Hibon Chacko

Drama Romance Tragedy

4  

Hibon Chacko

Drama Romance Tragedy

VACATION / PART 7

VACATION / PART 7

4 mins
301


VACATION / PART 7

തുടർക്കഥ

Written by Hibon Chacko

©copyright protected

സമയം ഉച്ചതിരിഞ്ഞു വൈകുന്നേരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കഫേയിൽ, ഭൂരിഭാഗവും ഗ്ലാസ്സുകൊണ്ട് നിർമ്മിതമായ ‘ഭിത്തി’ യോട് ചേർന്നുള്ള, രണ്ടുപേർക്കിരിക്കാവുന്ന കവറിൽ, രണ്ടാം നിലയിലായി അരുണും അവനഭിമുഖമായി നെറ്റിക്ക് മുകളിലേക്ക് മുടിയിൽ കൂളിംഗ് ഗ്ലാസ്സ് കയറ്റിവെച്ച് കടും വയലറ്റ് വസ്ത്രം ധരിച്ചതായി കാണാവുന്നൊരു യുവതിയും ഇരിക്കുകയാണ്. ഇരുവർക്കും, ഓർഡർ ചെയ്തിരുന്ന കോഫി വെയ്റ്റെർ എത്തിച്ചുനൽകി. അടുത്ത ആജ്ഞയ്ക്കായി കാത്തുനിന്ന വെയ്റ്റർക്ക് ‘അല്പസമയം കഴിഞ്ഞ്’ എന്ന ആംഗ്യം യുവതിയും ഒത്തഭാവം അരുണും കാണിച്ച് പറഞ്ഞയച്ചു. മങ്ങിക്കൊണ്ടിരിക്കുന്ന വെയിൽ ചെറുതായി ഗ്ലാസിനെ കടന്ന് അവരിരുവരിലും പതിച്ചുകൊണ്ടിരുന്നു.

“എങ്ങനെ പോകുന്നു അരുൺ കുറച്ചു ദിവസമായിട്ട്...?”

കോഫി, വളരെ സാവധാനമൊന്ന് സിപ് ചെയ്തുവെച്ചശേഷം യുവതി ചോദിച്ചു.

മറുപടി പറയുന്നതിന് മുൻപായി അവനും, അവൾ ചെയ്തത് ആവർത്തിച്ചു. ശേഷം പറഞ്ഞു;

“ഇങ്ങനെയൊക്കെയങ്ങ് പോകുന്നു...”

പ്രത്യേകിച്ചൊരു ഫലം ഉണ്ടാകുന്നില്ലെന്ന ഭാവത്തിലവൻ ഇങ്ങനെ നിർത്തി.

“ഐ വാസ് ബിസി യൂ നോ... ഒരാഴ്ച്ചയായിട്ട് അതാ വിളിക്കാൻ പറ്റാത്തിരുന്നത്.”

അവൾ, അരുണിന്റെ മുഖത്തുതന്നെ നോക്കിയിരിക്കെ, ഇങ്ങനെ സാവധാനം പറഞ്ഞു.

“ഐ നോ... ഐ ആം ഓൾസോ...”

   കോഫി സിപ് ചെയ്യുന്നതിനിടെ ലാഘവം മുഖത്തുവരുത്തി അവനിങ്ങനെ മറുപടി നൽകി. രണ്ടുനിമിഷം നിശബ്ദയായിരുന്നശേഷം അവൾ കോഫി ഒരുതവണകൂടി സിപ് ചെയ്തു. പിന്നെ പറഞ്ഞു;

“സീ... എനിക്ക് നിന്നെക്കുറിച്ച് ചിന്തിക്കാതിരിക്കുവാൻ കഴിയുന്നില്ല...

നിന്റെകൂടെയെങ്കിലും എനിക്ക് കുറച്ച് സമാധാനം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു...”

   പലതവണ ആവർത്തിക്കപ്പെട്ട വാചകങ്ങൾ കേട്ടതുപോലെ അവൻ തുടർന്നിരുന്നു. സാവധാനം അവൾ തുടർന്നുപറഞ്ഞു;

“... സന്തോഷം വേണ്ടത്, അത് ഞാൻ നിന്റെ കൂടെനിന്ന് കണ്ടെത്തിക്കൊള്ളാം.”

   അവൻ മറുപടിരഹിതനായി, പഴയപടി തുടർന്നു -കോഫി സിപ് ചെയ്തുകൊണ്ട്. തിരക്കേറുന്നതിന് മുൻപേയുള്ള, അല്പം വിജനതയ്ക്കു സ്ഥാനമുള്ള സമയമായിരുന്നു അത്.

“ഞാനൊരു കാര്യം സംസാരിക്കാനാ ഇവിടെ വിളിച്ചത്...

ഞാൻ നന്നായിട്ട് നമ്മുടെ കാര്യം ആലോചിച്ചു...”

ഒന്നു ശ്വാസംവിട്ടിരുന്ന് പ്രത്യേകമവളിങ്ങനെ തുടങ്ങിനിർത്തി. പിന്നെ അതേപടി തുടർന്നു;

“...ഞാനൊറ്റയ്ക്കിവിടെ വന്നതും അതിനായിട്ടാ... അതുകൊണ്ടാണ്.”

അരുൺ സംസാരിച്ചു;

“ഇന്നലെ വിളിച്ചപ്പോൾ സൂചിപ്പിച്ചിരുന്നല്ലോ...”

തലയൊന്നനക്കി ശരിവെച്ചവിധം അവൾ തുടർന്നു;

“ഇങ്ങനെ ഇതുപോലെ ഒരിടത്തുമെത്താതെ മുന്നോട്ട് പോയാൽ പറ്റില്ല...”

ഒന്നുനിർത്തി അവൾ മറ്റൊരു ഭാവത്തിൽ പറഞ്ഞു;

“... എന്നെയും എന്റെ കാര്യങ്ങളും നിനക്കറിയാമല്ലോ!”

അവനുടനെ, തലയല്പം വട്ടമനക്കിയശേഷം പറഞ്ഞു;

“സംഭവിച്ചുപോയി... എന്താ ഞാൻ പറയുന്നത് അതിനൊക്കെ...

എല്ലാവരും ചെയ്യുന്നതുപോലെ ഞാനങ്ങു ചിന്തിച്ചുപോയി, ചെയ്തുംപോയി...”

അവൾ നിശബ്ദത പാലിച്ചെന്നവിധം അവനെ നോക്കിയിരുന്നതേയുള്ളൂ.

“... എനിക്കും ജോളിയായിട്ട്... സന്തോഷമായിട്ട് മുന്നോട്ട്പോകണം...

ഈ കാര്യത്തിലത് പരാജയമാണ്, പ്രത്യേകിച്ച് നീയുള്ളപ്പോൾ...”

   അവനിങ്ങനെ തുടർന്നുപറഞ്ഞിവിടെ എത്തിയപ്പോൾ അവൾ തലയല്പം ഒരുവശത്തേക്കായി ചെരിച്ചു.

“... നമ്മളിതൊക്കെ പരസ്പരം പറഞ്ഞിട്ടുള്ളതല്ലേ...

എന്താ... ഞാനെന്താ പറയുക...”

   ഇങ്ങനെ നിർത്തി, അവസാനിപ്പിച്ചുപോകുന്നെന്നവിധം സംശയഭാവം മുഖത്ത് പ്രകടമാക്കി അവളെ നോക്കിയങ്ങനെ അരുൺ ഇരുന്നുപോയി.

“... നമ്മുടെ കാര്യമല്ല പ്രശ്നം എന്ന് പറയുമ്പോൾ തന്നെ,

നമ്മുടെ കാര്യം മാത്രമാണ് പ്രശ്നം... നമ്മുടെ കാര്യമാണ്... പ്രശ്നം...”

   തുടർച്ചയെന്നവിധം അവൾ, പഴയപടിയിരിക്കെത്തന്നെ തുടർന്നു. ഇങ്ങനെ നിർത്തി അല്പനിമിഷം ഗ്യാപ്പെടുത്ത് വീണ്ടും തുടർന്നു;

“നമുക്കൊരുമിച്ച് ജീവിക്കുവാനുള്ള പണി നോക്കിയേ പറ്റൂ...

ഇങ്ങനെ പോയാൽ പറ്റില്ല...”

   അവൻ തലയല്പം താഴ്ത്തിത്തന്നെ ഇരിക്കെയിത് കേട്ടശേഷം പറഞ്ഞുപോയി, എന്തിനോ വീണ്ടും തുടക്കമിട്ടവിധം അവൾ സംസാരിച്ചുതുടങ്ങിയ ഈ വേളയിൽ;

“... ഓരോരുത്തരെയൊക്കെ പേടിച്ച് ഇങ്ങനെ പോകുന്നതിൽ

എനിക്കും ഒട്ടും താല്പര്യമില്ല...”

അവൾ ഇതുകേട്ടപാടെ അല്പം മുന്നോട്ടാഞ്ഞിരുന്ന് അരുണിനോടായി പറഞ്ഞു;

“നീ ആദ്യം നിന്റെ ബാധ്യത ഒഴിവാക്ക്...

ഒറ്റവാക്കിൽ പറയുവാണെങ്കിൽ ഇതാണ്,”

   കണ്ണുകളല്പം മാത്രം മിഴിപ്പിച്ചുകൂടിയാണ് അവളിങ്ങനെ പറഞ്ഞുനിർത്തിയത്, തുടരുവാനെന്നവിധം.

“... നീ വഴക്കിട്ട് നിൽക്കാതെ... അടുത്തുകൂടി...

തരംകിട്ടുമ്പോഴങ്ങ് തട്ടിക്കള അവളെ,,”

   സാവധാനം, എന്നാൽ ആദ്യഭാവം വിടാതെയവളിങ്ങനെ ശബ്ദം താഴ്ത്തി പറഞ്ഞു. ശേഷം ഒരുനിമിഷം, ഒന്നയഞ്ഞടുത്തശേഷം തുടർന്നുപറഞ്ഞു;

“... ഹല്ല പിന്നെ...!

ബാക്കിയുള്ളവർക്ക് ജീവിക്കേണ്ടേ...”

ഇങ്ങനെപറഞ്ഞവൾ, അതിന്റെ ആഘാതത്തിൽ തുടർന്നിരുന്നു -പിന്നോട്ടൽപ്പമാഞ്ഞ്.

   ചുറ്റുപാടും മുൻപേ ശ്രദ്ദിച്ചിരുന്നെന്നവിധമുള്ള ലാഘവത്തോടും, താൻ കേട്ട കാര്യം ഞെട്ടലുണ്ടാക്കിയില്ല എന്ന ഭാവത്തോടും അവൻ, അല്പനിമിഷം മുന്നോട്ടേക്ക് ആലോചിച്ചിരുന്നു- നെറ്റിചുളുപ്പിച്ച്, മുന്നോട്ടാഞ്ഞിരിക്കെ.

“... നിനക്ക് അരുൺ, ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?...”

ലഘുവായ ആ ഇടവേളക്കൊടുവിൽ അവൾ തുടങ്ങിവെച്ചു ഇങ്ങനെ. ശേഷം തുടർന്നുവെച്ചു;

“... ഇല്ലാതെ നമ്മുടെ തലക്കുപിടിച്ചിരിക്കുന്ന ഭ്രാന്ത്‌

ഒരു കാരണവശാലും മാറാൻ പോകുന്നില്ല...”

അവൻ പഴയപടി തുടരവേതന്നെ പറഞ്ഞു, ഉടനടി;

“... ഞാനതാ ആലോചിച്ചുകൊണ്ടിരിക്കുന്നത്...”

അവളുടനെ ശബ്ദം താഴ്ത്തി തുടങ്ങി;

“കാര്യം നടക്കുന്ന സമയം മാത്രം ശ്രദ്ദിച്ചാൽ പോരെ?!

പിന്നെ നമുക്കിവിടം വിടാം...”

ഒന്നുനിർത്തിയവൾ തുടർന്നു പറഞ്ഞു;

“... എന്താ, നിനക്കെന്നെ വിശ്വാസമില്ലേ...

ആരാ കൂടുതൽ റിസ്കിലെന്ന് നോക്കിയാൽ മതി!”

അവനുടനെ അവളെനോക്കി പറഞ്ഞു;

“നമ്മളിതിന്റെയൊക്കെ എക്സ്പേർട്ടല്ലേ...”

   അവൾക്കുനേരെയൊരു കള്ളനോട്ടം പായിച്ചായിരുന്നു അവനിത് പറഞ്ഞത്. അവളാകട്ടെ ഒരു കൂസലും കൂടാതെ അങ്ങനെയത് സ്വീകരിച്ചപടി ഇരുന്നു.

   അല്പം തണുത്തുതുടങ്ങിയിരുന്ന ബാക്കി കോഫി അവൻ ഒറ്റവലിക്ക് സാവധാനം കുടിച്ചിറക്കിയശേഷം, തന്റെ കൈയ്യിലുണ്ടായിരുന്ന ടവൽ എടുത്ത് ചുണ്ടുകൾ തുടച്ചശേഷം അവളോടായി പറഞ്ഞു;

“കാര്യം ഓക്കെയാ. പക്ഷെ കുറച്ചുകൂടി സമയമെനിക്ക് വേണം...,”

   ഇങ്ങനെ പറഞ്ഞ് തന്റെ മുഖത്തേക്കുതന്നെ നോട്ടം തുടർന്നിരുന്ന അവനുനേർക്ക്, അവളൊന്ന് നിവർന്നപടിയിരുന്നു. അവൻ തുടർന്നുപറഞ്ഞു ബാക്കിയായി;

“... മാത്രമല്ല. കാര്യം കഴിഞ്ഞാൽ ആ നിമിഷം,

ഇവിടുന്ന് നമ്മൾ പോകാൻ റെഡിയായിരിക്കണം.”

ഒന്നുശ്വാസം വലിച്ചശേഷം അവൾ നന്നായൊന്നയഞ്ഞപടി പറഞ്ഞു, മറുപടിയായി;

“ഈ നിമിഷം മുതൽ ഞാൻ എല്ലാത്തരത്തിലും റെഡിയാ.

എന്റെ കാര്യം ഇത്രയും പോരേ?!”

   ‘മതി’ എന്നവൻ മറുപടിയായി പറഞ്ഞു. ശ്വാസഗതി നിയന്ത്രിച്ചെന്നവിധം, സമാധാനഭാവത്തിൽ അവളങ്ങനെ അപ്പോൾ ഇരിക്കുമ്പോഴും മുന്നിലെ കപ്പിൽ തണുത്തുതുടങ്ങിയിരുന്ന കോഫി ഉദ്ദേശം പാതി ഇരിക്കുന്നുണ്ടായിരുന്നു.

“നീ കൃത്യമായി കാര്യം നടത്തിയാൽ മാത്രം മതി...

ആ നിമിഷം നമ്മളിവിടുന്ന് പറക്കും...”

   ഇങ്ങനെ, ഒരവസാന ഉറപ്പിനെന്നവിധം അവൾ വളരെ ലാഘവത്തോടും എന്നാൽ ശബ്ദം താഴ്ത്തിയും കൂർമ്മത ഭാവിച്ചും പറഞ്ഞുനിർത്തി, ഇരുവർക്കുമിടയിലെ തെല്ലുനിശബ്ദതയെ പുറത്താക്കുംവിധം. വാചകങ്ങളോട് ഉന്മേഷം കാണിച്ചുപോയ അവനോട്, അവൾ തുടർന്നുപറഞ്ഞു;

“... എല്ലാ കാര്യവും ഞാൻ നോക്കിക്കോളാം...

നോക്കിയശേഷമാ ഞാനിവിടെ വന്നതെന്നും കൂട്ടിക്കോ...”

   പഴയപടിതന്നെ അവളിങ്ങനെ തുടർന്നുപറഞ്ഞതും അവൻ ലാഘവത്തോടും ഗൂഢമായ മന്ദഹാസത്തോടുംകൂടി പറഞ്ഞു;

“എനിക്കെന്താ... കാര്യം നടത്തുന്ന കാര്യം ഞാനേറ്റു.”

ഒന്നുനിർത്തി, തലയല്പം താഴ്ത്തിയവൻ പിറുപിറുത്തു -ആരോടെന്നില്ലാതെ;

“ഇതുകഴിഞ്ഞിപ്പോൾ അങ്ങോട്ടേക്ക്

പോണമല്ലോ എന്നാലോചിച്ചാ എനിക്കിപ്പോൾ പ്രശ്നം...”

   ഇത് വകവെക്കാത്തവിധം അവൾ ഒരു വെയ്റ്ററെ വരുവാൻ ആംഗ്യം കാണിച്ചശേഷം അവനോടായി പറഞ്ഞു;

“എനിക്ക് വിശക്കുന്നുണ്ട്.

നമുക്ക് വല്ലതും കഴിച്ചാലോ...”

   മറുപടിയെന്നവിധം അരുൺ, അവളുടെ മുഖത്തുനിന്നും തന്റെ മുഖമെടുത്ത് അടുത്തുകൊണ്ടിരുന്ന വെയ്റ്ററെ നോക്കിപ്പോയി. ലഘുവായെങ്കിലും തങ്ങളുടെ മുഖത്തേറ്റ വെയിലിന്റെ കാഠിന്യം തിരിച്ചറിയാനാകാത്തവിധം ഇരുവരും സന്തോഷത്തോടെ അടുത്തുവന്നുനിന്ന വെയ്റ്ററെ സ്വീകരിച്ചു.

8

   ശരീരമാസകാലം എണ്ണ തേച്ചശേഷം വലിയൊരു ടർക്കി മാത്രമുടുത്ത് ചെയറിലിരിക്കുകയാണ് പപ്പ, രണ്ടാം നിലയിലെ സിറ്റൗട്ടിൽ. മുന്നിലായി, ചെയറുകളുണ്ടായിട്ടും അവയിലിരിക്കാതെ തലതാഴ്ത്തിയപോലെ ചെറുതായി നിന്നനങ്ങിക്കൊണ്ട് അരുണും, കൈകൾ പരസ്പരം പിണച്ച് മടക്കിക്കെട്ടി നെഞ്ചിൽ താങ്ങി അനുപമയും, സാധാരണ വസ്ത്രം ധരിച്ചിരിക്കെ നിലകൊള്ളുകയാണ്.

//തുടരും...



Rate this content
Log in

Similar malayalam story from Drama