Richu Mary James

Others

4.1  

Richu Mary James

Others

കാത്തിരിപ്പ്

കാത്തിരിപ്പ്

1 min
447


അമ്മ വരുന്നതും കാത്തു നിൽക്കുന്നതു ഒരു കുളിർമ്മ തന്നെയാണു മനസ്സിനെന്നും. അമ്മ വന്നാൽ പിന്നെ വഴക്കും പിണക്കവും ഇണക്കവും ഒക്കെ ആണെങ്കിലും അതൊരു സുഖം തന്നെ ആണെ അമ്മക്കു പകരമാവൻ അമ്മക്കു മാത്രമേ കഴിയൂ ... പക്ഷേ കത്തിരിപ്പിനോടുവിൽ ഞാൻ അറിഞ്ഞു ....കോവിഡ് കാരണം അന്നു മുതൽ പതിനഞ്ചു ദിവസത്തേക്കുള്ള വിമാനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചു എന്നുള്ള വാർത്ത കേൾക്കുന്നത് ...അതു മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത വിധം ദുഃഖത്തിലാഴ്ത്തി എന്നാലും മനസ്സു പറഞ്ഞു പതിനഞ്ചു ദിവസത്തേക്കുള്ള നിരോധനം അല്ലേ അതു സാരമില്ല... പക്ഷേ എല്ലാം മാറിമറിഞ്ഞു വീണ്ടും അമ്മയുടെ യാത്ര മുടങ്ങി.


അങ്ങനെ ഒരു വർഷം കഴിഞ്ഞു എനിക്കു അമ്മേ കാണണം ഇനി എന്തു ചെയ്യും എൻ്റെ ഫോൺ പൊട്ടിയതു കൊണ്ടു തന്നെ വീഡിയോ കോൾ പോലും പറ്റുമായിരുന്നില്ല .... ഇന്നു ഈ ഡയറിൽ എൻ്റെ അമ്മയോടുള്ള സ്നേഹം ഉണ്ടു ....വർഷങ്ങൾ മാറി മാറി വന്നു അങ്ങനെ മൂന്നു വർഷം കടന്നു പോയി എന്നിട്ടും തീ പോലെ കത്തും കോറോണക്കു ഒരു മാറ്റവുമില്ല .... കാത്തിരിപ്പിനൊടുവിൽ അമ്മ വന്നു പക്ഷേ വരും എന്നു ഒരു സൂചന പോലും നൽകാതെ രാത്രി മൂന്നു മണിക്കു ഞാൻ കിടക്കുന്ന മുറിയിൽ വന്നു ലൈറ്റ് ഓൺ ചെയ്തു ഞാൻ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ അയ്യോ അമ്മ.....


എൻ്റെ കാത്തിരിപ്പിനു വിരാമം കുറിച്ചു അമ്മ വന്നിരിക്കുന്നു എനിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി ഞാൻ അമ്മയെ കെട്ടപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു .....അമ്മ ഒരു കുഞ്ഞു ജൂവലറി പെട്ടി എടുത്തു എൻ്റെ നേരെ നീട്ടി ഞാൻ അമ്മയോടു ചോദിച്ചു ഇതെന്താ അമ്മേ .....അമ്മ പറഞ്ഞു നീ തുറന്നു നോക്കു ...ഹായി ഞാൻ അമ്മയോടു ചോദിച്ച സ്വർണ്ണ പാദസരം അമ്മ അതു വാങ്ങി കാലിൽ അണിഞ്ഞു തന്നു ....അതിലേറെ സന്തോഷം തോന്നിയതു ഇത്രെയും വർഷങ്ങൾക്കു ശേഷം അമ്മയെ കണ്ടല്ലോ എന്നുള്ളതിൽ ആരുന്നു....അങ്ങനെ എൻ്റെ കാത്തിരിപ്പു അവസാനിച്ചു അമ്മയെത്തി ഒരു പെട്ടി നിറയെ സന്തോഷം കൊണ്ട്....



Rate this content
Log in