരിച്ചു നോക്കി. കാറ്റിനെ കണ്ണടച്ചു ആസ്വദിച്ച് ആവാഹിച്ചെടുക്കകയാണവൻ. പ്രകൃതിയെ ആസ്വദിച്ച നിൽക്കുന്നവനെ കാണെ അവൾക് വല്ലാത്ത സന്തോഷം തോന്നി. അവളുടെ മുഖത്ത് വീണ്ടും ആനന്ദത്താലുള്ള ഹാസം വിടർന്നു.


" ഇങ്ങനെയൊരാളെയായിരുന്നില്ലേ ഞാനും ആഗ്രഹിച്ചത്? " അവൾ ആനന്ദത്തിന്റെ പരമകോടിയിൽ എത്തിനിന്നു. അവളുടെ നോട്ടം വീണ്ടും പ്രകൃതി കട്ടെടുത്തു. എത്ര നേരം അവൾ അവിടെ നിന്ന് പ്രകൃതി ആസ്വധിച്ചെന്നറിയില്ല. കണ്ടിട്ടും കണ്ടിട്ടും അവൾക് മതിയായില്ല. അവൻ വിളിക്കുമ്പോഴാണ് അവയിൽ നിന്നും കണ്ണുകളെ നിർബന്ധപൂർവ്വം പറിച്ചെടുത്തത്.


" എന്താ ചായ കുടിക്കാതിരുന്നേ ബ്രഷ് ചെയ്യാതെ കുടിച്ചിട്ട് ടേസ്റ്റ് പോരെ " അവൻ അവളുടെ കപ്പിലേക്ക് നോക്കിയവളെ കളിയാക്കി. അവൾ ഇളിഭ്യയായി. അവൾ കപടമായി മുഖം കോട്ടി ബാൽക്കണിയിൽ നിന്നും നടന്ന് തിരിച്ചു ഹാളിൽ വന്ന് ചായ കപ്പ്‌ ടേബിളിൽ വെച്ച് കെറുവോടെ റൂമിലേക്ക് പോയി. അവൾ പോകുന്നതും നോക്കിയവൻ ചിരിയോടെ നിന്നു. പിന്നീട് ചായ കപ്പുകൾ എടുത്ത് അടുക്കളയിൽ കൊണ്ടുപോയി വെച്ചു. ഹാളിലേക് വന്ന് ചൂലെടുത്തു അടിച്ചുവാരി വൃത്തിയാക്കി.


റൂമിലേക്ക് എത്തിയവന്റെ കണ്ണുകൾ ചുറ്റുപാടുമലഞ്ഞു ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്‌ദം കേൾക്കുന്നത് കൊണ്ട് അവൻ അവൾ അവിടെയാണെന്ന് ഉറപ്പിച്ച് ബെഡിൽ മലർന്നടിച്ച് കിടന്നു. കണ്ണിൻ കുറുകെ ഇടതു കൈ സ്ഥാനം പിടിച്ചു.


" എനിക്ക് പെട്ടെന്ന് തന്നെ ഉൾകൊള്ളാൻ കഴിയില്ല അസ്‌ലം ഐ നീഡ് ടൈം കാരണമയാൾ എന്നിലത്രയും നിറഞ്ഞു നിൽക്കുന്നുണ്ട് " അവളുടെ വിഷാദവും വിരഹവും നിറഞ്ഞ മുഖമായിരുന്നു അവന്റെ സന്തോഷകരമായ രണ്ടാം ഭാര്യയിലെ ആദ്യരാത്രിയിൽ നേരിടേണ്ടി വന്നത്. അവൻ വല്ലാതെ ഉള്ള് നൊന്തെങ്കിലും അവളെ ഉൾകൊള്ളാൻ കഴിയാതിരുന്നില്ല അവളെ പോലെ തന്നെയായിരുന്നു അവനും. അവൾ ഭർത്താവിൽ നിന്നും അവൻ ഭാര്യയിൽ നിന്നുമെന്ന് മാത്രം.


പിന്നീടുള്ള ഓരോ പുലരികളും വരവേറ്റത് അവളുടെ " കാക്കു " എന്ന് അവൾ വിളിക്കുന്ന അവളുടെ മുൻഭർത്താവ് റമീസിന്റെ നാമം കൊണ്ടായിരുന്നു.

അവളുടെ ഉറക്കങ്ങളെ പോലും അവൻ അത്രമാത്രം സ്വാധീനിച്ചത് കൊണ്ടാകില്ലേ അവളുടെ ഹൃദയം ഇന്നും അവനിൽ നിന്നും വേർപ്പെടാതെ നിൽക്കുന്നതെന്ന് പലയാവർത്തി അവൻ തോന്നിയിരുന്നു അത്‌ പൂർണ്ണമായും സത്യമായിരുന്നു എന്ന് തെളിയിക്കും വിധമായിരുന്നു അവളുടെ പെരുമാറ്റവും. ഒരു പരിധിയിലധികം അസ്ലമിനെ അവൾ അടുപ്പിച്ചിരുന്നില്ല.


റൂമിൽ അവളുടെ കാലൊച്ഛയുടെ ശബ്‌ദം ശ്രവിച്ചുകൊണ്ടാണ് അവൻ ആലോചനയെ വേർപ്പെടുത്തിയത്. അവൻ കണ്ണുകൾക്ക് കുറുകെ വെച്ച കൈ മാറ്റി ചുറ്റും നോക്കി.


അതാ അവിടെ കണ്ണാടിക്ക് അഭിമുഖകമായി അവൻ പിന്തിരിഞ്ഞ് നിൽക്കുന്നു. തലയിൽ ചുറ്റിയ തൂവർത്തിൽ നിന്നും അപ്പോഴും വെള്ളം ഇറ്റി വീഴുന്നുണ്ട്. ഒരിറ്റ് വെള്ളം അവളുടെ വെളുത്ത പിൻകഴുത്തിലൂടെ ഒലിച്ചിറങ്ങി ടി ഷർട്ടിനുള്ളിൽ അഭയം തേടി. അവൻ അവളോട് പറ്റിച്ചേർന്ന ഒഴുകുന്ന വെള്ളത്തുള്ളികളോട് അസൂയ തോന്നാതിരുന്നില്ല. അവൻ യാന്ത്രികമായി അവൾക്കടുത്തേക്ക് എഴുന്നേറ്റ് നടന്ന് അവളുടെ പിന്നിൽ നിന്നു.


അവളുടെ കഴുത്തിൽ പതിയുന്ന അവന്റെ ചുടുനിശ്വാസങ്ങൾ അവളെ പൊള്ളിച്ചു. കണ്ണാടിയിലേക്കവൾ കണ്ണുകളുയർത്തി നോക്കി. അവളുടെ ക്രാമാതീതമായി മിടിക്കുന്ന ഹൃദയത്തെ സൂചിപ്പിച്ചുകൊണ്ടവളുടെ കുഞ്ഞു മാറിടങ്ങൾ ഉയർന്നു പൊങ്ങി താണു കൊണ്ടിരുന്നു. അവന്റെ കണ്ണുകളപ്പോഴും കഴുത്തിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികളിലായിരുന്നു. അവന്റെ നാവും ചുണ്ടുകളും അവയെ നുണഞ്ഞെടുത്തു. അവളുടെ അടിവയറ്റിലൂടെയൊരാന്തൽ വേഗത്തിൽ മുകളിലേക്കോടി. അവളുടെ കണ്ണുകലടഞ്ഞു നിശ്വാസ ശബ്ദങ്ങളവളിൽ നിന്നുമുയർന്നു. അവനാ ശബ്ദങ്ങൾ ഉന്മാദിയാക്കി. അവളെ ചുറ്റിപിടിച്ചു കഴുത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന ഓരോ തുള്ളികളെയും നുകർന്നെടുത്തു. അവൾ ഉയർന്നു പൊങ്ങി തിരിഞ്ഞു നിന്നു. അവൻ അതിഷ്ടപ്പെടാതെ മുഖം ചുളിച്ചു. അവൾ അവന്റെ കഴുത്തിലൂടെ കൈകൾ പിണച്ചു.


ചുണ്ടുകൾ പതിയെ മന്ദഹാസം മൊഴിഞ്ഞു ചിരിയുടെ അവസാനം ഇണയെ പിണഞ്ഞുകൊരുത്തു. ആദ്യത്തെതായിരുന്നില്ല ഇരുവർക്കും എന്നാൽ മനോഹരമായ അവരുടെ ഒന്നായിരുന്നു ആ ചുംബനം. ചുണ്ടുകൾ വീർപ്പിരിഞ്ഞു. കണ്ണുകൾ കൊരുത്തു. കാമമോ പ്രണയമോ ഇരുകണ്ണിലും തിളങ്ങുന്നത്? അനന്തമായ പ്രണയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതിലവൾ ആഹ്ലാദിച്ചു. അവളവനെ വാരിപ്പുണർന്നു ഇറുകെ ഇറുകെ ഇറുകെ. അവനവയെ പ്രണയത്തോടെ സ്വീകരിച്ചു.


" ഇങ്ങനെ നിന്നാൽ ഇന്ന് പട്ടിണി ആവും " കുസൃതി നിറഞ്ഞ അവന്റെ ധ്വനിയവളെ കുളിരണിയിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്തു. അവളുടെ കൈകൾ അയഞ്ഞു.


മുഖത്ത് തെളിഞ്ഞ പ്രസന്നമായ ചിരിയോടെയവൻ അവളെ നെറുകയിൽ ചുംബിക്കുകയും ചെയ്ത് അവളിൽ നിന്നും വേർപ്പെട്ടു.


" ചായ കുടിച്ചില്ലല്ലോ വാ കുടിക്കാം ഒപ്പം ബ്രേക്ക്‌ഫാസ്റ്റും ഉണ്ടാക്കാം " അവൾ സമ്മതപൂർവ്വം തലയാട്ടി. അടുക്കളയിലേക്ക് പോയി.


ഫ്ലാസ്ക്കിലുണ്ടായിരുന്ന ചായ കപ്പിലേക്ക് പകർന്ന അവൾ ചുണ്ടോട് ചേർത്തു.


" നന്നായി ചായ വെക്കാനറിയാവുന്നത് എനിക്ക് ഇത്ര രുചിയിൽ ഉണ്ടാക്കാൻ അറിയില്ല " അവൻ സ്നേഹത്തോടെ ചിരിച്ചു.


" ചപ്പാത്തി ഉണ്ടാക്കാം " അത്രയും പറഞ്ഞ് കപ്പ് സ്ലാബിൽ വെച്ച് അവനടുത്ത് വന്ന് നിന്ന് കുമിഞ്ഞ് ഷെൽഫ് തുറന്ന് ചപ്പാത്തി മാവെടുത്തു.


" ഞാൻ കുഴക്കാം തനിക് ഉരുളകളാക്ക് അത്‌ കഴിഞ്ഞ് ഞാൻ പരത്താം ഒപ്പം താൻ ചുട് പെട്ടെന്ന് പണി കഴിയും " അവൻ സമ്മതമറിയിച്ചു.


അവൾ കുഴച്ചു കഴിഞ്ഞപ്പോഴവൻ മാവിനെ ഉരുളകളാക്കി അവളൊപ്പം പരത്തി. ഉരുകളാക്കി കഴിഞ്ഞതും അവൻ ചപ്പാത്തി ചുടുന്ന പാൻ എടുത്ത് അടുപ്പിൽ വെച്ചു ചൂടായതും ചുട്ടുതുടങ്ങി.


ഇത്പോലെ ഒരിക്കൽ പോലും തന്റെ കൂടെ അടുക്കളയിൽ മുൻ ഭർത്താവ് സഹായിച്ചില്ലെന്നും സഹായിക്കൽ പോയിട്ട് കൂടെ വന്ന് അടുക്കളയിൽ നിന്നിട്ട് പോലുമില്ലന്നവൾ വേദനയോടെ ഓർത്തു.

ഒന്നിൽ പിഴച്ചാൽ ഒരിക്കലും രണ്ടിൽ പിഴക്കില്ലെന്ന് അവൾ ആത്മാർത്ഥയോടെയും സന്തോഷത്തോടെയും ഓർത്തു.


" അസ്‌ലം പോയി കുളിച്ചിട്ട് വാ ഞാനപ്പോഴേക്കും കറി റെഡിയാക്കാം "


" ഞാനും സഹായിക്കാം "


" വേണ്ട പോയി കുളിക്ക് " കട്ടായം പോലവളത് പറഞ്ഞപ്പോൾ അവൻ ചിരിയോടെ അനുസരിച്ചു.


അവളുടെ മാറ്റത്തെയോർത്ത് അവനേറെ സന്തോഷിച്ചു. ആ സന്തോഷം നിലനിർത്തികൊണ്ട് തന്നെ ആവേശത്തോടെ കുളിച്ചിറങ്ങി. അവൻ കുളിച്ചിറങ്ങി വന്നപ്പോഴേക്കും അവളെല്ലാം ഡെയിനിങ് ടേബിളിൽ നിരത്തി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.


ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു പുസ്തകങ്ങളെ പറ്റിയും മറ്റുമെല്ലാം ഒത്തിരി സംസാരിച്ചു. ഉച്ച വരെ ഇരുവരും ഒന്നിച്ചിരുന്നു.


ഉച്ച തിരിഞ്ഞ് അവൻ ജോലിസ്ഥലത്തിൽ നിന്നും കാൾ വന്ന് അർജന്റായി അങ്ങോട്ട് പോകേണ്ടി വന്നു. അവൾ ഏകന്തതയെ കൂട്ടുപിടിച്ച് അവളുടെ തൂലികയെ ചലിപ്പിച്ചു.


വൈകുന്നേരമായപ്പോഴേക്കും അവൻ തിരികെയെത്തിയിരുന്നു. രണ്ട് പേരും തീരുമാനിച്ചതുപോലെ സിനിമക്ക് പോയി. സിനിമ കഴിഞ്ഞപ്പോഴേക്കും രാത്രിയായിരുന്നു.


" ഫുഡ്‌ കഴിച്ചിട്ട് പോകാം " അവളോട് യോജിച്ച് ഇരുവരും ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചു.


" അസ്‌ലം വണ്ടിയിവിടെ ഒതുക്കാമോ "


" എന്തെങ്കിലും വാങ്ങണോ "


" അല്ല... പൂർണ്ണചന്ദ്രനാ ഇന്ന്... നമുക്ക് കുറച്ച് നടന്നിട്ട് വരാം " അവന്റെ കണ്ണുകൾ പ്രണയത്താൽ തിളങ്ങി.


" നിലാവുള്ള രാത്രി ഐ ആം തിങ്കിങ് ഓഫ് യു " അവൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചി അവൾ പൊട്ടിചിരിച്ചു.


വണ്ടി സൈഡ് ആക്കി നിർത്തി. രണ്ട് പേരും തിരക്കേറിയ റോഡിന്റെ ഒരു വശം ചേർന്ന് കൈകൾ കോർത്തു നടന്നു. പലതും പറഞ്ഞു ചിരിക്കുന്നു. കാണുന്നവർ ഒരുപക്ഷെ അസൂയയോടെ അവരെ നോക്കുന്നുണ്ടായിരിക്കാം.


അവനെന്തിനോ തിരിഞ്ഞു നോക്കിയപ്പോഴാണ് അവരെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ നോക്കുന്ന ഒരു ജോഡി കണ്ണുകൾ കാണുന്നത്. ആദ്യവൻ പരിചയം തോന്നിയില്ലെങ്കിലും പിന്നെ മനസ്സിലായി അവളുടെ മുൻ ഭർത്താവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. അസ്‌ലം അധികാരത്തോടെ അവളെ ചേർത്ത് പിടിച്ചു. ആ ചെറുപ്പക്കാരൻ അവരെ പുച്ഛത്തോടെ നോക്കി തിരിഞ്ഞു നടന്നു.


സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്‌....



Rate this content
Log in