Muhammed Sageer

Others

4.2  

Muhammed Sageer

Others

മറവി.....

മറവി.....

1 min
351


ഇന്നലെ അയാളുടെ ജീവിതം,

പാടത്തിന്റെ ചെളിയിലായിരുന്നു!.

കാറ്റും, മഴയും, മഞ്ഞും,

അറിയാത്ത ജീവിതം!.


ഇന്ന് അയാളുടെ ജീവിതം,

അസൂയയും, ആര്‍ത്തിയും പേറി,

ധാര്‍മ്മികസംസ്കാര ജീര്‍ണതയില്‍

ചൂഷണശില്‍പ്പിയായി മണിമാളികയിൽ

ജന്മിയായി രമിച്ചു വാണു!.


ഹിംസയും, മദ്യവും, രതിയും,

കലര്‍ന്നാ പുതുജീവിതം 

കാല പരിണാമത്തിൽ 

ഇടിമുഴക്കമായി നക്സൽ ബാരി,

പെയ്തൊഴിഞ്ഞപ്പോൾ 

അയാൾ ആറടി മണ്ണിന്റെ ജന്മിയായി!...



Rate this content
Log in

More malayalam story from Muhammed Sageer