Nibras Shameem

Drama

2  

Nibras Shameem

Drama

അമ്മ എന്റെ ദേവത

അമ്മ എന്റെ ദേവത

1 min
210


അവൾ ആദ്യമായിട്ട് എഴുതിയ പുസ്തകമാണ്. സ്വന്തം അമ്മയെക്കുറിച്ച് എഴുതിയ പുസ്തകം. അതിൽ ഒരുപാട് സന്തോഷകരമായ നിമിഷങ്ങളുണ്ട്, ദുഃഖകരമായ നിമിഷങ്ങളുമുണ്ട്. അമ്മയോടൊത്തുള്ള അവളുടെ കുഞ്ഞു കുഞ്ഞു ഓർമകളാണ് അതിൽ അവൾ പകർത്തിയത്. അമ്മയോടൊപ്പമുള്ള ജീവിതത്തിന്റെ യാത്രയുടെ ദൂരം വളരെ ചെറുതായിരുന്നു. പക്ഷേ ആ ചെറിയ യാത്രയിൽ പോലും അവൾക്ക് പറയാൻ ഒരുപാടുണ്ട്. വലിയ വലിയ കഥകൾ, ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ,


അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിൽ തുളുമ്പുന്ന എന്തെല്ലോ ഓർമ്മകൾ. ആ ഓർമ്മകൾ കെട്ടി തൂക്കി മനസ്സിൽ സൂക്ഷിക്കാൻ തന്നെയായിരുന്നു അവൾക്കും ഇഷ്ടം. പക്ഷേ എത്ര നാൾ അതിങ്ങനെ മനസ്സിൽ പതിഞ്ഞു കിടക്കും? എത്ര കാലം ആയുസ്സ് ഉണ്ടാവുമെന്നറിയില്ല. അമ്മയുമൊത്തുള്ള ഓരോ നിമിഷങ്ങളും വാക്കുകളിലൂടെ സുന്ദരമാക്കാൻ അവൾ ശ്രമിച്ചു. ചില നൊമ്പര നിമിഷങ്ങൾ പോലും വാക്കുകളാൽ മനോഹരമാക്കി കൊണ്ട് അമ്മയെയും അമ്മയുമൊത്തുള്ള ജീവിതത്തെയും വർണിച്ചു കൊണ്ട് അവൾ എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു 'അമ്മ എന്റെ ദേവത' എന്നത്.


അമ്മ ദേവതയാണ്. ദൈവമാണ്. അമ്മയെ നമ്മൾ എങ്ങിനെ, എത്രമാത്രം സ്നേഹിക്കുന്നു എന്നത് ഒരു പക്ഷേ അവർ ഈ ലോകത്തോട് വിട പറഞ്ഞാലായിരിക്കും നമ്മളിൽ പലരും തിരിച്ചറിയുക. ജീവിച്ചിരിക്കുമ്പോൾ ആർക്കും സ്നേഹത്തിന്റെ വില മനസ്സിലാക്കാൻ സാധിക്കില്ല. നമ്മളിൽ നിന്നും വിട്ടുപോയിട്ട് അവരുടെ ഓർമകളിൽ വെന്തു നീറി അവരെ സ്നേഹിച്ചിട്ടും ദുഖിച്ചിട്ടുമുള്ള ജീവിതത്തേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക, അവരോടൊപ്പം ചിലവിടാൻ സമയം കണ്ടെത്തുക.


ഈ കഥയിലെ അനുരാധ എന്ന പെൺകുട്ടിക്ക് പത്താം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. കുഞ്ഞു നാളിലെ ഓർമ്മകൾ പൊടി തട്ടിയെടുത്തു അമ്മയെക്കുറിച്ചും അമ്മയോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും അവൾ എഴുതി.


വളർന്നു വരുമ്പോൾ അമ്മ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന ഭാവനയും ചേർത്ത അവൾ അനുഭവിക്കാത്ത കുറേ നിമിഷങ്ങൾ അവൾ സ്വന്തം വരികളിലൂടെ കണ്ടു. നിങ്ങൾക്കും ഉണ്ടാവും അത്തരം നിമിഷങ്ങൾ അല്ലെ?


നഷ്ടപ്പെട്ടവരുമൊത്ത് നാം ആഗ്രഹിച്ച നിമിഷങ്ങൾ സ്വപ്നം കാണുന്നത് പോലെ... അമ്മയോടൊപ്പം...


Rate this content
Log in

Similar malayalam story from Drama