Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#FreeIndia - Season 2

SEE WINNERS

Share with friends

"സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15, " എല്ലാ ഇന്ത്യക്കാർക്കും സുപ്രധാനമായ ഒരു ദിവസമാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗങ്ങൾ നാം സ്മരിക്കുന്ന ദിവസമാണിത്.

പക്ഷെ, ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നിട്ടും, സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

ഉപദ്രവിക്കപ്പെടുമോ, ബലാത്സംഗത്തിനു ഇരയാകുമോ എന്ന പേടി കാരണം പെൺകുട്ടികൾക്ക് രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ല; സ്കൂളിൽ പഠിക്കേണ്ട കാലത്തു കുട്ടികൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു; റാണി ലക്ഷ്മി ബായ്, ബചേന്ദ്രി പാൽ, സരോജിനി നായിഡു മുതലായ ധീര വനിതകൾക്ക് ജന്മം നൽകിയ രാജ്യത്തു ഓരോ ദിവസവും അനേകം പെൺഭ്രൂണഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു; പല കുട്ടികൾക്കും ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല; ആരോഗ്യസംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇപ്പോഴും ഒരു വലിയ ജനവിഭാഗത്തിന് അപ്രാപ്യമാണ്, ഈ പട്ടിക തുടരുന്നു.


ഇതെല്ലാം ഒരു ചോദ്യം ഉയർത്തുന്നു - നമ്മൾ യഥാർത്ഥത്തിൽ സ്വതന്ത്രരാണോ?


സ്വാതന്ത്ര്യദിനം വളരെ പ്രാധാന്യമർഹിക്കുന്ന ദിവസമാണ്; സ്വതന്ത്രമായിരിക്കുന്നതിന്റെ മഹത്വം ആഘോഷിക്കുന്നതിനും, ഈ ആഘോഷങ്ങൾ കൂടുതൽ അർത്ഥവത്താക്കുന്നതിനും, സ്റ്റോറിമിറർ നിങ്ങൾക്കൊരവസരം നൽകുന്നു, ഒരു #FreeIndia നിർമ്മിക്കുന്നതിന് വേണ്ട സന്ദേശങ്ങൾ നിങ്ങൾക്കിത് വഴി പങ്കിടാൻ സാധിക്കും. ഓരോ വ്യക്തിയും അവന്റെ/അവളുടെ സ്വാതന്ത്ര്യം അവകാശപെടുത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യ നമുക്കൊരുമിച്ചു കെട്ടിപ്പടുക്കാം.


നിയമങ്ങൾ:

രചനകൾ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം ഉൾകൊള്ളുന്നവയായിരിക്കണം

രചനകളിൽ #FreeIndia എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.

രചനകൾക്ക് ലഭിക്കുന്ന എഡിറ്റോറിയൽ സ്കോറുകളുടെയും, വായനക്കാരുടെ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും

പങ്കെടുക്കുന്നവർ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കുക. നിങ്ങൾ സമർപ്പിക്കുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.

പദങ്ങളുടെ എണ്ണത്തിന് പരിധിയില്ല.


വിഭാഗങ്ങൾ:

  കഥകൾ

  കവിത


ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം.


സമ്മാനങ്ങൾ:

ഓരോ ഭാഷയിലെയും വിഭാഗത്തിലെയും മികച്ച 10 രചനകൾക്ക് 100 രൂപ വിലമതിക്കുന്ന ഒരു സ്റ്റോറിമിറർ ഷോപ്പ് വൗച്ചർ ലഭിക്കും

പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.


രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2021 ഓഗസ്റ്റ് 3 മുതൽ 31 വരെ

ഫലം: 2021 സെപ്റ്റംബർ


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287