Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

പല്ലി

പല്ലി

1 min
412



ഇന്ന് ഞാൻ ഒരു പല്ലിയെ കണ്ടു

ഒരു കുഞ്ഞൻ പല്ലി

വാലിൽ കുഞ്ഞൻ പുള്ളി

നിറഞ്ഞൊരു കുറുമ്പൻ


ഈ ഫ്ലാറ്റ് ജീവിതം

തുടരുമ്പോൾ

എവിടെ കാണും

ഞാൻ ഒരു പല്ലിയെ?


ഞാൻ ഓർത്തു

വർഷങ്ങൾക്കു മുൻപ്

പഠിച്ച പല്ലി പാഠങ്ങൾ


എന്റെ ജന്തുശാസ്ത്രക്ലാസ്

ഫൈലം: കോർഡാറ്റ

ക്ലാസ്: റെപ്പ്റ്റിലിയ

സൂപ്പർ ഓർഡർ : ലെപ്പിഡോസോറിയ

ഹോ ! ഇവൻ ആളൊരു കേമൻ തന്നെ


എത്ര വിഭാഗങ്ങൾ

എത്ര സവിശേഷതകൾ

അന്നത്തെ കൌതുകം

നിറഞ്ഞ മനസ്സ്

ഇന്നും എന്നിൽ

തെളിഞ്ഞു വന്നു


“ഒന്ന്, നിൽക്കാമൊ

പല്ലി കുഞ്ഞേ “

“എന്തിനാ ?”


“അല്ല, നീ ഇവിടേം ഉത്തരം താങ്ങി ആണോ”


“പിന്നെ, എന്താ സംശയം?


“പല്ലികുഞ്ഞേ , നിനക്കു സത്യമിടാൻ

അറിയുമോ”


“ഇല്ല , പഠിക്കുന്നേ ഉള്ളൂ”


“ഞാൻ പോകട്ടെ, ഈ ഫ്ലാറ്റുകളിൽ

പൊടിയൻ ഈച്ച ഇല്ല”


“ശരി , പിന്നെ കാണാം അല്ലേ”


“നിൽക്കൂ , ഒരുകാര്യം കൂടി

നിന്നെ പറ്റി ഞാൻ എല്ലാം പഠിച്ചിട്ടുണ്ട്

എന്റെ ക്ലാസ്സിൽ”


പല്ലി കുഞ്ഞ് ചിരിച്ചു , കൂടെ ഞാനും ..



Rate this content
Log in

Similar malayalam poem from Fantasy