Hibon Chacko

Drama Crime Thriller

2.0  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 3)

സംരക്ഷണം (ഭാഗം - 3)

3 mins
236


കിച്ചണിലേക്കു അടുക്കുന്തോറും അവിടെയുള്ള സാമഗ്രഹികൾ തമ്മിലുള്ള പയറ്റുകളുടെ ശബ്ദം ഉയർന്നുകേട്ടുതുടങ്ങി.

"അമ്മെ, അവളെന്തിയെ?"

കിച്ചണിലേക്കുള്ള ഓപ്പണിങ്ങിലെത്തി അർജ്ജുൻ ചോദിച്ചു. ഭവാനിയമ്മ തിരക്കിട്ട പണിയിലായിരുന്നു. അപ്പോൾ സൈഡിൽ നിന്നും ലഞ്ച്‌ബോക്‌സുമായി വന്ന വീണ 'എന്താ' എന്ന് അവനോടു ചോദിച്ചു.

"ഒന്നുമില്ല, വെറുതെ വിളിച്ചതാ... ഞാൻ കണ്ടില്ലായിരുന്നു."

കിച്ചണിൽ നടന്നുകൊണ്ടിരിക്കുന്ന പയറ്റുകളുടെ ശബ്ദത്തിനൊപ്പിച്ചു അർജ്ജുൻ അവൾക്കു മെല്ലെ മറുപടി നൽകി.

"നേരം യെവളോ ആച്ചു തെറിയുമാ...? ശീഘ്ര കൊഞ്ചം റെഡിയായി വാ. അമ്മ ലഞ്ച് റെഡീ പണ്ണീട്ടിരിക്ക്. ബ്രേക്‌ഫാസ്റ് നാൻ ദോ എടുത്തു വെക്കറേ... പോ...."

വർധിച്ചിരിക്കുന്ന വയറിന്റെ ക്ഷീണമെന്നോണം വീണ മെല്ലെമെല്ലെ ഇത്രയും വാചകങ്ങൾ അവനോടു പറഞ്ഞൊപ്പിച്ചു. മറുപടിയൊന്നും പറയാതെ അവൻ തിരികെ ബാത്രൂം ലക്ഷ്യമാക്കി നടന്നു.

   

പ്രഭാതകൃത്യങ്ങൾക്കുശേഷം ഷർട്ടൊഴികെ യൂണീഫോമിൽ അർജ്ജുൻ വേഗം ഡൈനിങ് ടേബിളിലെത്തി. അപ്പോഴേക്കും അവിടെ ബ്രേക്ഫാസ്റ്റിനുള്ള കാര്യങ്ങളെല്ലാം റെഡിയായിരുന്നു. അവൻ കഴിച്ചുതുടങ്ങിയപ്പോഴേക്കും ഹാൻഡ്ബാഗിൽ ലഞ്ചുമായി വീണ അവിടേയ്ക്കു വന്നു, കിച്ചണിൽനിന്നും.

"അവിടെ എന്താ വിശേഷം?"

കഴിച്ചുകൊണ്ടുതന്നെ അവൻ അവളോട് ചോദിച്ചു.

"പുതുസ്സായി ഒന്നുല്ലേ....പാലയപോലെ തന്നെ."

കുറുമ്പുകലർന്ന ദേഷ്യത്തോടെ അവൾ മറുപടി നൽകി.


അല്പനിമിഷം കഴിഞ്ഞില്ല, മുറ്റത്തു ജീപ്പ് വന്നുനിൽക്കുന്ന ശബ്ദം കേൾക്കാമെന്നായി.

"ഇന്നെന്താ പതിവില്ലാതെ നേരത്തെ! ഞാൻ ലേറ്റായോടീ....!?"

കഴിപ്പ് പൂർത്തിയാക്കികൊണ്ടു അവൻ ചോദിച്ചു.

'ഇല്ല' എന്ന അർത്ഥത്തിൽ അവൾ നെറ്റിചുളിച്ചുകൊണ്ടു തലയാട്ടി മറുപടി സമ്മാനിച്ചു അവന്‌.

റൂമിലേക്ക് തിരികെ പോയി ആകെ യൂണീഫോമിൽ അർജ്ജുൻ മെയിൻ ഡോറിനരികിലേക്കു എത്തിയതും അവിടെ കോൺസ്റ്റബിൾ രാമചന്ദ്രൻ നിൽക്കുന്നുണ്ടായിരുന്നു.

"എന്താ ചേട്ടാ...?"

വിഷാദം കലർന്ന മുഖത്തോടെ നിന്നിരുന്ന രാമചന്ദ്രനെ നോക്കി അവൻ ചോദിച്ചു.

"മോനെ, ഐ.ജി. യുടെ ഓഫീസിലേക്ക് നേരെ ചെല്ലുവാൻ ഓർഡർ വന്നിരുന്നു രാവിലെ."

വിഷമം കലർത്തിയുള്ള ഈ മറുപടിക്ക് തിരികെ അവൻ പറഞ്ഞു;

"ആ... പോയേക്കാം... പോയി നോക്കാം..."

   

പ്രതീക്ഷിച്ചു എന്ന മട്ടിൽ അംഗീകാരത്തോടെയുള്ള അർജ്ജുന്റെ ഈ മറുപടിയ്ക്കുശേഷം അവർ ഐ.ജി. ഓഫീസ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറച്ചു സമയത്തേക്ക് അവർക്കിരുവർക്കും പരസ്പരം ഒന്നും മിണ്ടുവാനുണ്ടായിരുന്നില്ല. ആ നിശബ്ദത ഐ.ജി. യുടെ ഓഫീസ് വരെ നീണ്ടുനിന്നു. ഓഫീസിലെത്തി തന്റെ തൊപ്പിയുംവെച്ചു അവൻ ഐ.ജി. യുടെ ക്യാബിനിലേക്കു എത്തി.

"മേ ഐ കം ഇൻ സർ?"

പുറത്തുനിന്നു അവൻ ചോദിച്ചു.

"കേറി വാടോ..."

പരുക്കൻ മട്ടിൽ ഐ.ജി. അകത്തുനിന്നും ഇങ്ങനെ ആജ്ഞാപിച്ചു.

   

അവൻ അകത്തേക്ക് കയറിച്ചെന്നു. ഐ.ജി. രാധാകൃഷ്ണന്റെ എതിർവശത്തു കമ്മീഷണർ ജോസഫ് സ്റ്റീഫൻ ഇരിക്കുന്നുണ്ടായിരുന്നു. അവൻ പ്രോട്ടോകോൾ നിർവ്വഹിച്ചതും ചൂടോടെ ഐ.ജി. തുടർന്നു;

"ഇതാ തന്റെ സസ്‌പെൻഷൻ ഓർഡർ..."

ഇതിനോടൊപ്പം ഒരു ഷീറ്റ് പേപ്പർ അവന്‌ നേരെയിട്ടുകൊണ്ടു ഐ.ജി. തുടർന്നു;

"വല്ലാതെ ഷൈൻ ചെയ്യരുത്. പേരിനൊരു അന്വേഷണം നടത്താനല്ലേ ഞാൻ തന്നെ ഇതേൽപ്പിച്ചത്... എന്നിട്ടു താൻ കമ്മീഷണറുടെ മകനെ മർദ്ധിച്ചുവല്ലേ!"

സന്തോഷംകലർന്ന ചിരിയോടും മുഖഭാവത്തോടുംകൂടി ഐ.ജി. ഇങ്ങനെ പറഞ്ഞുനിർത്തിയതും ജോസഫ് സ്റ്റീഫൻ തുടർന്നു;

"അടിച്ചുനിന്റെ ചെപ്പ പൊട്ടിക്കണം എന്നെനിക്കുണ്ടായിരുന്നു. വഴിയുണ്ടാക്കാം... ഇറങ്ങി പൊയ്ക്കോ വേഗം."

അത്യന്തം രൗദ്രതയും പകയും കലർന്ന ഗാംഭീര്യത്തോടെ കമ്മീഷണർ ഇങ്ങനെ പറഞ്ഞതും അർഹമായ ദേഷ്യം കടിച്ചമർത്തി അർജ്ജുൻ തൊപ്പി ഊരിക്കൊണ്ടു ക്യാബിനിൽ നിന്നും ഇറങ്ങി നടന്നു.

"ഹി...ഹി...ഒരു ഇരുപതു ദിവസം വീട്ടിലിരിക്കാനുള്ള വകുപ്പായി. ഇനി ബാക്കി പണി നോക്കാൻ ഏർപ്പാട് ചെയ്യുന്നുണ്ട്."

ലാഘവം കലർന്ന ചിരിയോടെ കമ്മീഷ്ണർ ജോസഫ് ഐ.ജി. യോട് പറഞ്ഞു.

"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. അല്ലാതെ, ഞാനിപ്പോൾ എന്ത് പറയാനാടാ ഉവ്വേ...."

ചിരി കലർത്തി ഐ.ജി. മറുപടി നൽകി.


"സാർ, എന്തായി...എന്താ...?"

ബൊലേറോയിൽ ദേഷ്യത്തോടെ വന്നു കയറിയ അർജ്ജുനനോട് രാമചന്ദ്രൻ ചോദിച്ചു.

തന്റെ വശത്തെ ഡോർ വലിച്ചടച്ചുകൊണ്ടു അവൻ മറുപടി നൽകി;

"കാശു കൊടുത്തു ഞാൻ വീട്ടിൽ വാങ്ങിച്ചിട്ടിരിക്കുന്ന താറിൽ ഇന്നിങ് പോരാമെന്നു ഞാൻ വിചാരിച്ചതാ. വണ്ടി വീട്ടിലേക്കു വിട്ടോ..."

മറുപടിയുടെ പൊരുൾ പ്രതീക്ഷിച്ചിരുന്നെന്നവണ്ണം രാമചന്ദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്തു വേഗം വഴിയിലേക്ക് ഇറക്കി.

"ബാക്കി പുകിലിനൊക്കെ പിറകെ ഡിപ്പാർട്ടമെന്റ് വകയും വേണേൽ ഇനിയും ഒപ്പിക്കാം. താൻ പൊയ്ക്കോ...ഹി...ഹി..."


ഐ.ജി. രാധാകൃഷ്ണൻ വിജയഭാവത്തോടെ തന്റെ ക്യാബിനിലിരുന്നു ജോസഫിനോട് പറഞ്ഞു.

"എന്നാൽ അങ്ങനെയാവട്ടെ. ഞാനെ.....ഹോസ്പിറ്റൽ വരെയൊന്നു ചെല്ലട്ടെ..."

എഴുന്നേറ്റു പോകുവാൻ തുനിഞ്ഞപ്പോൾ ഇങ്ങനെ മറുപടി നൽകിയശേഷം ഒന്ന് നിർത്തി മുഖത്ത് ചിരി വരുത്തിക്കൊണ്ട് ജോസഫ് തുടർന്നു;

"...ഡിസ്ചാർജ് ചെയ്യണം വേഗം അവനെ. കാര്യങ്ങൾ നമ്മുടെ വഴിക്കായതു എന്തുകൊണ്ടും നന്നായി."

ഐ.ജി. അല്പം ശബ്ദത്തോടെ ചിരിച്ചുതുടങ്ങി. ജോസഫ് തന്റെ തൊപ്പി തലയിൽവെച്ചു ചെറു മന്ദഹാസം കലർന്ന പകയോടെ ക്യാബിൻ വിട്ടു.


ബൊലേറോ തന്റെ വീട്ടുമുറ്റത്തെത്തിയതും അർജ്ജുൻ പറഞ്ഞു;

"രാമൻചേട്ടാ, പൊയ്ക്കോ. ഞാൻ വിളിച്ചുകൊള്ളാം. ഭാഗ്യം ഉണ്ടേൽ ഇരുപത്തിയൊന്നാം ദിവസം കാണാം."

അവൻ ചാടിയിറങ്ങി വീട്ടിലേക്കു കയറി. രാമചന്ദ്രൻ വണ്ടിയുമായി പതിവുപോലെ മുറ്റത്തുനിന്നും പുറത്തേക്കു ഡ്രൈവ്ചെയ്തുപോയി.


» » »


"പാവം... കൊച്ചിനെ ഉറക്കിയിട്ടു ഒന്ന് റിലാക്സ് ആകുമ്പോഴേക്കും എനിക്ക് മിക്കവാറും മൂഡ് കാണില്ല നൈറ്റ്. ജോയ്‌സ് എന്നെ പതിയെ ഇളക്കിത്തുടങ്ങും. ഞാൻ മൈൻഡ് ചെയ്യാതെയങ്ങു കിടക്കും. ഒന്നും നടക്കില്ലെന്നാകുമ്പോൾ അവൻ തിരിഞ്ഞുകിടക്കും. അവന്റെയാ ശാന്തമായുള്ള കിടപ്പു കാണുമ്പോൾ ആ രാത്രി മുഴുവൻ അവനു കൊടുത്തേക്കാമെന്നങ്ങു തോന്നിപ്പോകും. പിന്നൊന്നും ചിന്തിക്കില്ല, ഞാനൊന്നു കെട്ടിപ്പിടിക്കേണ്ട താമസം...ഹ...ഹ..."

സിറ്റിയിലെ ഓപ്പൺ കഫെയിലിരുന്നു വെകുന്നേരം ഒരു സിപ് കോഫി രുചിച്ചു കൊണ്ടു സ്റ്റെഫി പറയുകയായിരുന്നു, ഓപ്പോസിറ്റായിരിക്കുന്ന പാർവ്വതിയോട്. അവളുടെ മുഖത്ത് സന്തോഷം കാണായ്കയാൽ ചിരി പതിയെ ഗൗരവമാക്കിയെടുത്തു സ്റ്റെഫി ചോദിച്ചു;

"എന്താ പാർവ്വീ, എന്താ നിന്റെ പ്രശ്‌നം? എവിടെ നിന്റെ ഹരിയേട്ടൻ...? ജോയ്സിന് ഓഫിസിൽ ഈയിടെ ഫുൾ ബിസിയാ.

അല്ലേൽ, അവനെകൂട്ടി ഞങ്ങൾ അങ്ങിറങ്ങിയേനെ....!"

തന്റെ മുന്നിലെ പാടകെട്ടിത്തുടങ്ങിയ കോഫിയിൽനോക്കിയശേഷം പാർവ്വതി മറുപടി നൽകി;

"ഹരി വീട്ടിലുണ്ട്. അവന്റെ ഫ്രെണ്ട്സ് അഞ്ചാറെണ്ണം വന്നുകേറിയിട്ടുണ്ട്. ഒന്ന് സ്വസ്ഥമായ ഗ്യാപ്പിൽ ഞാനിങ്ങു പോന്നതാ."

നെറ്റിചുളിച്ചുകൊണ്ടു സ്റ്റെഫി ചോദിച്ചു;

"നീ എന്താ ഇത്ര കാര്യപ്പെട്ടു എന്നെ വിളിച്ചുവരുത്തിയത്...? പറയെടാ...എന്താണേലും. എത്ര വർഷമായെടാ

നിന്നെ ഞാൻ കാണുവാൻ തുടങ്ങിയിട്ട്!?"


പാർവ്വതി മെല്ലെ ചുറ്റുമൊന്നു കണ്ണോടിച്ചു. സംസാരം ശ്രദ്ധിക്കക്കത്തക്കവിധത്തിലാരും അടുത്തായില്ലെന്നുറപ്പുവരുത്തി മറുപടി തുടങ്ങി;

"എടീ, ഒരാഴ്ചയായി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഹണിമൂൺ ട്രിപ്പെന്നുംപറഞ്ഞു ഈ കഴിഞ്ഞൊരാഴ്ച എന്നെ പോൺ വീഡിയോസിൽ പോലുമില്ലാത്ത തരത്തിൽ ഉപയോഗിക്കുകയായിരുന്നു അവൻ...ഹരി. അറിയാമോ നിനക്ക്!?"

ഈ വാചകങ്ങൾക്കൊപ്പം ഒന്നുകൂടി മ്ലാനമായിപ്പോയി സ്റ്റെഫിയുടെ മുഖം. അപ്പോഴേക്കും പാർവ്വതി തുടർന്നു;

"ഇപ്പം എനിക്ക് എന്റെ ബാക്ക് അനക്കത്തില്ല. ദേഹം മുഴുവൻ കടിച്ചുപറിച്ചൊരു പരുവമാക്കി. പന്നി...ബാസ്റ്റഡ്..."

ഇത്രയുമായപ്പോൾ സ്റ്റെഫി വേഗം പറഞ്ഞു;

"ഓരോ ആണുങ്ങളും ഓരോ സ്വഭാവക്കാരാ. നീയിത്തിരി സെന്സിറ്റിവാണെന്നു എനിക്കറിയാം, നിനക്കും. നീയൊന്നു സ്നേഹത്തോടെ ശ്രമിച്ചാൽ, എന്താ ഇപ്പോൾ പറയുക... അതൊക്കെ മാറ്റാം ഒരുവിധം. പിന്നെയുള്ളതൊക്കെ ഒരു എന്ജോയ്മെന്റ് ആക്കിയെടുക്കണം. ഒന്നുമില്ലേലും നിന്റെ കെട്ടിയോനല്ലെടി അവൻ... പോരാത്തതിന് നീയൊരു ഡോക്ടറും. ആട്ടെ, നിന്റെ ലീവിന്റെ കാര്യമെന്തായി?"

കോഫിയിലേക്കുതന്നെ നോക്കിയിരിപ്പായിരുന്നു ഇതിനോടകം പാർവ്വതി. അവൾ മറുപടി പറഞ്ഞു;

"ഒരാഴ്ചയായിരുന്നു ഓഫ് എടുത്തത്. ഇനിയിപ്പോൾ ഒരാഴ്ചകൂടി കഴിഞ്ഞേയുള്ളൂ... ഞാനോർത്തു എനിക്ക് ഭ്രാന്തായെന്ന്...

ഒരാഴ്ച ആ ഹോട്ടൽ റൂമൊരു... അവിടുത്തെ ഒരു ഉപകരണവും ഒന്നും... എന്നെയിനി പ്രാപിക്കാനില്ലെടി ഇനി. എന്നെ ഉപയോഗിക്കുവാൻ കൊണ്ടുപോയതായിരുന്നേൽ ഇതിലും എത്രയോ ഭേദമായിരുന്നേനെടി...! ഞാൻ കരയാത്തതായി ഒരൊറ്റ ദിവസംപോലുമില്ല, അറിയാമോ നിനക്ക്....!?"

   

ഈ മറുപടിയ്‌ക്കൊപ്പം ധാരയായി കണ്ണുനീരുകൂടി ഒഴുകിത്തുടങ്ങി പാർവ്വതിയുടെ മുഖത്തുനിന്നും. പെടുന്നനെ തന്റെ ഇരുകൈകൾകൊണ്ടും മുഖംപൊത്തി അല്പം കമിഴ്ന്നു അവൾ ശബ്ദമില്ലാതെ വലുതായി കരഞ്ഞുതുടങ്ങി. ഇതുകണ്ടതും സ്റ്റെഫി എഴുന്നേറ്റു അവളുടെ ചെയറിനടുത്തെത്തി, അവളെ തന്നോടുചേർത്തു ആശ്വസിപ്പിച്ചുകൊണ്ടു പതിയെ പറഞ്ഞു;

"പാർവ്വീ...എടീ പബ്ലിക് ശ്രദ്ധിക്കും. നീ വാ... എനിക്കെല്ലാം മനസ്സിലായി. ബിൽ പേ ചെയ്തു നമുക്ക് പോകാം. ബാക്കി എവിടെയേലും ഒറ്റയ്ക്കിരുന്നു മിണ്ടാം..."


തുടരും...


Rate this content
Log in

Similar malayalam story from Drama