തെന്നിത്തെന്നിപ്പാറി
തെന്നിത്തെന്നിപ്പാറി
തെന്നിത്തെന്നിപ്പാറി പുഴയൊഴുകീ...
തെന്നിത്തെന്നിപ്പാറി പുഴയൊഴുകീ
ചിന്നിച്ചിന്നിപ്പുൽകി പുഴയൊഴുകീ
ഞാനൊഴുകീ
അതിലലസമായ്
ഞാനതിലൊഴുകീ
അതിവിരസമായ്
കാടുംമേടും പുൽകി തീരമാകെ താണ്ടി
പുഴയൊഴുകീ
കൂടുംനാടും മറന്ന് പിച്ചവെച്ച് നീന്തി
പുഴയൊഴുകീ
അതിനഴകിൽ ഒരു ശലഭമായ്
തെന്നിത്തെന്നിപ്പറന്ന് ഞാനൊഴുകീ....
ചിന്നിച്ചിന്നിപ്പുൽകി, ഞാനൊഴുകീ
ദൂരെദൂരെ താണ്ടി ദാഹമാകെ മാറ്റി
പുഴയൊഴുകീ
ആഴിയോടുചേർന്ന് തമ്മിൽതമ്മിൽ പിണഞ്ഞു
പുഴയൊഴുകീ
അതിന്മടിയിൽ ഒരു തോണിയായ്
മെല്ലെമെല്ലെ തുഴഞ്ഞു ഞാനൊഴുകീ....
ഏകനായി തുഴഞ്ഞു, ഞാനൊഴുകീ