മഹാമാരി
മഹാമാരി
മഹാമാരി പടർന്നു തുടങ്ങി,
കൂട്ടുകാരൊളിച്ചു തുടങ്ങി.
പനി വന്നു തലയിൽ കയറി,
വീട്ടിലെ റൂമിൽ ഞാൻ ബന്ധിതയായി.
ഏകാന്തത എനിക്കസഹ്യമായ്.
സഹിക്കാനാവാതെ പുറത്തേക്കൊന്നു-
നോക്കി ഞാൻ ജനലിലൂടെ.
അയലത്തുകാർ കൊട്ടിയടച്ചു ജനൽ വാതിൽ.
മഹാമാരി പടരുമെന്ന ചിന്ത-
മനുഷ്യ ഹൃദയങ്ങളിലെ, സ്നേഹവും, നിഷ്കളങ്കതയും,
വല്ലാതെ.....വല്ലാതെ ചോർത്തിയെടുത്തു…..
വൈറസ് വന്നു തളർന്നു എൻ മാതാപിതാക്കൾ.
നിഷ്കളങ്കമായോടികളിക്കുമെൻ,
കൈകളിലായി വീട്ടുഭാരം.
കുട്ടിത്തത്തിലധികം ഉത്തരവാദിത്വം,
എന്നിൽ വന്നു ചേർന്നു.
മഹാമാരിയെ തുരത്തി വിട്ട് നമ്മളീ ലോകം-
തിരിച്ചു പിടിക്കും ചിട്ടകളോടെ, മരുന്നുകളോടെ!!!