പ്രകൃതി താളം
പ്രകൃതി താളം
1 min
156
ഭൂവിന്റെ മനോഹര
താളവും ലയവും
പ്രകൃതിക്ക് ലഭിച്ച
വരദാനങ്ങൾ.
തണുത്ത മാരുതന്റെ
വരവ് അനേകായിരം
മൃദുല സൗരഭ്യങ്ങൾ
പൊഴിച്ചു കൊണ്ടു
അരികിലേക്കണയുന്നു.
വിടർന്ന മലരിൻ
ഗന്ധവും, പക്ഷി
തൻ മധുര സംഗീ-
തവും ആനന്ദമേകുന്നു.
മധുരമുറും മധു-
വേകും മലരിനായി
മൃദുലമായി മൂളുന്നു
തേനിച്ചകൾ.