Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

മനസ്സ്‌

മനസ്സ്‌

1 min
335


ഒരിക്കൽ ഒരു യാത്രയിൽ അഭിമന്യു എന്ന യുവാവ്, താൻ ഒരുകാലത്തു സ്വന്തമാക്കുവാൻ ആഗ്രഹിച്ചിരുന്ന യുവതിയെ കണ്ടുമുട്ടി. പത്തു വർഷങ്ങൾക്കു ശേഷമുള്ള പരിചയം പുതുക്കലിന്റെ സമയത്ത് യുവതിയുടെ മുഖം പക്ഷെ താഴ്ന്നിരുന്നു. പിരിയുവാൻ സമയം യുവതിയുടെ മനസ്സിൽ നിന്നും ദുഃഖം അഭിമന്യുവിനെ എത്തി നോക്കി. ഇതു കണ്ട് അവൻ പറഞ്ഞു;


“ഒരിക്കൽ ഞാൻ നിന്നോട് അഭ്യർത്ഥിച്ചിരുന്നു – നിന്നെ എനിക്ക് വേണമെന്ന്! സ്നേഹമുണ്ടായിട്ടും അന്ന് പക്ഷെ പ്രയോഗികമായ ചില സംഹിതകളുടെ പേരിൽ നീ എന്നെ നിരസിച്ചു. ഇന്നിപ്പോൾ ഞാൻ നിന്നെ കാണാത്തതു കൊണ്ടല്ല,

പകരം ഞാൻ നിന്നെ മനസ്സിലാക്കിയതുകൊണ്ടാണ്, ഈ പിരിയൽ.”


 അവൾ തന്റെ കാല്പാദങ്ങൾ ഊന്നിയിരിക്കുന്നിടത്തേക്കൊന്ന് നോക്കിപ്പോയി -യുവത്വത്തിന്റെ ചാപല്യങ്ങളിൽ വീഴാതെ, സ്വന്തം കുടുംബത്തിനും അന്തസ്സിനും മാത്രമായി ജീവിച്ചവൾ! ഇപ്പോൾ എത്തിനിൽക്കുന്നത് വളരെ ശൂന്യമായൊരു സ്ഥലത്ത് -തന്നെ ആർക്കും കേൾക്കുവാൻ സാധിക്കുന്നില്ല... കാണുവാൻ സാധിക്കുന്നില്ല... തന്നെ ആർക്കും മനസ്സിലാക്കുവാനും സാധിക്കുന്നില്ല. ഇപ്പോഴാകെ സംഭവിക്കുന്നത് അഭിമന്യു എന്ന യുവാവ് ഓരോ നിമിഷവും സ്വന്തം മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങുന്നത് മാത്രം!

   

അവൾ അമാന്തിക്കുവാൻ നിന്നില്ല, അവനെ എല്ലാം മറന്ന് കെട്ടിപ്പുണർന്നു. അഭിമന്യു മന്ദഹസിച്ചു കൊണ്ട് അവളെ ഒന്നുകൂടി ചേർത്തുനിർത്തി പറഞ്ഞു;

“അന്നും ഇന്നും നിന്നെ കാണുവാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. നിന്നെ മനസ്സിലാക്കുവാനാണ്...”

ശേഷം, അവൻ തന്റെ ചുംബനം അവളുടെ നെറുകയിൽ സമ്മാനിച്ചു.


Rate this content
Log in

Similar malayalam story from Drama