പല്ലവി
പല്ലവി
പൂനിലാവിൽ തേനരുവികൾ
താളം തുള്ളും നേരം...
ശ്യാമസുന്ദരീ നീ മൊഴിയും-
അനുപല്ലവി ആലോലം...
കാശ്മീരം മഞ്ഞുപെയ്യും
ഗ്രാമസന്ധ്യയിലെന്നും...
പൂമുറ്റങ്ങളിലേറ്റുപാടും
പൂങ്കുരുവികളെ!!!..
കാമദേവനമ്പെയ്യും-
നിശാഗന്ധിപൂക്കുമ്പോൾ...
പല്ലവിക്കായി ഞാൻ കുറിച്ചു,
ഹൃദയസരസിലെ രാഗങ്ങൾ ..
ഞാൻ പാടിയ പാട്ടുകളിൽ
തേനെയ്യും കാമബാണം..
തറയ്ക്കുമ്പോൾ ആ നെഞ്ചിൽ-
പിടയുന്നു സംഗീതം.
ഗാനഗംഗ ഒഴുകുന്നു
പരിമളം പടരുന്നു...
ദീപാഞ്ജലി ഒരുങ്ങുന്നു-
താരാപഥങ്ങളിൽ..
രജനിഗന്ധികൾ പൂക്കുന്നു,
പുഷ്പാഞ്ജലിക്കായി..
ചാന്ദ്രികപെൺകൊടിയേ,
ഉറങ്ങാൻ മറന്നുവോ??
രാഗകേളീ സന്ധ്യയിൽ...
മണിവീണ തന്ത്രികൾ
മീട്ടുന്ന ശ്രുതിയിൽ,
ചേർന്നിരുന്നാലാപനത്തിനായി..
പല്ലവിപാടും വരികളിൽ
ഋതുപുഷ്പമായി നീലാംബരി..