Aswathi Venugopal

Tragedy Others

4.6  

Aswathi Venugopal

Tragedy Others

എന്റെ ഭർത്താവ് എന്റെ ഹീറോ

എന്റെ ഭർത്താവ് എന്റെ ഹീറോ

4 mins
370


ഞാൻ അശ്വതി, ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ ഞാൻ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുണ്ട്. എന്നെ വീട്, വിദ്യാലയം, കോളേജ്, കമ്പനി ഇവിടേക്ക് അല്ലാതെ എങ്ങോട്ടും വിട്ടിട്ടില്ല. എപ്പോഴും അമ്മ പറയും കല്യാണം കഴിഞ്ഞ നിന്നെ നിന്റെ ഭർത്താവ് എല്ലാ സ്ഥലത്തേക്കും കൊണ്ട് പോവും എന്ന്. അതും വിശ്വസിച്ചു ഞാനും കുറെ കാലം ഇരുന്നു. അങ്ങനെ ഒടുവിൽ എന്റെ കല്യാണവും കഴിഞ്ഞു. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ നിറച്ചാണ് ഞാൻ പുതിയ വീട്ടിലേക്ക് പോയത്. ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഞാൻ പ്രിയപെട്ടവളായിരുന്നു. പക്ഷെ പിന്നീട് അങ്ങനെ ആയിരുന്നില്ല. ഭർത്താവിന്റെ അമ്മ അവരുടെ അമ്മയുടെ അടുത്തേക്ക് പോയി. അമ്മമ്മക്ക് വയ്യായിരുന്നു. അവിടേക്ക് പോയ അമ്മ പിന്നീട് ശനി ഞായറുകളിൽ ആണ് വീട്ടിലേക്ക് വന്നിരുന്നത്. എനിക്ക് ഏഴ് മണിക്ക് ജോലി തുടങ്ങും അതിനു മുമ്പ് വീട്ടു ജോലി എല്ലാം തീർക്കണം. ഞാൻ ജനിച്ചു വളർന്ന വീട്ടിൽ ഒരു പണിയും ചെയ്തു ശീലം ഇല്ല എനിക്ക്. കുടുംബത്തിൽ നിന്ന് തന്നെ വിവാഹം കഴിച്ചത് കൊണ്ട് അമ്മ പറഞ്ഞു എല്ലാം ആ വീട്ടിൽ പോയാൽ പറഞ്ഞു തരും എന്ന്. പക്ഷെ പറഞ്ഞു തരാനുള്ള സമയവും അത് കേട്ട് പഠിക്കാൻ ഉള്ള സമയവും എനിക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ട് യൂ ട്യൂബ് നോക്കിയാണ് പലതും ഉണ്ടാക്കാറ്.


5 മണിക്ക് എഴുന്നേൽക്കും ചായ, ദോശ, ചമ്മന്തി, ചോറ്, കൂട്ടാൻ, ഉപ്പേരി, പപ്പടം എല്ലാം ഉണ്ടാക്കി വീട് വൃത്തിയാക്കി അതിനു ശേഷം ജോലിക്ക് ഇരിക്കണം. ജോലിയിൽ ഒരുപാട് പ്രയാസങ്ങൾ ഉണ്ടാവും ഒരു മിനിറ്റ് പോലും എണീക്കാൻ പറ്റില്ല. 300 പേർക്ക് എന്തു പണി കൊടുക്കണം എന്ന് ഞാൻ തീരുമാനിച്ചു അത് കൊടുക്കണം ട്രെയിനിങ് എടുക്കണം ഇങ്ങനെ ഒരുപാട് ജോലി തിരക്കിലാവും ഞാൻ അപ്പോഴൊക്കെ എനിക്ക് ഉള്ള ഒരേ ഒരു സമാധാനം എന്റെ ഭർത്താവാണ്. ഞാൻ എന്തു പണി ചെയ്യുമ്പോഴും ഏട്ടൻ കൂടെ ഉണ്ടാവും. ഏട്ടന് പാചകം അറിയില്ല പക്ഷെ പച്ചക്കറി അരിഞ്ഞു തരും. വീട് തുടയ്ക്കും,പാത്രം കഴുകി തരും. അങ്ങനെ ഞാൻ എപ്പോഴൊക്കെ കമ്പനി ജോലിയിൽ തിരക്കിലാവുമ്പോഴും ഏട്ടനാണ് എന്നെ സഹായിക്കാറ്. പലപ്പോഴും എന്നോട് ഉറങ്ങാൻ പറഞ്ഞു ഏട്ടൻ തന്നെ എല്ലാ പണിയും ചെയ്യും. എന്നെ ഒരുപാട് ദൂരം ഉള്ള സ്ഥലത്തേക്കൊന്നും കൊണ്ട് പോവാൻ ഏട്ടന് കഴിഞ്ഞിട്ടില്ല. എന്നാലും ഏട്ടനെ കൊണ്ട് പറ്റാവുന്ന സ്ഥലത്തൊക്കെ എന്നെ കൊണ്ട് പോവും. പലപ്പോഴും ട്രെയിനിങ് എടുത്ത് കൊണ്ട് ഇരിക്കുമ്പോൾ വീട്ടിലുള്ളവർക്ക് ഭക്ഷണം വിളമ്പി കൊടുക്കാൻ എന്നെ വിളിക്കും. അപ്പോൾ വീട്ടിലുള്ള നാല് പേർക്ക് വേണ്ടി ട്രെയിനിങ്ല് ഉള്ള 50 ഓളം പേരുടെ ട്രെയിനിങ് നിർത്താൻ പറ്റില്ല. അത് വീട്ടിലുള്ളവർക്ക് മനസ്സിലാവില്ല. വയ്യാതെ കിടക്കുന്ന ഞങ്ങളെക്കാൾ കമ്പനിയിലെ ജോലി ആണല്ലേ നിനക്ക് പ്രാധാന്യം എന്നും പറയും. അമ്മ ഉണ്ടായിരുന്നെങ്കിൽ ഈ നില വരില്ലായിരുന്നു എന്ന് പറയും. അവർക്ക് അറിയുന്നില്ല അമ്മക്കു പകരം ആവാൻ എനിക്കോ എനിക്ക് പകരം ആവാൻ അമ്മക്കോ കഴിയില്ല എന്നുള്ളത്. എത്ര പണി എടുത്താലും കുറ്റം മാത്രം ആണ് പറയാറുള്ളത്. അപ്പോഴൊക്കെ ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ ഉണ്ടാവും പലപ്പോഴും ഞാൻ ഉണ്ടാക്കാറുള്ളത് അരും കഴിക്കാറില്ല എല്ലാർക്കും അമ്മ ഉണ്ടാക്കുന്നതാണ് ഇഷ്ടം. ഞാനും ഏട്ടനും മാത്രം ആണ് പലപ്പോഴും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാറുള്ളത്. ഞാൻ ഉണ്ടാക്കുന്നത് എല്ലാം ഞാൻ ആദ്യമായി ഉണ്ടാക്കുന്ന വിഭവങ്ങളാണ്. അപ്പോൾ അത് കഴിച്ചു നോക്കി ബാക്കി ഉള്ളവർ അഭിപ്രായം പറയുന്നത് കേൾക്കാൻ ആരായാലും ആഗ്രഹിക്കുമല്ലോ പക്ഷെ ചോദിച്ചാൽ പോലും ആരും മറുപടി പറയാറില്ല. അപ്പോളൊക്ക ഏട്ടൻ മാത്രം ആണ് അഭിപ്രായം പറയുക. ഭർത്താവിന്റെ അമ്മ വീട്ടിലെത്തിയാലും കുറ്റം മാത്രം ആണ്. എന്റെ വീട്ടിൽ ഇതിനെ കുറിച്ചൊന്നും പറയാൻ പറ്റില്ല കാരണം കുടുംബക്കാരായത് കൊണ്ട് സഹിച്ചു പോവാൻ ആണ് പറയുക. പക്ഷെ എന്തു തെറ്റ് കണ്ടാലും ഏട്ടൻ ചോദിക്കും. എനിക്ക് വേണ്ടി സംസാരിക്കാൻ ഈ ലോകത്തു ആരെങ്കിലും ഒക്കെ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഏട്ടൻ മാത്രം ആണ് എന്റെ മനസ്സിൽ വരാറുള്ളത്.

നഗരത്തിൽ ജീവിച്ച എനിക്ക് ഗ്രാമത്തിൽ ഉള്ള ജീവിതം വളരെ കഷ്ടമാണ്. തീരെ സമയം പോവില്ല പക്ഷെ ഏട്ടൻ ഉള്ളപ്പോൾ എന്നെ ചിരിപ്പിച്ചു കൊണ്ടിരിക്കും ഏട്ടന്റെ തമാശകൾ കേട്ടാൽ സമയം പോവുന്നത് അറിയില്ല. ഞാൻ എന്റെ മനസ്സിൽ എന്തു വിചാരിക്കുന്നു എന്ന് എന്നേക്കാൾ ഏട്ടന് മനസ്സിലാക്കാൻ പലപ്പോഴും സാധിക്കും. ഞാൻ കുറച്ചു തടി ഉണ്ട് അത് കൊണ്ട് തന്നെ എല്ലാരും കളിയാക്കുകയും ഏട്ടന് യോചിച്ചവളല്ല എന്ന് പറഞ്ഞു വേദനിപ്പിക്കാറുമുണ്ട് അപ്പോഴൊക്കെ ഏട്ടൻ മെലിഞ്ഞത് കൊണ്ടാണ് എന്നെ തടി ഉണ്ടെന്നു എല്ലാരും പറയുന്നത് എന്ന് പറഞ്ഞു സ്വയം താഴ്ന്നു എന്നെ ഉയർത്താൻ ഏട്ടൻ എപ്പോഴും ശ്രമിക്കും. ഏട്ടൻ നന്നായി പാടും പക്ഷെ എന്നെ പാടിക്കാൻ ആണ് ഏട്ടൻ എപ്പോഴും നോക്കുക. എന്നെ ജോലിയിൽ ആയാലും വീട്ടിൽ ആയാലും എല്ലാത്തിലും എന്നെ ഉയരത്തിൽ എത്തിക്കാൻ പാട് പെടുന്ന ആളാണ് മാത്രമല്ല ഏട്ടന്റെ കയ്യിൽ ഒന്നും ഇല്ലെങ്കിലും എനിക്ക് വേണ്ടതെല്ലാം ഞാൻ ആഗ്രഹിക്കുന്നതിനു മുൻപ് തന്നെ വാങ്ങി തരും. എല്ലാവർക്കും അധികവും അച്ഛനാണ് ഇങ്ങനെ ഒക്കെ ചെയ്യാനുള്ളത്. പക്ഷെ എന്റെ കാര്യത്തിൽ സ്നേഹം എന്തെന്നു ഞാൻ അറിഞ്ഞത് ഏട്ടനിലൂടെ ആണ്. എന്നേക്കാൾ 3 വയസ്സ് വത്യാസം ആണ് ഏട്ടന് അതു കൊണ്ട് തന്നെ പലകാര്യങ്ങളിലും ഒരേ തീരുമാനമാണ് ഞങ്ങൾക്ക്. ജോലിയിൽ ഞാൻ കാണിക്കുന്ന ആത്മാർത്ഥത ഒന്നും ബാക്കി ഉള്ളവർ കാണിക്കാറില്ല എന്നാലും ഉയർന്ന പദവികൾ അവർക്കൊക്കെ കിട്ടും. നടിക്കാനോ ബാക്കി ഉള്ളവർ എന്തു പറഞ്ഞാലും സമ്മതിച്ചു കൊടുക്കാനോ ഞാൻ ആഗ്രഹിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ജോലിയിൽ എനിക്കു മേലെ ഉള്ളവർ എന്നേക്കാൾ അവരെ അനുകൂലിച്ചു നിൽക്കുന്നവരെ എല്ലാത്തിനും തിരഞ്ഞെടുക്കുന്നത്.ഇതൊക്ക ആരോട് പറയും എന്റെ വീട്ടിലുള്ളവർക്ക് അതിനെ കുറിച്ചൊന്നും ഒന്നും അറിയില്ല. എന്റെ മനസമാധാനത്തിന് ഞാൻ പറഞ്ഞാൽ പോലും എന്റെ പക്ഷത്തെ ശരി അവർ നോക്കില്ല. നിന്നെക്കാൾ ഉയർന്ന ഉദ്യോഗസ്ഥർ എന്തു പറഞ്ഞാലും ചെയ്യൂ എന്ന് പറയും. അപ്പോൾ ഞാൻ എല്ലാം ഏട്ടനോട് പറയും ജോലിയിൽ ഇത്തരത്തിൽ ഒരുപാട് കണ്ട ആളായത് കൊണ്ട് ഏട്ടന് ഞാൻ പറയുന്നത് മനസ്സിലാവും.

ഒരു ദിവസം വീട്ടിൽ ഒരു അതിഥി വന്നു. അവരോടു ഇവിടത്തെ അമ്മ എനിക്കു ഒന്നും ഉണ്ടാക്കാൻ അറിയില്ല ഇവിടെ നല്ല ഭക്ഷണം ഒന്നും ഇല്ല ഞാൻ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ എന്നൊക്കെ എന്നെ കുറിച്ച് പറഞ്ഞു. എന്നെ ബാക്കി ഉള്ളവരുടെ മുന്നിൽ ചെറുതാക്കി പറഞ്ഞപ്പോൾ എനിക്കു സങ്കടം തോന്നി. രാത്രി അതുകൊണ്ട് കരഞ്ഞു കിടക്കുമ്പോൾ ഏട്ടൻ ചോദിച്ചു എന്തു പറ്റിയെന്നു ഞാൻ നടന്നതെല്ലാം പറഞ്ഞു. എന്റെ ഉറക്കം ഒന്നിന് വേണ്ടിയും ഞാൻ ത്യാഗം ചെയ്യില്ല അങ്ങനെ ഉള്ള ഞാൻ നിങ്ങൾക്കെല്ലാർക്കും വേണ്ടിയാണു എല്ലാം ചെയ്തത്. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണവും കഴിക്കും എന്നെയും കുറ്റം പറയുന്നത് ന്യായമാണോ എന്ന് ചോദിച്ചു. ജീവിതം തന്നെ മടുത്ത അവസ്ഥയായിരുന്നു എനിക്ക്. ചെറുപ്പം തൊട്ടു സന്തോഷം എന്തെന്നു ഞാൻ അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ നാളെ ഉള്ള ട്രെയിനിൽ ഞാൻ ചെന്നൈലേക്ക് പൊയ്ക്കോളാം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്നെ വിട്ടു നീ പോവുമോ എന്ന് ഏട്ടൻ ചോദിച്ചു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. എന്റെ കൈ പിടിച്ചു കിടക്കാതെ നിന്നെ കൊണ്ട് ഉറങ്ങാൻ പറ്റുമോ എന്ന് ചോദിച്ചു അതിനു മറുപടി ആയി എനിക്ക് എന്റെ കണ്ണീരു മാത്രമേ ഉണ്ടായുള്ളൂ. എല്ലാം ഞാൻ ശെരിയാക്കാം എന്ന് പറഞ്ഞു എല്ലാവരെയും വിളിച്ചു എല്ലാവരോടും സംസാരിച്ചു ആ പ്രശ്നം വളരെ നല്ല രീതിയിൽ അവസാനിപ്പിച്ചു.

എന്നെ വിട്ടു പോവുമോ നീ എന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ ഒരു പാട് സ്ത്രീകൾ ഈ ലോകത്തുണ്ട്. അവരുടെ എല്ലാം പ്രതീക്ഷ അവരുടെ ഭർത്താവാണ്. അവരെ മനസ്സിലാക്കാനും സ്നേഹിക്കാനും അവർക്കു ഉള്ള ഒരാൾ അതു ജീവിത പങ്കാളി തന്നെ ആവുമ്പോൾ അതിനേക്കാൾ വലിയ ഭാഗ്യം വേറെ ഒന്നും ഇല്ല. നമ്മുടെ ഈ സ്വാതത്ര്യം ഉള്ള ഇന്ത്യയിൽ സ്ത്രീയുടെ സ്വാതന്ത്ര്യം ഇന്നും ഒരു ചോദ്യചിഹ്നമാണ്. ജോലിക്ക് പോവുന്ന സ്ത്രീകൾ ഈ കൊറോണ കാലത്തു വീട്ടു ജോലിയും ഓഫീസ് ജോലിയും ഒരു പോലെ കൊണ്ട് പോവാൻ നെട്ടോട്ടം തിരിയുമ്പോൾ അതിനു തന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്തു കൊടുത്തു അവരുടെ കൂടെ താങ്ങായും തണലായും നിൽക്കുന്ന ഓരോ ഭർത്താക്കൻമാർക്കും ഞാൻ എന്റെ ജീവിതത്തിലെ ഈ ഭാഗം ഒരു കഥയായി സമർപ്പിക്കുന്നു.


Rate this content
Log in

Similar malayalam story from Tragedy