Hibon Chacko

Drama Romance Tragedy

4  

Hibon Chacko

Drama Romance Tragedy

VACATION / PART 2

VACATION / PART 2

4 mins
372



©copyright protected

ഇതിനൊപ്പം മിലൻ സോഫയിൽ നിന്നും ചാടിയെഴുന്നേറ്റെന്നപോലെ നിന്നു, പിന്നെ ചിരിഭാവിച്ചു ഏവരോടുമായി മിലനോട് ഇരുന്നുകൊള്ളുവൻ ഭാവിച്ചശേഷം പപ്പാ ചുറ്റുപാടും മനഃപൂർവ്വം പോലെ നോക്കിയശേഷം അരുണിനോടായി ചോദിച്ചു, ഇരുവരോടുമൊപ്പം ലഗ്ഗേജുമായവിടെ നിൽക്കെത്തന്നെ;

“അവളെന്തിയേ..., അനുപമ...?”

   ഉടനടിതന്നെ മിലനെ ഒന്ന്‌ മാനിച്ചുപോയശേഷം അരുൺ മറുപടിയായി മറ്റൊരു പ്രത്യേകഭാവം ആകെ പ്രകടമാക്കി പറഞ്ഞു;

“അവള്... അനുപമ, പുറത്തുപോയതാ...

വരാൻ സമയം...”

   ഇതുപറയുന്നതിനൊപ്പം അവനാകെയൊന്ന് കറങ്ങിയപോലെയായി, വാച്ചില്ലാത്ത തന്റെ കൈകളിലേക്ക് സമയം നോക്കിയൊക്കെ.

2

   വലിയൊരംഗം കഴിഞ്ഞഭാവം പ്രകടമാക്കി അരുണും അനുപമയും താമസിക്കുന്ന കെട്ടിടം വിശ്രമിച്ചുനിൽക്കുകയാണ്. മുകളിലെ നിലയിൽമാത്രം എല്ലാത്തിന്റെയും ബാക്കിപത്രമെന്നവിധം ഒരിടത്തായി വെളിച്ചം കാണാം. ചുറ്റുപാടുമുള്ള കെട്ടിടങ്ങളിൽ പരമാവധി അന്ധകാരം നിറഞ്ഞിരുന്നു. എല്ലാത്തിനും സാക്ഷിയെന്നവിധം എതിർവശത്തായി അല്പം മാത്രം പിന്നിലേക്ക് മാറി വെളുത്ത വെളിച്ചം പ്രവഹിപ്പിച്ച് നിലകൊണ്ടിരിക്കുന്ന വഴിവിളക്ക്. അതിന് പിന്നിലായുള്ള കെട്ടിടം അന്ധകാരമുഖരിതമാണ്. രാത്രിയുടെ ശബ്ദങ്ങൾ പതിവായി -പതിവായി അതങ്ങനെ ജീവനറ്റ് നിൽക്കുകയാണ്.

   അല്പനിമിഷം കടന്നുപോയതോടെ കെട്ടിടത്തിലെ രണ്ടാം നിലയിൽ കത്തിനിന്നിരുന്ന വെളിച്ചം പെടുന്നനെ നിലച്ച് ആകെ അന്ധകാരത്തിൽ മുങ്ങിപ്പോയി, കെട്ടിടം. അല്പനിമിഷം അവിടെനിന്നും കൊഴിഞ്ഞതോടെ വഴിവിളക്കിന് പിന്നിലായുള്ള ഇരുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ വെളിച്ചം തെളിഞ്ഞു.

   മധ്യവയസ്സിലേക്കുള്ള വഴിയിൽ സഞ്ചരിക്കുന്ന ഒരു സ്ത്രീയും പുരുഷനും, വെളിച്ചം തെളിഞ്ഞ രണ്ടാം നിലയിലെ റൂമിലെ ഹാളിൽ സോഫയിൽ ഒരുമിച്ചിരിക്കുകയാണ്. വിവിധ നിറങ്ങൾക്ക് പ്രാധാന്യം നൽകുന്ന, ക്യാഷ്വൽ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ആ ഹാളിനോട് ചേർന്നുള്ള അവരുടെ മുറികളെല്ലാം അടച്ചിട്ടിരിക്കുകയാണ് ഭദ്രമായി.

   സ്ത്രീ തന്റെ മുന്നിലെ ചെറിയ ടേബിളിൽ നിന്നും മൊബൈലെടുത്തു, പുരുഷനെ ഒന്നു നോക്കിയശേഷം. പിന്നെ അതിലൊരു നമ്പർ തിരഞ്ഞെടുത്തതിൽ കോൾ ചെയ്തശേഷം അങ്ങേ തലയ്ക്കൽ അനക്കം വെക്കുവാനായി കാത്തിരുന്നു.

“ചേട്ടാ, ചേച്ചി...,

ഞങ്ങളുടെ ഫൈനൽ റിപ്പോർട്ട്‌!”

   താൻ കാത്തിരുന്നത് സംഭവിച്ചപാടെ സ്ത്രീ മൊബൈലിലൂടെ ഇങ്ങനെ പറഞ്ഞശേഷം ഒന്നുകൂടി തന്റെ അടുത്തിരിക്കുന്ന പുരുഷനെ നോക്കി. ശേഷം കോൾ ലൗഡ് സ്പീക്കറിൽ ആക്കി.

“എന്തായി കാര്യം...? പറ,,”

   അങ്ങേ തലയ്ക്കൽ നിന്നും, ലൗഡ് സ്പീക്കർ മോഡിലൂടെ ഇവിടെ ഇരുവർക്കും കേൾക്കാവുന്നവിധം മധ്യവയസ്കന്റെ ശബ്ദം എത്തി ഇങ്ങനെ.

   ഇത് കേട്ടമാത്രയിൽ പുരുഷൻ അർത്ഥരഹിതമാംവിധം തന്റെ ചുറ്റുപാടുമൊന്ന് വീക്ഷിച്ചു. ഇത് ശ്രദ്ദിച്ചശേഷം സ്ത്രീ മറുപടിയായി പറഞ്ഞു;

“ചേട്ടാ, പിള്ളേര് ഒരു രക്ഷയുമില്ല...

ഇന്നും ഇപ്പോൾ ദേ വലിയ ബഹളം കഴിഞ്ഞതേയുള്ളൂ...”

   അങ്ങേ തലയ്ക്കൽ മറുപടിയായി പോലെ, ഇരുവർക്കുമിടയിലെ കുശുകുശുപ്പുകൾ പോലെ എന്തൊക്കെയോ അല്പസമയം തുടർന്നു. സ്ത്രീയും പുരുഷനും കാത്തുനോക്കിയിരിക്കുകയാണ്.

“മോളേ..., എന്നിട്ട്... എന്തായി മോളേ...?!”

മധ്യവയസ്കയുടെ, വീര്യംകുറഞ്ഞ ശബ്ദമാണിങ്ങനെ പിന്നീടെത്തിയത്.

“ഹെന്റെ ചേച്ചീ, ഞങ്ങൾ എത്ര നാളായിട്ടിത് പറയുന്നതാ...

ഇതിപ്പോ വളരെ വഷള് സ്റ്റേജിലാണ് കാര്യങ്ങള്...”

   പുരുഷനെയൊന്ന് നോക്കിയശേഷം സ്ത്രീയിങ്ങനെ മറുപടി പറഞ്ഞതും ഇടയ്ക്കുകയറി മെല്ലെ പുരുഷൻ കഴുത്തല്പം നീട്ടി പറഞ്ഞു;

“... ആ കെട്ടിടത്തിനകത്ത് ചെന്നാലേ കൃത്യം കാര്യമറിയൂ.

എന്തായാലും നമ്മുടെ പിള്ളേർക്ക് രണ്ടിനും ജീവനുണ്ട്.”

   ഈ വാചകം അവസാനിക്കുമ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെ പരസ്പരം നോക്കി. അപ്പോൾത്തന്നെ പഴയപടി പുരുഷൻ തുടർന്നു;

“ഇവിടെ ഇപ്പോ ഞങ്ങളുടെ രണ്ടുപിള്ളേരും ചേട്ടാ,

സ്കൂൾ അടച്ചല്ലൊ... നാട്ടിലേക്ക് ഞങ്ങളുടെ തറവാട്ടിലേക്ക് വിട്ടേക്കുവാ..”

സ്ത്രീ ഒന്നും വകവെക്കാത്തവിധം ഇടയ്ക്കുകയറി;

“ചേട്ടാ ചേച്ചീ, വീണ്ടും പറയുവാ...

കല്യാണം കഴിഞ്ഞിട്ടിപ്പോൾ രണ്ടു വർഷമായി,”

ഒന്നുനിർത്തി സ്ത്രീ തുടർന്നു, സ്വല്പംകൂടി മുന്നോട്ടാഞ്;

“അതൊക്കെ പോട്ടെ...

ആറുമാസം തികയുന്നതിന് മുൻപേ തട്ടുംമുട്ടും തുടങ്ങി ഞങ്ങള് കാണുന്നതാ.”

ഒന്നുകൂടി നിർത്തി തുടർന്നു അവർ;

“ചേട്ടനും ചേച്ചിയും, പിള്ളേരുടെ ഭാവിക്ക്

അവരറിയാതെ ഞങ്ങളെയാണോ ഏൽപ്പിച്ചത്...”

ഇവിടെയൊന്ന് സ്ത്രീ നിർത്തിയതോടെ മധ്യവയസ്കന്റെ മറുപടിയെത്തി സാവധാനം;

“എല്ലാം പ്രശ്നങ്ങളാ മോളേ... അറിയാം ഞങ്ങൾക്ക്.

നിങ്ങള് രണ്ടാളും ഇല്ലായിരുന്നേൽ എന്തായേനെ ഇപ്പോൾ!”

ഉടനടിതന്നെ സ്ത്രീ, കാത്തിരുന്നെന്നവിധം മറുപടി നൽകി;

“ആഹ്, അപ്പോൾ പിള്ളേരുടെ ക്ഷേമം കൃത്യമായി അറിയിക്കേണ്ടത്

ഞങ്ങളുടെ രണ്ടാളുടെയും ബാധ്യതയല്ലേ,,”

   അപ്പോഴേക്കും, അങ്ങേത്തലയ്ക്കലെ എന്തോ തുടക്കത്തെ അവഗണിച്ച് പുരുഷൻ ഇടയ്ക്കുകയറി പറഞ്ഞു;

“അത് ഞങ്ങള് അന്നുതൊട്ട് കൃത്യമായി അറിയിക്കുന്നുണ്ടല്ലോ.

അതല്ലാതെ ഞങ്ങൾക്ക് ഒരു പ്രശ്നവും വിരോധവും അസൂയയുമൊന്നുമില്ല.”

അനുബന്ധമായി സ്ത്രീ കൂട്ടിച്ചേർത്തു;

“ഇങ്ങനെയൊന്നും വിചാരിക്കരുത് ചേട്ടനും ചേച്ചിയും.”

ഉടനടിവന്നു മധ്യവയസ്കന്റെ മറുപടി;

“എന്റെ മക്കളേ നിങ്ങളിത്തരം കാര്യങ്ങൾ ആദ്യംമുതലേ പറയുന്നത്

ഞങ്ങളുടെ മനസ്സിലുണ്ട്, ഇല്ലാഞ്ഞിട്ടല്ല.”

ഒന്നുനിർത്തി അയാൾ തുടർന്നു;

“പിള്ളേരല്ലേ, പുതിയ കാലത്താണ് അവരുടെ ജീവിതം...

കുറച്ചൊക്കെ തട്ടുംമുട്ടും സ്വഭാവികമെന്ന് കരുതാതെ എങ്ങനെയാ.”

ഒന്നുകൂടി നിർത്തി അയാൾ വീണ്ടും തുടർന്നു;

“അവളവിടെ പഠിച്ചവളാണ്, നമ്മുടെ ഭാഷക്കാരനെ

അവിടെത്തന്നെ ഒത്തപ്പോൾ ഞങ്ങളങ്ങു പറഞ്ഞു കെട്ടിച്ചതാ.”

   ഇത്രയുമായപ്പോഴേക്കും മധ്യവസ്‌ക ഇടയ്ക്കുകയറി പറഞ്ഞു, അങ്ങേ തലയ്ക്കൽ നിന്നുതന്നെ;

“ഞങ്ങൾക്കന്ന് എത്ര വിശ്വാസമായാലും,

അവരുടെ നല്ലതിനാ നിങ്ങളുടെ കണ്ണൊന്നിരുന്നോട്ടെയെന്ന് വിചാരിച്ചത്...”

ഇവരുമൊന്ന് നിർത്തി തുടർന്നുവെച്ചു;

“... അത് എന്റെ മക്കള് നിങ്ങള് മറക്കരുത്!”

   ‘അതെ’ എന്ന് ഒപ്പം മധ്യവയസ്കൻ ശരിവെച്ചപ്പോഴേക്കും പുരുഷൻ അല്പം ശബ്ദം താഴ്ത്തി തുടങ്ങി;

“ചേട്ടാ ചേച്ചീ, ഇനി നമ്മള് വെറുതെയിരുന്നുകൂടാ.

രണ്ട് വർഷമായില്ലേ, ഇങ്ങോട്ടൊന്നു ഉടനെ വന്നേ പറ്റൂ.”

ഒപ്പം സ്ത്രീ പറഞ്ഞു, കൂട്ടിച്ചേർത്ത്;

“ആഹ്! ഇതാണ് ചേച്ചീ ഞങ്ങൾക്ക് അവസാനമായി പറയുവാനുള്ളത്.

ഇല്ലെങ്കിൽ ഒന്നും ശരിയാകില്ല.”

പുരുഷൻ നെറ്റിചുളിച്ച് കൂർമ്മതഭാവിച്ച് തുടങ്ങി;

“പിള്ളേര് തമ്മിൽ തട്ടുംമുട്ടും തുടങ്ങി,

അത് കൂടിവന്ന് ഇവിടെവരെ ആയത് കണ്ടില്ലേ... അറിഞ്ഞില്ലേ...”

ഒന്നുനിർത്തി സ്ത്രീയെ നോക്കി, അയാൾ വീണ്ടും തുടർന്നുപറഞ്ഞു;

“ഞങ്ങള് പറഞ്ഞറിഞ്ഞല്ലോ!

ഇതൊന്ന് കൃത്യമായി ബോധ്യപ്പെടുത്തുവാനാ ഞങ്ങള് കുറച്ചുകൂടി സമയം ചോദിച്ചത്.”

ഒപ്പം അങ്ങേത്തലയ്ക്കൽ നിന്നും ഇരുവരുടെയും മറുപടി, ഒരുമിച്ചെത്തി;

“ഞങ്ങൾക്ക് മനസ്സിലായി മക്കളേ.”

   ഒന്നുപെട്ടെന്ന് ശ്വാസമെടുത്ത്, താൻ പിടിച്ചുകൊണ്ടിരുന്ന മൊബൈൽ ടേബിളിൽ വെച്ചശേഷം സ്ത്രീ പറഞ്ഞു;

“അപ്പൊ ഞങ്ങള് പറയുന്നത്, ഇവിടെ വന്ന്

പിള്ളേരുടെ കാര്യത്തിലിടപെട് എന്നാണ്.”

പുരുഷൻ പഴയപടിതന്നെ ഒപ്പംകൂടി;

“പുതിയ കാലമോ പഴയ കാലമോ,

ഇതില് നിങ്ങള് ഇടപെട്ടെ പറ്റൂ.”

സ്ത്രീയും വിട്ടില്ല;

“ഞങ്ങളീ രണ്ടുവർഷം നിങ്ങൾക്കുവേണ്ടിയല്ലേ പിള്ളേരെ നോക്കിയത്.

അപ്പൊ അവരെ നമുക്ക് ശരിയാക്കിയെടുത്തേ പറ്റൂ.”

   പുരുഷന് ധൃതിയിൽ പിന്നീടും കൂട്ടിച്ചേർക്കുവാനുണ്ടായിരുന്നു, സോഫയിൽ ഉറപ്പുമറന്ന് ഇരിപ്പ് തുടരവേതന്നെ;

“പിന്നെ ചേട്ടാ ചേച്ചീ, ഇവിടെ മറ്റ് നെയ്ബേർസ്...

രാത്രിയായാൽ അവരെല്ലാം ലൈറ്റണച്ച് കിടന്നുകളയും...”

ഉടനടിതന്നെ സ്ത്രീ ഇടയ്ക്കുകയറി, വളരെ ശബ്ദം താഴ്ത്തി പറഞ്ഞു;

“പിള്ളേരുടെ അടിയും വഴക്കും കാരണം...

അവരാരും ഇതിലൊന്നും ഇടപെടില്ലന്നേയ്, അവർക്കെന്ത് ചേതം!”

   ഇത്രയുംകൊണ്ടൊന്ന് പെട്ടെന്ന് നിർത്തിയ മട്ടായി സ്ത്രീയും പുരുഷനും, പഴയപടിതന്നെ ചേർന്ന് സോഫയിലിരിക്കെ. ആദ്യത്തേതുപോലെ അങ്ങേ തലയ്ക്കൽ മധ്യവയസ്കനും വയസ്കയും കുശുകുശുക്കുന്നത് കേൾക്കാമെന്നായി ലൗഡ് സ്പീക്കർ മോഡിലൂടെ.

   അല്പസമയം, കൂർമ്മതഭാവിച്ച് സ്ത്രീയും പുരുഷനും കാത്തുനോക്കിയിരുന്നതോടെ മധ്യവയസ്കന്റെ മറുപടിയെത്തി;

“മോളേ, ഞങ്ങളൊന്ന് ആലോചിക്കട്ടെ...

പേടിക്കേണ്ട. ഞങ്ങളങ് വരുവാ എന്തായാലും.”

ഒപ്പമെന്നവിധം മധ്യവയസ്കയുടെ മറുപടിയുമെത്തി;

“ഞങ്ങള് നടത്തിയ കാര്യമല്ലേ, ഇനി കാത്തും നോക്കിയും

ഇവിടിരിക്കുന്നില്ല ഞങ്ങള്.”

   സ്ത്രീയും പുരുഷനും ഇരുന്ന ഇരുപ്പിൽത്തന്നെ പരസ്പരമൊന്ന് നോക്കി. ശേഷം തക്കും പൊക്കും നോക്കാതെ നോക്കി, തങ്ങളുടെ വാചകങ്ങൾ മുറിവിട്ട് പുറത്തേക്ക് പോകുവാതിരിക്കാൻ ഉദ്യമിച്ചെന്നവിധം സ്ത്രീ പറഞ്ഞു;

“ഞങ്ങൾക്കും നിങ്ങളെ കാണാൻ കൊതിയായെന്നേയ്.

പിള്ളേര് രണ്ടും, നിങ്ങളെ കാണട്ടെന്നേയ്.”

   ഇത്തവണ പുരുഷൻ ഒപ്പംകൂടിയത് സ്വയം തലയാട്ടിയായിരുന്നു, മറുപടിയായി. ബാക്കി കാര്യങ്ങളിലേക്ക് കടക്കട്ടെയെന്ന് അറിയിച്ച് അങ്ങേ തലയ്ക്കൽ നിന്നും കോൾ കട്ടായി. സ്ത്രീയും പുരുഷനും കൂർമ്മതഭാവിച്ച് പരസ്പരം ഒന്നുകൂടി നോക്കിയശേഷം, മുന്നിലെ ചെറിയ ടേബിളിൽ അങ്കം കഴിഞ്ഞുകിടക്കുന്ന മൊബൈലിനെ അവഗണിച്ച് പരസ്പരം ഒരുമിച്ച് തങ്ങളുടെ പിന്നിലേക്ക്, ചെറിയ കാറ്റേറ്റ് അനങ്ങിയിരുന്ന വിൻഡോയുടെ വിരിപ്പിന്റെ നേർത്ത കീറലിലൂടെ പുറത്തേക്കെന്നവിധം, അരുണിന്റെയും അനുപമയുടെയും കെട്ടിടത്തിലേക്കെന്നവിധം നോക്കി.

“ഞങ്ങളെ അറിയാത്ത പിള്ളേരെ, ഞങ്ങളെ അറിയിക്കാതെ നിങ്ങള് വന്ന് പോ...”

ഇരുവരുടെയും മനസ്സിലങ്ങനെ ഒരുമിച്ച് മുഴങ്ങി.

//തുടരും...



Rate this content
Log in

Similar malayalam story from Drama