Jijith Thankachan

Crime Thriller

3.4  

Jijith Thankachan

Crime Thriller

കഥ : കണ്ണാടി

കഥ : കണ്ണാടി

2 mins
493


സമയം രാവിലെ ഒൻപതു മണിയായിട്ടും ദിനകരൻ എന്ന യുവവ്യവസായി ഇതുവരെ നിദ്രയിൽ നിന്നും ഉണർന്നില്ല ... 

എല്ലാ പ്രഭാതവും പോലെ വേലക്കാരൻ രാമൻപിള്ള ഒരു കപ്പ് ചായുമായി വരുന്നു, വെറ്റിലമുറുക്കിയ വായയിൽ നിന്ന് നാടൻ ഭാഷയിൽ ഉദ്ധരിച്ചു.

"കുഞ്ഞേ എത്ര സമയമായി ഉറങ്ങുന്നു, വേഗം എഴുന്നേറ്റ് സ്ഥാപനത്തിൽ പ്രവേശിക്കണ്ടെ ഈ രാമേട്ടൻ നൽക്കുന്ന ചായയും പലഹാരങ്ങളും കഴിച്ചു സന്തോഷത്തോടെ സ്ഥാപനത്തിൽ പ്രവേശിക്കുന്നത് എന്റെ കണ്ണിലൂടെ അനുഭവിച്ചു, എന്നും കാണുന്നതെല്ല. ആ ശീലം മുടക്കണോ ?"

കൗമാരത്തിൽ മാതാപിതാക്കളുടെ വേർപാടിൽ അനാഥനായിട്ടും, മൂന്ന് തലമുറക്ക് തികച്ചും അനുഭവിച്ചു ജീവിക്കാവുന്ന സമ്പാദ്യം ലാഭമായി ആ അനാഥനായ ദിനകരനു ലഭിച്ചിട്ടും, സ്നേഹിക്കാനും ശിക്ഷിക്കാനും അതുപോലെ സ്വന്തം  മകനായി  വളർത്തിയ രാമേട്ടൻ എന്നും അവന്റെ ഭാഗ്യമായിരുന്നു.


നിരവധി തവണ വിളിച്ചിട്ടും അവൻ മറുപടി നൽകിയില്ല ... വാതലിൽ ശബ്ദം സൃഷ്ടിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായ അയാൾ വാതിലിൽ ബലമായി ഒരു ചവിട്ടു നൽകി... ആ രംഗം കാണുവാൻ അയാൾ വളരെ നിർഭാഗ്യവനായ മനുഷ്യനായിരിക്കും, കാരണം തന്റെ മകനായി വളർത്തിയ ദിവാകരൻ പ്രാണൻ നഷ്ടപ്പെട്ടു കിടക്കുന്ന കാഴ്ചയാണ് ...

രക്തത്തിൽ കിടക്കുന്ന ആ യുവാവിന് ഈ അവസ്ഥയാണ് കാലം കാത്തു സൂക്ഷിച്ച സമ്മാനം.


വിവരം അറിഞ്ഞ് സഹാവാസികളും, സുഹൃത്തുക്കളും, തൊഴിലാളികളും ആ രംഗം കാണുവാൻ ഇടവേളയില്ലാതെ വരുന്നു... മൂന്ന് മണിക്കുർ കഴിഞ്ഞു, ആ ആചാരം അവസാനിക്കുന്നില്ല... അനേകം സഹായങ്ങൾ നൽകിയ ആ പാവത്തെ ആരാണ് കൊലപ്പെടുത്തിയത് എന്ന് പറയുകയാണ് ആ ' സമൂഹം.'


ഈ സമയം കുറ്റത്തിന്റെ  കാരണഭൂതനായ വ്യകതിയുടെ സൂചന ലഭിക്കാൻ ആ കാക്കി വാഹനം വന്നു... ജോസ് പോലീസും കൂട്ടരും  ജീപ്പിൽ നിന്ന് ഇറങ്ങി ആ  ഗൃഹത്തിൽ  പ്രവേശിക്കുകയാണ്, ചുറ്റും കൂട്ടം നിന്ന ആ ജനത്തെ ആട്ടിപായിച്ചു കൊണ്ട് സുന്ദരൻ പോലീസ് പറഞ്ഞു: - "മാറി നിൽക്കുക ഇവിടെ നിന്ന് ആരുടെ നൃത്തം കാണാൻ വേണ്ടിയാണ് നോക്കിനിൽക്കുന്നത്?"

അനുസരയുള്ള  കുട്ടിയെ പോലെ അവർ മാറി നിന്നു ...


സ്ഥിരം ചടങ്ങുക്കൾ ആരംഭിച്ചു, ഭൂതകണ്ണാടി കൊണ്ട് ഓരോ രഹസ്യങ്ങൾ   സൂക്ഷിച്ച് നോക്കിയും, കിടപറയിലെ അടയാളങ്ങൾ  പരിശോധിച്ചും കഴിഞ്ഞു... പക്ഷേ  ഒരു കൃത്യമായ വീവരം ലഭിച്ചില്ല, പതിവുപോലെ  ഭൂരുഹമരണം എന്ന് പ്രാഥമിക അന്വേഷണ പുസ്തകത്തിൻ  എഴുതിവച്ചു.


അങ്ങനെ  അഞ്ച് വർഷം  കാറ്റിൽ  ഇലകൾ പോലെ പറന്നു പോയി, എങ്കിലും 'ദിനകരന്റെ മരണം' അന്വേഷിക്കാൻ പുതിയ സംഘത്തെ കോടതി നിയമിച്ചു... താൻ അന്വേഷിച്ച കുറ്റങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിക്കാത്ത  സാഹചര്യമുണ്ടായിട്ടില്ല. അയാൾ ആ ചായകടയിൽ സാധാരണയായ് ഭോജിക്കാൻ വരുന്ന  വ്യകതി പോലെ വന്നു...

"ചേട്ടൊ..."  രണ്ട്  ചായയും, ഒരു മസാലദോശയും കഴിക്കുവാൻ അയാൾ ആവശ്യപ്പെട്ടു ...


അരുൺജി  എന്ന ചായകടക്കാരൻ മൂപ്പത് വർഷത്തിൽ അധികമായി ഇവിടെ കച്ചവടം ചെയ്യുന്നു. 

മസാലദോശ കഴിക്കുന്ന വേളയിൽ അയാൾ ചോദിച്ചു: "ചേട്ടൊ, ഈ ദിനകരൻ  മരിച്ച സ്ഥലം എവിടെയാണ് ?"

"മോനെ ഈ കാണുന്ന വഴിലൂടെ നടന്നാൽ മൂന്നാമത്തെ ഭവനമാണ്. നല്ല മനുഷ്യനായിരുന്നു പക്ഷേ ആ യുവാവിനെ കൊലപ്പെടുത്തിയില്ലേ!"

"ചേട്ടന് എങ്ങനെ  മനസ്സിലായി ഈ കാര്യം? ലേശം പോലും സംശയമില്ലാതെ  ഇതു പോലെ പറയാൻ എങ്ങനെ സാധിക്കുന്നു?"

സംശയം തോന്നിയ അരുൺജി  മറുപടി നൽകി :- "ഈ കാര്യങ്ങൾ ചോദിക്കാൻ താങ്കൾ ആരാണ്? എനിക്ക് അറിയണം ." 

"ഞാൻ ഒരു പാവം കുറ്റാന്വേഷകനാണ്, എന്റെ പേര് " ജോൺ ഐസക്" . ഇനി മുതൽ ദിനകരൻ കേസ് അന്വേഷിക്കുന്നത് ഞാനാണ്."

ഉടൻ തന്നെ വിറച്ച് നിന്ന് കൊണ്ട്  അരുൺജി കൈയിൽ പിടിച്ചു നിന്ന ഗ്ലാസിൽ നിന്നും വെള്ളം ഒഴുക്കി തുടങ്ങി; വാക്കുകൾ ലഭിക്കാതെ, ക്ഷമിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പാവപ്പോലെ നിന്നു...

"സാരമില്ല നാം വീണ്ടും കാണും, അപ്പോൾ ഇതുപോലെയുള്ള  അവസ്ഥ ഇനിയും പ്രതിക്ഷിക്കാം.  

നൂറ് രൂപയുടെ നോട്ട് ആ മേശയിൽ നൽകിയ ശേഷം അയാൾ ചായക്കടയിൽ നിന്ന് പുറപ്പെട്ടു."


മുൻ അധികാരികൾ അന്വേഷിച്ചു  പകുതിയായി ഉപേക്ഷിച്ച  ആ പുസ്തകം അയാൾ വായിച്ചു. മൂന്ന്  പ്രാവശ്യം അതു പോലെ ആവർത്തിച്ചു,  കുറച്ച്  നീമിഷം  ശാന്തനായി  ധ്യാനിച്ചു, കണ്ണുകൾ പതുക്കെ തുറന്നു ...  അയാളുടെ മനസ്സിൽ ദിനകരന്റെ  ചിന്തയായി മാറി ...

ജോൺ ഐസക്  സ്വയം പറഞ്ഞു :- "ഈ  രഹസ്യം വെളിപ്പെടുത്താൻ അനേകം  സൂചനകൾ  ആവശ്യമുണ്ട്, നാളെ മുതൽ  അന്വേഷണം ആരംഭിക്കാൻ പോകുകയാണ്; ഇതുവരെ  ഏളുപ്പമായിരുന്നു, ഇനിയാണ്  ഊരാകുടക്ക്." 


ജോൺ പതിവുപോലെ എല്ലാ അന്വേഷണത്തിന് പോകുമ്പോൾ തന്റെ ഭാഗ്യചിഹ്നമായി വിശ്വാസിക്കുന്ന ഒരു ചെറിയ കണ്ണാടിയുമായി പോകും, ഈ സംഭവത്തിലും അത് മറന്നു പോയില്ല. അനാഥമായ ആ ഇരുനിലകെട്ടിടത്തിൽ അയാൾ പ്രവേശിച്ചു, അപ്പോൾ ഒരു പുതുമയില്ലാതെ  രാമട്ടേൻ (വേലക്കാരൻ)  ഭവനത്തിന്റെ മുന്നിൽ നിൽക്കുന്നു,

" സാറേ എന്റെ ദിനകരൻ മോനേ നാമാവിശേഷമാക്കിയ  ഘാതക്കനെ പിടിക്കുടണം "

പിതൃസ്നേഹത്തിന്റെ വാത്സല്യപോലെയാണ് ആ മനുഷ്യൻ അപേക്ഷിച്ചത്.

ജോൺ ആശ്വാസിപിച്ചുകൊണ്ട് പറഞ്ഞു:

"തിർച്ചയായും  ഞാൻ  കണ്ടുപിടിക്കും, താങ്കൾ എനിക്ക്  ദിനകരന്റെ  മുറി ദയവായി കാണിച്ചു തരുക." 

"സാറേ,  ഇതാണ് ആ മുറി; ഞാൻ കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവരാം."

ജോൺ ആ മുറിയുടെ ഓരോ ഭാഗങ്ങളും, വസ്തുക്കളും പരിശോധിച്ചു, നാണയം കണ്ടുപിടിക്കാൻ  ശ്രമിച്ച കുട്ടിയുടെ അവസ്ഥപോലെ ...

അങ്ങനെ പരിശോധനയുടെ  പ്രാഥമിക ഘട്ടം അവസാനിച്ചു .

രാമൻപിള്ള  ഒരു ഗ്ലാസ് വെള്ളം നൽകി ശേഷം പറഞ്ഞു :- "സാറേ, ഇതു  സേവിച്ചുകൊണ്ട്  വിശ്രമിക്കുക."

രാമേട്ടൻ നൽകിയ വെള്ളം സേവിച്ചുശേഷം  ജോൺ  മറുപടി നൽകി

"ഞാൻ  മടങ്ങി പോകുകയാണ്, ജലം നൽകിയതിന് രാമേട്ടന് വളരെ നന്ദി, ചിലപ്പോൾ വീണ്ടും കാണാം."

കുറ്റവാളിയുടെ  സൂചന ലഭിക്കുന്ന തെളിവുകൾ ലഭിച്ചു എന്ന വിശ്വാസത്തോടെ  ജോൺ തന്റെ ഇരുചക്രവാഹനത്തിൽ യാത്രയായി .


പുതിയ ഒരു ദിവസം ആരംഭിച്ചു,  സ്ഥിരമായി മുഴങ്ങുന്ന നാദങ്ങൾ, അറിവ് മധുരിക്കാൻ പോകുന്ന ഭാവി തലമുറകൾ, അന്നും ഇന്നും അരുൺജി ചായക്കടയുമായി കഥ ആരംഭിക്കുന്നു.


ജോൺ  പറഞ്ഞതു പോലെ അരുൺജിയുടെ ചായകടയിൽ വരുന്നു. അനുഭവത്തിന്റെ  വെളിച്ചത്തിൽ അരുൺജി വിനയത്തോടെ പറഞ്ഞു :-

"സാറേ ,  എന്താണ്  കാര്യമെന്ന് മനസ്സിലായി.  ദിനകരന്റെ  വിവരങ്ങൾ അറിയാൻ വേണ്ടിയില്ല  ഇവിടെ വീണ്ടും പ്രവേശിച്ചത്

ചെറുചിരിയുമായി ജോൺ  മറുപടിയായി പറഞ്ഞു :- "കൊള്ളാം അരുൺജി , ഇനി പറയുക."

"സാറേ, അഹങ്കാരിയായ കേശവൻ മുതലാളിയുടെ മകനാണ് ദിനകരൻ. സന്ധ്യകൊച്ചമ്മയുടെ സ്വഭാവമായിരുന്നു അവന് ലഭിച്ചത്, നിഷ്കളങ്കമായ സ്വഭാവമായിരുന്നു  കൊച്ചമ്മയുടെത്. അനേകം പുണ്യകാര്യങ്ങൾ സംഭവാനായി ഈ ഗ്രാമത്തിനു നൽകിയിട്ടുണ്ട്, അതു പോലെയായിരുന്നു  അവനും. ദിനകരൻ ഇളയമകനാണ്, അവന്റെ മൂത്ത സഹോദരൻ  ദിവാകരൻ വിദേശത്താണ് ജിവികുന്നത്,  സ്വന്തമായി വസ്ത്രസ്ഥാപനങ്ങളും, സൗന്ദര്യവസ്തുക്കളും നിർമ്മിക്കുന്ന സ്ഥാപനമായി ഉപജീവനമായി ജിവിക്കുന്നു. അഞ്ച് വർഷമായി നാട്ടിൽ വന്നിട്ടില്ല, എല്ലാം കൊല്ലവും ദിവാകരൻ  മെയ് മാസമാണ് നാട്ടിൽ വരുന്നത്, ഇതുവരെ ഒരു വിവരമില്ല. 

സാറേ, ദിനകരനെ  വധിക്കുമന്നെ ഭിഷണിയായി ഒരുവൻ എന്നും പറയുന്ന വ്യക്തിയുണ്ട്, അവറാച്ചൻ മുതലാളിയുടെ മകൻ സ്കറിയ.  ഒരു ഘട്ടത്തിൽ ചങ്ങാതിമാരായി ജീവിച്ചു പോയവരായിരുന്നു, പക്ഷേ ആ സംഭവത്തിന് ശേഷം തികഞ്ഞ ശത്രുക്കളായി. പക്ഷേ , ദിനകരൻ മരിച്ചുപോയി അതുപോലെ സ്കറിയുടെ അലമുറയും അവസാനിച്ചു. എങ്കിലും ഗ്രാമവാസികൾക്ക് ദിനകരന്റെ മണത്തിൽ സ്കറിയെയാണ് സംശയം.

സാറേ ഇത്രയും അറിവ് മാത്രമെയുളളു. കുടുതൽ അറിയണം എന്നാൽ ദിനകരന്റെ സുഹൃത്ത് അദിൻരാജിനോട് ചോദിച്ചാൽ അറിയാം, അവന്റെ വീട് ഈ വഴിലൂടെ പോയാൽ മൂന്നാമത്തെ വീടാണ്."

ആശ്വാസമായ ഫലമാണ് ലഭിച്ചത് എന്ന വിശ്വാസവുമായി ജോൺ.  വളരെ നന്ദി എന്ന മറുപടിയുമായി അയാൾ യാത്ര തുടർന്നു.


അദിൻരാജന്റെ ഭവനത്തിൽ പ്രവേശിച്ച് ജോണിന് ഒരു പുതിയ അനുഭവമായിരുന്നു. മരണപ്പെട്ട ചങ്ങാതിയുടെ ചിത്രത്തിൽ  ഹാരവും പൂക്കളും, അലങ്കരിച്ചുള്ള ദൃശ്യമായിരുന്നു ആ കാഴ്ച.

"ഇത്രയും സ്നേഹമുള്ള ആ കൂട്ടുകാരന്റെ സംസ്കാരചടങ്ങിൽ എന്തുകാരണമായിരിക്കും അവനു പങ്കെടുക്കുവാൻ സാധിക്കാതെ വന്നത്."

ജോൺ തന്റെ മനസ്സിൽ ചിന്തിച്ചു ...

അദിൻരാജ്  ഇന്ന് അറിയെപ്പെടുന്ന വ്യവസായിയാണ് അവന്റെ ദിനകരനെ പോലെ, ഭാര്യ  അറിയെപ്പെടുന്ന രാഷ്ട്രിയപ്രവർത്തകയുമാണ്, ആദരവോടെ  ദീപ സാർ എന്നാണ് വിളിക്കുക. അദിൻരാജുമായുള്ള  സംഭാഷണങ്ങൾക്ക് ശേഷം ജോൺ ദിനകരന്റെ ശത്രുവായ സ്കറിയുടെ വീട്ടിലേക്ക്  യാത്രയായി.

           

അവറാച്ചന്റെ ഭരണത്തിന് തിരശിലയായിട്ട്  രണ്ട് വർഷം കഴിഞ്ഞു, പക്ഷേ മകൻ അപ്പനെക്കാളും സമ്പത്തിൽ അനേകം വളർന്നു, ഈ ഗ്രാമത്തിൽ ഏറ്റവും വലിയ ധനികനായി മാറി .

"സാറെ,  അവന്റെ  പതനം ഞാൻ ആഗ്രഹിച്ചു, പക്ഷേ അവനെ ദൈവം വളരെ നേരത്തെ മേലോട്ട് വിളിച്ചു പോയി;

ഇനി എന്തിനാണ് അവന്റെ കാര്യത്തിൽ ഇത്രയും  ജാഗ്രത?" 

ആട്ടഹാസത്തോടെ  സ്കറിയ ചിരിക്കുന്നു

'' ഈ ചിരി അവസാനം വരെ കാണുക വേണം കേട്ടോ മുതലാളി." "മുമ്പ് അന്വേഷിച്ച ജോസ് പോലീസ് ഇപ്പോൾ എവിടെയാണ്  എന്ന് അറിയാമോ, അയാൾ  ജോലിൽ നിന്ന് വിരമിച്ചു കാലങ്ങളായി. എന്റെ മുന്നിൽ ആരും ജയിച്ചിട്ടില്ല, കേട്ടോ ജോൺ , ഇനി എന്റെ ഭാര്യ നൽകിയ പലഹാരങ്ങൾ ഭക്ഷിച്ചു ശേഷം വേഗം യാത്രയായിക്കോ!"

ചെറുപുഞ്ചിരിയുമായി  ജോൺ ഒരു മറുപടിയില്ലാതെ ശാന്തനായി അയാൾ യാത്രയായി...


പുതിയ ഒരു ദിവസം ഉദിച്ചു, പതിവു പോലെയാണ് ആ ഗ്രാമത്തിലെ കാഴ്ചകൾ, ജോൺ ഐസ്കിന്റെ ഭവനത്തിൽ ഒരു പുതിയ ശബ്ദം കേട്ടു.

"മിസ്റ്റർ ജോൺ,  നമസ്കാരം  ഞാൻ ദിവാകരൻ , ദിനകരന്റെ സഹോദരൻ. ഇന്നലെയാണ് നാട്ടിൽ പ്രവേശിച്ചത്, എന്നോട് ക്ഷമിക്കണം,  നിങ്ങളുടെ മുന്നിൽ ഞാൻ വളരെ വൈകിയാണ് പ്രവേശിച്ചത്. "

"സാരമില്ല, ദിവാകരൻ  താങ്കൾ  കൃത്യമായ സമയത്താണ് ആഗമിച്ചത്. നിങ്ങളുടെ സഹോദരന്റെ ഘാതകനെ എനിക്ക് ലഭിച്ചിട്ടുണ്ട്, എന്റെ കൂടെ ക്രൈം ബ്രാഞ്ച് സ്ഥാപനത്തിൽ വരുക."

ദൈവത്തിൻ നന്ദി എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ദിവാകരൻ  അയാളുടെ ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചു 


ദിവാകരന്റെ മനസ്സിൽ  കുറ്റവാളി ആരാണ് എന്ന ചിന്തയാണ് ആ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ. പ്രതീക്ഷയോടെ അയാൾ ആ സ്ഥാപനത്തിൽ പ്രവേശിച്ചു.  

ജോൺ എന്ന കുറ്റാന്വേഷകൻ  ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു - "ഇതാണ് നിങ്ങളുടെ  സഹോദരന്റെ ഘാതകൻ,"

ഒരു നിമിഷം മൗനമായി അയാളുടെ മനസ്സ് , തികച്ചും പ്രതീക്ഷിക്കാത്ത വ്യക്തിയാണ്, സാക്ഷാൽ  വേലക്കാരൻ രാമൻപിള്ള.


"സാർ, ഞാൻ ഈ കാര്യം വിശ്വാസിക്കില്ല , രാമട്ടേൻ ... ഞങ്ങളുടെ സ്വന്തം രാമേട്ടൻ  ഈ ക്രൂരത കാണിക്കുവാൻ  ആ മനുഷ്യന് സാധിക്കില്ല." 

"സത്യം  ഇതുപോലെയാണ്, അടുത്ത് അറിയുമ്പോൾ മാത്രമെ ശരിയായ കാര്യങ്ങൾ മനസ്സിലാക്കുള്ളൂ. പ്രതി കുറ്റം സമ്മതിച്ചു , ഇന്ന് കോടതിയിൽ ഹാജരാക്കുകയാണ്  ഈ ' മാന്യനെ ' , നിങ്ങൾ വളരെ സൂക്ഷികണം." ദിവകാരന്റെ മനസ്സിൽ രാമട്ടേൻ എന്ന സ്ഥാനമില്ല, "എടാ നിന്റെ സ്നേഹം കാപട്യമായിരുന്നു , ഒരു പിതാവിനെപ്പോലെ സ്നേഹിച്ച എന്റെ ദിനകരനെ കൊല്ലപ്പെടുത്തി  നീ മരണകയറിൽ അവസാനിക്കണം."

ക്ഷുഭിതനായ  ദിവാകരനെ ജോണിന്റെ  സഹപ്രവർത്തകർ ബലമായി പിടിച്ചു മാറ്റുന്നു.


കോടതി മുറിയിൽ  കുറ്റവാളിയായ രാമൻപിള്ളയെ വിസ്തരിക്കുന്നു. വാദിഭാഗം അഭിഭാഷകൻ  പറയുന്ന ചോദ്യങ്ങൾ  മൗനത്തോടെ തലയാട്ടുന്നു എന്നാൽ, പ്രതിഭാഗം അഭിഭാഷകനായി ഒരു പുതിയ വ്യകതി വരുന്നു,  അഡ്വ. മാത്യൂ പൗലോസ്,  തോൽവി രുചിക്കാത്ത വ്യക്തിയാണ്.

വിചാരണ അവസാനിച്ചു , ജഡ്ജി വർഗ്ഗീസ് ജെയിംസ്  ദേഷ്യത്തോടെ മറുപടി പറഞ്ഞു :-

"വാദിഭാഗം സമർപ്പിച്ച  ഡി.എൻ.എ പരിശോധനയിൽ, കൊലയാളിയായി നിങ്ങൾ ഹാജരായി അവതരിപ്പിച്ച രാമൻപിള്ളയല്ല,  കാരണം ഫലം പറയുന്നത് കൊലയാളി ഇടതുകരമുള്ള വ്യക്തിയാണ്, എന്നാൽ പ്രതിഭാഗം  സമ്മർപ്പിച്ച പരിശോധനയിൽ  ഈ മനുഷ്യന്റെ  ഇടതുകരം കൃത്രിമമാണ്.  ഒരു പൂവ് പോലും താങ്ങുവാൻ സാധിക്കില്ല."

പൊട്ടികരഞ്ഞ്  രാമട്ടേൻ കോടതിയുടെ നേരെ  പറഞ്ഞു : "സാറേ എന്റെ സാഹചര്യം കാരണമാണ് ഞാൻ കുറ്റം സമ്മതിച്ചത്, ആരും എന്നെ " ഭിഷണിപ്പെടുത്തില്ല" , എന്റെ ജീവൻ നൽകിയാൽ ചില വ്യക്തികൾ ആശ്വസിക്കും, എന്നോട് ചോദിക്കരുത്.


ജഡ്ജി വർഗ്ഗിസ് ജെയിംസ് ഇങ്ങനെ പറഞ്ഞു :- "അടുത്ത 17ന് വിധി പ്രഖ്യാപിക്കാൻ മാറ്റിവച്ചിരിക്കുന്നു. അത്ര സമയം വരെ  യഥാർത്ഥ പ്രതിയെ പിടികുടാൻ സമയം അനുവദിച്ച് കോടതി ഉത്തരവ് നൽകുന്നു." 

കോടതി മുറിയിൽ ജോൺ ഒഴികെ എല്ലാവരും ശൂന്യമായി ... ജോൺ എന്ന  കഴിവുള്ള കുറ്റാന്വേഷകന് ആദ്യമായി തോൽവി സംഭവിച്ചു. മൗനമായി  അയാൾ ആ കോടതിയിൽ നിന്ന് ഇറങ്ങി ...

               

പുതിയ ഒരു ദിവസത്തിൽ  വാഹനത്തിലൂടെ ഒരു പ്രഖ്യാപനമായി വരുന്നു, "പ്രീയ നാട്ടുകാരെ ഈ വരുന്ന 19ന്  നിയമസഭ തിരഞ്ഞടുപ്പിൽ  മത്സരിക്കുന്ന സ്ഥാനാർത്ഥി  പുസ്തകം അടയാളത്തിൽ മായ മാഡത്തെ വിജയപ്പിക്കുക."

               

ജനങ്ങൾ കണ്ടുനിന്നവർ സ്തംഭിച്ചുപോയി, ദിനകരന്റെ മരണത്തിൽ പകരമായി മത്സരിക്കുന്ന മായയുടെ പ്രചാരണത്തിന് പണം നൽകുന്ന ഉറവിടം  സ്കറിയ മുതലാളി. അനേകം സംഭവവികാസങ്ങൾ അനുഭവിച്ചു നിന്ന് ചിലർ ജോൺ സാറിനെ ആലോചിച്ചു. ആരോടും ബന്ധമില്ലാതെ അദ്ദേഹത്തെ കാണുവാൻ ഇതുവരെ സാധിച്ചില്ല. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ ഘാതകനെ ഇതുവരെ ലഭിക്കാതെ പോയ വിഷമത്തിൽ ദിവാകരൻ  നിരാശനായി ഈ വരുന്ന 18ന് വിദേശത്ത് മടങ്ങി പോകും.


ദിവസങ്ങൾ മാഞ്ഞുപോയി, നാളെയാണ് കോടതി അനുവദിച്ച അവസാനത്തെ ദിവസം, കുറ്റവാളിയെ കണ്ടുപിടിക്കാൻ ഇനി എന്താണ് വഴി എന്ന് ആർക്കും അറിയില്ല. വിചാരണയുടെ വിധി പറയുവാൻ ജഡ്ജി വർഗ്ഗിസ് ജെയിംസ് പറയുന്നതിന് മുമ്പ് ആ പാദങ്ങളുടെ ശബ്ദം വീണ്ടും വരുന്നു, അത് ആ ഗ്രാമവാസികൾ അന്വേഷിച്ച കുറ്റാന്വേഷകൻ ജോൺ ഐസക് പുതിയ രൂപത്തിൽ - അഭിഭാഷകൻ  ജോൺ. 


"ഒരു നിമിഷം യുവർ ഒണർ , ദയവായി എന്നോട് ക്ഷമിക്കണം, അങ്ങയുടെ സമയം തടസ്സപ്പെടുത്തിയിൽ, വർഷങ്ങളായി ചുരുളഴിയാത്ത ദിനകരൻ കേസിലെ കുറ്റവാളിയെ എനിക്ക് ലഭിച്ചു."

ജഡ്ജി വർഗ്ഗിസ് ജെയിംസ് ദേഷ്യത്തോടെ പറഞ്ഞു :-  "ഒരു മണിക്കുർ സമയം മാത്രമേ അനുവദിക്കുള്ളൂ, വേഗം ആരംഭിച്ചു നടപടി അവസാനിപ്പിക്കുക."

ജോൺ ശബ്ദത്തിൽ ഉദ്ധരിച്ചു," സാർ വേലകാരൻ രാമൻപിളളയോട് ചോദ്യം ചോദിക്കാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു..."

"യസ്സ് യു പ്രോസിഡ്."


"രാമൻപിള്ള , എത്ര വർഷമായി  ദിനകരന്റെ ഭവനത്തിൽ ജോലി ചെയ്യുന്നു ?"

"28 വർഷമായി  ഞാൻ അവിടെ ജോലി ചെയ്യുന്നു."

"ദിനകരന്റെ  അമ്മയുടെ  ഭർത്താവ് കേശവൻ മുതലാളിയാണ്, അല്ലെ?"

അതെ എന്ന് പതുക്കെ സ്വരം താഴ്ത്തി പറഞ്ഞു. അത് കാണികൾക്ക് പുതിയ അറിവായിരുന്നു, അപ്പോൾ ദിവാകരന്റെ പിതാവ് ആരാണ് ?"

എല്ലാരും ഞെട്ടി, പരസ്പരം പിറുപിറുത്തു 

"ഓഡർ , ഓഡർ" എന്ന്  ജഡ്ജി മറുപടി നൽകി.

"സാറേ, അയാളുടെ പേര്  അവറാച്ചൻ, ഈ സ്കറിയ മുതലാളിയുടെ അപ്പൻ അവറാച്ചൻ . ആ കുടുംബത്തിലെ കാര്യസ്ഥനായിരുന്നു , കേശവൻ മുതലാളിയെ ചതിക്കുകയാണ് ഇവർ രണ്ടു പേരും ചെയ്തത്. സന്ധ്യയുടെ മുഖമൂടി സംരക്ഷിക്കാൻ നാട്ടിൽ ഇയാളുടെ സമൂഹം പ്രചാരണങ്ങൾ നടത്തി. കേശവൻ മുതലാളിയെ അഹങ്കാരിയായി ചിത്രീകരിച്ചു.

"അപ്പോൾ ദിനകരന്റെ അമ്മയും അച്ഛന് ആരാണ് ?"

രാമൻപിള്ള  പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു :- "അവൻ  അനാഥനാണ്, നല്ലവനായ മുതലാളിക്ക് വളർത്തുമകനായി അനാഥാലയത്തിൽ നിന്ന് ലഭിച്ചതാണ്. സ്വത്തുക്കൾ സംരക്ഷിക്കാൻ വേണ്ടി അവന്റെ പേരിൽ എഴുതിവച്ചു. മുതലാളിയുടെ മരണത്തിനു മുമ്പ് അവനെ സംരക്ഷിക്കണം എന്ന് പറഞ്ഞു, പക്ഷേ സാധിച്ചില്ല. "


"ഇനി പകുതി മണിക്കുർ മാത്രമെ സമയമുള്ളു , അന്തിമഘട്ടത്തിൽ പോകുകയാണ്. യുവർ  ഒണർ, ഇനിയാണ് കഥയിലെ വഴിത്തിരിവ്. തെറ്റുധാരണ കാരണം  രാമട്ടേനെ സംശയിച്ചുപ്പോൾ, ഒരു പ്രധാനകാര്യം മറന്നുപോയി.  ഈ കേസിലെ നിർണ്ണായകമായ തെളിവ്, എന്റെ സ്വന്തം കണ്ണാടി."

"ജോൺ താങ്കൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ,  നിങ്ങളുടെ കണ്ണാടിയിൽ ഇത്ര കാര്യമെന്താണ്?"

"പറയാം, യുവർ സാർ, ഈ കണ്ണാടിയിൽ, സാക്ഷാൽ ഒരു ക്യാമറ ഇതിൽ ഘടിപ്പിച്ചുട്ടുണ്ട്. ആ കാരണം ഞാൻ മറന്നുപോയത് കൊണ്ടാണ് ഇത്രയും സങ്കിർണമായത്.  ആദ്യം കടക്കാരൻ അരുൺജി രാമേട്ടൻ, അദിൻരാജ്, മായ, സ്കറിയ എന്നിവരെ ഈ കണ്ണാടി ശേഖരിച്ചു; അവരുടെ ദൃശ്യങ്ങളു , പ്രവർത്തനങ്ങളും പക്ഷേ ഞാൻ രണ്ടു പേരുടെ ദൃശ്യങ്ങൾ പകർത്തുവാൻ മറന്നു പോയി. ദിവാകരന്റെയും പിന്നെ സ്കറിയുടെ ഭാര്യ ലീനയുടെയും. ഈ രണ്ട് പേർ ഒഴികെ മറ്റുള്ളവർ കുടുതൽ വലതുകൈ ഉപയോഗിക്കുന്നവരാണ്.

സാർ , കഴിഞ്ഞ വാദത്തിൽ പറഞ്ഞപ്പോൾ  എനിക്ക് എന്റെ നിഗമനത്തിലെ തെറ്റ് മനസ്സിലായി അതാണ് ആരോടും പറയാതെ  പിൻതുടർന്നത്,  ഒടുവിൽ ആ കുറ്റവാളിയെ എനിക്ക് ദൈവം കാണിച്ചു തന്നു. നാടിനെ നടുക്കിയ ദിനകരന്റെ കൊലയാളി  സ്കറിയയുടെ ഭാര്യ ലീനയാണ്."


ക്ഷുഭിതനായ  സ്കറിയ എഴുന്നേറ്റ്  ജോണിനെ  മർദ്ദിക്കാൻ വരുന്നു... നിയമപാലകരുടെ സഹായത്താൽ അയാളെ ശാന്തനാക്കി...

ലീന പറഞ്ഞു :- "നിങ്ങളുടെ മുന്നിൽ ഒരു തെളിവ് പോലും ഇല്ല പിന്നെ എങ്ങനെ കുറ്റം തെളിയിക്കും?"

ജോൺ ചിരിച്ചു കൊണ്ട് പറഞ്ഞു:- "ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്ന സമയത്ത്  ചായയും മധുരപലഹാരങ്ങളും നൽകിയ ആ സമയമാണ് എനിക്ക് ചിന്ത നൽകിയത്. താങ്കൾ ഇടതുകൈ കൊണ്ട് നൽകിയപ്പോൾ ആ പൊട്ടിയ വജ്രകല്ലുകൾ കാണുവാൻ സാധിച്ചു, അഞ്ച് വർഷങ്ങൾ മുമ്പ് അന്വേഷിച്ച് പോലീസിന് പോലും ലഭിക്കാത്ത ആ തെളിവ് അവ ലഭിച്ചു, ദിനകരന്റെ അലമാരയിൽ നിന്നും. 

അപ്പോൾ  ശക്തമായ തെളിവ്  ഇല്ലായിരുന്നു, അങ്ങനെയാണ് അരുൺജിയുടെ സഹായം ഞാൻ തേടിയത്. പള്ളിയിലെ ഞായർ  കുർബാനയ്ക്കു ശേഷം  അരുൺജിയുടെ ചായക്കടയിൽ കയറിയപ്പോൾ താങ്കൾ ചായ കുടിച്ച ഗ്ലാസ്സിലെ വിരിൽ അടയാളം പകർത്തി നിങ്ങൾ പോലും അറിയാതെ. ആ അടയാളവും ദിനകരന്റെ കിടപ്പറയിൽ ലഭിച്ച അടയാളവും ഒന്നാണ്.

ഈ കാര്യത്തിൽ ലീനയ്ക്ക് സഹായം  ദിവാകരനാണ്. പരസ്പരം ബുദ്ധിപൂർവം  അവർ കാര്യങ്ങൾ വളരെ നന്നായി പ്രവർത്തിച്ചു. സ്കറിയയും  ദിനകരനും ശത്രുക്കളായതു ആ തിലായിരുന്നു, അതിനു പദ്ധതി രൂപികരിച്ചത് ദിവാകരൻ. 

ഇവർ പരസ്പരം പരിപാലിച്ച് ആ വസ്ത്രവ്യാപാര കച്ചവടം  നേടുവാൻ ദിനകരന്റെ ഒപ്പ് ശേഖരിച്ച് അവർ വ്യാജ വിൽപത്രം നിർമ്മിച്ചു; അങ്ങനെ സ്കറിയ മുതലാളിക്ക് പകയായി, പരസ്പരം ശത്രുക്കളായി. ഈ മറവിലാണ്  ആ കൊലപാതകം നടത്തിയത്. ലീന ഇനി കുറ്റം സമ്മതിക്കുന്നതാണ് നല്ലത്."


അങ്ങനെ ലീന അവസാനം  പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു, "അതെ ഞങ്ങൾ ഒരുമിച്ച്  ചേർന്നാണ്  കൊലപ്പെടുത്തിയത്, എനിക്ക് അറിയാം എല്ലാം വെള്ളി ദിവസങ്ങളും  രാമട്ടേൻ സ്വന്തം ഭവനത്തിലാണ് വിശ്രമിക്കുക. ആ സമയം അവസരമായി കണ്ട്  ഞാൻ രാത്രി 9:30ന് ആരും അറിയാതെ ദിനകരന്റെ ഭവനത്തിൽ പോയി. എന്റെ സഹായത്തിനു  ദിവാകരൻ ഒപ്പമുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ നിന്ന് കത്തി മോഷ്ടിച്ച ശേഷം അവന്റെ കിടപറയിൻ എത്തി.

പീന്നിട്ട് സമയം വന്നപ്പോൾ എന്റെ പദ്ധതിപ്രകാരം ദിവാകരൻ മുറിയിൽ വെളിച്ചം നഷ്ടപ്പെടുത്തി, ആ സമയം ഞാൻ കത്തികൊണ്ട് കൊലപ്പെടുത്തി കാരണം, ഇരുട്ട് അവനെ അന്ധനാക്കും."

ജോൺ ചിരിച്ചുകൊണ്ട് മറുപടി നൽകി, "ഒരു നാൾ സത്യം എന്നും പ്രകാശിക്കും."

"സ്കറിയ മുതലാളിക്ക് ഇതിൽ പങ്കില്ല, ഞാൻ മനസ്സിലാക്കിയത് ആ സംഭവമായിരുന്നു. പ്രണയത്തിന് വേണ്ടി പ്രവൃത്തിച്ച ഈ കാര്യങ്ങൾ എല്ലാവരും ജാഗ്രതയോടെ കാണുക."

"അപ്പോൾ ഒരു ഉത്തരം ലഭിച്ചില്ല ,  രാമൻപിള്ള സ്വയം കുറ്റം സ്വീകരിച്ചത് എന്തിനാണ് ?" ജഡ്ജി  ചോദിച്ചു 

അതിനുള്ള ഉത്തരമാണ്, "യുവർ ഓണർ  രാമേട്ടന്റെ  മകളെ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയപ്പോൾ ആ പാവം സ്വയം സ്വീകരിക്കുകയാണ്  അവസാനം പ്രവൃത്തിച്ചത്."

"ഈ കോടതി ഒരു നിഗമനത്തിൽ അവസാനം വന്നിരിക്കുകയാണ്,ദിനകരന്റെ മരണത്തിൽ കുറ്റക്കാരിയായി  ലീനയെ ഒന്നാം പ്രതിയും , ദിവാകരനെ രണ്ടാം പ്രതിയുമായി വിധിക്കുകയാണ് ഈ കോടതി. ഒന്നാം പ്രതി  ലീനയെ ജീവപര്യന്തം ശിക്ഷ വിധി നൽകുന്നു. സഹായിച്ച  ദിവാകരന്  5 വർഷം തടവ് നൽകുന്നു."


കോടതി പിരിച്ചുവിടുന്നു ...

രാമേട്ടനും , ജോണും ഒഴികെ എല്ലാവരും ഒഴിഞ്ഞു ...

"ഞാൻ പറഞ്ഞില്ലേ കുറ്റവാളിയെ വെളിപ്പെടുത്തും എന്ന്, എന്റെ വാക്ക് പാലിച്ചു."

രാമേട്ടൻ സന്തോഷത്തോടെ  മൗനത്തോടെ മറുപടി നൽകി 

ആ ഭാഗ്യമുള്ള കണ്ണാടിയുമായി അയാൾ അടുത്ത സത്യം തെളിയിക്കാൻ പോകുന്നു ...


Rate this content
Log in

More malayalam story from Jijith Thankachan

Similar malayalam story from Crime