Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Reji wayanad

Classics

2.3  

Reji wayanad

Classics

ജോലിക്കാരി....

ജോലിക്കാരി....

1 min
141


അരികിലിരുന്ന മൊബൈലിൽ നിന്നും അലാറം തുരു തുരെ മുഴങ്ങി...അറ്റമെത്താത്ത ഏതോ ഒരു സ്വപ്നത്തിന്റെ പാതി വഴിയിൽ ഞെട്ടി കണ്ണ് തുറന്നു.....മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ പാഞ്ഞു പോയി.... എന്താണ് സ്വപ്നത്തിൽ കണ്ടത്.  ഓർത്തെടുക്കാൻ പറ്റണില്ലല്ലോ  അലാറം വീണ്ടും മുഴങ്ങി. ഇനി സ്വപനത്തെക്കുറിച്ച് ചിന്തിച്ചാൽ എന്റെ സ്കൂളിൽ പോക്കും മക്കളുടെ പോക്കും അവതാളത്തിൽ ആവും.... പെട്ടന്ന് കട്ടിലിൽനിന്നും എണീറ്റു.. ഒന്ന്‌ തിരിഞ്ഞു നോക്കി...കട്ടിലിൽ അഗാത ഉറക്കത്തിൽ ആൾ അവിടെത്തന്നെ ഉണ്ട്.....

ഇന്ന് ആരാണാവോ  സ്വപ്നത്തിൽ ... അൽപ്പം കലിപ്പിലൊന്നു നോക്കിആവൾ തിരിഞ്ഞു നടന്നു....


നേരെ ബ്രക്ഷിൽ അൽപ്പം പേസ്റ്റ് തേച്ചു പിടിപ്പിച്ചു ബാത്രൂംമിലേക്ക് കടന്നു....ഇന്ന്  കുളിക്കണോ ഒരു മടി...എന്നത്തേയും പോലെയാവണ്ട ഇന്ന് കുളിച്ചേക്കാം....


പെട്ടന്ന് അടുക്കളയിലേക്ക് വന്നു ...ചായ അടുപ്പിൽ വെച്ച്..നേരെ മക്കളെ വിളിക്കാൻ പോയിപെട്ടന്നൊന്നും എണീക്കില..മോളെ എടുത്തോണ്ട് വരണം, പല്ല് തേക്കാൻ കൂടെ നിൽക്കണം.....


മുറ്റത്തു നിന്ന് വാപ്പയുടെയും ഉമ്മയുടെയും  സംസാരം കേൾക്കുന്നുണ്ട്... ഏതോ പണിത്തിരക്കിലേക്കാണെന്നു തോന്നുന്നു..അവൾ മനസ്സു കൊണ്ട് പറഞ്ഞു...


അടുക്കളയിൽ അവൾ തിരക്കായി... ഡാ  ടൈം ടേബിൾ നോക്കി ബുക്ക്കളെല്ലാം ബാഗിലേക്ക് വച്ചേ... മോനോട്‌ അവൾ വിളിച്ച് പറഞ്ഞു...


പെട്ടന്ന് നോക്കിക്കേ നിങ്ങളെ വിട്ടിട്ടു വേണം  എനിക്ക് പോകാൻ... അടുക്കളയിൽ ഏകദേശം എല്ലാം റെഡിയായി വരുന്നു...

ടേബിളിലേക്ക് ഓരോന്നായി എടുത്ത് വച്ചു എല്ലാരും വന്നേ  ചായ കുടിക്കാം ...അവൾ ഉറക്കെ പറഞ്ഞു...


ഇടയ്ക്കു ചുമരിലിരിക്കുന്ന ക്ലോക്കിലേക്ക് ഒന്ന്‌ കണ്ണോടിച്ചു...

സമയം 8.45....

ചായകുടി കഴിഞ്ഞു പാത്രങ്ങളെല്ലാം ഒന്നൊതുക്കി....പെട്ടന്ന് അകത്തേക്ക് പോയി...കയ്യിൽ കിട്ടിയ ഒരു ചുരിതാറിട്ടു... ഒരു ഷാൾ എടുത്ത് തോളിലേക്ക് ചുറ്റി... കണ്ണാടിയിലേക്ക് ഒന്ന്‌ നോക്കി...

ഒരു ചെറിയ പുഞ്ചിരി കണ്ണാടിക്ക് നൽകി  ചെറിയ ബാഗ് എടുത്ത് തോളിലിട്ട് അവൾ മുറ്റത്തേക്കിറങ്ങി....


മുറ്റത്തെ ചെടികളിലേക്ക് ഒന്ന്‌ കണ്ണോടിച്ചു ...

ചെടികൾക്ക് വല്ലാത്തൊരു മനോഹാരിത ഉള്ളപോലെ തോന്നി...

കുറച്ചുകൂടി ചെടികൾ നടനം..

.

ഓ അതിനിനി എപ്പഴാ സമയം... സമയം കിട്ടിയാൽ തന്നേ  ഈ മുടിഞ്ഞ നടുവേദനയും വെച്ച് ..

ആ എന്നാണോ ഇനി ഡോക്ടറേ ഒന്ന്‌ കാണാൻ പറ്റുക... മനസ്സിൽ  പറഞു അവൾ പുറത്തേക്കിറങ്ങി 

സ്കൂളിനെ ലക്ഷ്യം വെച്ച്  നടന്നു... ഇടക്ക് ഫോൺ എടുത്തു വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ ഒന്ന്‌ കണ്ണോടിച്ചു...പിന്നെ മെസ്സേജുകളിലേക്ക് നോക്കി...


എണീറ്റില്ലാ എന്ന് തോന്നുന്നു....


എണീറ്റില്ലേ ഒരു മെസ്സേജ് അയച്ചു... ഒരു ചെറിയ ചിരിയോടെ മൊബൈൽ ബാഗിലേക്ക് വച്ചു സ്പീഡിൽ നടന്നു...

ആകെ മൂന്നുപേരെ ഉള്ളൂ .. ഇന്നിനി ആരൊക്കെയാണോ ലീവ് എടുക്കുന്നത് ........


Rate this content
Log in

Similar malayalam story from Classics