S NANDANA

Drama Romance

3  

S NANDANA

Drama Romance

പതിവ്രത

പതിവ്രത

1 min
339


ഒരു നന്മയുള്ള പെൺകുട്ടിയും വിശ്വനാഥമേനോന്റെ മകളുമായിരുന്നു മീര. അവളുടെ ആ നന്മയാണ് അപകടത്തിൽ സ്വന്തം കുടുംബം നഷ്ടപ്പെട്ട അവളുടെ സഹപാഠിയായ സ്വാതിയെ അവളുടെ സഹോദരിയാക്കി മാറ്റിയത്. അങ്ങനെ മേനോന്റെ രണ്ടു മക്കളായി ഇരുവരും വളർന്നു, ഇരുവർക്കും പത്രപ്രവർത്തകരായി ജോലിയും ലഭിച്ചു. അവരുടെ വിവാഹവും ഒരേ ദിവസം തന്നെ നടന്നു. സ്വാതി രാജേഷിനെയും മീര കിഷോറിനെയും വിവാഹം കഴിച്ചു.


രാജേഷ് അവളെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളായതിനാൽ സ്വാതിക്ക് സന്തോഷകരമായ ഒരു ജീവിതം ലഭിച്ചു. എന്നാൽ മീരയുടെ വിധി വ്യത്യസ്തമായിരുന്നു. അവളുടെ ഭർത്താവ് അവളെ സംശയിക്കുന്ന ഒരു പുരുഷനായിരുന്നു. അതിന് അവന് അവന്റെതായ കാരണങ്ങളുണ്ട്. ബിസിനസ്സ് പരാജയപ്പെട്ടപ്പോൾ അവന്റെ അമ്മ അവനെയും അച്ഛനെയും ഉപേക്ഷിച്ചു പോകുന്നു. എന്നാൽ, അച്ഛൻ ഒരു ഫീനിക്സ് പക്ഷിയേ പോലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നു. എന്നാൽ കിഷോറിന് കുട്ടിക്കാലം ധാരാളം വേദന നിറഞ്ഞതായിരുന്നു. അതിൽ പിന്നെ അയാൾക്ക് ഒരു സ്ത്രീയിലും വിശ്വാസമില്ല. മീരയ്ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഇതെല്ലാം കേട്ടപ്പോഴും അവൾ അവനെ സ്നേഹിക്കാൻ തുടങ്ങി. പക്ഷേ അവൻ അവളെ വിശ്വസിച്ചിരുന്നില്ല.


എല്ലാം മനസിലാക്കിയ സ്വാതി അവളോട് ബന്ധം വേർപെടുത്താൻ പറഞ്ഞു. എന്നാൽ വിവാഹത്തെ ശാശ്വതമായിരിക്കേണ്ട ഒരു ദൃഢബന്ധമായി കണക്കാക്കുന്ന മീരക്ക് അതിന് മനസ്സ് വന്നില്ല. കിഷോറിന് വിശ്വാസം അയാളുടെ കമ്പനിയുടെ പങ്കാളിയായ വിനീതനെ മാത്രമാണ്, പക്ഷേ അയാൾ അവനെ ഒഴിവാക്കി കമ്പനി മുഴുവൻ സ്വന്തമാക്കാൻ  ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഇത് തിരിച്ചറിഞ്ഞ മീര കമ്പനിയുടെ പ്രധാനപ്പെട്ട രേഖകൾ ശേഖരിച്ച് രഹസ്യമായി സൂക്ഷിച്ചു, അല്ലെങ്കിൽ അവൻ ഇതെല്ലാം വിനീതിന് നൽകിയേനെ. ആ രേഖകൾ നൽകാത്തതിന് കിഷോർ മീരയെ ശകാരിച്ചു. അവന്റെ വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും പുറത്തു പോകാൻ അവൻ മീരയോട് ആവശ്യപ്പെട്ടു. മീര വിനീതിന്റെ വിശ്വാസവഞ്ചനയുടെ എല്ലാ വിവരങ്ങളും ശേഖരിച്ചിരുന്നു.


കിഷോറിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് മറ്റൊരു കമ്പനിയുടെ സിഇഒയുമായുള്ള വിനീത്തിന്റെ ചർച്ച അവൾ ചാനലിൽ സംപ്രേഷണം ചെയ്തു. കിഷോർ ഉൾപ്പെടെ എല്ലാവരും അത് കേട്ടു. എല്ലാം മനസിലാക്കിയ അവൻ മീരയോട് ക്ഷമ ചോദിക്കാൻ എത്തി. അയാൾ മീരയ്ക്കരികിലെത്തി എന്തുകൊണ്ടാണ് അവനെ വെറുക്കാത്തത് എന്ന് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "ഈ താലി എന്റെ കഴുത്തിൽ കെട്ടിയ പുരുഷനാണ് നിങ്ങൾ അത് കഴുത്തിൽ ഉള്ളപ്പോൾ എനിക്ക് വെറുക്കാൻ കഴിയില്ല."  അവൾ അത് പറഞ്ഞു പൂർത്തീകരിച്ചപ്പോൾ അയാൾ അവളെ ചേർത്തുപിടിച്ചു കുറേ ചുംബിച്ചു. അവന്റെ കൈകൾ ശക്തമായിരുന്നു, അവസാന ശ്വാസം വരെ അവളെ ചേർത്തു നിർത്താൻ. 


Rate this content
Log in

Similar malayalam story from Drama