Hibon Chacko

Romance Tragedy Thriller

3  

Hibon Chacko

Romance Tragedy Thriller

അതി \Psychological thriller/1

അതി \Psychological thriller/1

3 mins
18


അതി \ Psychological thriller / Part 1
തുടർക്കഥ
Written by Hibon Chacko
©copyright protected
NORMAL......
1
     ഭാരതത്തിന്റെ തിരക്കേറിയ നഗരത്തിലൊന്നിലെ കൂറ്റൻ പത്രമാഫീസ് ഉച്ചവെയിൽ തുടങ്ങിയതിനെ മാനിക്കാതെ, ചുറ്റുപാടിന്റെ കോലാഹലങ്ങൾക്കിടയിലും നിശബ്ദമായങ്ങനെ തലയുയർത്തി നിൽക്കുകയാണ്. വെളുത്ത നിറത്തിലങ്ങനെ നിൽക്കുന്ന ആ കെട്ടിടത്തിനകത്ത് ഒരു നിലയിൽ പതിവ് വേഗത്തിൽ എല്ലാ റിപ്പോർട്ടേഴ്‌സും മറ്റുമുൾപ്പെടുന്ന ജോലിക്കാർ തങ്ങളുടെ ജോലി തുടർന്നുവരികയാണ് പലവിധത്തിലും പലഭാവത്തിലും.
     ഒരു കോർണറിലെന്നവിധം ചെറിയൊരു ഓപ്പൺ ക്യാബിനകത്തായി റിപ്പോർട്ടർ അതിഥി രാജ് മറ്റുള്ളവരേക്കാൾ അല്പം സാവധാനത്തിലും സമാധാനത്തിലും മുന്നിലെ സിസ്റ്റത്തിൽ നോക്കിയിരുന്ന് ഒരു ആർട്ടിക്കിൾ തയ്യാറാക്കുകയാണ്. അല്പനിമിഷം കഴിഞ്ഞില്ല തന്റെ അല്പനിമിഷം കഴിഞ്ഞില്ല തന്റെ ടേബിളിനരികിലായിരിക്കുന്ന ടെലിഫോൺ റിങ്ങ് ചെയ്തത് ശ്രദ്ദിച്ച് അവൾ താൻ തുടർന്നുവന്ന ഭാവം കൈവിടാതെ, റിസീവറെടുത്ത് ചെവിയിൽ വെച്ചു.
“ഹാ സർ, ഞാനിതാ വരുന്നു.”
     പ്രത്യേകം ഭാവവ്യത്യാസമൊന്നും കൂടാതെ, പതിവുപോലെയെന്നവിധവും, അങ്ങേ തലയ്ക്കൽനിന്നും വന്ന ചെറിയ വാചകത്തിന് മറുപടിയിങ്ങനെയവൾ നൽകി.
     ശേഷം ചെവിയിൽനിന്നും റിസീവർ തിരികെ ടെലിഫോണിനോട്‌ ചേർത്ത് വേഗം ചെയറിൽനിന്നും എഴുന്നേറ്റു. താൻ തുടർന്നുവന്ന ജോലിയിലേക്ക്, മുന്നിലെ മോണിട്ടറിലേക്ക് ഒരുനിമിഷമൊന്ന് നോക്കിയശേഷം ക്യാബിനിൽനിന്നും പുറത്തേക്കിറങ്ങി അതിഥി.
     നിറം എടുത്തുകാണിക്കാത്തൊരു പുതിയ മോഡൽ ചുരിദാറിൽ അതിഥി അങ്ങനെ മുന്നോട്ട് നടക്കുന്നതിനിടയിൽ, മറ്റൊരു കോർണറിലായി വിശദ്ധമായി സ്ഥിതിചെയ്യുന്ന ‘എഡിറ്റർ ഇൻ ചീഫ്’ ന്റെ അല്പം വലുപ്പവും ക്ലോസ്ഡ് ആയതുമായ ക്യാബിൻ ലക്ഷ്യംവെച്ചു നടക്കുന്നതിനിടയിൽ, വലതുഭാഗത്തായുള്ള ഒരു ഓപ്പൺ ക്യാബിനിലിരുന്ന് സ്വന്തം വർക്ക്‌ ചെയ്യുന്നതിനിടയിൽ ഒരു യുവതി മന്ദഹസിച്ചു. തന്നെക്കാൾ അല്പം പ്രായംകുറഞ്ഞ ആ റിപ്പോർട്ടറെ തിരികെ പരിചയപൂർവം മന്ദഹസിച്ചുകാണിച്ച് വേഗംതന്നെ ചീഫിന്റെ ക്യാബിൻ അല്പം തുറന്നശേഷം അകത്തേക്ക് നോക്കി അതിഥി.
“സർ, മേ ഐ?”
     അവളുടെയീ വാചകത്തിന് മറുപടിയായി, അകത്തിരുന്ന ചീഫ് എഡിറ്റർ സമ്മതം ഭാവിച്ചു പതിവുപോലെയെന്നവിധം. അയാൾ എന്തൊക്കെയോ പേപ്പർ വർക്കുകൾ, തന്റെ മുന്നിലെ സിസ്റ്റത്തിനെ സാക്ഷിയാക്കി പരിശോധിച്ചുവരികയായിരുന്നു. അവൾ മുന്നിലെ ചെയറുകളിലൊന്നിൽ അയാൾക്കെതിരെയായി ചെന്നിരുന്നു, അയാളുടെ തിരക്കിനെ മാനിച്ചുതന്നെ. അല്പനിമിഷങ്ങൾ മാത്രം മുന്നോട്ടങ്ങനെ പോയപ്പോഴേക്കും താൻ കൈകാര്യം ചെയ്തുകൊണ്ടിരുന്നവ വേഗത്തിൽ ഒതുക്കിവെച്ചശേഷം മുഖവുരയില്ലാത്തവിധം അതിഥിയോടായി പറഞ്ഞു;
“അതിഥി ഞാനൊരു ജോലി തരാനാ വിളിപ്പിച്ചത്...”
     അയാളിങ്ങനെ ഔപചാരികമായും തന്റെ ധൃതികലർത്തിയും പറഞ്ഞു. അവൾ അത് സ്വാഗതം ചെയ്യുന്നെന്നവിധം ഭാവം പ്രകടമാക്കി.
“നമുക്കൊരു സീരിയൽ സ്റ്റോറി തയ്യാറാക്കണം.”
     അടുത്തതായുള്ള അയാളുടെയീ വാചകത്തിന് മറുപടിയായി അവൾ ശ്രദ്ധയോടെ ഇരുന്നു.
“ടോപിക് നമുക്ക്... കില്ലേഴ്‌സിന്റെ വിക്ടിമുകളെക്കുറിച്ചാണ്.”
അടുത്തയീ വാചകത്തിന് അയാളോടവൾ മറുപടിയായി തുടങ്ങിവെച്ചു;
“കില്ലേഴ്‌സിന്റെ വിക്ടിം..!”
     അയാളൊന്ന് ഞൊടിയിടയിൽ ശ്വാസമെടുത്ത്, ഇടവേളയെന്നവിധം, ശേഷം പറഞ്ഞു പഴയഭാവം വിടാതെ;
“യെസ്. സീരിയൽ കില്ലേഴ്‌സ് പോലെ എന്ത്‌ ടൈപ്പ് വേണമെങ്കിലും ആവാം.”
     അവൾ നെറ്റിയല്പം ചുളുപ്പിച്ചവിധം, കൂർപ്പിച്ചിരുന്നു മറുപടിയെന്നവിധം.
“അറിയാമല്ലോ, ഇതൊക്കെ സ്ഥിരം സബ്ജക്ടുകളാണ്.
പക്ഷെ നമുക്കിതിപ്പോൾ വേണം, വ്യത്യസ്തമായിട്ടുതന്നെ വേണം.”
     അവസാനവാചകത്തിന്റെ രണ്ടാംപകുതി അയാളൊന്ന് ഊന്നിയാണ് അവസാനിപ്പിച്ചത്, അടുത്തവാചകം അതിഥിയോട്.
“സാറത് ചെയ്യാം... ഞാൻ ഇന്നത്തെ ഡ്യൂട്ടി കഴിയുന്നതിനു മുൻപ്
ഒരു ഔട്ട്ലൈൻ ഉണ്ടാക്കി സാറിനെ കാണിക്കാം.”
     ഒന്നുരണ്ടുനിമിഷങ്ങൾക്കുള്ളിൽത്തന്നെ അവൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നവിധം മറുപടിയായിങ്ങനെ ചീഫിനോട് പറഞ്ഞശേഷം ബാക്കി ഭാവമായി മുഖത്ത് പ്രകടിപ്പിച്ചുതുടർന്നു.
     അപ്പോഴേക്കും അയാൾക്കുമുന്നിലെ സിസ്റ്റം ചിലച്ചു. അയാളതിലേക്ക് വേഗത്തിൽ നോക്കി, എന്തൊക്കെയോ നിമിഷങ്ങൾക്കൊണ്ട് ടൈപ്പ് ചെയ്തശേഷം ചെറിയൊരു മന്ദഹാസം മുഖത്തുവരുത്തിയെന്നവിധം അതിഥിക്കുനേരെ മുഖം തിരിച്ചു;
“ഗുഡ് അതിഥി... അപ്പോൾ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ.”
     അവളുടെ തിരികെയുള്ള മന്ദഹാസം സ്വീകരിച്ചവിധം ഒന്നുനിർത്തിയിങ്ങനെ അയാൾ. ശേഷം മറ്റൊരു ഭാവത്തിൽ തുടർന്നു;
“ഇതൊരുപക്ഷെ അതിഥിക്ക് ഞാൻ തരുന്ന ലാസ്റ്റ് ഡ്യൂട്ടി ആയിരിക്കും കെട്ടോ.”
അവളുടനെ അത്ഭുതരഹിമായൊരു ഭാവത്തിൽ തുടർന്നിരുന്നു.
“നമ്മുടെ ബ്രോഡ്കാസ്റ്റിംഗ് വിങ്ങിലേക്ക് അതിഥിയുടെ മാറ്റം
കൺഫോം ആയിട്ടുണ്ട്.”
     അയാളിങ്ങനെ പറഞ്ഞുവന്നതും ഇടയിലെന്നവിധം അവൾ പറഞ്ഞു, സന്തോഷം ഭാവിച്ച്;
“താങ്ക് യൂ വെരി മച്ച് സർ.”
     താൻ തുടർന്നുവരികയാണ് എന്നവിധം, അയാൾ തുടർന്നുപറഞ്ഞു അവളോട്;
“ഞാനും അങ്ങോട്ടേക്ക് ഒരു മാറ്റത്തിനു ശ്രമിക്കുന്നുണ്ട്.
ഉടനെയില്ല, ഇതിത്രയും എത്തിച്ചിട്ട് ഇട്ടേച്ചു പോകാൻ പറ്റില്ലല്ലോ.”
മറുപടിയായി, അംഗീകാരഭാവത്തോടെയവൾ ഇരുന്നുതുടർന്നു.
“കഴിവുള്ള ഒരു ജേർണലിസ്റ്റ് ആണ് അതിഥി താൻ.
എന്റെ ഇവിടുത്തെ ജോലി എളുപ്പമാക്കുന്നതിൽ തന്റെ പങ്ക് ചെറുതല്ല.”
     അയാളിങ്ങനെ തുടർന്നപ്പോൾ ഇത്തവണ മറുപടിയായി അവളിങ്ങനെ പറഞ്ഞു;
“താങ്ക് യൂ വെരി മച്ച് സർ.”
ഒന്നുനിർത്തി അവളുടനെ പറഞ്ഞു;
“സാറിത്രയും പറയുന്നസ്ഥിതിക്ക് എന്റെ സന്തോഷമല്പം
കുറഞ്ഞിട്ടുണ്ട് ഇപ്പോൾ.”
ഒന്നുചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, പൊതുവായ ധൃതിവിടാതെ;
“ഓഹ് അത് സാരമില്ല. തന്റെ കരിയർ നോക്കേണ്ടേ...
ഞാനൊരു താങ്ക് യൂ അങ്ങോട്ട്‌ പറയുന്നു തന്റെ സേവനത്തിന് ഇവിടുത്തെ.”
നന്ദി മുഖത്ത് പ്രകടമാക്കി അവൾ തുടർന്നു.
“പക്ഷെ എല്ലാം മറന്ന് ഇതൊന്ന് നമുക്ക് ഗംഭീരമാക്കണം കെട്ടോ.
ഞാൻ എല്ലാം മറന്ന് അതിഥിയുടെ തലേലേക്കിതങ് വെക്കുവാ...”
     അയാളല്പം ഗൗരവം ഭാവിച്ചെന്നവിധം, പഴയപടി തുടരവേയിങ്ങനെ പറഞ്ഞു അടുത്തതായി.
“സർ ഇതുവരെ പോന്നതുപോലെ ഈ കാര്യത്തിലും
എന്നെ വിശ്വസിക്കാം... ഓൾസോ ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് അസൈൻമെന്റ്..”
     ഒരുറപ്പ് നൽകുംവിധം ഇങ്ങനെ മറുപടിയായവൾ പറഞ്ഞശേഷം ബാക്കി, ഭാവത്തിൽ പ്രകടമാക്കി മന്ദഹാസം വിടാതെയിരുന്നു.
“ഓക്കെയ്. അപ്പോൾ അങ്ങനെയാകട്ടെ.
പറഞ്ഞ അപ്ഡേഷൻ എന്നെ എത്രയും വേഗം അറിയിക്ക്.”
     ‘പിരിയാം’ എന്നഭാവത്തിൽ പഴയപടി തുടരവേ അയാളിങ്ങനെ അതിഥിയോട് പറഞ്ഞു. ‘ഓക്കെ സർ’ എന്ന ഭാവത്തിൽ, അവൾ ചെയറിൽനിന്നും എഴുന്നേറ്റതും അയാൾ തന്റെ മുന്നിലെ സിസ്റ്റത്തിലേക്ക് തലയും ഉടലും തിരിച്ചു.
     പതിവുപോലെ എന്നാൽ പുതിയ ഊർജ്ജത്തിലായെന്നവിധം അതിഥി മെല്ലെ എഡിറ്റർ ഇൻ ചീഫിന്റെ ക്യാബിൻ തുറന്ന് ഇറങ്ങിപ്പോയി -തന്റെ ഓപ്പൺ ക്യാബിൻ ലക്ഷ്യമാക്കിയെന്നവിധം. തന്റെ ജോലിക്കാരെ മറന്നെന്നവിധം ‘ദി ഇന്ത്യൻ മെട്രോ’ എന്ന സ്ഥാപനത്തിന്റെ പേരും ലോഗോയും അവൾ തുറന്നിറങ്ങിയ ഡോറിൽ അകത്തേക്കായി പതിഞ്ഞിരിക്കുന്നുണ്ടായിരുന്നു, തന്റെ തിരക്കിലാഴുന്ന ചീഫിനെ സാക്ഷിയാക്കി.
\ തുടരും /


Rate this content
Log in

Similar malayalam story from Romance