കുഞ്ഞിക്കവിതകൾ
കുഞ്ഞിക്കവിതകൾ
കുഞ്ഞിക്കവിതക്കായ്
ഒരുമിക്കാം നമ്മുക്ക്
കുഞ്ഞുണ്ണിമാഷിന്റെ
പൊക്കമില്ലായ്മയെന്ന
പൊക്കത്തിനായ്... !
കാതോർത്തിരിക്കാം
നമ്മുക്ക് കുഞ്ഞി
ക്കവിതകളുടെ തേനൂറും മർമ്മരങ്ങൾക്കായ്... !
****
ഭാരതത്തേ കാത്തിടാം
ഒരു പൈതൽ പോലവേ,
അമ്മതൻ മാറിലെ
സ്നേഹത്താൽ
മാറോടണച്ചു
മുത്തം കൊടുത്ത്
അമ്മിഞ്ഞപ്പാലിന്റെ
രക്തം കൊടുത്ത്
മാതൃഭാവമോടെ
കാത്തിടാം.
****
കാത്തിരിപ്പൂ ഞാൻ
അനന്തവിഹായസ്സിൽ
നേർത്തൊരു നിസ്വനം
പോൽ ഒരാത്മാവായ്,
ആ മരത്തിൻ ചില്ലയിലാടു -
ന്നൊരു വണ്ണാത്തിപ്പുള്ളായി ഞാനുണ്ടാവും... !
അന്ന് കാറ്റിൽ ആലോലമാടി
നമ്മുക്കു രസിക്കാം
പഴയപാട്ടുകൾ പാടിയിരിക്കാം
അലസമായ് പഴയ
ജന്മരഹസ്യവും പറയാം
പഴയ കൂട്ടുകാരായിരുന്നുവെന്നതും കടംകഥയായും ചൊല്ലീടാം...
******
വൃദ്ധരാകും നമ്മളൊക്കെയും
അന്ന് കാത്തിരിക്കേണ്ടിവരും
നമ്മെ കാണാനെത്തും
സൗഹൃദങ്ങളെയും മക്കളെയും
കുഞ്ഞു മക്കളേയും...
കരുതീടുക നാം ഇന്നു തന്നെ
ആ കരളലിയിക്കും കാഴ്ചകളെ
അതു നേരിടാതിരിക്കാനായ്
കരുതുക നാം
സ്നേഹിച്ചീടാം മാതാ പിതാക്കളേ...
ശുഭദിനം.
******
# ലഹരി.
ഓർമ്മകൾ മിഴിയൂന്നി
നിൽപ്പൂ എൻ അപരമാം സ്നേഹവായ്പുകളിൽ
കുളിർകോരിയിട്ട നിൻ
പുഞ്ചിരി മുഖത്തും
കണ്ണുകളിലാകെയും
നിറച്ച് എന്നിൽ ലഹരിയായ്
കോരിയിട്ട ആ നിമിഷം...
*****
ശുഭരാത്രി നേരുന്നൂ
ഞാൻ എൻ സൗഹൃദങ്ങൾക്കായി
പുലരും മുതൽ വൈകുംവരെ
കോർക്കാം മനങ്ങൾ...
കെട്ടുകെട്ടിക്കാൻ കൂട്ടുചേരാം
മഹാമാരി കൊറോണക്കായ് പിരിയാതിരിക്കാം നമ്മുക്കു വരും കാലങ്ങളിലും ഇഴപിരിക്കാൻ
വരുന്ന രിപുക്കളെ തുരത്തീടാൻ...
*******
കാണാതെ
മനം നിറയ്ക്കും
വാക്കുകൾ ...
ചിന്തിച്ചാലും
ഉറങ്ങുന്ന
വാക്കുകൾ...
നിനച്ചിരിക്കാതെ
പരക്കുന്ന വാക്കുകൾ...
പറയാതെ കേക്കാതെ
അറിയാതെ ഒഴുകി-
പ്പരക്കുന്നതാവാം കവിത...
********
മുത്തുകൾ
ചിപ്പിക്കുളിലാണെങ്കിലും
മനസ്സിൻ നന്മയിലും
മുളച്ചുവരുന്നുണ്ട്
കരുണയുടെ തേജസ്വിയാം മണിമുത്തുപോൽ
ഇളം വാക്കുകൾ...
*******
വിശപ്പ്
വയറിൽനിന്നും
ചീറിയുയരുന്നു
ഒരു കനൽ ഊതി
തെളിക്കാനായ്,
മുന്നിൽ വന്നു നിറയുന്നു
അരിയും പയറും,
കാളുന്നു വയറിനുള്ളിൽ
വിശപ്പ്...
********
മഴയായ് പെയ്തിടുമിപ്പോൾ
തന്നെ അഴലുകളും
ആത്മവ്യഥകളാം
ഇടിമിന്നലുകൾ
ആർത്തിരമ്പിടും
മഴക്കൊപ്പവും
കാത്തിരുന്നിടാം
തോരുവോളവും... !
********0*******