shivam ...

Romance

3.2  

shivam ...

Romance

മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 3

മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 3

25 mins
228



എല്ലാ ചടങ്ങുകളും കഴിഞ്ഞതിനു ശേഷം അവരിരുവരും വീട്ടിന്നുള്ളിലേക്കു കയറി. മീര പോയി വസ്ത്രം ഒക്കെ മാറി ഒരു പിങ്ക് കളർ ചുരിദാർ ധരിച്ചു വന്നു. എല്ലാവരും ഹാളിൽ ഇരിക്കുക ആയിരുന്നു.


"അമ്മു "


"എന്താ അപ്പച്ചി "


ഭാഗീരഥി 'അമ്മ അവളുടെ അടുത്ത് വന്നിരുന്നു , എന്നിട്ടു കൈയിൽ ഇരുന്ന താക്കോൽ കൂട്ട൦ അവൾക്കു നേരെ നീട്ടി


"എന്താ അപ്പച്ചി ഇത് ?"


"മോളെ എന്റെ അമ്മായി അമ്മ ഞാൻ ഇവിടെ വന്നപ്പോ എനിക്ക് നേരെ നീട്ടിയതാ ,, ഈ താക്കോൽകൂട്ടം ,,ഇത് ഈ വീടിന്റെ താക്കോലുകളാ ,, ഇനി എന്റെ അമ്മു വേണം ഇതൊക്കെ നോക്കി നടത്താൻ "


"അപ്പച്ചി ,,, ഇപ്പോ എനിക്ക് വേണ്ട ,,, ഇപ്പോ അപ്പച്ചിയുടെ അടുത്ത് ഇരുനോട്ടെ ,,,ഞാൻ പിന്നെ വാങ്ങിക്കൊള്ളാ൦ ,,എല്ലാ ഉത്തരവാദിത്വവും ഒരുമിച്ചെന്നെ ഏൽപ്പിക്കല്ലേ അപ്പച്ചി "


അവളുടെ സ്നേഹപൂർണ്ണമായ അപേക്ഷയിൽ അവരുടെ മനസ്സലിഞ്ഞു


"ശരി ,,,മോൾടെ ഇഷ്ടം പോലെ "


"നന്ദൂട്ടാ ,,,, "


"എന്താ അമ്മെ "


"അമ്മു നിന്റെ ഭാര്യ ആണ് ,,നീ താലി കെട്ടിയ നിന്റെ പെണ്ണ് ,, ഒരു കാരണവശാലും അവളുടെ കണ്ണ് നീ കാരണം നിറയരുത് ,,അതിനു ഇടയും വരുത്തരുത് ,, നിന്റെ അച്ഛൻ ഒരിക്കൽ പോലും എന്നെ സങ്കടപെടുത്തിയിട്ടില്ല ,, മക്കൾ ഉണ്ടാകാൻ വൈകിയപോ പോലും എന്റെ അമ്മായിയമ്മയും ഒരു വാക്കു കൊണ്ട് പോലും എന്നെ നോവിച്ചിട്ടില്ല ,, അങ്ങനെ ഒരു കുടുംബത്തിൽ ആണ് നീ ജനിച്ചത് ,, അതുകൊണ്ടു അമ്മുവിൻ്റെ എല്ലാ കാര്യവും നീ നോക്കണം ,, അവളുടെ സന്തോഷം നീ നോക്കണം ,, എന്ത് കാര്യം ചെയ്യുമ്പോളും അവളോട് കൂടെ ആലോചിക്കണം ,, അവൾക് വേണ്ട വില നീ കൊടുക്കണം ,,കേട്ടല്ലോ "


"ആം ,,,, ഞാൻ അമ്മുവേച്ചിയോട് ചോദിച്ചിട്ട് മാത്രേ ചെയ്യൂ ,,,"


ചിന്നു പൊട്ടിചിരി തുടങ്ങി.


"അയ്യേ ,,,,,ഭാര്യയെ ചേച്ചി എന്ന് വിളിക്കുന്നെ ,,,പൂയ് ,,,,ഷെയിം ഷെയി൦ പപ്പി ഷെയി൦ "


അത് കേട്ട് അവന്റെ മുഖം നാണം കൊണ്ട് ചുവന്നു തല താഴ്ന്നു.അമ്മുവിന് ആകെ ദേഷ്യവും നാണക്കേടും ആയി.


"അത് പിന്നെ ഇത്രേം നാളും അങ്ങനെ അല്ലെ വിളിച്ചോണ്ടിരുന്നത് ,,,അതോണ്ടല്ലേ സോറി ചിന്നൂട്ടി '


"നന്ദൂട്ട ,,,അവളിപ്പോ നിന്റെ ഭാര്യ ആണ് ,,,അപ്പൊ ഇനി അമ്മു എന്ന് വിളിച്ചാൽ മതി "


"ആ൦ ,,,ഞാൻ നോക്കാം ,,,,ഇടയ്ക്കു മാറി പോയാ കുഴപ്പൊണ്ടൊ അമ്മെ ,,,'


"ആ നല്ല കുഴപ്പം ഉണ്ട് ,,,,"


"അയ്യോ ,,,എന്നാ ഞാൻ തെറ്റാതെ വിളിച്ചോളാ൦ "


അമ്മുവിന് നന്ദൂട്ടന്റെ സ്വഭാവം ഒക്കെ ഒരുപാട് ദേഷ്യം ആണ് ഉണ്ടാക്കിയത്. ചിന്നുവിന് നല്ല ഉറക്കക്ഷീണം ഉണ്ട്. അവൾ കോട്ടുവാ ഇട്ടു തുടങ്ങി.


"എന്നാൽ നിങ്ങളും പോയി കിടക്കാൻ നോക്ക് ,,,രണ്ടു ദിവസമായി ആകെ തിരക്കിൽ അല്ലെ " 'അമ്മ പറഞ്ഞു


മീര അത് കേട്ട് എഴുന്നേറ്റു.അവൾക്കൊന്നു കിടന്നാൽ മതിയെന്നായിരുന്നു.നന്ദൂട്ടനും അതുപോലെ തന്നെ. അവനും എഴുന്നേറ്റു.അവർ കോണി കയറി മുകളിലേക്കു കയറി. റൂമിൽ ചെന്ന് ഫാൻ ഇട്ടു. വലിയ പഴയ കാല കിംഗ് സൈസ് കട്ടിൽ ആണ്. മീര കട്ടിലിൽ ഇരുന്നു.നന്ദൂട്ടനു ആകെ നാണം ആയിരുന്നു. അവന്റെ മുറിയിൽ ആദ്യമായി കൂടെ ഒരു പെണ്ണ് കിടക്കാൻ പോകുന്നു. അപ്പോളേക്കും വാതിലിൽ മുട്ട് കേട്ട് .നന്ദൂട്ട൯ വാതിൽ തുറന്നു. നോക്കിയപ്പോൾ 'അമ്മ കൈയിൽ ഒരു പാൽ ഗ്ലാസ് പിടിച്ചു നിൽക്കുന്നു.അവനു കൊടുത്തു. അവൻ അമ്മയെ നോക്കി.


"ബോൺവിറ്റ ഇട്ടിട്ടുണ്ടോ അമ്മെ ? "


"അതെ ഇന്ന് നീ ബോൺവിറ്റ ഇട്ടു കുടിക്കേണ്ട ,,”


“എന്നാ ചിന്നൂട്ടിയുടെ കോമ്പ്ലാ൯ എങ്കിലും ഇട്ടു താ മ്മേ” നന്ദൂട്ടന്‍ അപേക്ഷിച്ചു.


“വടിയെടുക്കണോ ഞാ൯ “


“അയ്യോ വേണ്ടാ ,,, ഞാന്‍ വെറും പാല് കുടിച്ചോളാ൦” നന്ദൂട്ടന്‍ സമ്മതിച്ചു.


രണ്ടുപേരും പപ്പാതി കുടിച്ചോളണം ,,അതൊന്നും ഞാൻ പറഞ്ഞു തരണ്ടല്ലോ, സിനിമയില്‍ ഒക്കെ കാണുന്നതല്ലേ ,, " എന്ന് പറഞ്ഞു 'അവന് കൊടുത്തു തിരികെ നടന്നു .അവൻ വാതിൽ അടച്ചു. ഗ്ലാസും പിടിച്ചു കൊണ്ട് മീരയുടെ അടുത്ത് വന്നു നിന്നു


"ഹ്മ്മ്, എന്താ ?"


"അതെ 'അമ്മ കൊണ്ട് തന്നതാ ,,, ഇത് പപ്പാതി കുടിക്കണം എന്ന് പറഞ്ഞു "


"ഞാൻ ആരുടേം എച്ചിലൊന്നും കഴിക്കാറില്ല " അവൾ കോപത്തോടെ പറഞ്ഞു


"എന്ന ഒരു കാര്യം ചെയ്യ് ,,, അമ്മുവേച്ചി ആദ്യം കുടിചോ ,,,ബാക്കി ഞാൻ കുടിച്ചോളാ൦ ,,,നാളെ 'അമ്മ ചോദിച്ചാല്‍ കുടിച്ചില്ല എന്ന് പറഞ്ഞ ചിലപ്പോ വടി എടുക്കും " അവൻ നുണക്കുഴി കാട്ടി ചിരിച്ചു


'എന്റെ ദൈവമേ ,,," എന്ന് പറഞ്ഞു കൊണ്ട് മീര തലയ്ക്കു കൈകൊടുത്തു


"ഇങ്ങു കൊണ്ടാ ,,,,,,,,," എന്ന് പറഞ്ഞു അവൾ അത് വാങ്ങി കുടിക്കാൻ തുടങ്ങി


"മതി മതി ,മതി പാതി എനിക് വേണം ,,,റൂൾ ആണ് ,,അത് ഫോളോ ചെയ്യണം ,,"


അവൾ ദേഷ്യത്തോടെ ബാക്കി ഉള്ള ആ ഗ്ലാസ് മേശയിൽ വെച്ചു. നന്ദൂട്ട൯ അതെടുത്തു കുടിച്ചു.മീര കണ്ണിനു മുകളിൽ കൈ വെച്ച് കിടക്കുക ആണ്.


"അതെ ,,,"


"എന്താടാ ചെറുക്കാ ..." അമ്മു ഒന്ന് ചീറി


"ഒന്ന് നീങ്ങി കെടക്കോ ,,,ഇതെന്റെ സൈഡാ ,,,ഇവിടെ കിടന്നാലെ എനിക്ക് ഒറക്കം വരൂ ,,,,,,,,,,,,,"


"ഓ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,," എന്ന് പറഞ്ഞു അവൾ ഉരുണ്ടു അപ്പുറത്തെ സൈഡിൽ കിടന്നു. നന്ദൂട്ട൯ അവിടെ കിടന്നു


"ലൈറ്റ് പിന്നെ ആര് കെടത്തും "


"എന്റമ്മോ ,,,,ഞാൻ കിടത്തിയേക്കാമെ ,,," എന്ന് പറഞ്ഞു അവൻ എഴുന്നേറ്റു ലൈറ്റു കിടത്തി ബെഡിൽ വന്നു കിടന്നു.മീര വേഗം രണ്ടു മൂന്ന് തലയിണ നടുക്ക് ഒരു അതിരു പോലെ വെച്ചു.


"ഇതിന്റെ അപ്പുറത്തേക് എങ്ങാനും വന്നാൽ നിന്റെ കൈ ഞാൻ തല്ലി ഒടിക്കും "


"ഞാൻ വരുന്നില്ലേ ,,,,,"


പിന്നെ രണ്ടു ഭാഗത്തും നിശബ്ദത ആയിരുന്നു. കുറചു കഴിഞ്ഞപ്പോ


"അമ്മുവേച്ചി ,,,,"


"അമ്മുവേച്ചി ,,,,"


ഹമ്,,,എന്താടാ ചെറുക്കാ " അവൾ ദേഷ്യപ്പെട്ടു


“അയ്യോ സോറി ... അമ്മുവെച്ചി എന്നു വിളിക്കാ൯ പാടില്ല ,, അമ്മു എന്നു വിളിക്കട്ടെ ,,”


“എന്നെ പേരെങ്ങാനും വിളിച്ചാ നീ വിവരം അറിയും “


“അത് പണി ആണല്ലോ ,,,അമ്മു സിങ്ങുല൪ ,,അമ്മൂസ് പ്ലൂറല്‍,,അപ്പോ അമ്മൂസേ എന്നു വിളിക്കട്ടെ ,,അപ്പോ കുഴപ്പം ഇല്ലല്ലോ,,ഇല്ലേ അമ്മൂസേ ???”


അവള്‍ ഒന്നും മിണ്ടിയില്ല


“അമ്മൂസേ ,,, ഈ മൌനം സമ്മതമായി ഞാ൯ കരുതിക്കോട്ടെ “


“എന്ത് ????”


“അല്ല അമ്മുവെച്ചിയെ അമ്മൂസ് എന്നു വിളിക്കണേനു സമ്മതം ആണ് എന്നു കരുതിക്കോട്ടെ,,മറ്റുള്ളവര്‍ കേട്ടാ അമ്മൂസിനും മോശമല്ലേ ,,, അതോണ്ടാ ”


അവള്‍ മിണ്ടാതെ ആലോചിച്ചു


“ആ ,,,അത് വിളിച്ചാല്‍ മതി “


“ആ അപ്പോ ഫിക്സ് ,,,ഇനി മുതല്‍ അമ്മുവെച്ചി ഈസ് ഈക്വല്‍ ടു അമ്മൂസ് “


അവള്‍ മറുപടി ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞു


അമ്മൂസേ ,,,,,,,,,,,,,,,,അമ്മൂസേ” നന്ദൂട്ടന്‍ വിളി തുടങ്ങി


“ഹോ,,എന്താടാ പൊട്ടാ”


"ഒന്നൂല്ലാ ,,,,ഇന്നേ ,,,,അമ്മൂസിനെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു ,, ആ സാരി ഒക്കെ ഉടുത്തപ്പോ ,, "


"പഞ്ചാര അടിക്കാതെ കിടക്കടാ ചെറുക്കാ "


നന്ദൂട്ടൻ അവൾക്കു അഭിമുഖമായി തിരിഞ്ഞു കിടന്നു


"അമ്മൂസേ ,,,,,"


"ഒന്ന് കെടക്കെടാ ,,,,നല്ല ക്ഷീണം ഉണ്ട് ,,," അവള്‍ ദേഷ്യപ്പെട്ടു


"ഇന്നേ ,,,,നമ്മുടെ ഫസ്റ് നൈറ്റ് അല്ലെ ,,,,നമുക് വർത്താനം പറഞ്ഞു ഇരുന്നാലോ ,,,എനിക്ക് ഇതൊക്കെ ആദ്യമാ "


"എനിക്ക് പിന്നെ പത്തു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടല്ലോ ,,, "


" ,,,ഈ അമ്മൂസിന്റെ ഒരു കാര്യം,,ചൂടത്തി "


"ഞാൻ നേരത്തെ നിന്നോട് പറഞ്ഞിട്ടുണ്ട് ,,ഞാൻ നിന്റെ ഭാര്യയും അല്ല ,,നീ എന്റെ ഭർത്താവും ,,,ഒരിക്കലും ആകുകയും ഇല്ല ,,,,ഇല്ലേ "


"ആ അത് പറഞ്ഞിട്ടുണ്ട്,,ശരിക്കും പറഞ്ഞിട്ടുണ്ട് "


"അത് ഓർമ്മ ഉണ്ടായാൽ മതി ...ഭാര്യ ആണ് എന്നൊക്കെ പറഞ്ഞു എന്നോട് ചിങ്കരിക്കാനോ ഭരിക്കാനോ വന്ന ഒറ്റ ചവിട്ടിനു നിന്നെ ഞാൻ കൊല്ലും "


"ഓ ,,,ഞാൻ ഒന്നിനും വന്നില്ലേ ,,,,"


"എന്നാ നിന്റെ ആരോഗ്യത്തിന് കൊള്ളാം "


"എനിക് ഉറക്കം വരണില്ല അമ്മൂസേ "


"എടാ ചെറുക്കാ ,, ഒന്നു കിടക്കെടാ ,,,എനിക് നല്ലപോലെ ഉറക്കം വരുന്നുണ്ട് ,,,"


"അതെയോ ,,,,"


മീര ഒന്നും മിണ്ടാതെ പുതപ്പ് കൊണ്ട് പുതച്ച് കിടന്നു. വലിയ ഡബിള്‍ സൈസ് പുതപ്പ് ആണ് , അമ്മു ഒറ്റയ്ക്ക് പുതച്ച് കിടന്നു.


നന്ദൂട്ടന് മനസ്സില്‍ മീരയെ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയിക്കുന്നതും ഒക്കെ ഓ൪മ്മ വന്നു , എന്തോ ഉള്ളില്‍ ഒരു വല്ലാത്ത ഇഷ്ടം തോന്നുന്ന പോലെ ,,, എത്ര ദേഷ്യക്കാരി ആണെങ്കിലും താലി കെട്ടി അമ്മാമ പാണീഗ്രഹണം ചെയ്തു തന്നെ ഏല്‍പ്പിച്ച ആള്‍ അല്ലേ ,,, ഒരു വല്ലാത്ത ഇഷ്ടം പോലെ ,,, പിന്നെ പ്രേമിച്ചു പരിചയം ഇല്ലാത്തത് കൊണ്ട് പെണ്ണിനോട് എങ്ങനെ ഇംപ്രേഷന്‍ ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറണം എന്നും അവന് നിശ്ചയമില്ല ..അവന്‍ നോക്കിയപ്പോ അവള്‍ ഉറങ്ങി എന്നു മനസ്സിലായി


"അമ്മ പറഞ്ഞ പോലെ ,,എങ്ങനെയാ ഈ അമ്മൂസിനെ സങ്കടപ്പെടുത്തുകാ ,,,അതൊന്നും തന്നെ കൊണ്ട് സാധിക്കില്ല ,,, പാവം ആണ് ,,, എന്നോടു ഇങ്ങനെ കാട൯ പൂച്ചയെ പോലെ പെരുമാറുന്നു എന്നെ ഉള്ളു ,, എന്തോ ,ഒരു സ്നേഹം തോന്നണ പോലെ ,,ഒരുപക്ഷേ മണിവത്തൂരമ്മയുടെ അടുത്തു പൂജ ചെയ്ത താലിയുടെ ശക്തി ആയിരിയ്ക്കും ,,


അവന്‍ തലക്ക് കീഴെ കൈ വെച്ചു ഒരു ചെറുപുഞ്ചിരിയോടെ മീരയെ നോക്കി കിടന്നു, കുറച്ചു കഴിഞ്ഞപ്പോ അവന് അഭിമുഖമായി മീരയും തിരിഞ്ഞു കിടന്നു,


ഇടയില്‍ തലയിണകളുടെ അതിര്‍ത്തി മാത്രം , അത് അമ്മൂസ് ആയി ഉണ്ടാക്കിയത ,, അത് മാറ്റേണ്ടതും അമ്മൂസ് തന്നെ അല്ലേ ,,,


പാതി ഉറക്കത്തിൽ തണുത്തു വിറച്ചു കൊണ്ട് നന്ദൂട്ടൻ എഴുന്നേറ്റു. പുതപ്പു ഒക്കെ മീരയുടെ കൈയിൽ ആണ്.അവൻ പിന്നെ വീണ്ടും ഉറക്കത്തിലേക്കു വീണു.പുലർച്ചെ തന്നെ മീര എഴുന്നേറ്റു, അവൾ കുറച്ചു നേരം ബെഡിൽ ഇരുന്നു.വെറുതെ നന്ദൂട്ടനെ നോക്കി. അവൻ നല്ല ഉറക്കത്തിൽ ആണ്. നല്ല പോലെ വിറക്കുന്നുമുണ്ട്. അവൾ ആ പുതപ്പു എടുത്തു അവനെ പുതപ്പിച്ചു. എന്നിട്ടു എഴുന്നേറ്റു.കുളി ഒക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങി. അടുക്കളയിൽ ഭാഗീരഥി 'അമ്മ നല്ല തിരക്കിൽ ആയിരുന്നു. ചിന്നുവും മയക്കത്തിൽ ആണ് അവളിന്നു സ്‌കൂളിൽ പോകുന്നില്ല


അവൾ അടുക്കളയിലേക്ക് കയറി


"ആഹാ ,,,വന്നോ ,,,എന്തിനാ മോള് നേരത്തെ എണീറ്റത് ,കിടക്കാൻ പാടില്ലായിരുന്നോ ,,"


"അത് സാരമില്ല അപ്പച്ചി ,,, അവൾ ഷാൾ ഒരു സൈഡിൽ വെച്ച് അപ്പച്ചിയെ സഹായിക്കാൻ നിന്നു


മൺകലത്തിൽ പച്ചക്കറി കഷ്ണങ്ങൾ വെന്തപ്പോൾ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു൦ ഉണക്കമുളകും കറിവേപ്പിലയും പൊട്ടിച്ചു തറവാട്ടിൽ ഉണ്ടാക്കിയ സാംബാർ പൊടി ചാലിച്ച് അതിൽ ഒഴിച്ച് ഇളക്കി കലത്തിലേക്ക് പകർന്നു വേവിച്ചപ്പോൾ സാമ്പാറിന്റെ മണം അവിടെയാകെ നിറഞ്ഞു


"മോളെ നന്ദൂട്ടന് ചായ കൊണ്ട് കൊടുത്തേ ,,അപ്പച്ചി കട്ടൻ ചായ തിളപ്പിച്ച് വെച്ചിട്ടുണ്ട് "


അവൾക്കതൊക്കെ മടി ആയിരുന്നു, എങ്കിലും അപ്പച്ചി പറഞ്ഞതല്ലേ എന്ന് കരുതി അവൾ കപ്പ് എടുത്തു.


"മോളെ അതല്ല ,,,ആ ചുവന്ന കപ്പ് , സച്ചിന്റെ ഫോട്ടോ പതിപ്പിച്ചത് ,, അതിലെ അവൻ ചായ കുടിക്കൂ " എന്ന് ചിരിയോടെ പറഞ്ഞു


അവൾ ആ കപ്പിൽ ചായ പകർന്നു മുകളിലേക്ക് കയറി. വാതിൽ തുറന്നു ഉള്ളിലേക്കു കയറി. നന്ദൂട്ടൻ തലമുടി പുതച്ചു കിടക്കാണ്. അവൾ അവന്റെ അടുത്തുള്ള ടേബിളിൽ ചായ വെച്ചു


"എടാ ,,,,ചെറുക്കാ ,,എണീക്കേടാ ,,,,,ചായ കുടിക്കെടാ " അവൾ പറഞ്ഞു


"'അമ്മ ,,,കുറെ കൂടി ,,,,," ഉറക്കം മാറാത്ത ചൂടിൽ അവൻ പറഞ്ഞു


പിന്നെ അവൻ പുതപ്പു മാറ്റി. കണ്ണ് തുറന്നു. നോക്കുമ്പോ മുടി തോർത്തിൽ കെട്ടി അമ്മൂസ്. അവൻ നോക്കുമ്പോ ദേഹത്ത് പുതപ്പ്.


"എനിക്ക് പുതപ്പുണ്ടായിരുന്നില്ലലോ ,,ഇതെങ്ങനെ വന്നു "


"നീ ചായ കുടിക്കുന്നുണ്ടോ "


അവൻ പുതപ്പു മാറ്റി എഴുന്നേറ്റു. എന്നിട്ടു ചായ കപ്പു കൈയിൽ എടുത്തു.


"അമ്മൂസ് കുളി ഒക്കെ പതിവുണ്ടോ "


"ഇല്ല ,,,,നാലുമാസം കൂടുമ്പോൾ മാത്രേ കുളിക്കാറുള്ളു ,," അവൾ പറഞ്ഞു


"അത് കുഴപ്പാവൂല്ലോ "


"ഡാ ,,,ചെക്കാ ,,എന്നോട് ചിങ്കരിക്കാൻ നിക്കാതെ പോയി പല്ലു തേച്ചു കുളിക്കെടാ "


"ആ പൊക്കോളാ൦ ,,,,,ചൂടാകണ്ടാ " അവൻ അമ്മുവിനെ നോക്കി


മുഖത്തേക്ക് നോക്കിയപ്പോൾ അവനു തന്നെ നാണം വന്നു. അവന്റെ തല കുനിഞ്ഞു.


മീര തലയിൽ നിന്നും തോർത്ത് ഒക്കെ മാറ്റി മുടി ഒതുക്കി വെച്ചു. വാർഡ്രോബ് നു മുന്നിൽ നിന്ന് ക്രീം സ്വല്പം എടുത്തു മുഖത്ത് പുരട്ടി. കണ്ണെഴുതി, നെറ്റിയിൽ ചന്ദനം തൊട്ടു. കുംകുമചെപ്പു കൈയിൽ എടുത്തു, എന്നിട്ടു നെറ്റിയിൽ സിന്ദൂരം ചാർത്തി.


"അമ്മൂസെ " നന്ദൂട്ടനവളെ വിളിച്ചു.


അവൾ തിരിഞ്ഞു നോക്കി. അവനു അവളുടെ മുഖത്ത് നോക്കിയപ്പോൾ അവളുടെ ആ അഴകിൽ മതിമറന്നു പോയി.


"എന്താടാ " അവൾ ദേഷ്യത്തോടെ ചോദിച്ചു


"അല്ല ഭാര്യ അല്ല ഭർത്താവ് അല്ല എന്ന് പറഞ്ഞിട്ടു പിന്നെ എന്തിനാ ഈ സിന്ദൂരം വെക്കുന്നെ ,, അത് എനിക്ക് വേണ്ടി അല്ലെ ,,,,എന്റെ ദീർഘായുസിനു വേണ്ടി അല്ലെ ?" നന്ദൂട്ടൻ ചോദിച്ചു


"അല്ല ,,,,"


"പിന്നെ,,"


"ഞാൻ ഇത് ചെയ്തില്ലേ ,, അപ്പച്ചി ചോദിക്കും ,,, ഇവിടെ വരുന്നവർ ചോദിക്കും ,,ആ ചോദ്യം ഒഴിവാക്കാൻ വേണ്ടിയാ"


"എന്നാലും ,,,, തൊട്ടാ ,, ഞാൻ പറഞ്ഞ ഗുണവും ഉണ്ട് "


"അത് ദേവിയോട് പ്രാത്ഥിച്ചു തൊടുമ്പോ മാത്രം ,,,ഞാൻ പ്രാർത്ഥിച്ചോന്നുമില്ല ,,, "


"അങ്ങനെ ഒക്കെ ഉണ്ടോ ,,,"


"നീ പോയി കുളിക്കാൻ നോക്കെടാ "


"ഹോ ,,,,ഇങ്ങനെ ഒരു ചൂടത്തിയെ ആണല്ലോ ,,ദൈവമേ എനിക്ക് 'അമ്മ കണ്ടുപിടിച്ചു തന്നത് " എന്ന് പരിതപിച്ചു കൊണ്ട് നന്ദൂട്ട൯ നേരെ ബ്രഷും തോർത്തും ഒക്കെ കൊണ്ട് ബാത്റൂമിലേക് കയറി


"പൊട്ടൻ " അവനെ നോക്കി മീര പറഞ്ഞു


രണ്ടു പേരും കൂടെ ഇറങ്ങി. അപ്പോൾ ചിന്നുവും എഴുന്നേറ്റു വന്നിരുന്നു. അവൾ പിണക്കത്തിൽ ആയിരുന്നു.


"അമ്മുവെച്ചിയോടു ഞാൻ മിണ്ടില്ല "


"അയ്യോ ,,അതെന്താ ചിന്നൂട്ടി "


"ഇന്നെന്നെ വിളിക്കാൻ വന്നില്ലല്ലോ "


"അയ്യോ അതായിരുന്നോ ,,ഇന്നത്തേക് സോറി ,, ഇനി എല്ലാ ദിവസവും ഞാൻ വന്നു വിളിച്ചോളാ൦ പോരെ ,,," എന്ന് പറഞ്ഞു മീര അവളുടെ അടുത്ത് ചെന്ന് ചിന്നുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.


"എന്ത് വാസന ആണ് അമ്മുവെച്ചിക്ക് "


"ആണോ ,,,,,,അതെ ക്രീമിന്റെയാ ചിന്നൂട്ടി "


"ഈ കുഞ്ഞേട്ടന്റെ ഒരു ഭാഗ്യവേ ,, ഈ വാസനയും പിടിച്ചല്ലേ കിടക്കുന്നെ "


അതുകേട്ടു മീരയുടെ മുഖം ഒന്ന് വിളറി.


"എന്താ അവിടെ ഏട്ടത്തിയു൦ അനിയത്തിയും തമ്മിൽ ,,വാ ചായ കുടിക്കാം " 'അമ്മ വിളിച്ചു


അങ്ങനെ എല്ലാരും ഡൈനിങ് ടേബിളിൽ ഇരുന്നു.


മീര വിളമ്പാൻ നിന്നു.


മോളവിടെ ഇരിക്ക് ,, അപ്പച്ചി വിളമ്പി തരാം എന്ന് പറഞ്ഞു അവളെ നന്ദൂട്ടന്റെ ഒപ്പം ഇരുത്തി ഇപ്പുറത്തു ചിന്നുവും ഇരുന്നു.


ഇഡലിയും സാമ്പാറും ചമ്മന്തിപൊടിയും വിളമ്പി ചായയും പകർന്നു.


പിന്നെ അവരും ഇരുന്നു.


"ഹമ്,,,സാമ്പാർ അടിപൊളിയാണല്ലോ അമ്മെ ,,," നന്ദൂട്ടൻ പറഞ്ഞു


"നിന്റെ ശ്രീമതി ഉണ്ടാക്കിയതാ ,,,അതാ രുചി "


"ആണോ ,,,അമ്മൂസെ "


മീര ഒന്ന് അവനെ നോക്കി.


പിന്നെ മറ്റുള്ളവരെ നോക്കി ചിരിച്ചു.


"കുഞ്ഞേട്ടൻ അമ്മുവെച്ചിനെ അമ്മൂസ്നാണല്ലേ വിളിക്കുന്നത് "


"ആ ചിന്നൂട്ടി ഇന്നലെ മുതൽ അങ്ങനെ ആക്കി "


"ഞാൻ ആകെ പേടിച്ചിരിക്കുകയായിരുന്നു നിങ്ങളുടെ കാര്യം ഓർത്,,എന്തായാലും പ്രശ്നം ഒന്നുമില്ലലോ ,," ഭാഗീരഥിയമ്മ അവർ കേൾക്കെ പറഞ്ഞു.


അതുകേട്ടു മീരയും നന്ദൂട്ടനും ഒന്ന് നോക്കി.


"മക്കളെ ആദ്യം ജയയുടെ വീട്ടിൽ പോണം ,,അതുപോലെ അമ്മാമയുടെ അടുത്ത് കൂടെ പോണം ,,പിന്നെ കുറച്ചു ബന്ധുക്കളുടെ അടുത്തും ,,,അതൊക്കെ മൂന്ന് ദിവസം കൊണ്ട് തീർക്കണം ,,, അതുപോലെ ഇന്ന് അമ്പലത്തിൽ പോകണംട്ടോ രണ്ടു പേരും കൂടെ "


"ആ ജയമ്മയുടെ വീട്ടിൽ എന്തായാലും പോണം ,,, ആ വണ്ടി ഉണ്ടല്ലോ ,,അതുകൊണ്ടു കുഴപ്പമില്ല ,, ജയമ്മയുടെ കാർ നാളെ കൊടുക്കാം ,," നന്ദൂട്ട൯ പറഞ്ഞു


"മോളെ ,,,മോൾക്ക് ഇവിടെ പ്രശനം എന്തേലും ഉണ്ടോ ,,,,ഉണ്ടേ പറയണംട്ടോ ,,മിണ്ടാതെ ഇരിക്കരുത് "


"ഒന്നുമില്ല അപ്പച്ചി " എന്ന് പറഞ്ഞു നന്ദൂട്ടനെ അവളൊന്നു നോക്കി


ആ നോട്ടത്തിന് ഒരു അർഥം ഉണ്ടായിരുന്നു ഈ മരങ്ങോടൻ തന്നെ ആണ് ഏറ്റവും വലിയ പ്രശ്നം എന്ന്.


അങ്ങനെ ആദ്യത്തെ വിരുന്നിനായി ജയമ്മയുടെ വീട്ടിലേക് അവർ പുറപ്പെട്ടു


കാറിൽ ഇരിക്കുമ്പോൾ


"അമ്മൂസെ "


"എന്താടാ മരപ്പട്ടി "


"ഒന്നൂല്ല ,,,"


"എന്നാലും ഇങ്ങനെ ഒക്കെ ചൂടാവല്ലേ ,,ആരേലും കേട്ടാലോ "


"ഞാൻ ആരെയും കേൾപ്പിച്ചു കൊണ്ട് ഒന്നും പറയാറില്ല "


"അപ്പൊ ആളുകളുടെ മുന്നിൽ വെച്ച് എന്നെ എന്താ വിളിക്ക്യാ "


"അതോ ,,,അത് ഞാൻ നന്ദൂട്ട൯ന്നു വിളിക്കും "


"ഹമ്,,,,എന്നാ കുഴപ്പമില്ല ,,"


"ആളുകളുടെ മുന്നിൽ വെച്ച് എന്നോട് കൂടുതൽ അധികാരം കാണിക്കാൻ വന്നാലുണ്ടല്ലോ ,,പറഞ്ഞില്ലന്നു വേണ്ട "


"ഞാൻ ഒന്നും കാണിക്കില്ല അമ്മൂസെ ,,പോരെ "


"എന്നാ നിനക്ക് കൊള്ളാം "


"അമ്മൂസ് എന്താ എന്റെ കോളേജിനെ കുറിച്ചോ എക്‌സാമിനെ കുറിച്ചോ ഒന്നും ചോദിക്കാത്തെ "


"അതൊന്നും എനിക്കറിയണ്ട ,,, ,,,നീ നന്നായി പഠിക്കും എന്നെനിക്കറിയാം ,,വെറുതെ ആണോ നിനക്കു പ്ലെസ്മെന്റ് കിട്ടിയത് ,,"


"അപ്പൊ അറിയാല്ലേ "


"നിനക്കെന്താ ,,,നീ എന്തിനാ എന്നോട് മിണ്ടാൻ വരുന്നേ ,,?"


"ശെടാ ,,,, ഒന്നുമില്ലേലും നമ്മൾ ഒരു വീട്ടിൽ ഒരേ മുറിയിൽ കഴിയുന്നവർ അല്ലെ ,,, " "അല്ല അമ്മൂസെ ,,,, എത്ര നാൾ നമ്മൾ ഇങ്ങനെ മുന്നോട്ടു ,പോകും ,,,,എന്ന് ആലോചിച്ചിട്ടുണ്ടോ "


"അതൊന്നും എനിക്കറിയില്ല ,,,ഞാന്‍ ഒരിക്കലും നിന്റെ ഭാര്യ ആകില്ല ,,അത് ഞാൻ തീരുമാനിച്ചതാ "


"അമ്മൂസിനു ആ ഉണ്ണികൃഷ്ണ൯ ചേട്ടനെ പ്രേമായിരുന്നൂല്ലേ ,, ആ ചേട്ടൻ മതിയായിരുന്നൂല്ലേ .. ആ ചേട്ടനും അമ്മൂസിനെ കിട്ടാതെ പോയതിൽ വിഷമം ഉണ്ട് ,,, . ഇടയിൽ ഞാൻ കേറി വന്നതല്ലേ ,,,," നന്ദൂട്ടന്‍ ചോദിച്ചു


അത് കേട്ടപ്പോ അവളുടെ മുഖം ഒന്ന് മാറി


"അനാവശ്യം പറയരുത് ,, എന്ത് പ്രേമം ,,, കാണുമ്പോ ഒരു ഇഷ്ടം,, അതത്ര വെല്യ ഇഷ്ടം ഒന്നും അല്ല ,, അവർക്കു കാശും സ്വർണ്ണോ൦ മാത്രേ വേണ്ടുള്ളോർന്നു ,,,എനിക്കാരോടും ഒരു പ്രേമവും ഇല്ല,, ഒരു മണ്ണാങ്കട്ടയും ഇല്ല ,,പ്രേമാത്രേ ,,,പ്രേമം ,,അതും എനിക്ക് ,,, "


അവൾ കോപത്തോടെ പറഞ്ഞു. എന്നിട്ടു ഓടുന്ന വണ്ടിയിൽ ഇടതേ വിൻഡോയിലൂടെ കാഴ്‌ചകൾ കണ്ടിരുന്നു. നന്ദൂട്ട൯ നോക്കുമ്പോ മീരയുടെ കൈ , കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ നന്ദൂട്ടന് മീരയോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നിപോയി


അവർ ജയമ്മയുടെ വീട്ടിൽ എത്തി


"ജയമ്മേ "" അവൻ ഉറക്കെ വിളിച്ചു


",ആഹാ ,,,വന്നോ ന്റെ മക്കള് "


അവർ പുറത്തേക്കു വന്നു


അവരെ കണ്ടപ്പോൾ മീര അവരുടെ കാലിൽ തൊട്ടു വണങ്ങി. അതുകൂടി ആയപ്പോ അവർക്കു മീരയെ ഒരുപാട് അങ്ങു ഇഷ്ടായി.


",കണ്ടോ ,,,ന്റെ മോൻ കൊണ്ടുവന്നത് നല്ല മോളെയാ " എന്നുപറഞ്ഞു അവളുടെ താടിയിൽ തൊട്ടു ഉമ്മ കൊടുത്തു


"വാ ...." എന്ന് പറഞ്ഞു ഉള്ളിലേക്കു കൊണ്ട് പോയി


മീര ഒന്നോ രണ്ടോ വട്ടം മാത്രമേ അവിടെ പോയിട്ടുള്ളൂ അതും അപ്പച്ചിയുടെ കൂടെ. അവിടെ ജയമ്മയുടെ ബുക്ക് ഷെൽഫും ചിത്രങ്ങളും അലങ്കാര മത്സ്യങ്ങളും കിളികളെയും ഒക്കെ കണ്ടു. ജയമ്മ അവർക്കു കുടിക്കാൻ നല്ല തണുത്ത പൂവൻ പഴം കൊണ്ടുള്ള വൈൻ ചില്ലു ഗ്ലാസിൽ ആക്കി കൊണ്ടുവന്നു.അവർ അത് വാങ്ങി.നന്ദൂട്ട൯ മൂന്ന് കവിളു കൊണ്ട് കുടിച്ചു തീർത്തു. മീര പതുക്കെ സിപ് ചെയ്തു കുടിക്കാൻ തുടങ്ങി.


"എന്ത് ഭംഗിയാ എന്റെ മോളെ കാണാൻ , കണ്ണ് കിട്ടണ്ട" എന്ന് പറഞ്ഞു അവർ അവളെ ഉഴിഞ്ഞു


മീര നാണം കൊണ്ട് കുനിഞ്ഞു ചിരിച്ചു


"അപ്പൊ ,,,എനിക്ക് ഭംഗിയില്ലേ ജയമ്മേ "


"നീ,,, ന്റെ കള്ളകൃഷ്ണൻ അല്ലേടാ ,,,,, കുഞ്ഞേ "


"രാധയും കൃഷ്ണനും പോലെ ഉണ്ട് ,,,,രണ്ടുപേരും "


"ആണോ ,,,,,,,,,,,,,,,,," അവൻ ഉറക്കെ ചോദിച്ചു


",ആന്നെ ,,, മീരയും കൃഷ്ണനും ..മീര കൃഷ്ണന്റെ ഭക്ത ആയിരുന്നു ,,"


"ഈ മീര ഈ അനന്തകൃഷ്ണന്റെ ഭക്തയാ,,,ജയമ്മേ " അവൻ ഒരു തമാശ പറഞ്ഞു


അവൾ അവനെ ഒന്ന് നോക്കി ,,,അവളുടെ നോട്ടത്തിന്റെ അർഥം മനസിലായത് കൊണ്ട് അവൻ പിന്നെ ഒന്നും പറഞ്ഞില്ല. ജയമ്മ അവർക്കു ഭക്ഷണം ഒക്കെ കൊടുത്തു വയറു നിറയെ കഴിപ്പിച്ചു പോകാൻ നേരം മീരക്ക് നീലമുന്തിരി വൈൻ ഒരു കുപ്പി പാക് ചെയ്തു കൊടുത്തു


"മോളെ ,,,പെൺകുട്ടികൾക്കു നല്ലതാ ,,,രണ്ടു സ്‌പൂൺ വെച്ച് കഴിക്കണം ,,അപ്പൊ ഇനിയും നിറം കൂടും ,,മുഖം ഒക്കെ നന്നായി ഷൈൻ ചെയ്യും ,,കഴിക്കില്ലേ "


"കഴിച്ചോളാ൦ ജയമ്മേ ,,,," അവൾ മറുപടി പറഞ്ഞു


"എടാ കള്ളകൃഷ്ണാ ,, നിന്റെ പെണ്ണിനുള്ളതാ ,,,അപ്പൊ നീ അത് കഴിപ്പിച്ചോളണം ,,, കേട്ടോ "


"ആ ഉവ്വ ... കഴിച്ചത് തന്നെ " അവൻ പറഞ്ഞു


"ഞാൻ കഴിച്ചോളാ൦ ജയമ്മേ ,,,നന്ദൂട്ട൯ അങ്ങനെ ഒകെ പറയുന്നതാ ,,,," മീര പറഞ്ഞു


ഇതുവരെ എടാ പോടാ എന്നൊക്കെ വിളിച്ചിരുന്നവള്‍ നന്ദൂട്ട൯ എന്നു വിളിച്ചപ്പോ അവന് ഒരു കുളം നിറയെ വൈന്‍ കിട്ടിയ പ്രതീതി ആയ പോലെ.

അവര്‍ അവിടെ നിന്നും ഇറങ്ങി.പിന്നെ അവിടെ നിന്നും അച്ഛന്‍ ബന്ധത്തില്‍ ഉള്ള വീടുകളില്‍ പോയി.എല്ലായിടത്തും മീര , ഭാഗീരഥിയമ്മക്കു ഒത്ത മരുമകള്‍ തന്നെ എന്നു തെളിയിച്ച് കൊണ്ടിരുന്നു.കറക്കം ഒക്കെ കഴിഞ്ഞു ഇരുവരും തിരികെ മേടയിലെത്തി .നല്ല ക്ഷീണം കാരണം ഇരുവരും മുകളിലെക് കയറി. വാതില്‍ അടച്ചു. മീരക്ക് വസ്ത്രം മാറണമായിരുന്നു. അവള്‍ ധരിക്കാന്‍ ഉള്ള വസ്ത്രവുംകൈയില്‍ പിടിച്ച് നന്ദൂട്ടനെ നോക്കി


"പുറത്തേക് പോയേ ,,,,എനിക് ഉടുപ്പു മാറണം "


"അതിനു ആ വാഷ്രൂമില്‍ കയറി മാറിയാ പോരേ "


"എണീക്കേടാ,,," അവള്‍ ദേഷ്യപ്പെട്ടു


സാഹചര്യം പന്തിയല്ല എന്നു മനസ്സിലാക്കിയപ്പോ അവന്‍ പുറത്തേക് ഇറങ്ങി


അന്ന് വൈകീട്ട്മ ണിവത്തൂരമ്മയുടെ അമ്പലത്തില്‍ പോകാന്‍ ഒരുങ്ങിയപ്പോ


"അമ്മുവെച്ചി .."


"എന്താ ചിന്നൂട്ടി "


"അമ്പലത്തില്‍ ഞാന്‍ കൂടെ വന്നോട്ടെ ,,, കുഞ്ഞേട്ടന്റ്റെ൦ അമ്മുവെചീടേം ഒപ്പം വരാന്‍ കൊതിയായിട്ടാ "


അവള്‍ ആ ആഗ്രഹം പറയുന്ന കേട്ടപ്പോ മീരക്ക് സങ്കടമായി. അവളെ ചേര്‍ത്ത് പിടിച്ച്


"എന്തു ചോദ്യമാ ,,, ചിന്നൂട്ടി ,,, അമ്മുവെചീടെ ഒപ്പം വരണെനു എന്തിനാ ചോദിക്കണെ "


"ഇല്ല നിങ്ങള് ഒരുമിച്ച് പോകുമ്പോ "


"ഒരു കുഴപ്പവും ഇല്ല "


അപ്പോളേക്കും നന്ദൂട്ടന്‍ താഴേക്കു വന്നു


"കുഞ്ഞേട്ടാ ഞാനും വരന്നുണ്ട് ,,"


"അതെന്തിനാ ,,, " നന്ദൂട്ടന്‍ കളിയായി ചോദിച്ചു


"വരണ്ടേ ,,,?" ചിന്നു അല്പം വിഷമത്തോടെ ചോദിച്ചു


"വേണ്ടാ "


"അപ്പോളേക്കും അമ്മയും വന്നു


"എന്തിനാ ചിന്നു പോണേ , അവരു പൊയ്ക്കൊട്ടെ "


"എന്നാ നിങ്ങള് പൊയ്ക്കൊ ,, ഞാന്‍ വരണില്ല " എന്നു അല്പം സങ്കടത്തോടെ അവള്‍ പറഞ്ഞു


"ചിന്നു ഇലെങ്കില്‍ ഞാന്‍ വരണില്ല ," മീര പറഞ്ഞു


"അതെന്താ ?" നന്ദൂട്ടന്‍ ചോദിച്ചു


"ഞാന്‍ അവളുടെ ഏട്ടത്തിയാ ,, എന്റെ മോള്‍ എന്നോടു ഒരു ആഗ്രഹ൦ പറഞ്ഞതാ ,,അവളുടെ കുഞ്ഞേട്ടന്‍റേം അമ്മുവെചീടെയും ഒപ്പം വരണം എന്നു ,, അവള്‍ ഉണ്ടേ മാത്രേ ഞാന്‍ വരു " മീര ഉറച്ച ശബ്ദത്തോടെ പറഞ്ഞു


മീരയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഭാഗീരഥിയമ്മക്ക് സന്തോഷമായി ,,


നന്ദൂട്ടന്‍ അത് കേട്ടു ചിരിച്ചു. അവന്‍ ചിന്നുവിന്റെ അടുത്തേക്ക് ചെന്നു


"നീ എന്റെ ആകെ ഉള്ള ചിന്നൂട്ടിയല്ലെടി ,,,നിന്നെ അല്ലാതെ ആരെയാ ഞാന്‍ കൊണ്ടോവാ ,,കുഞ്ഞേട്ടന്‍ തമാശ പറഞ്ഞതല്ലെ ,,,,വാ വേഗം റെഡിയാക് "


അതുകേട്ട് സന്തോഷത്തോടെ ചിന്നു റൂമില്‍ കയറി റെഡി ആയി വന്നു


എന്ന അപ്പച്ചിയും വാ ,,നമുക് ഒരുമിച്ച് പോയാല്‍ പോരേ " മീര അവരെയും നിര്‍ബന്ധിച്ചു


ഒടുവില്‍ എല്ലാരും ഒരുമിച്ച് ക്ഷേത്രത്തില്‍ പോയി തൊഴുതു


അന്ന് രാത്രി ഊണോക്കെ കഴിഞ്ഞു


ഭാഗീരഥിയമ്മ വീടിന്റെ മുന്‍വശത്തു ഇരിക്കുക ആയിരുന്നു അവരുടെ അടുത്തേക് മീര ചെന്നു.


"ഇരിക്കൂ അമ്മു " എന്നു പറഞ്ഞു അവളെ അരികില്‍ ഇരുത്തി


അവളുടെ കൈയില്‍ അവ൪ മുറുകെ പിടിച്ചു


"എന്താ അപ്പച്ചി ,, എന്തേലും വയ്യായ്മ ഉണ്ടോ , മുഖം ആകെ വല്ലാത്ത പോലെ "


"മോളെ ..."


"എന്താ അപ്പച്ചി "


"എന്നോടു ദേഷ്യം ഉണ്ടോ മോള്‍ക്ക് ?"


"എന്താ അപ്പച്ചി ഈ പറയുന്നെ , ഇങ്ങനെ ഒന്നും എന്നോടു പറയല്ലേ " മീരക്ക് ആകെ സങ്കടമായി



"ഒന്നൂല്ല മോളെ ,, എന്റെ ഈ തീരുമാനം , അത് മോളെ സങ്ക്ടപ്പെടുത്തിയോ എന്നൊരു തോന്നല്‍ ,, നിന്റെ ഇഷ്ടത്തോടെ അല്ലായിരുന്നല്ലോ ഒന്നും ,,,"


മീര നിശബ്ദയായിരുന്നു


"ഞാന്‍ എന്തേലും പറഞോ അപ്പച്ചിയോട് ,, "


"പറഞ്ഞിരുന്നെ കുഴപ്പം ഇല്ലായിരുന്നു ,,പക്ഷേ ആ സമയത്ത് അങ്ങനെ ഒക്കെ ആയിപ്പോയതാ മോളെ , ഉള്ളില്‍ എന്നെ ശപിക്കുന്നുണ്ടാവും അല്ലേ ,"അവരുടെ കണ്ണു തുളുമ്പി


"വിഷമിക്കല്ലേ അപ്പച്ചി ,,, എനിക് ഒരു കുഴപ്പവും ഇല്ല കുറച്ചു സമയം വേണം ,, അത്രേ ഉള്ളൂ "


അവള്‍ അപ്പച്ചിയൂടെ കൈയില്‍ മുറുകെ പിടിച്ചു


"അപ്പച്ചിക്ക് ഓര്‍മ്മ ഉണ്ടോ ,,അച്ഛന്‍ കള്ള് കുടിച്ചു എല്ലാം നശിപ്പിച്ചു അടിയും ബഹളവും ഒക്കെ ആയി നടക്കുന്ന സമയത്ത് ,, അന്ന് അച്ഛനും അപ്പച്ചിയും വഴക്കും ആയിരുന്നു ,, പലപ്പോഴും വീട്ടില് പട്ടിണി ആയിരുന്നു ,,അന്നെനിക്കു നല്ല ഉടുപ്പു പോലും ഇല്ല ,, പഠിക്കാന്‍ നിവൃത്തിയില്ല ,, അന്ന് അപ്പച്ചി ഇവിടെ അല്ലല്ലോ താമസിച്ചിരുന്നത് ,, പട്ടണത്തില്‍ അല്ലായിരുന്നോ ,,അവിടത്തെ സ്കൂളില്‍ ആയിരുന്നല്ലോ ജോലി


പിന്നെ ഇങ്ങോട് വന്നപ്പോ അല്ലേ എല്ലാം അറിഞതും ,, ഫീസ് കൊടുക്കാന്‍ ഇല്ലാതെ ഞാന്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി എന്നു അറിഞ്ഞപ്പോ അപ്പച്ചി അല്ലേ സ്കൂളില്‍ വന്നു എല്ലാ ഫീസും അടച്ചു എന്നെ പഠിപ്പിച്ചത് ,, എന്റെ എല്ലാ കാര്യവും എന്റെ ഈ അപ്പച്ചി തന്നെ അല്ലേ അമ്മയുടെ സ്ഥാനത്ത് നിന്നു തന്നെ ചെയ്തത് , പുറത്തു കൊണ്ടോകാനും , നല്ല വസ്ത്രം വാങ്ങി തരാനും ടൂറു പോകുമ്പോ കാശ് തരാനും ,,,, എന്തെല്ലാം ,,,, അപ്പച്ചി എന്താ എനിക്കായി ഇനി ചെയ്യാന്‍ ഉള്ളേ ,,ഒന്നുമില്ല ,, അങ്ങനെ ഉള്ള എന്റെ അപ്പച്ചിയെ ഞാന്‍ ശപിക്കുവോ "


അവന്‍ അവരുടെ തോളില്‍ തല വെച്ചു വിതുമ്പി


"അവര്‍ അവളുടെ പുറത്തു തലോടി


"നിന്നെ എനിക് ഒരുപാട് ഇഷ്ടായിരുന്നു , അന്നും ഇന്നും ,, ഇതൊക്കെ മണിവത്തൂരമ്മയുടെ തീരുമാനം ആണ് നീ എന്റെ മോളായി ഇങ്ങോട്ട് വരണം എന്നത് ,, അന്യവീടിലെ കുട്ടി വന്നാല്‍ എങ്ങനെ ആയിരിയ്ക്കും എന്നൊന്നും അറിയില്ലലോ ,, എനിക് ഒരുപാട് സന്തോഷം മാത്രേ ഉള്ളൂ "


"നന്ദൂട്ടന്‍ ,,, അവന്‍ ഒരിയ്ക്കലും മോളെ നോവിക്കില്ല,, അതെനിക് അറിയാം ,, ഒരു പാവം ആണ് , അവനോടു അങ്ങനെ ഒരുപാട് സ്നേഹം ഒന്നും കാണിച്ചല്ല വളര്‍ത്തിയത് ,,അന്ന് സാധിച്ചില്ല ,,, ഒരുപാട് സ്നേഹം ആണ് എനിക്കു ,, നീ ഉണ്ടല്ലോ എന്നതാ എനിക്കിപ്പോ ആശ്വാസ൦ , എനിക്കെന്തെങ്കിലും പറ്റിപ്പോയാലും എന്റെ മോനും മോള്‍ക്കും നീ ഉണ്ടാവൂല്ലോ "


"ഇങ്ങനെ ഒന്നും പറയല്ലേ അപ്പച്ചി, ,,അപ്പച്ചിക്ക് ഒന്നും പറ്റില്ല ,, ഞാന്‍ പ്രാര്‍ഥിക്കുന്നില്ലേ"


അവരൊന്നും മിണ്ടിയില്ല

"ചെല്ല് ,,പോയി ഉറങ്ങാന്‍ നോക്കൂ ,," എന്നു പറഞ്ഞു അവളെ മുകളിലെക് പറഞ്ഞയച്ചു


മുകളിലേക്ക് കയറുമ്പോളും പ്രക്ഷുബ്ധമായൊരു മനസോടെ ആണ് മീര നടന്നത്.എല്ലാ ഐശ്വര്യങ്ങളും സ്നേഹവും കരുതലും ഒക്കെ ഈ വീട്ടിലെ എല്ലാവരും തനിക്കു നല്കുന്നുണ്ട് ,ഇപ്പൊഴും നന്ദൂട്ടന്‍ തന്നെ ആണ് ഉള്ളിലെ ആശങ്കയ്ക്കു കാരണവും എത്ര ശ്രമിച്ചിട്ടും അവനെ തന്‍റെ പുരുഷനായി കാണാന്‍ സാധിക്കുന്നെ ഇല്ലേ ,എന്തോ ഒരു അകല്‍ച്ചയാണ് അവനോടിപ്പോഴും


അവള്‍ റൂമിലെക് കയറി. നന്ദൂട്ടന്‍ കിടക്കയില്‍ കിടക്കുകയായിരുന്നു.അവള്‍ ഒരു പായ എടുത്തു.ഒപ്പം ബെഡ്ഷീറ്റും തലയിണയും.അവളത് താഴെ വിരിച്ചു . നന്ദൂട്ടന്‍ തിരിഞ്ഞു നോക്കിയപ്പോ മീര താഴെ ഇരിക്കുകയായിരുന്നു


"അമ്മൂസെ ,,,ഇതെന്തിനാ താഴെ ഇടുന്നെ ,, എന്തിനാ താഴെ കിടക്കുന്നെ ? "


അവള്‍ ഒന്നും മിണ്ടിയില്ല. അവന്‍ ബെഡില്‍ നിന്നും താഴെ ഇറങ്ങ..അവളുടെ മുന്നില്‍ വന്നു നിലത്തു ഇരുന്നു.


"ഇങ്ങനെ താഴെ കിടക്കല്ലേ അമ്മൂസേ ,, ഇത്രയും വലിയ കട്ടില്‍ ഉള്ളപ്പോ "


"എനിക് നിന്റെ ഒപ്പം കിടക്കാന്‍ വയ്യ " അവള്‍ പറഞ്ഞു


"എന്നാ അമ്മൂസ് മോളില്‍ കിടന്നോ , ഞാന്‍ താഴെ കിടന്നോളാ൦ തണുപ്പാ , താഴെ ഒക്കെ കിടന്ന അസുഖം മേല് വേദന വരും ,,"


"നീ ഇങ്ങനെ എന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണ്ട , എനിക്കൊന്നും അങ്ങോട്ട് ഇഷ്ടാവണില്ല,,എനിക്കു ഒരിക്കലും നിന്റെ ഭാര്യ ആവാന്‍ സാധിക്കില്ല ,,"


"ഓ അതായിരുന്നോ ,,,, അത് വേണ്ടന്നേ ,,, അതെനിക്ക് അറിയാല്ലോ ,, ഒക്കെ ഞാന്‍ സമ്മതിച്ചതല്ലേ ,,അതിനു വേണ്ടി മാറി കിടക്കണ്ട ,,പ്ലീസ് ,,,,മോളില്‍ കിടന്നോ ,,,നല്ല അമ്മൂസല്ലേ , അമ്മൂസ് ഒരു ഗസ്റ്റ് ആണെന്ന് വിചാരിച്ചോളാ൦ ,,, "


അവള്‍ എഴുന്നേറ്റ് ബെഡില്‍ ഇരുന്നു.


നന്ദൂട്ടന്‍ എഴുന്നേറ്റ് ബെഡ്ഡോക്കെ വിരിച്ചു കൊടുത്തു


“ഇനി കിടന്നോ,, ഞാന്‍ ഇവിടെ ഉണ്ടുട്ടോ,, എന്തേലും ആവശ്യം ഉണ്ടേ വിളിച്ച മതി , അപ്പോ ഗൂഡ്നൈറ്റ്”


എന്നു പറഞ്ഞു നന്ദൂ അവള്‍ വിരിച്ചിടത്ത് കിടന്നു. പിന്നെ എഴുന്നേറ്റ് ലൈറ്റ് അണച്ച് വന്നു കിടന്നു. ചെറിയ ബെഡ് ലാമ്പ് ഇട്ടിട്ടുണ്ടായിരുന്നു. മീര ചരിഞ്ഞു കവിളിന് സമീപം കൈ വെച്ചു കിടന്നു.


“അമ്മൂസേ”


അവള്‍ മിണ്ടിയില്ല


“ഉറങ്ങിയോ അമ്മൂസേ” അവന്‍ ചോദിച്ചു


അവള്‍ ഉറക്കം നടിച്ച് കിടന്നു


“ഞാന്‍ എന്തൊരു ടെന്‍ഷനില്‍ ആയിരുന്നെന്നു അറിയുമോ ,, കോളേജില്‍ ഒന്നും ആരോടും പറഞ്ഞട്ടെ ഇല്ല,, എന്റെ കൂട്ടുകാരനൊരുത്ത൯ ഉണ്ട് ,, തെറ്റ്ചെയ്യാത്തവരായി ആരും തന്നെ ഇല്ല ഗോപു ,, എന്നാ അവനെ വിളിക്കുന്നെ ,, അവനെന്നോട് പറഞ്ഞിരുന്നു ,,അമ്മക്ക് കത്തെഴുതി അയച്ചു ഒളിച്ചോടാ൯ ,, കല്യാണം അടുത്ത സമയത്ത് അങ്ങനെ ഒക്കെ തോന്നിയിരുന്നു ,, പക്ഷേ ,,,ഞാന്‍ ,,ഞാനങ്ങനെ ചെയ്താല്‍ അമ്മാമക്കും അമ്മായിക്കും ഒരുപാട് സങ്കടം ആവൂല്ലേ ,,, അമ്മയ്ക്കു വിഷമമാവില്ലേ ,, പിന്നെ അന്ന് നിശ്ചയം മുടങ്ങിയപ്പോ അമ്മൂസ് കരയുന്നതും ഞാ൯ കണ്ടതാ ,,, അപ്പോ ഞാനങ്ങനെ ഒക്കെ ചെയ്താ ,, എന്നെ ഇഷ്ടല്ലേലും ,, അമ്മൂസ് കരയൂല്ലേ ,, ആളുകള്‍ അമ്മൂസിനെ കാണുമ്പോ കളിയാക്കില്ലേ,, അപശകുനം ആണെന്ന് പറയില്ലെ,, അതൊക്കെ ഓര്‍ത്തപ്പോ ആകെ പേടി ആയിപോയി, അമ്മൂസിന്റെ ജാതകവും പ്രശ്നമാ ,, അന്ന് വന്ന ആ വില്ലേജ് എമ്പ്ലോയീനേ പോലെ അമ്മൂസിനെ തൂക്കി കച്ചവടം ചെയ്യുന്ന വേറെ ആരേലും വന്നു ,, നിശ്ചയവും കല്യാണവും ഒക്കെ മുടങ്ങിയ കുട്ടിയാ ,,ഞങ്ങള്‍ക്കു ഇത്ര പവന്‍ വേണം ,,ഇത്ര ലക്ഷം വേണം എന്നൊക്കെ ഇനിയും കച്ചവടക്കണക്കു പറഞ്ഞാലോ ,,ഇനി അമ്മൂസ് മനപ്രയാസം തോന്നി എന്തേലും കടുംകൈ ചെയ്താലോ ,,എല്ലാം ആലോചിച്ചപ്പോ ഉറങ്ങാനെ പറ്റിയില്ല ,, അതൊണ്ടാ ഞാന്‍ അമ്മൂസിനെ കെട്ടാ൯ തന്നെ തീരുമാനിച്ചേ ,,


മീര ആ കിടപ്പില്‍ നന്ദൂട്ടന്‍ പറയുന്നതൊക്കെ കേട്ടു കിടന്നു. നന്ദൂട്ടന്‍ ഇപ്പുറത്തെ വശത്തേക്ക് തിരിഞ്ഞു കിടന്നു


“ആദ്യം എനിക്കു ഒരു വല്ലായ്മ ആയിരുന്നു ,, ഈ കല്യാണം , പക്ഷേ കല്യാണം കഴിഞ്ഞപ്പോ എന്തോ അതൊക്കെ മാറി ,,, എന്നാലും കോളേജില്‍ ആരോടും പറയില്ല ,, അതൊക്കെ എനിക്കു നാണമാ ,,”


അവളൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല , ഉറങ്ങുന്ന പോലെ നടിച്ച് ആണെങ്കിലും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.


“എനിയ്ക്കു ഒരു സങ്കടം ഉണ്ട് ,, അത് അമ്മൂസ് ദേഷ്യപ്പെടുന്നതിനൊന്നുമല്ല കേട്ടോ ,,അതൊക്കെ എനിക്ക് ഇഷ്ടമാ ,, എന്നാലും അമ്മൂസിന് എന്റെ കൈയിലെ കാശ് കൊണ്ട് എനിക്കൊന്നും വാങ്ങി തരാന്‍ പറ്റിയില്ല .. ഇതിപ്പോ എല്ലാം അത് സ്വര്‍ണവും ഉടുപ്പും പൌഡറും ക്രീമും ഒക്കെ അമ്മ വാങ്ങി തന്നതല്ലേ ,,എനിക് ജോലി ശരി ആകുമ്പോ ആദ്യം കിട്ടണ സാലറി കൊണ്ട് എല്ലാം വാങ്ങി തരാട്ടോ ,,ഒരു മാലയും പിന്നെ ഉടുപ്പുകളും പിന്നെ കുറെ കോസ്മെറ്റിക്സും അതെല്ലാം ഞാ൯ ബങ്ഗ്ലൂരില്‍ നിന്നും കൊണ്ടുവരാം ,, പിന്നെ അമ്മൂസിന്റെ അക്കൌണ്ടില് കാശും ഇട്ടു തരാം ,, അമ്മൂസ് ഇപ്പോ കിട്ടുന്ന ശമ്പളം അമ്മാമയുടെ കാര്യത്തിനും കുഞ്ഞൂന്‍റെ പഠിത്തത്തിനും ഒക്കെ അല്ലേ എടുക്കുന്നെ ,, എത്ര നാളായി ,, അമ്മൂസിനും ആഗ്രഹം ഉണ്ടാവില്ലെ ,, ഇഷ്ടമുള്ളതൊക്കെ വാങ്ങാ൯ ,, എന്റെ അമ്മയോടും അങ്ങനെ ചോദിക്കാ൯ പറ്റില്ലലോ ,, അമ്മൂസിന് ഇഷ്ടമുള്ളത് ഒക്കെ ഞാനയക്കുന്ന കാശ് കൊണ്ട് ചെയ്തോട്ടോ ,,, കൂടുതല്‍ ആവശ്യം ഉണ്ടെങ്കി മെസ്സേജ് ഇട്ട മതി ഞാ൯ അയച്ചോളാ൦,, അമ്മയോടൊന്നും പറയണ്ട കേട്ടോ ,, ”


മീര താഴെ കിടക്കുന്ന നന്ദൂട്ടൻ്റെ വശത്തേക്ക് തിരിഞ്ഞു കിടന്നു. അവളുടെ കണ്ണുകള്‍ ഒക്കെ നല്ലപോലെ നിറയുന്നുണ്ടായിരുന്നു അവന്റെ വാക്കുകള്‍ കേട്ടിട്ട്. തൊണ്ട ഒക്കെ വലിഞ്ഞു മുറുകുന്ന പോലെ


“അമ്മൂസേ ,,,അമ്മൂസേ “ അവന്‍ വിളിച്ച് നോക്കി


അവള്‍ വിളി കേള്‍ക്കാതിരിക്കാ൯ ശ്രമിച്ചു


“അയ്യോ ഉറങ്ങി പൊയോ ,,, എന്ന ഉറങ്ങിക്കൊ,,ഗൂഡ്നൈറ്റ് “


മീര കുറെ നേരം അങ്ങനെ കിടന്നു. ഒടുവില്‍ മയങ്ങി പോകുകയും ചെയ്തു.


അന്ന് നാലാം കല്യാണം ആയിരുന്നു. മീരയുടെ വീട്ടിൽ നന്ദൂട്ടനും അമ്മയു൦ ചിന്നുവും മറ്റു ബന്ധുക്കളും ആയി അവരെ കൊണ്ട് ചെന്നാക്കി അവിടെ അന്ന് ഭക്ഷണം ഒക്കെ ഒരുക്കിയിരുന്നു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു എല്ലാരും തിരികെ പോയി. നന്ദൂട്ടനും മീരയും കുറച്ചു നേരം രാഘവൻമാമയുടെ അടുത്തു ചെന്നിരുന്നു. അദ്ദേഹം ഇരുവരുടെയും കയ്യുകൾ പിടിച്ചു ഓരോന്നൊക്കെ സംസാരിച്ചിരുന്നു.


"എനിക്കിപ്പോ സമാധാനമായി ,,ന്റ്റെ അമ്മൂട്ടിയുടെ കല്യാണം നടന്നു കണ്ടല്ലോ ,,ഇനി കുഞ്ഞൂന്‍റെ കാണാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല,,,അത്രെമ് നാളൊന്നും അമ്മാമ ഇരിക്കൂല്ല "


"ഈ അമ്മാമ എന്താ പറേന്നെ ,, അതൊക്കെ അമ്മാമയെ ഞാന്‍ കാണിക്കും ,, മ്മടെ കുഞ്ഞൂന്‍റെ കല്യാണം അടിപൊളി ആയി നടത്താന്നെ ,,, അപ്പോളേക്കും അമ്മാമ എണീറ്റ് നടക്കും ,, "


അവന്‍ പറയുന്നതു കേട്ടു അയാള്‍ ചിരിച്ചു


"നന്ദൂട്ട ,, പാവം ആണ് എന്റെ അമ്മു ,,അവളെ കരയിക്കല്ലേട്ടോ ,,, അതൊന്നും അമ്മാമക്കു സഹിക്കൂല്ല "


"അയ്യോ ,,,ഞാനോ ,,,എന്നെ ഒരുപാട് ചീത്ത പറയും അമ്മാമേ ,,, ആദ്യം കുറവായിരുന്നു ,ഇപ്പോ കൂടുതലാ "


അവനത് പറഞ്ഞപ്പോ മീരയുടെ മുഖം ഒന്നു വിളറി, ജാനകിയമ്മായി അവന്‍ പറയുന്നതു കേട്ടു.


"അമ്മു ,,ഇങ്ങോട്ട് വന്നേ " എന്നു വിളിച്ച്


അവള്‍ കുറച്ചു പേടിയോടെ അങ്ങോട്ടേക്ക് ചെന്നു.


അവളെ കൂട്ടി അടുക്കള പിന്നാംപുറത്തേക് ചെന്നു


"എന്താ മോളെ നന്ദൂട്ടന്‍ പറയുന്നെ ,,നീ അവനേ വഴക്കു പറയോ "


അവളൊന്നും മിണ്ടിയില്ല


"പറയാന്‍ ,,,,"


"ഇടക്കൊക്കെ "


"നല്ല തല്ല് ഞാന്‍ തരും ട്ടോ ,, കെട്ടിയ ചെക്കനെ ഏതെലും പെണ്ണ് വഴക്കു പറയോ ,,ഇതെങ്ങാനും നാത്തൂന്‍ അറിഞ്ഞാ ,,,എന്റെ ദേവി "


"അപ്പച്ചി ഒന്നും അറിയില്ല ,,, അവിടെ ഞാന്‍ നല്ല കുട്ടിയാ "


"വാങ്ങിക്കു൦ എന്റെ കൈയ്യീന്നു ,,,അവ൪ കയ്യൊങ്ങി "


"അമ്മക്കങ്ങനെ പറയാം ,,അനുഭവിക്കുന്നത് ഞാനാ ,, ആരെയും സങ്ക്ടപ്പെടുത്താന്‍ വയ്യാതൊണ്ട ഈ കല്യാണത്തിന് സമ്മതിച്ചത് ,,എന്നു വെച്ചു ,,, അവനെ എനിക്കെന്റെ ചെക്കനായി കാണാന്‍ ഒന്നും പറ്റില്ല ,, എന്നെ കൊണ്ട് പറ്റാത്തോണ്ടാ മ്മേ ,,, കടിച്ചു പിടിച്ചാ ഞാന്‍ അവന്റെ ഒപ്പം കഴിയുന്നെ " അവള്‍ വിഷമത്തോടെ പറഞ്ഞു


"മോളെ ,,, ഒന്നു ആലോചിച്ചു നോക്കികെ ,,ആ അന്നത്തെ വില്ലേജോഫീസിലെ പയ്യന്‍ ആയിരുന്നു നിന്റെ കേട്ട്യോന്‍ എങ്കി ,, അവരുടെ വീടില്‍ നിനക്കു ഇത്രേം സന്തോഷം ഉണ്ടാവോ ,, അതുകൂടി ആലോചിച്ചിട്ടു പറ, അവിടെ നിനക് സംസാരിക്കാന്‍ പറ്റുമോ ,, അവിടെ നിന്നെ , ഇതുപോലെ സ്നേഹിക്കുന്ന ഒരമ്മയും പെങ്ങളും ഒക്കെ ഉണ്ടാകൊ ,,"


"അമ്മേ ,,അമ്മ പറഞ്ഞതൊക്കെ ശരി ത്തന്നെയാണ് ,,എന്നുവെച്ചു എനിക്കും ഒരു മനസ്സില്ലെ ,,, പെട്ടെന്നു എല്ലാരും കൂടെ തീരുമാനിച്ചു ഒരാളെ കല്യാണം കഴിപ്പിച്ചു ,,അതും മനസ്സില്‍ പ്രതീക്ഷിക്കാത്ത ഒരാളെ ,, നിങ്ങളുടെ കാഴ്ച്ചയില്‍ ഒക്കെ ഒരുപാട് ഗുണങ്ങളും ഒക്കെ ഉണ്ടാകും ,,എനിക്കങ്ങനെ കാണാനെ പറ്റുന്നില്ല ,,"


ജാനകിയമ്മക്ക് ആകെ സങ്കടമായി


"അപ്പോ,,നിങ്ങള്‍ തമ്മില്‍ "


"ഇതുവരെ ഒന്നുമില്ല ,,,ഉണ്ടാവോ എന്നും അറിയില്ല "


"അതുകൂടെ കേട്ടതോടെ അവരാകേ സങ്കടത്തില്‍ ആയി


"അമ്മായി" എന്നു വിളിച്ച് നന്ദൂട്ടന്‍ അങ്ങോട്ടേക്ക് ചെന്നു


അവര്‍ പെട്ടെന്നു സംസാരം മാറ്റി


"എന്താ നന്ദൂട്ടാ ?"


"അതേ ,,, വിരുന്ന് പോകേണ്ട സ്ഥലം ഒക്കെ പറഞ്ഞു തരണം ,,,പോയില്ലേ കുറ്റം പറയാന്‍ ഒരു കാരണം ആകും ,,വലിയ വീട്ടീന്നു കല്യാണം കഴിച്ചപ്പോ ആളും തരവും ഒക്കെ മറന്നൂന്നു പറഞ്ഞു കുത്തും ,, നാളെ തൊട്ട് പോകാന്‍ തുടങ്ങാം ,, ജയമ്മ കാര്‍ വിരുന്നൊക്കെ പോയിട്ടു കൊടുത്ത മതീന്നാ പറഞ്ഞേ ,, രാവിലെ പോയി ഞാന്‍ കാര്‍ കൊണ്ട് വരാം ,,, "


"ആഹാ ,,,കല്യാണം കഴിഞ്ഞതോടെ നന്ദൂട്ടൻ്റെ വര്‍ത്താന൦ ഒക്കെ മാറീല്ലോ ,, "


"അത് വീട്ടില്‍ എനിക് വേറെ സ്വഭാവാ ,,, പുറത്തൊക്കെ വേറെ സ്വഭാവവും ,,ഇനി കോളേജില്‍ ആണെങ്കില്‍ വേറെ സ്വഭാവവും ,,"


"ഈ നന്ദൂട്ടന്റെ ഓരോ കാര്യങ്ങള്‍ ,,, കണ്ടോ ,അമ്മു ,,, അവന്‍ മാറിയത് കണ്ടോ "


അവള്‍ തല്‍പര്യമില്ലാത്ത പോലെ കിറി ഒതുക്കി അവനെ ഒന്നു നോക്കി


"അല്ല നന്ദൂട്ടന്‍ ഇനി ഞായറാഴ്ച പോവില്ലെ ,,,"


"ആ പോകും അമ്മായി പിന്നെ എക്സാ൦ കഴിഞ്ഞിട്ടേ വരൂ ,,, അടുത്ത ചൊവ്വാഴ്ച ഒരു വലിയ കമ്പനി വരുന്നുണ്ട് ,,അതുപോലെ വെള്ളി വേറെ കമ്പനിയും ,, അതൊക്കെ അറ്റെന്‍ഡ് ചെയ്യണം ,,"


"അപ്പോ ജോലി കിട്ടിയാ ,, അവിടെ വീടൊക്കെ എടുക്കില്ലേ ,,അപ്പോ അമ്മുനെ കൊണ്ടോകൊ "


അമ്മ അത് ചോദിച്ചപ്പോ അവളൊന്നു നടുങ്ങി.


"അമ്മൂസ് അങ്ങനെ വന്നാല്‍ അമ്മാമക്കു കാണാന്‍ തോന്നിയാ ബുദ്ധിമുട്ടാകില്ലേ ,,, അതുമല്ല അമ്മായി ചിലപ്പോ ബങ്ഗ്ലൂരോ ഹൈദരാബാദോ ഒക്കെ ആവും കിട്ടുക ,, അതൊക്കെ അമ്മൂസിന് അറിയാത്ത സ്ഥലങ്ങള്‍ അല്ലേ ,, വന്നാലും ഒറ്റയ്ക്ക് ഫ്ലാറ്റില്‍ താമസിക്കേണ്ടി വരും ,,അതൊക്കെ ഒത്തുപോകാന്‍ മ്മടെ മണിവത്തൂരിലെ കാറ്റും അമ്പലവും ഒക്കെ ആയി ജീവിക്കുന്ന അമ്മൂസിനു ഒരുപാട് ബുദ്ധിമുട്ട് ആവും ,, അതോണ്ടു കൊണ്ടുപോകല്‍ ഒന്നും പ്ലാനിലില്ല "


നന്ദൂട്ടന്‍ അത് പറഞ്ഞപ്പോ മീരക്ക് നല്ല ശ്വാസ൦ വീണു


"അല്ല ,,,അപ്പോ നന്ദൂട്ടന് കാണണ്ടെ അമ്മൂനെ " ഒരു ചിരിയോടെ ജാനകിയമ്മയി ചോദിച്ചു


"അവന്റെ മുഖത്ത് ഒരു നാണം കലര്‍ന്ന ചിരി വന്നു


"അത് ഞാന്‍ ഇടക്ക് വരുമ്പ കണ്ടോളാമ്മായി "


ഞാന്‍ വിചാരിച്ചു അമ്മുനോടു ഇഷ്ടല്ലായിരിക്കുമെന്ന് "


"ആര്‍ക്ക് എനിക്കോ ,,,എനിക്കാരെയാ ഇഷ്ടം ഇല്ലാത്തെ മ്മായി "


"അതൊക്കെ ശരി ആണ് ,,പക്ഷേ അമ്മുനോട് എല്ലാരോടും ഉള്ള ഇഷ്ടം പോരല്ലോ ..."


നന്ദൂട്ടന്‍ മീരയെ നോക്കി. അവള്‍ കൈ കെട്ടി മുഖം തിരിച്ചു നിക്കാണ്. അവന്‍ വെറുതെ ചിരിച്ചു.



അന്ന് രാത്രി


മീരയുടെ മുറിയില്‍ നന്ദൂട്ടന്‍ ബെഡില്‍ ഓരോന്ന് ഓര്‍ത്ത് കിടക്കുകയായിരുന്നു.


അപ്പോള്‍ മീര മുറിയിലെക് വന്നു. വാതില്‍ അടച്ചു. അവളുടെ മുഖം നല്ല പോലെ ദേഷ്യത്തില്‍ ആയിരുന്നു. അവള് വഴക്കു പറയുന്നു എന്നൊക്കെ പരാതി പറഞ്ഞതു ഒട്ടും ഇഷ്ടമായിട്ടില്ല. അവളെ കണ്ടപ്പോ അവന്‍ അവളെ നോക്കി ചരിഞ്ഞു കിടന്നു. ഒരു പുഞ്ചിരിയോടെ.


"ആ മോന്ത കണ്ടില്ലേ ,,, മരങ്ങോടന്‍ " അവള്‍ കെറുവിച്ചു പറഞ്ഞു


അവന്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു


കട്ടില് കൂടെ ഉള്ളതിനാല്‍ താഴെ കിടക്കാന്‍ പ്രയാസ൦ ആണ് പഴയ വീടായതിനാല്‍ മുറിക്ക് വലുപ്പ കുറവും ഉണ്ട്. അവന്‍ മൂലയിലെക് നീങ്ങി കിടന്നു. എന്നിട്ട് തലയിണ നടുക്ക് വെച്ചു. അവള്‍ ഇപ്പുറം സൈഡില്‍ കിടന്നു. നന്ദൂട്ടന്‍ അവളെ നോക്കി കിടക്കുകയായിരുന്നു.


"എന്താടാ നോക്കുന്നെ ?"


"ഒന്നൂല്ല വെറുതെ നോക്കീതാ "


"നീ എന്തിനാ എന്നെ കുറിച്ചു പരാതി പറഞ്ഞത് "


"അത് അറിയാതെ പറഞ്ഞു പോയതാ അമ്മൂസേ ,,ഇനി ആവര്‍ത്തിക്കില്ല"


"ഇനി ആവര്‍ത്തിച്ചാ ,,,നിന്നെ ഞാന്‍ തല്ലികൊല്ലും "


"അയ്യോ വേണ്ട,,,എനിക് കൊറേ കാലം കൂടെ ജീവികണം എന്നുണ്ടെ "


"എന്നാ അടങ്ങി ഒതുങ്ങി ജീവിച്ചോ "


"അമ്മൂസേ ,,,"


"എന്താടാ ചെറുക്കാ "


"അമ്മൂസ് ദേഷ്യപ്പെടുന്നത് തന്നെയാട്ടോ നല്ലത് "


"എന്നോട് ചിങ്കരിക്കല്ലേടാ ചെറുക്കാ "


"ഞാന്‍ കാര്യം പറഞ്ഞതാ ,,, അല്ലാതെ ചിങ്കരിചത് അല്ല "


"അമ്മൂസേ ,,, നാലു ദിവസായി മ്മടെ കല്യാണം കഴിഞ്ഞിട്ട് ,, ന്നട്ടെന്താ ഞാന്‍ ചോദിക്കനെതിന് മാത്രം മറുപടി പറയുന്നെ ,, എന്നോടും എന്തേലും ചോദിച്ചൂടെ??? "


"ഇല്ല ,,,,എനിക്കൊന്നും ചോദിക്കാന്‍ ഇല്ല ,,,"


"കുറുമ്പി ,,,, ചൂടത്തി " അവള്‍ കേള്‍ക്കെ അവ൯ പറഞ്ഞു


"അമ്മൂസേ ..."


അവള്‍ വിളി കേട്ടില്ല


"അമ്മൂസേ ,,"


"എന്താടാ ചെറുക്കാ "


"ഞാനെ ,,,അമ്മൂസിന്റെ കൈയില്‍ ഒന്നു തൊട്ടോട്ടെ "


"വേണ്ട ,,,"


"അല്ല അന്ന് ഫോട്ടോ ഇടുക്കണ സമയത്ത് മാത്രേ തൊട്ടുള്ളൂ ... അതോണ്ട് ചോദിച്ചതാ ,, വെറുതെ ഒന്നു തൊട്ട് നോക്കാന്‍ ഒരു തോന്നല്‍ "


"അങ്ങനെ വെറുതെ ഒന്നും തൊടണ്ട ,,"


"ഞാന്‍ കൈയില്‍ ഒന്നു തൊട്ടാലോ "


"എന്നാ നിന്നെ ഞാന്‍ കൊല്ലും "


"അമ്മൂസേ ,,, എപ്പോളും കൊല്ലും കൊല്ലും എന്നു പറയല്ലേ ,,, പെണ്ണ് , കേട്ട്യോനെ കൊല്ലും എന്നു പറഞ്ഞാ കേട്ട്യോന്‍റെ ആയുസില്‍ നിന്നും ഒരു കൊല്ലം ഇല്ലാതെ ആവുന്നൊക്കെ പറയുന്നുണ്ട് ,, ഇപ്പോ എത്ര വട്ടമാ ഈ നാലു ദിവസ൦ എന്നെ കൊല്ലും കൊല്ലും എന്നു പറഞ്ഞെക്കണതു൦ ,,,ഒരു ഇരുപതു തവണയില്‍ കൂടുതല്‍ പറഞ്ഞീട്ടിലെ ,,അപ്പോ എന്റെ ഇരുപതു കൊല്ലം ഇല്ലാതെ വന്നില്ലേ ,,, നൂറു വയസ് വരെ ആയുസ് ഉള്ള ആളോള്‍ക്കേ കുഴപ്പം ഉണ്ടാവില്ല ,, എനിക്കു അന്‍പത് വയസ് വരെ ആണ് ആയുസ്സെങ്കി ഇപ്പോ അതില് ഇരുപതു കൊല്ലം പോയില്ലേ ,,, അങ്ങനെ നോക്കുമ്പോ ഇനി എട്ട് കൊല്ലം കൂടെ അല്ലേ ഞാ൯ ജീവിക്കൂ ,,,എന്തിനാ അമ്മൂസെ എന്‍റെ ആയുസ് എടുക്കുന്നെ ?”


നന്ദൂട്ട൯ പിന്നെ ഒന്നും പറയാതെ ഭിത്തിയോട് തിരിഞ്ഞു കിടന്നു. മീരയ്ക്ക് അത് നന്ദൂട്ടന്‍ പറഞ്ഞപ്പോ ആകെ ഒരു വേവലാതി പോലെ. അവള്‍ നന്ദൂട്ടനെ നോക്കി തിരിഞ്ഞു കിടന്നു. ഉറങ്ങാന്‍ പറ്റുന്നില്ല അവള്‍ക്ക്


"നന്ദൂട്ടാ " അവള്‍ മെല്ലെ വിളിച്ചു


അവന്‍ വിളികേട്ടില്ല , നല്ല ഉറക്കത്തിലെക് പോയിരുന്നു


അവള്‍ കുറച്ചു നേരം എഴുന്നേറ്റിരുന്നു


പലവട്ടം അവനെ കൊല്ലും എന്നൊക്കേ പറഞ്ഞിട്ടുണ്ട് , അത് അന്നേരത്തെ ദേഷ്യത്തില്‍ പറഞ്ഞു പോയതാ ,,നാലും ,,,അവന്റ്റെ ആയുസ്സിന്റ്റെ ഇരുപതു കൊല്ലം ഒക്കെ പോകും എന്ന കാര്യം കേട്ടു ആകെ ആധിയായി, അവള്‍ പുതപ്പുകൊണ്ടു നന്ദൂട്ടനെ പുതപ്പിച്ചു. അവള്‍ കിടന്നു , തിരിഞ്ഞും മറഞ്ഞും ഒക്കെ കിടന്നു. ആ സമയത്ത് ആണ് ഒരു കാലന്‍ കോഴി കൂവിയതും. അതോടെ അവള്‍ക്ക് പേടി കൂടി തുടങ്ങി. അവള്‍ വീണ്ടും എഴുന്നേട്ടിരുന്നു. അവള്‍ വെള്ളം എടുത്തു കുടിച്ചു. ക്ലോക്കിന്റെ സെക്കണ്ട് സൂചി കറങ്ങുന്ന ശബ്ദം ഒപ്പം ചീവീടിന്റെ ശബ്ദവും. ഉറങ്ങാനെ പറ്റുന്നില്ല , നന്ദൂട്ടന് എന്തേലും പറ്റോ എന്നുള്ള പേടി പോലെ. അവള്‍ ഇടയിലെ തലയിണയുടെ അടുത്തേക്ക് നീങ്ങി കിടന്നു. അപ്പോളേക്കും നന്ദൂട്ട൯ ഉറക്കത്തില്‍ മീരക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു. അപ്പോളേക്കും വീണ്ടും കാലന്‍ കോഴി കൂവി തുടങ്ങി. അവള്‍ പേടിയോടെ തലയിണയില്‍ വെച്ചിരിക്കുന്ന നന്ദൂട്ടന്റെ വലം കൈയ്യില്‍ മുറുകെ പിടിച്ചു കിടന്നു. മീരക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല. ഇടക്ക് എഴുന്നേറ്റ് നന്ദൂട്ടനെ നോക്കും. പിന്നേയും കിടക്കും.അങ്ങനെ ഉറങ്ങാതെ അവള്‍ നേരം വെളുപ്പിച്ചു.


<<<O>>>>


രാവിലെ എഴുമണിയോടെ നന്ദൂട്ടന്‍ എഴുന്നേറ്റു പുറത്തേക് വന്നു. അമ്മൂസിനെ എവിടേയും കാണുന്നില്ല.


"മോനേ ,,,ഇപ്പോ ചായ തരാട്ടോ " എന്നു ജാനകിയമ്മായി പറഞ്ഞു.


കുഞ്ഞു ഇരുന്നു പഠിക്കുക ആയിരുന്നു, തിണ്ണയില്‍ ബുക്ക് വെച്ചു കൊണ്ട്.


"അമ്മൂസെവിടേ കുഞ്ഞു ?"


അവന്‍ ചോദിച്ചു


അപ്പോളേക്കും ജാനകിയമ്മയി അവനുള്ള ചായ കൊണ്ടുവന്നു കൊടുത്തു


"അമ്മൂസേവിടെ അമ്മായി "


"അവള്‍ മണിവത്തൂരമ്പലത്തില്‍ പോയി മോനേ ,,"


"അയ്യോ എന്നെ വിളിച്ചില്ലലോ "


"അറിയില്ല ,,,അവള്‍ നേരത്തെ എഴുന്നേറ്റ് കുളിച്ചു , അമ്പലത്തില്‍ പോയെച്ചും വരാം എന്നു പറഞ്ഞു പോയതാ "


"ശെടാ ,,,, അത് മോശായി ,,എന്നെ കൂട്ടിയില്ലലോ "


"അമ്മു ഇപ്പോ വരും നന്ദൂട്ടാ "


അവന്‍ അമ്മായി കൊടുത്ത ചായ കുടിച്ചു ഇരുന്നു


"എന്താ പഠിക്കുന്നെ കുഞ്ഞൂ ,,,"


"സയന്‍സാ കുഞ്ഞേട്ടാ ,,ഇന്ന് ക്ലാസ് ടെസ്ട് ഉണ്ട് "


"ആണോ ,,,"


നന്ദു ചായ കുടിച്ചു പല്ല് തേയ്ക്കാനായി ബ്രഷും കൊണ്ട് പുറത്തേക്ക് ഇറങ്ങി.


നല്ല മഞ്ഞുണ്ട്. പുല്ലില്‍ മഞ്ഞുതുള്ളികള്‍ പറ്റിപിടിച്ച് ഇരിക്കുന്നു. അവന്‍ ഒരു പുല്ലു പറിച്ചു ആ മഞ്ഞുതുള്ളി കണ്ണില്‍ ഈറ്റിച്ചു.


"ഹാ ,,,,,,,,നല്ല തണുപ്പ് "


മുന്നിലെ മാവിന്‍ കൊമ്പില്‍ വാലാട്ടിക്കിളി കൂട് കൂട്ടിയിട്ടുണ്ട്. അവിടെ നില്‍ക്കുമ്പോ കൂട്ടില്‍ നിന്നും കുഞ്ഞ് കിളികളുടെ കള കള ശബ്ദം നല്ല പോലെ കേള്‍ക്കാം ,,


അപ്പോളേക്കും അമ്പലത്തില്‍ പോയ മീര തിരിച്ചു വന്നിരുന്നു. കൈയില്‍ വാഴയിലയില്‍ വഴിപാടുകള്‍ ഒക്കെ ഉണ്ട്. നെറ്റിയില്‍ മഞ്ഞളും സിന്ദൂര രേഖയില്‍ ദേവിയുടെ കുങ്കുമപ്രസാദവും ഇട്ടിട്ടുണ്ട്. അമ്മു വരുന്ന വഴി അവനെ നോക്കി, മുഖം കേറ്റി പിടിച്ച്.


"നല്ല പണിയാട്ടോ കാണിച്ചെ ,,, ഒരുമിച്ച് പോവായിരുന്നല്ലോ "


"എനിക് പോണംന്നു തോന്നി ,,,അതോണ്ട് പോയി ,,,"


അവള്‍ അവനെ ഒന്നു നോക്കി.


"അതേ ,,,കുളി കഴിഞ്ഞിട്ടു ഈ ഗുരുതി കൂടിച്ചേക്കണം ,,,അതുപോലെ മഞ്ഞള്‍ പ്രസാദം നെറ്റിയിലും തൊട്ടേക്കണം " ഇത്തിരി അധികാരഭാവത്തോടെ മീര പറഞ്ഞു.


“ആം ,,,,,അവനൊന്നു മൂളി”


അവള്‍ വീട്ടിലേക്ക് കയറി. നന്ദൂട്ടന്‍ ഇതെന്താ കാര്യംന്നറിയാതെ സെറ്റും മുണ്ടും ഒക്കെ ധരിച്ചു നടന്നുവീട്ടില്‍ കയറുന്ന മീരയെ നോക്കി നിന്നു.

നന്ദു കുളിയൊക്കെ കഴിഞ്ഞു തോര്‍ത്തൂം ഉടുത്തു റൂമിലെക് വന്നു. ബാഗില്‍ നിന്നും അവനു ധരിക്കാനുള്ള ടീഷര്‍ട്ടും ട്രാക് പന്‍റ്സും ഒക്കെ എടുത്തു, അവനത് ധരിച്ചു. അപ്പോളാണ് ഓര്‍ത്തത് തലേന്നതെ വസ്ത്രം ഒക്കെ കഴുകാന്‍ ഉണ്ട്. അവനത് എടുക്കാന്‍ റൂമില്‍ കയറിയപ്പോ അതൊന്നും അവിടെ ഇല്ല.


"വാ നന്ദൂട്ടാ ചായ കുടിക്കാം "


"അമ്മായി എന്റെ ഇന്നലെ ഇട്ട ഉടുപ്പോക്കെ എന്തിനാ എടുത്തെ ,, അത് ഞാന്‍ കഴുകുവായിരുന്നല്ലോ "


"ഞാന്‍ എടുത്തില്ല മോനേ ,,, അത് അമ്മു എല്ലാം എടുത്തു കഴുകി ഇട്ടായിരുന്നല്ലോ രാവിലെ തന്നെ


അതൊക്കെ കഴിഞ്ഞു കുളിച്ചല്ലേ അവള്‍ അമ്പലത്തി പോയേ ,,,"


"അയ്യേ ,,,,അതെന്തിനാ അമ്മൂസ് കഴുകിയെ "


"അതിനെന്താ ,,,,നന്ദൂട്ട ,,അത് അവള്‍ ചെയേണ്ടതല്ലേ "


"വേണ്ടായിരുന്നു അമ്മായി "


"മോന്‍ വായോ ,,നല്ല പുട്ടും കടലയും ഉണ്ടാക്കീട്ടുണ്ട് "


"ആണോ ,,ഇപ്പോ വരാമ്മായി "


നന്ദൂട്ടന്‍ പറഞ്ഞു


അവന്‍ മൊബൈലും എടുത്തു ഉമ്മറത്തേക്ക് വന്നു


മീര ടേബിളില്‍ പുട്ടും കറിയും ഒക്കെ കൊണ്ട് വെച്ചു


നന്ദൂട്ടന്‍ മീരയെ നോക്കി


"ഗുരുതി കുടിച്ചോ ?"


"ഇല്ല മറന്നു പോയി "


"പോയി അത് കുടിച്ചു പ്രസാദവും തൊട്ട് വാ " അവള്‍ വീണ്ടും അധികാരത്തോടെ പറഞ്ഞു


"ആം ,,,,ഇപ്പോ വരാം ,,,,,,,," എന്നു പറഞ്ഞു അവന്‍ പോയി ഗുരുതി തീര്‍ഥവും കുടിച്ചു നെറ്റിയില്‍ മഞ്ഞള്‍ പ്രസാദവും ചാര്‍ത്തി വന്നു ടേബിളില്‍ ഇരുന്നു


അപ്പോളേകും ജനകീയമ്മായി ചൂട് പാല്‍ചായയും കൊണ്ട് വന്നു


നന്ദൂട്ടൻ്റെ ഒപ്പം മീരയും ഇരുന്നു. കുഞ്ഞുവും വന്നു. അവള്‍ പുട്ടും കടലകറിയും അവന്റ്റെ പ്ലേറ്റില്‍ വിളമ്പി കുഞ്ഞൂനും വിളമ്പി.


പിന്നെ അവളും എടുത്തു.


"കുഞ്ഞേട്ടാ ,,,"


"എന്താ കുഞ്ഞു "


"ഇന്നെന്നെ സ്കൂളില്‍ കൊണ്ടാക്കാമോ , കാറില്‍ "


"ആക്കാല്ലോ ...."


"എന്നാ ,,അമ്മുവേച്ചിയും കൂടെ വരോ "


"ഞാന്‍ എന്തിനാ വരുന്നേ കുഞ്ഞൂ "


"ഒരു രസമല്ലേ അമ്മുവെച്ചി ,,,"


"മോളെ ,,,എന്ന പിന്നെ മോള്‍ടെ സ്കൂളിലും കൂടെ കയറിക്കോ ,,എന്തായാലും നന്ദൂട്ടനുമായി ഒരുവട്ടം പോകേണ്ടതല്ലേ ,,, "


മീരക്ക് അങ്ങോട്ട് പോകുവാന്‍ നല്ല മടി ആയിരുന്നു. പക്ഷേ പോകാതെ ഇരികാനും സാധിക്കില്ല. അങ്ങനെ അവര്‍ പുറപ്പെട്ടു. കുഞ്ഞൂനെ സ്കൂളില്‍ ആക്കി അവിടെ നിന്നും ഒരു ബേക്കറിയില്‍ കയറി കുറച്ചു സ്വീറ്റ്സ് ഓകെ വാങ്ങി നേരെ മീര പഠിപ്പിക്കുന്ന സ്കൂളില്‍ എത്തി.

ചെന്നപ്പോൾ ആദ്യം കണ്ടത് ഹതാശനായ മലയാളം അദ്യാപകന്‍ സത്യനാഥന്‍ എം എ , ബി എഡ് നേ ആയിരുന്നു. അയാള്ക്ക് നേരെ മീര സ്വീറ്റ്സ് ബോക്സ് കാണിച്ചു.


അതില്‍ നിന്നും ഒരു ലഡു എടുത്ത് വിരഹ വേദനയോടെ


"രണ്ടുപേര്‍ക്കും സുമ൦ഗളകരമായ സ്തുത്യര്‍ഹമായ ഒരു വൈവാഹിക ദാമ്പത്യ ജീവിതം ആശംസിക്കുന്നു , എന്നും നന്മ നിറഞ്ഞ ജീവിതം ഈശ്വര൯ സമ്മാനിക്കട്ടെ എന്നു ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു, നശ്വരമായ ഈ പ്രപഞ്ചത്തില്‍ ജീവിതം ക്ഷണികമാണല്ലോ ,ഋതുക്കള്‍ മാറി മറയുന്ന ആ ജീവിതം എന്നും പൂവിടുന്ന ഒരു വസന്തമാക്കാനും , ഊഷരതയില്‍ നിന്നും ഉര്‍വരതയിലേക്ക് നയിക്കുവാനും നിങ്ങളില്‍ അതിനുള്ള പ്രാപ്തി കൈവരട്ടെ കൂടാതെ നല്ലൊരു കുടുംബജീവിത൦ കെട്ടിപ്പടുക്കുവാന്‍ പരസ്പര പ്രതിബദ്ധതയോടെ അനേകകാതങ്ങളൊരുമിച്ചു മുന്നേറാനും ഒരിക്കല്‍കൂടെ എന്റെ ഹൃദയംഗമമായ ആശംസകള്‍ "


അദ്ദേഹം ആ ലഡുവും കൈവെള്ളയില്‍ വെച്ചു തിരിഞ്ഞു നടന്നു,


" ആ സാര്‍ പറഞ്ഞത് ,, പ്രാക്കായിരുന്നോ അതോ ആശംസയോ ഒന്നും മനസ്സിലായില്ല " നന്ദൂട്ടന്‍ ചോദിച്ചു

"അയാള് പറയുന്നതു അയാള്‍ക്ക് തന്നെ മനസ്സിലാവില്ല " മീര പറഞ്ഞു

മീര അവനെയും കൂട്ടി പ്രിന്‍സിപ്പലിന്‍റെ റൂമില്‍ ചെന്നു


കുറച്ചു നേരം സംസാരിച്ച് സ്റ്റാഫ് റൂമില്‍ ചെന്നു. അവിടെ എല്ലാ അദ്ധ്യാപകരും ഉണ്ടായിരുന്നു. എല്ലാവ൪ക്കും മധുരം കൊടുത്തു.


"എങ്ങനെ ഉണ്ട് മാര്യേജ് ലൈഫ് " ഷീജ ടീച്ചര്‍ നന്ദൂട്ടനോട് ചോദിച്ചു


അവന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു


മീര അവനെ കൊണ്ട് കൂടുതല്‍ ഒന്നും സംസാരിപ്പിച്ചില്ല


അങ്ങനെ കുറച്ചു നേരമവിടെ ചിലവഴിച്ചു അവര്‍ അവിടെ നിന്നും പുറപ്പെട്ട് നേരെ കല്യാണിയമ്മയിയുടെ വീട്ടിലേക്ക് പുറപ്പെട്ടു


അവിടെ കുറച്ചു നേരം ചിലവഴിച്ചു , ഭക്ഷണം കൂടെ കഴിച്ചു മറ്റ് രണ്ടു മൂന്നു ബന്ധുക്കളുടെ വീട്ടിലും കയറി തിരികെ മീരയുടെ വീട്ടിലെത്തി.

ആ സമയത്ത് ഭാഗീരഥി അമ്മയും വന്നിരുന്നു. അവര്‍ ആങ്ങളയുടെ കൂടെ ഇരികുകയായിരുന്നു.


"അമ്മേ ,, നമുക്കും ഒരു കാര്‍ വാങ്ങണം , അമ്മൂസിനെ ഡ്രൈവിങ് പഠിപ്പിച്ചാല്‍ ഓടിക്കാമല്ലോ , അമാമക്ക് ഹോസ്പിറ്റല്‍ പോകാനും ഒക്കെ നല്ലതല്ലേ അത് "


"നമുക്ക് നോക്കാം,,മോനേ,"


"അമ്മൂസ് ടുവീലറൂം ഫോര്‍വീലരും ലൈസന്സ് ഒരുമിച്ച് എടുത്താല്‍ മതി അപ്പോ ആക്ടീവയും ഓടിക്കാല്ലോ ,, പഠിപ്പിക്കാന്‍ പോകുമ്പോ ആക്ടീവയും കൊണ്ടോവാല്ലോ " നന്ദൂട്ടന്‍ അഭിപ്രായപ്പെട്ടു


"അത് നല്ല കാര്യം ആണ് മോളെ ,,, നന്ദൂട്ടന്‍ ഈ ഞായറാഴ്ച പോകില്ലേ ,, വെള്ളിയാഴ്ച മുതല്‍ മോളും ജോലിക്കു പോയി തുടങ്ങുമല്ലോ ,,, " ഭാഗീരഥിയമ്മ അഭിപ്രായം പങ്കുവെച്ചു


"നാത്തൂനു കുഴപ്പമൊന്നുമില്ലലോല്ലേ ,,അമ്മു പഠിപ്പിക്കാന്‍ പോകുന്നതിനു ?" ജാനകിയമ്മ ചോദിച്ചു


"എനിക്കെന്തു കുഴപ്പം ,, അവള് പോട്ടെ ,,,കുട്ടികള്‍ക്കു നാലക്ഷരം പറഞ്ഞു കൊടുക്കുന്നതു നല്ല കര്മ്മം അല്ലേ ,,അത് മാത്രവും അല്ല അവളുടെ അധ്വാനത്തിന്റെ വരുമാനം അവള്‍ക്ക് ഒരു അഭിമാനം അല്ലേ "


"നന്ദൂട്ട പോയി കഴിഞ്ഞാ പിന്നെ എപ്പോളാ വരിക " അമ്മാമ ചോദിച്ചു


"അമ്മാമേ ,,, ഇനി ഇന്‍റര്‍വ്യൂ ഉണ്ട് പരീക്ഷയും ഉണ്ട് , രണ്ടു മാസം കൊണ്ട് എല്ലാം കഴിയും , ഇനി രണ്ടു മാസം കഴിഞ്ഞേ വരൂ "


"അപ്പച്ചി ,,,ഇടക്ക് ഞാന്‍ ഇവിടെ വന്നു നിന്നോട്ടേ ,,," മീര ചോദിച്ചു


"അതിനൊക്കെ എന്റെ അനുവാദം ചോദിക്കാനുണ്ടോ മോളെ ,,, നിന്റെ അച്ഛനും അമ്മയും അല്ലേ ,,നിന്റെ വീടല്ലേ ,,,"


"ഞാന്‍ എന്നാ ഇറങ്ങുകയാ ,,ചിന്നു മോള്‍ വരാറായി ..."


അവര്‍ എഴുന്നേറ്റു


നന്ദൂട്ടനും എഴുന്നേറ്റു അമ്മയെ കൊണ്ടാക്കാന്‍ വണ്ടി എടുക്കാന്‍ ആയി


അന്ന് രാത്രി


"അമ്മൂസേ "


"അമ്മൂസേ "


"എന്താടാ ചെറുക്കാ "


"അമ്മൂസിന് എന്നെ ഇഷ്ടമാല്ലേ "


"അല്ല ... "


"കള്ളം ,,,,കള്ളം പറയാ"


"ഞാന്‍ കള്ളം ഒന്നും പറയുല്ല "


"എന്നാ പിന്നെ ഇന്ന് രാവിലെ എന്തിനാ അമ്പലത്തില്‍ പോയി എനിക്കായി പ്രാ൪ത്ഥിചത് ?"


"ഞാന്‍ ആര്‍ക്കും വേണ്ടി പ്രാർത്ഥിക്കാറില്ല "


",,ഹമ്,ഞാൻ വിശ്വസിച്ചു "


"അമ്മൂസെ "


"എന്താ ,,,,,,,,,,,,,,"


ഞാൻ പോയാ രണ്ടു മാസം കഴിഞ്ഞേ വരൂ ..അപ്പൊ അമ്മൂസിനു എന്നെ മിസ് ആവില്ലേ "


"ആരെ മിസ് ആയാലും ,,,നിന്നെ ഒരുകാലത്തും എനിക്ക് മിസ് ആവില്ല "


"അപ്പൊ എന്നെ ഇഷ്ടം അല്ലാല്ലേ "


",,,അല്ല ,,,,,ആദ്യം ഇഷ്ടം ഉണ്ടായിരുന്നു ,,കല്യാണം കഴിച്ചപ്പോ എനിക്കിപ്പ ഒട്ടും ഇഷ്ടം അല്ല "


"എന്നേലും ഇഷ്ടപെടുമായിരിക്കുംല്ലേ "


"ഇല്ല ,,,ഒരിക്കലും ഇല്ല "


"അതും കള്ളം "


"ഒരു കള്ളവും അല്ല "


"പക്ഷെ എനിക്ക് ഒരുപാട് മിസ് ആകുംന്നാ തോന്നണേ "


അവളൊന്നും മിണ്ടിയില്ല


"അമ്മൂസെ "


"എന്താടാ "


"ഞാൻ പോയാ അമ്മൂസ് എന്നെ വിളിക്കോ "


"ഇല്ല "


"മെസ്സേജ് അയക്കോ "


"ഇല്ല "


"അതെന്താ "


"ഞാൻ ചെയ്യില്ല അത്ര തന്നെ ,,, "


"ഞാൻ വിളിക്കും ,,,അപ്പോളോ "


"ഞാൻ ഫോൺ എടുക്കില്ല "


"അതെങ്ങനെ ശരി ആകും ,,, എനിക്ക് വിളിക്കണം എന്ന് തോന്നിയ ഞാൻ വിളിക്കും "


"എടാ ചെറുക്കാ കിന്നാരം പറയാതെ ഉറങ്ങാൻ നോക്കിക്കേ "


"രാവിലെ ആ സെറ്റും മുണ്ടും നല്ല രസമായിരുന്നുട്ടോ കാണാൻ ,,എനിക്ക് ഒരുപാട് ഇഷ്ടായി "


'നീ ഇഷ്ടപെടേണ്ട "


"എന്തൊരു സാധനമാ ഈ അമ്മൂസ് ,,,കുറുമ്പത്തി "


അവൾ ഒന്നും മിണ്ടിയില്ല


"അമ്മൂസെ ,,,ഞാൻ ആ കൈയിൽ ഒന്ന് തൊട്ടോട്ടെ "


"വേണ്ട ...."


"ഓ വേണ്ടെങ്കി വേണ്ട ,,,നമ്മളില്ലേ .......താലി കെട്ടിയ ഭാര്യയുടെ കൈയ്യില്‍ ഒന്നു തൊടാ൯ പോലും ഭാഗ്യമില്ലാത്ത കേട്ട്യോന്‍ ആയിപ്പോയെ ,,,” എന്നു പറഞ്ഞു അവ൯ തിരിഞ്ഞു കിടന്നു


“ഞാനോ നിന്റെ ഭാര്യയോ അതങ്ങ് വല്ല പള്ളിയിലും പോയി പറഞ്ഞാ മതി”


അവള്‍ തിരിഞ്ഞു കിടന്നു.


<<<<O>>>>

അന്ന് വെളിയാഴ്ച


മീരയ്ക്ക് പഠിപ്പിക്കാനായി സ്കൂളില്‍ പോകണമായിരുന്നു. രാവിലെ തന്നെ എഴുന്നേറ്റ് മീര റെഡി ആയി. നന്ദൂട്ടനും കുളി ഒക്കെ കഴിഞ്ഞു തിണ്ണയില്‍ ഇരുന്നു മാതൃഭൂമി പത്രം വായിക്കുകയായിരുന്നു. മീര ബാഗും കൊണ്ട് പുറത്തേക്ക് ഇറങ്ങി.


“അമ്മേ ,,,ഞാന്‍ പോവാ” അവള്‍ ഉറക്കെ വിളിച്ച് പറഞ്ഞു


എന്നിട്ടു ഇളംതിണ്ണയില്‍ ഇറങ്ങി ചെരുപ്പ് ഇട്ടു


എന്നാലും നന്ദൂട്ടനെ നോക്കിയില്ല


“അമ്മൂസേ ഞാ൯ കൊണ്ടാക്കട്ടെ”


“വേണ്ട”


“പ്ലീസ് അമ്മൂസേ ,,ഇന്ന് കാ൪ ജയമ്മയ്ക്ക്കൊടുക്കണം ,, അപ്പോ കൊണ്ടാക്കുന്ന വഴി അവിടെയും പോയി കൊടുത്തിട്ടു വീടില്‍ പോയി സ്കൂട്ടറും എടുത്തു കൊണ്ട് വരാല്ലോ “


“എന്നെ ആക്കണ്ട ,,,”


“അതെന്താ ,,, “ അവരുടെ സംസാരം കേട്ടുകൊണ്ട് അങ്ങോട്ട് വന്ന അമ്മായി ചോദിച്ചു


“മോനേ ,,,നീ അവളെ കൊണ്ട് ചെന്നാക്കണം ,, വൈകീട്ട് വിളിച്ച് കൊണ്ട് വരുകയും വേണം ,”


“അമ്മേ ,,,” മീര അലമുറയിട്ടു


“ഒരു അമ്മയും ഇല്ല’ എന്നു പറഞ്ഞു കൊണ്ട് തിണ്ണയില്‍ ഇരിക്കുന്ന നന്ദൂട്ടന്റെ തലയില്‍ പിടിച്ച് കൊണ്ട് തലോടി


“എന്റെ കൊച്ചു ,,ഒരു ആഗ്രഹം പറഞ്ഞിട്ടു ,,,, ഇനി പോയാ രണ്ടു മാസം കഴിഞ്ഞേ വരൂ ,,നീ പോയി ഉടുപ്പു മാറി അവളെ കൊണ്ടാക്ക് നന്ദൂട്ട “


“കണ്ടോ ,,,ഇതാണ് എന്റ്റെ അമ്മായി ,,,” എന്നു പറഞ്ഞു മീരയെ കളിയാക്കി അവ൯ ടീഷ൪ട്ടും ജീന്‍സു൦ ധരിച്ചു കാറിന്റെ താക്കോലും എടുത്തുകൊണ്ടു വന്നു


മീര മടിയോടെ കാറില്‍ കയറി


അവന്‍ കാറെടുത്തു.


“അതേ ,,,, ഒരുപാട് അധികാരം കാണിക്കല്ലേ ,, എന്റെ കൈയ്യീന്നു നീ വാങ്ങിക്കു൦”


“അമ്മൂസേ ,, ഞാന്‍ രണ്ടു ദിവസ൦ കഴിഞ്ഞു പോകും ,, ഇന്ന് ഞാനിവിടെ ഉണ്ട് ,, ഇന്ന് അമ്മൂസ് നടന്നു പോയാ ,, ആര്‍ക്കാ അതിന്റെ മോശം ,, അവിടെ മറ്റ് ടീച്ചേര്‍സും ഒക്കെ ഉള്ളതല്ലേ ,, അവരു ചോദിക്കില്ലെ ,,എന്നാലും മീരടീച്ചറെ ,,ടീച്ചറിന്റെ ഹസ്ബന്റ് മോശമായ കാര്യം ചെയ്തത് ,, ഇവിടെ ഉണ്ടായിട്ടു ടീച്ചറെ നടത്തി വിട്ടു എന്നു ,, അപ്പോ അമ്മൂസിന് മോശമല്ലേ,,,പിന്നെ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കണ്ടേ “


അവള്‍ നന്ദൂട്ടന്‍ പറയുന്നതു ഒക്കെ കേട്ടിരുന്നു


“ഞാന്‍ അവിടെ വന്നു ഇറങ്ങുക പോലും ഇല്ല ,, പക്ഷേ ആ സ്കൂള്‍ കോംപൌണ്ടില്‍ ഒന്നു ഈ കാര്‍ കയറ്റി അമ്മൂസിനേ ഡ്രോപ് ചെയ്തു പോകുമ്പോ അതൊരു ഇമേജ് ആയിരിയ്ക്കും ,,’


“പിന്നെ ഇമേജ്,,”


“എന്നാ ഞാ൯ വിശ്വസിക്കണ്ട ,,, അവിടെ ചെല്ലുമ്പോ കാണിച്ചു തരാട്ടോ “


എന്നു പറഞ്ഞു നന്ദൂട്ടന്‍ വേഗത്തില്‍ കാര്‍ ഓടിച്ചു സ്കൂള്‍ കോംപൌണ്ടില്‍ കയറ്റി വളച്ച് നിര്‍ത്തി


“മീര ഡോ൪ തുറന്നു പുറത്തേക്ക് ഇറങ്ങി , അവള്‍ നോക്കുമ്പോ കുട്ടികള്‍ ഒക്കെ അവളെ നോക്കി ചിരിക്കുകയാണ് , മറ്റ് ടീച്ചേര്‍സും നോക്കുന്നുണ്ട് , അവള്‍ ഡോര്‍ അടച്ചു


നന്ദൂട്ടന്‍ വിന്‍ഡോ താഴ്ത്തി


“കണ്ടോ ,,,എല്ലാരും നോക്കണ കണ്ടോ ,,,ഞാന്‍ പറഞ്ഞില്ലേ “


“ആ,,,കണ്ടു “


“അപ്പോളേ ,, കുറച്ചു നടന്നിട്ടു ഒന്നു തിരിഞ്ഞു എനിക്കോരു ടാറ്റാ തരണം ,, ചിരിച്ചു കൊണ്ട് വേണേ ,, നമ്മള്‍ ഐഡിയല്‍ കപ്പിള്‍സ് അല്ലേ “


“എന്നെ കൊണ്ടെങ്ങും പറ്റില്ല”


എന്നു പറഞ്ഞു മീര ഓഫീസിലെക് നടന്നു. അവളറിയാതെ ഒന്നു തിരിഞ്ഞു. ചുണ്ടിലവളറിയാതെ തന്നെ ഒരു പുഞ്ചിരി വിടര്‍ന്നു. അവളറിയാതെ കൈ നന്ദൂട്ടന് റ്റാറ്റാ കൊടുത്തു. അവനും റ്റാറ്റ കൊടുത്തു വണ്ടി തിരിച്ചു.


അവളുടെ അരികിലേക്ക് പ്രീത ടീച്ച൪ വന്നു


“കള്ള കൃഷ്ണ൯ കറക്കി എടുത്തൂല്ലോ ,,ഈ ആങ്ക്രി യങ് മീര ടീചറെ”


“പിന്നെ ,,,,,, അതിനു അവ൯ കുറെ പാടുപെടും”


“അവനോ ,,,?”


“അ ,,അല്ല നന്ദൂട്ട൯” അവള്‍ തിരുത്തി


“എടി കള്ളി ,,,, വാ കുറെ ചോദിക്കാനുണ്ട്”


എന്നും പറഞ്ഞു അവളെയും കൂട്ടി പോയി


“പ്രീത , മീരയുടെ ഒപ്പം ബീ എഡ് പഠിച്ച കൂട്ടുകാരി ആണ്


മീര ഓഫീസില്‍ പോയി സൈ൯ ചെയ്തു ടീചേര്‍സ് റൂമില്‍ ചെന്നിരുന്നു


“ഇന്ന് പ്രിയതമയെ കള്ളകൃഷ്ണ൯ കൊണ്ട് വന്നാക്കിയല്ലോ” ഷീജ ടീച്ച൪ പറഞ്ഞു


അതുകേട്ടു മീരയുടെ മുഖം ലജ്ജയാലൊന്ന് ചുവന്നു


“അല്ല ,,കള്ളകൃഷ്ണ൯ ഇനി രണ്ടു മാസം കഴിഞ്ഞല്ലേ വരിക ,,, അപ്പോ ഈ സുന്ദരികുട്ടിയെ കാണാതെ എങ്ങനെ അവിടെ പിടിച്ച് നില്‍ക്കുമോ എന്തോ,,,, ചിലപ്പോ അവിടെ എത്തുന്നതിന് മുന്നേ വേറെ ട്രെയി൯ പിടിച്ച് ഇങ്ങോട്ട് വരുമായിരിക്കും”


മീര ഒന്നും മിണ്ടിയില്ല , ചിരിക്കുക മാത്രം ചെയ്തു


“ഹോ ,,കല്യാണത്തിന് മുന്നേ എന്തൊക്കെ ആയിരുന്നു ,ഇപ്പോ കണ്ടില്ലേ ,,, അവന്‍ ആള് പ്രായം കുറവാണെങ്കിലും മിടുക്കനാ ,,,നല്ല കെയറിങ് ഉണ്ടെന്ന് മീരടീച്ചറുടെ മുഖം കണ്ടാലറിയാം” ലത ടീച്ച൪ പറഞ്ഞു


“ഞാന്‍ ഇനി പ്രായം കുറഞ്ഞ ഒരുത്തനെ മാത്രമേ വിവാഹം ചെയ്യൂ” പ്രീത എല്ലാരും കേൾക്കെ പറഞ്ഞു


“ആ അതാ ഞാ൯ പറഞ്ഞത് ,,അനുഭവം നമ്മുടെ മുന്നില്‍ ഇരിക്കുവാല്ലേ ,,മീര ടീച്ചറുടെ രൂപത്തില്‍” ഷീജ ടീച്ചര്‍ അത് പറഞ്ഞതും


അപ്പോളേകും ബെല്ലടി ശബ്ദം മുഴങ്ങി


അസംബ്ലികായി എല്ലാരും പുറത്തേക് ഇറങ്ങി


അന്ന് സ്കൂള്‍ ഒക്കെ കഴിഞ്ഞു വൈകീട്ടു നാലെ കാലോടെ ടീചേര്‍സ് പുറത്തേക് ഇറങ്ങി


കുറച്ചു നടന്നാല്‍ ആണ് ബസ്സ്റ്റോപ് ഉള്ളത്


മീര ഒന്നു റോഡിലെക് നോക്കിപ്പോയി ,അവന്‍ വന്നിട്ടുണ്ടോ എന്നറിയാനായി. കാര്‍ എവിടേയും ഇല്ല.


“മീര ടീച്ചറിൻ്റെ കള്ളകൃഷ്ണനെ കണ്ടില്ലലോ, ഇനി മറന്നു പോയതാകുമോ എന്തോ”


നടക്കുന്ന വഴിക്കു ഷീജ ടീച്ച൪ എല്ലാരും കേള്‍ക്കെ പറഞ്ഞു


ആ സമയത്തണ് റോഡിൻ്റെ അങ്ങേ അപ്പുറത്ത് നിന്നും ഒരു ഹോണ്‍ ശബ്ദം കേട്ടത്


എല്ലാരും അങ്ങോട്ട് നോക്കി


“ആ പറഞ്ഞില്ല ,,,മീര ടീച്ചറുടെ കള്ളകൃഷ്ണ൯ വന്നൂല്ലോ”


മീര പെട്ടെന്നു നോക്കി


ജീന്‍സു൦ ടീഷര്‍ടും ഒക്കെ ഇട്ടു കുട്ടപ്പനായി നന്ദൂട്ട൯ ഒരു എന്‍ഫീല്‍ഡില്‍ ഇരിക്കുന്നു


“ആ ചെല്ല് ,,,ചെല്ല് ,,,,, കൊണ്ട്പോയിട്ടു അവന് പല ആവശ്യങ്ങളും ഉണ്ടാകും ,,,നാട് വിട്ടു പോകാല്ലേ “ എല്ലാരും മീരയെ തള്ളി പറഞ്ഞു വിട്ടു “


അവള്‍ നന്ദൂട്ടൻ്റെ അടുത്തേക്ക് ചെന്നു


അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു


“എന്റെ കൂട്ടുകാരൻ്റെ ആണ് ,, ഇന്ന് ആക്ടീവയില്‍ വന്ന ശരി ആകില്ല ,,അതാ ഇത് കൊണ്ടുവന്നത് ,, കാണുമ്പോ ഒരു വെയിറ്റ് ഒക്കെ വേണ്ടേ ,,,അമ്മൂസ് വേഗം കേറിക്കേ ,, “


മീര നന്ദൂടനെ പിടിച്ച് വണ്ടിയില്‍ വശം തിരിഞ്ഞു ഇരുന്നു


“അതേ ,,, എന്നെ മുറുകെ പിടിച്ചോ ,,ഇല്ലേ വീഴും “


അവള്‍ ബാക്സൈഡില്‍ പിടിച്ചു


‘ആഹാ അത്രക്കായോ “ എന്നു ചോദിച്ചു കൊണ്ട് നന്ദൂട്ട൯ വണ്ടി വേഗം മുന്നോട്ടേക്ക് എടുത്തു


പെട്ടെന്നു മീര അവന്റ്റെ വയറിന് കുറുകെ പിടിച്ചു.


അവളുടെ നിറഞ്ഞ മാറിടങ്ങളവന്റെ പുറത്തമര്‍ന്നു,


“പതുക്കെ പോടാ ചെറുക്കാ” അവള്‍ ചൂടായി പറഞ്ഞു


നന്ദൂട്ടന്‍ ബുള്ളറ്റ് പായിച്ചു


ബുള്ളറ്റ്ൻ്റെ ഗഡ് ഗഡ് ഗഡ് ശബ്ദം ഉയര്‍ന്നപ്പോ അതിലൂടെ ബാഗും തൂക്കി പോകുന്ന കുട്ടികള്‍ മീര ടീച്ചറെ നോക്കി റ്റാറ്റാ കൊടുത്തു


അവള്‍ അവരെ നോക്കി ചിരിച്ചു


മണിവത്തൂര്‍ ഗ്രാമത്തെ വട്ടമിട്ട് കൊണ്ട് തിരുത പുഴയുടെ മുകളിലുള്ള പാലത്തിലൂടെയും വയലുകള്‍ക്കിടയിലെ ചെമ്മണ്പാതയിലൂടെയും മണിവത്തൂരിനെ മാദകസൌന്ദര്യം ആസ്വദിച്ച് കൊണ്ട് അവര്‍ സഞ്ചരിച്ചു കൊണ്ടിരുന്നു.


പോകും വഴി മണിവത്തൂരമ്മയുടെ അമ്പലത്തിന് മുന്നിലൂടെ പോയപ്പോ മീര അറിയാതെ മിഴികള്‍ പൂട്ടി മാറില്‍ കൈചേര്‍ത്ത് അമ്മയെ തൊഴുതു.അവളുടെ വിരല്‍ പതിഞ്ഞത് അവളുടെ കള്ളകൃഷ്ണനണിയിച്ച താലിയിലായിരുന്നു.


മണിവത്തൂ൪ ഗ്രാമത്തെ തഴുകി തലോടുന്ന ഇളംകാറ്റ് മീരയെയും അവളുടെ കള്ളകൃഷ്ണനെയും പുല്‍കികൊണ്ടിരുന്നു,


!!!!!!!!!!!!!! !!!!!!!!!!!! !!!!!!!!!!!!!! !!!!!!!!!!!! !!!!!!!!


LOVE NEVER ENDS




Rate this content
Log in

Similar malayalam story from Romance