Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

JKV NBR

Abstract Classics

3  

JKV NBR

Abstract Classics

പുണ്യമീ ദർശനം

പുണ്യമീ ദർശനം

1 min
1





പന്തളം നാഥനെ
നിൻ സന്നിധിയിൽ
ദർശനമേകുവാൻ 
ആയിരമായിരം ഭക്തന്മാർ..

പുണ്യമാം വ്രത
നാളുകളിൽ
വൃശ്ചിക പുലരികളിൽ
നിൻ നാമം ജപിച്ചു ഞാൻ 
ഉള്ളിലെ സങ്കടങ്ങൾ
ഒഴുക്കിയെങ്ങോ..

നിൻ നാമജപത്താൽ
ശമിക്കുന്നു ഖേദങ്ങൾ..
അടിയങ്ങൾക്കാശ്രയമാം
നാഥൻ നീയേ..

നിൻ നാമമുരിഞൊന്ന്
ഞാൻ നദിയിൽ നീരാടും
നേരം
ഉള്ളിലൊരു ഊർജ്ജമങ്ങനെ 
ഉത്ഭവം കൊള്ളുന്നടിയനിൽ..

നിൻ  തിരുനടയിലെന്നും
നെയ്ദീപം ജ്വലിച്ചിടുന്നു
അവിടുത്തെക്കൊന്ന് നോക്കി
കൈകൂപ്പി തൊഴുതിടുമ്പോൾ 
അടിയനിൽ ആനന്ദം
ചൊരിയും കൃപ നീയേ..

വ്രതശുദ്ധിയാൽ സർവ്വം
ശുദ്ധിയായ് തികഞ്ഞിടുന്നു..
ദോഷങ്ങൾ സർവ്വതങ്ങനെ
ശാന്തമായൊതുങ്ങിടുന്നു..

ആരുമില്ലാതിരുന്നെങ്കിലും
കൈവെടിയില്ലങ്ങുമെന്നും
ഭക്തിയുടെ മൂർധന്യത്താൽ
നിൻ ദർശനം കൊതിച്ചിടുമെന്നും.

ആരുമില്ലാത്തവർക്കും
അഭയമേകിടും നാഥനെ..
അവിടുത്തെ ആശ്രയിച്ചിടും
ജീവിതമാണെൻ ഭുവിൽ..

ശരണം വിളികൾ മുഴങ്ങി
വൃശ്ചിക നാളുകളിൽ
ശരണം വിളികളാൽ ഞാൻ 
ഒരുങ്ങി നിൻ ദർശനമേകാൻ

ശരണജപമരുളി നിറച്ചിടും
നെയ്മുദ്രകൾ..
എന്നിലെ ആത്മാവിനെ വഹിച്ചിടും 
നെയ്മുദ്രകൾ..

ഇരുമുടികെട്ട് ശിരസ്സിലുമേന്തി
തോൾസഞ്ചിയുമായീ അടിയൻ
നഗ്നപാദത്താൽ വരവായ്
അവിടുത്തെ ദർശനമേകാൻ

പുണ്യമാം പമ്പയിൽ മുങ്ങി
തൊഴുതിടും നേരം 
എന്നിലെ പാപകറകൾ
അകന്നിടുന്നു..

ശരണം വിളികളാൽ നാഥാ..
നിന്നരികിലേക്കെത്തും പാതയിൽ
അറിയുകയില്ലയീ കഠിനം
കഠിനമാം മലക്കയറ്റം

അവിടുത്തെ ദർശനത്താൽ
നിർവൃതിപൂണ്ടുവെന്നിൽ
കൺനിറഞ്ഞു കണ്ടുവെന്നിൽ 
മനം നിറഞ്ഞു..

തൊഴുതു മടങ്ങും വഴികളിൽ
പ്രാർത്ഥനയൊന്നുമാത്രം
ഇനിയുമാ തിരുസന്നിധിയിൽ
 വന്ന് ദർശനമേകിടുവാൻ
ഉള്ളിലൊരു മോഹം
ഇനി വരും ആണ്ടുകളിലിനിയും
ദർശനം സാധ്യമാക്കണേ അയ്യപ്പാ..
ശരണം 
സ്വാമി ശരണം അയ്യപ്പാ..

നിൻ ദർശനമീ അടിയനെന്നും 
അമൃതമാണയപ്പാ..
ശരണം സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പാ...

✍️ ജിനേഷ്
      നിലമ്പൂർ 

അയ്യപ്പജയന്തിദിനാശംസകൾ നേരുന്നു..


Rate this content
Log in

Similar malayalam poem from Abstract