Ajay Venugopal

Horror Thriller

3.2  

Ajay Venugopal

Horror Thriller

കലി

കലി

2 mins
370


അന്നത്തെ പകൽ ഭീകരം ആയിരുന്നു. ഈ ഭൂമി മുഴുവൻ ഭയത്താൽ കളങ്കപ്പെട്ടത് പോലെ കുഞ്ഞുണ്ണിക്ക് തോന്നി. ജനാലയുടെ കമ്പിയിൽ കയർ വലിച്ചു മുറുക്കി കെട്ടുമ്പോൾ ,അയാൾ മുറിയുടെ കൂരയിലേക് നോക്കി. നെഞ്ചിടിപ്പോടെ, വേദനയോടെ കുഞ്ഞുണ്ണി മനസ്സിൽ ഓർത്തു, "ഇനി എങ്ങോട്ട് ".


ഇരുട്ട് ആവാൻ ഇനി അധിക സമയം ഇല്ല, അതിനുള്ളിൽ എങ്ങനെയും ഒരു ഒളിസങ്കേതം കണ്ടെത്തണമെന്ന് അയാൾ തീരുമാനിച്ചു. പുറത്താണെങ്കിൽ പലയിടങ്ങളിലായി നിലവിളികൾ കേൾക്കുന്നുണ്ട്. ഭയത്തിന്റെ നിലവിളി, വേദനയുടെ നിലവിളി, ഒപ്പം കാതടപ്പിക്കുന്ന അലർച്ചകൾ.


കുഞ്ഞുണ്ണി മുറിയുടെ പുറത്തേക് ഇറങ്ങി, വാതിൽ താഴിട്ട് പൂട്ടി. ആകാശം കറുത്ത ഇരുണ്ടിട്ടുണ്ടായിരുന്നു അപ്പോൾ. ഇടി മുഴകത്തിന്റെ ശബ്ദം കാതിൽ മുഴങ്ങി കേട്ടു . ഉമ്മറപടിയിൽ നിർവികാരനായി ഇരിക്കുന്ന രാമൻകുട്ടി ആശാന്റെ അരുകിലേക് അയാൾ ചെന്നു.


രാമൻകുട്ടി ആശാൻ ഒരു കഥകളി അച്ചാര്യനാണ്. തന്റെ ഇരുപ്പതിയഞ്ചാം വയസ്സിൽ അദേഹം ആടി തുടങ്ങിയതാണ്. അർജുനനായും, കർണാനായും, ഭീമനായും അങ്ങനെ എത്ര എത്ര വേഷങ്ങൾ. എപ്പോഴോ ആശാന് കുഞ്ഞുണ്ണിയോട് പറഞ്ഞിരുന്നുവത്രെ, രാത്രി സ്വപ്നത്തിൽ ആശാന്റെ മുൻപിൽ ഭാഗവാൻ കൃഷ്ണൻ സ്വയമേ പ്രത്യക്ഷപെട്ടുവെന്നും, ഇനി മുതൽ കുചേല വേഷം മാത്രം ആടിയാൽ മതിയെന്ന് പറഞ്ഞുവെന്നും. പിന്നീട് ആശാൻ കുചേൽ വേഷം അല്ലാതെ, മറ്റൊന്നും ചെയ്തിട്ടില്ല. ഒരുപ്പാട് പുരസ്‌കാരങ്ങൾ വാരി കൂടുകയും ചെയ്തു ഇന്ന് ഈ ദിവസം വരെ.


കുഞ്ഞുണ്ണി ആശാനോട് പറഞ്ഞു,"ആശാനേ, പറഞ്ഞത് പോലെ ഞാൻ എല്ലാം ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും എന്റെയൊപ്പം വന്ന് കൂടെ". പൂമുഖപടിയിൽ നിന്ന് ആശാനോട് ഇതൊക്കെ പറയുമ്പോൾ, ആളുകളുടെ കരച്ചിൽ കുഞ്ഞുണ്ണിക്ക് കേൾക്കാമായിരുന്നു. അന്തരീക്ഷം കൂടുതൽ ഭീകരം ആയത് പോലെ തോന്നി.


ഒരു നിർവികാര ഭാവത്തോടെ ആശാൻ കുഞ്ഞുണ്ണിയെ നോക്കി. "നീ പൊയ്ക്കോളൂ കുഞ്ഞുണ്ണി, എനിക്ക് ഇനിയും ഒരുപ്പാട് ചെയ്ത് തീർക്കാനുണ്ട് ഈ ഭൂമിയിൽ. ഇന്നത്തെ ഈ രാത്രി കഴിഞ്ഞാൽ പുതിയ ഒരു ലോകമാണ് ഞാൻ ദർശിക്കാൻ പോകുന്നത്. മറന്നുവോ നീ, കലിയുഗം ഇന്ന് പൂർണതയിൽ എത്തുകയാണ്. ഭഗവാൻ ഇന്ന് കൽക്കി അവതാരം എടുക്കും. എനിക്ക് അത് കാണണം, ഒടുവിൽ വിഷ്ണു പാതം പൂക്കണം."


ആശാൻ ഒരു ഉന്മാതാവസ്ഥയിലാണ് ഇതൊക്കെ പറയുന്നത് എന്ന് കുഞ്ഞുണ്ണിക് മനസിലായി. പോയ കാലം അത്രയും ആശാൻ വേണ്ടി കഥകളി പദം പാടിയതാണ് കുഞ്ഞുണ്ണി. അതിനാൽ തന്നെ ആശാനേ തനിച്ചാക്കി പോകാൻ കുഞ്ഞുണ്ണിക്ക് മനസ്സ് വന്നില്ല. കുഞ്ഞുണ്ണി പറഞ്ഞു, "പുറത്ത് എല്ലാ ആളുകൾക്കും സമനില തെറ്റിയിരിക്കുകയാണ്. ആളുകൾ തമ്മിൽ വെട്ടി കീറി മരിക്കുന്നു. സ്വന്തം അമ്മ, തന്റെ കുഞ്ഞിന്റെ ശിരസ്സ് വെട്ടി മാറ്റി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആശാൻ എന്റെയൊപ്പം വരൂ "


എങ്ങനെയെന്ന് അറിയില്ല, കുഞ്ഞുണ്ണിക്ക് തലയുടെ പിൻ വശത്തായി ഒരു ആഘാതം ഏറ്റു, അയാൾ മറിഞ്ഞു മുറ്റത്തേക് വീണു. മുടി വളർത്തിയ, കണ്ണുകൾ ചുവന്നു, മുഖതും കൈയിലും രക്ത കറയുള്ള ഒരു യുവാവ് കുഞ്ഞുണ്ണിയുടെ മേലെക്ക് പിടച്ചു കയറി. അയാൾ കുഞ്ഞുണ്ണിയുടെ നെഞ്ചിൽ കഠാര കുത്തി ഇറക്കി. രക്തം ചീറ്റി, കുഞ്ഞുണ്ണി അലറി വിളിച്ചു. ആ യുവാവ് ഒരു അട്ടഹാസത്തോടെ എങ്ങോട്ടോ ഓടി മറഞ്ഞു.അവസാന പ്രാണൻ പോകുമ്പോൾ, കുഞ്ഞുണ്ണി വിളിച്ചു, "ആശാനേ.....". തന്റെ മുൻപിൽ വെച്ച കുഞ്ഞുണ്ണിയുടെ പ്രാണൻ പോകുമ്പോഴും,രാമൻകുട്ടി ആശാന് നിർവികാരൻ ആയിരുന്നു.

.

.

.

ഒരു യാമം കഴിഞ്ഞപ്പോൾ, ആശാൻ പൂമുഖത്ത് നിന്നും എഴുന്നെറ്റ് പൂട്ടിയ മുറിയുടെ അടുത്തേക്ക് നടന്നു. താക്കോൽ ഉപയോഗിച്ച മുറി തുറന്ന് ആശാൻ അകത്തു കയറി ചമയം ചെയുമ്പോൾ ഉപയോഗിക്കാറുള്ള കണ്ണാടിയുടെ മുന്നിൽ പോയി ഇരുന്നു. അദേഹം കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു,"ഇനി സാത്വീക ഭാവം വേണ്ട, കലിയാണ് ഉത്തമം". ചുവന്ന നിറത്തിലുള്ള ചായം എടുത്ത് ആശാൻ തന്റെ കവിളിൽ പുരട്ടി. മുഖം ചുവപ്പ് നിറത്തിൽ പൊതിഞ്ഞിരുന്നു അപ്പോഴേക്കും.കണ്ണുകൾ അപ്പോൾ അഗ്നി പോലെ കത്തി ജ്വാലിക്കുന്നുണ്ടായിരുന്നു.

.

.

ആശാൻ തന്റെ മേശയുടെ കീഴിൽനിന്നും ഒരു മൂർച്ചയുള്ള വാള് പുറത്തെടുത്തു. ഒപ്പം ഒരു ചുവന്ന പട്ടും എടുത്ത് പുതച്ചു. ഒരു ശംഖ് എടുത്ത് ഊതി മുഴക്കികൊണ്ട് അയാൾ മുറിയുടെ മേൽ കൂരയിൽ തൂങ്ങി ആടുന്ന തന്റെ ഭാര്യയേം, മകളെയും നോക്കി എന്നിട്ട് പറഞ്ഞു,



" എന്നോട് ക്ഷമിക്കൂ, കലിയുഗത്തിൽ മോക്ഷം കിട്ടണമെങ്കിൽ പ്രിയപെട്ടവരുടെ കൈ കൊണ്ട് മരിക്കണം "

.

.

ആശാൻ വീടിന് പുറത്തേക് ഇറങ്ങി, കതക് അടച്ചു. ശേഷം ഒരു ഭ്രാന്തനെ പോലെ അലറിവിളിച്ചു ആശാൻ എങ്ങോട്ടോ ഓടി മറഞ്ഞു.


Rate this content
Log in

Similar malayalam story from Horror