Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sheela L.S

Others

4  

Sheela L.S

Others

വിഷു - കണിക്കൊന്നയുടെ ചിന്ത

വിഷു - കണിക്കൊന്നയുടെ ചിന്ത

1 min
250


മേടമിങ്ങെത്തീ

വിഷുവുമെത്തി.

പൂത്തതില്ലെൻ

കണിക്കൊന്ന മാത്രം.


കാറ്റെത്തി മെല്ലെ

കവിളിൽത്തഴുകി 

ആരാഞ്ഞു

എന്തേ നീ പൂത്തില്ല ?

വിഷുവായല്ലോ?


കൊന്നയോതുന്നൂ 

വിഷാദമോടെ

എത്ര പൂവിട്ടാലും

തികയില്ലിവർക്ക് !


ഒരു മാത്ര കൊണ്ടിവരൊ-

ക്കെയുംതീർത്തിട്ടും

മനനമില്ലാത്തൊരീമനുഷ്യ വർഗ്ഗം

എന്മോഹ സൂനങ്ങൾ

തല്ലിക്കൊഴിച്ചിവർ

വലിയവിലയ്ക്കങ്ങുവിറ്റിടുന്നു...


കണ്ണനു കണിയേകാ-

നെന്നുചൊല്ലിയിവർ

എന്റെ സ്വപ്നങ്ങളടിച്ചുടച്ചീടുന്നു.

മാമക മോഹങ്ങൾ

തല്ലിക്കെടു ത്തീടുമിക്കണി

പീതാംബരനങ്ങ ത്രയ്ക്കു പഥ്യയോ?

ചൊല്ലിയതാരാണീ പ്പെരും നുണകൾ?


പൂക്കളെന്മേനിയിൽ

മഞ്ഞപ്പുതപ്പു പോൽ

ചുറ്റിപ്പൊതിയുമാ

കാഴ്ച കാണുവാനാകില്ലേ

കാർമുകിൽ വർണ്ണനങ്ങേറെയിഷ്ടം!


പൂക്കളെന്നോമന

പൈതങ്ങളല്ലയോ

ഞാനീ ധരിത്രി പോലമ്മയല്ലോ !

വിഷു വിഷുവോതിയെൻ

വർഗ്ഗാങ്കുരങ്ങളെ

തല്ലിക്കൊഴിപ്പതന്യായമല്ലേ ?


എന്മക്കളെന്നവകാശമല്ലേ?

ചൊല്ലു നീ മാരുതാ! മാനവർ

കശ്മലരല്ലയോ

എന്മക്കളെക്കൊല്ലും

ഘാതകരല്ലയോ!


ദുര മൂത്തയി വരൊരു

കൊച്ചു പൂമൊട്ടു പോലുമേ

ശേഷിക്കാതൊക്കെയും

തല്ലിക്കൊഴിപ്പതു ന്യായമോ?


പ്രകൃതി സംരക്ഷകരെന്നു

ചൊല്ലുന്നോർക്കും കണി കാണാൻ

കർണി കാരപ്പൂ തന്നെ വേണം'!

നിസ്ത്രപരിവരോടോ-

തിയിട്ടെട്ടെന്തു കാര്യം?


Rate this content
Log in