Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

3  

Binu R

Abstract

എന്റെ വീട്

എന്റെ വീട്

1 min
353



സ്വന്തബന്ധങ്ങളെയെല്ലാം

കാത്തിരിക്കുന്നൂ

എന്റെ വീട് നിസ്വാർത്ഥമായ

സ്നേഹസമ്മാനങ്ങളെയും കാത്ത്,


ഒരിക്കലെങ്കിലും ഇനിയുമുണരണം

ഉയർന്ന ചിരികളുടെയും

സന്തോഷത്തിന്റെയും ദിനങ്ങൾ

സ്വപ്നസദൃശമായ എന്റെ വീട്ടിൽ..


മരിച്ചുപോയ തലമുതിർന്നവരുടെ-

യടക്കമില്ലാച്ചിരികൾ നഷ്ടമായൊരാക്കാലത്തേക്കുറിച്ചു

പറയവേ, ഞാനുമെന്റെ തലമുറയും

അടക്കിപ്പിടിച്ച മൗനത്തോടെയാ

ചിരികൾക്കുപിമ്പേയോടീടുന്നു

ഇപ്പോഴെന്റെ വീട്ടിൽ..


അവധിക്കാലങ്ങളുടെ സന്തോഷ

സന്നിവേശത്തിൽ

എന്റെ നടുമുറ്റമുള്ളൊരുവീട് പല വർണ്ണങ്ങൾ

നിറഞ്ഞൊരു പൂവാടിയായിത്തീർന്നീടുവാൻ

കൊതിച്ചീടുന്നൂവെപ്പോഴും,

ഞാനുമെൻ ഗൃഹാതുരത്വങ്ങളും

നിറഞ്ഞ കൂടിച്ചേരലുകൾക്കായ്

കാത്തിരിക്കുന്നൂവെപ്പോഴും..


ചിലനേരം,മനസ്സുകൈവിട്ടുപോകു-

മോയെന്ന ഭയാശങ്കയിൽ ഭയന്നങ്ങൊളിച്ചിരിക്കാറുണ്ട്

എന്റെ ചിന്തകളെല്ലാം,

മഹാമാരി വന്നു തിമിർത്തോരാക്കാലത്തിൽ കൂടണയാപക്ഷികളെത്തേടി

ഞാനുമെൻ മനവും അങ്ങകലേക്കു കണ്ണുംനട്ടുകാത്തിരിക്കാറുണ്ട്

ഏകാന്തമായ്

വീടിന്നകത്തളങ്ങളിൽ..



Rate this content
Log in

Similar malayalam poem from Abstract