Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#31 Days : 31 Writing Prompts (Season 3)

SEE WINNERS

Share with friends

മുകളിലുള്ള ബാനറിലെ ചിത്രമാണ് ഇന്നത്തെ വിഷയം.

എപ്പോഴെങ്കിലും നിങ്ങൾക്ക് ഒരുപാടു എഴുതണമെന്നു ആഗ്രഹം തോന്നുകയും എന്നാൽ എഴുതാൻ നല്ല വിഷയങ്ങൾ കിട്ടാതിരിക്കുകയും ചെയ്തിട്ടുണ്ടോ? ഇനിയെന്തെഴുതണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ? നിരുത്സാഹപ്പെടേണ്ട, ഞങ്ങൾ നിങ്ങളെ സഹായിക്കാം!!  

സ്റ്റോറിമിറർ "31 ദിവസങ്ങൾ: എഴുതാനുള്ള 31 ആശയങ്ങൾ(31 Days : 31 Writing Prompts)" എന്ന മത്സരത്തിന്റെ മൂന്നാം പതിപ്പുമായി നിങ്ങളിലേക്കെത്തുന്നു - ഓരോ ദിവസവും നിങ്ങളുടെ സർഗ്ഗാത്മകതയെയും, ചിന്തകളെയും, ഭാവനയെയും ഉണർത്തുന്ന ഒരു സവിശേഷ സാഹിത്യ രചനാ മത്സരമാണിത്.

മുകളിൽ കൊടുത്തിരിക്കുന്ന ബാനറിലെ ചിത്രത്തെ അടിസ്ഥാനമാക്കി നിങ്ങളൊരു കഥയോ കവിതയോ എഴുതേണ്ടതുണ്ട്. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ എഴുതാം - തമാശയോ, ത്രില്ലറോ, നാടകീയതയോ അങ്ങനെയെന്തുമാവാം. നിങ്ങളുടെ ഭാവനയെ സ്വതന്ത്രമാക്കൂ, ഇഷ്ടമുള്ളതെല്ലാം എഴുതൂ.

നിയമങ്ങൾ:

  1. സ്റ്റോറിമിറർ എല്ലാ രാത്രി 12 മണിക്കും ഒരു പുതിയ ചിത്രം, നിങ്ങളുടെ രചനയ്ക്കുള്ള വിഷയം, പ്രസിദ്ധീകരിക്കും.
  2. ബാനറിലെ ചിത്രമായിരിക്കും നിങ്ങൾക്ക് എഴുതാനുള്ള വിഷയം. മുകളിലുള്ള ബാനറിലെ ചിത്രത്തിനെ അടിസ്ഥാനമാക്കി നിങ്ങൾ കഥയോ കവിതയോ എഴുതേണ്ടതാണ്.
  3. ഓരോ വിഷയവും മത്സരത്തിന്റെ അവസാന ദിവസം (ജൂൺ 5) വരെ സജീവമായിരിക്കും. "ഓൾ പ്രോംപ്റ്റ്സ്(All Prompts)" എന്ന ടാബിന് കീഴിൽ നിങ്ങൾക്ക് പഴയ വിഷയങ്ങൾ/പ്രോംപ്റ്റുകൾ കാണാൻ കഴിയും.
  4. എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം കഥകൾ/കവിതകൾ മാത്രം സമർപ്പിക്കണം.
  5. നിങ്ങൾക്ക് സമർപ്പിക്കാവുന്ന കഥകളുടെയോ കവിതകളുടെയോ എണ്ണത്തിന് പരിധിയില്ല, ഓരോ വിഷയത്തിനും നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സമർപ്പിക്കാം. രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  6. എല്ലാ മത്സരാർത്ഥികളും അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  7. പദ പരിധിയില്ല.
  8. ഇമെയിൽ വഴിയോ, ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമായിരിക്കില്ല.
  9. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.
  10. മത്സരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സെർടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിലെ സെർടിഫിക്കറ്റുകൾ എന്ന ഭാഗത്തിന് കീഴിൽ ലഭ്യമാണ്.

വിഭാഗങ്ങൾ:

 കഥ

 കവിത

ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.

സമ്മാനങ്ങൾ:

  • എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
  • തന്നിരിക്കുന്ന കാലയളവിനുള്ളിൽ 31 ആശയങ്ങളെയും അടിസ്ഥാനമാക്കി രചനകൾ സമർപ്പിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും തങ്ങളുടെ രചനകൾ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കാൻ അവസരം നൽകും.
  • എല്ലാ മത്സരവിജയികൾക്കും വിജയി സർട്ടിഫിക്കറ്റ് ലഭിക്കും. 

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 1 മെയ് 2021 മുതൽ 5 ജൂൺ 2021 വരെ

ഫലം: 2021 ജൂലൈ 10

ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287



Trending content