കാളിന്ദി 🔥

Romance Tragedy

4.6  

കാളിന്ദി 🔥

Romance Tragedy

നിൻ നിഴലായ്

നിൻ നിഴലായ്

2 mins
335


ഇന്ന് അവളോട്‌ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം എന്ന് വിചാരിച്ചു.സമയം പോയത് അറിഞ്ഞില്ല..

 ഞങ്ങൾക്ക് ഇടയിൽ നിശ്ശബ്ദത തളം കെട്ടി നിൽക്കാൻ തുടങ്ങിട്ടു നേരം കുറച്ചൊന്നുമല്ല ആയത്. പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പൊയ് പോയ പ്രണയവസന്തം ഞങ്ങൾക്ക് ഇടയിൽ അന്യമായി തീർന്നിരിക്കുന്നു. പ്രണയം അങ്ങനെയാണ് ചിലപ്പോൾ അത് നമുക്ക് കൂടെപ്പിറപ്പാണ്....

ചിലപ്പോൾ കിട്ടാകനിയും....

പക്ഷേ ഞാൻ ഇന്നും അവളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു...


      ഞാനവളെ നോക്കി പുഞ്ചിരിച്ചു.. അവളോട്‌ എന്തൊക്കയോ പറയാൻ ഹൃദയം വെമ്പി... പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല..... ആരെങ്കിലും എന്നോട് നിന്റെ ഭാര്യ ആരാണെന്ന് ചോദിച്ചാൽ...,

അവളെ ചേർത്ത് പിടിച്ചു കൊണ്ടു

" എന്റെ പ്രണയത്തിന്റെ അക്കെ തുകയാണ് എന്റെ ഭാര്യ" എന്നൊരു ഉത്തരമേ കൊടുക്കാനുണ്ടായിരുന്നുള്ളു. ചില നേരത്ത് അവളെനിക്ക് സുഹൃത്തും, അമ്മയും, സഹോദരിയും , കാമുകിയുമൊക്കെയാണ്.

ഒരു പക്ഷേ ഞാനവളെ കണ്ടെത്തിയില്ലാരുന്നെങ്കിൽ ഞാൻ അനുഭവിക്കുന്ന സന്തോഷങ്ങൾ എന്നിൽ നിന്നും പൊയ് പോയേനെ.


      ഞങ്ങൾ ഇരിക്കുന്നിടത്തെ ചുറ്റുപാടു മുഴുവൻ ആകെ മൂകമാണ്. ആരും പരസ്പരം സംസാരിക്കുന്നില്ല... സ്നേഹത്തിന്റെ ആഴി ഇവിടെ ഇരമ്പുന്നുണ്ട്. പറയാൻ മറന്നു പോയ അല്ലെങ്കിൽ പറയാൻ മടിച്ച പ്രണയത്തിന്റെ നഷ്ടബോധം നെഞ്ചിലേറ്റി നടക്കുന്നവർ നമുക്കു ചുറ്റും ഉണ്ട്‌. ആഗ്രഹിച്ച പ്രണയം പങ്കാളിയിൽ നിന്ന് അന്യമാവുമ്പോൾ നിശബ്ദതയുടെ പടുകുഴിയിലേക്ക് കടന്നു പോയവരും നമുക്കു ചുറ്റുമുണ്ട്.


     ഞാനും റോസും ഒന്നായിട്ട് ഞങ്ങൾക്കിടയിൽ വിരിഞ്ഞ പ്രണയത്തിന്റെ പേരാണ് സൈറ. ശെരിക്കും ഇന്ന് ഞങ്ങളുടെ 15 മത്തെ വിവാഹവാർഷികമാണ്. റോസിന്റെ കഴുത്തിൽ ഞാൻ മിന്നു ചാർത്തുന്നതിന്റെ അഞ്ചു വർഷം മുൻപേ ഞങ്ങൾ മനസുകൊണ്ട് വിവാഹിതരായിരുന്നു.കാലത്തിന്റെ ചക്രം മുന്പോട്ട് കുതിക്കുന്നത് എന്തു വേഗമാണ്.


   ഞാനൊരിക്കൽ റോസിനോട് ചോദിച്ചു.

ഞാൻ മരിച്ചാൽ നീ വേറെ വിവാഹം കഴിക്കുമോ "...

" നിങ്ങളുടെ വേർപാടിനെക്കാൾ വേദനയാണ് ഈ ചോദ്യം " എന്ന് കണ്ണ് നിറച്ചു കൊണ്ടവൾ പറഞ്ഞത് മനസിൽ ഇന്നും കൊറിയിട്ടിട്ടുണ്ട്. അത്രക്ക് പ്രിയപ്പെട്ടവൾ ആണ് എനിക്ക് റോസ്. ഇന്നത്തെ ഞങ്ങളുടെ ഹൃദയഗദ്ഗദം അവസാനിച്ചെന്നു തോന്നുന്നു. നേരം ഇരുട്ടാവാൻ തുടങ്ങിയിരിക്കുന്നു. ഇരുന്നിടത്തു നിന്നും ഞാൻ മെല്ലെ എഴുന്നേറ്റ് അവളെ നോക്കി.


    എന്റെ അടങ്ങാത്ത പ്രണയമേ.......

ഞാനും ഒരുനാൾ നിന്നിൽ അലിഞ്ഞു തീരും. ശരീരം കൊണ്ടും മനസുകൊണ്ടും നമ്മൾ എന്നോ ഒന്നായായതാണ്... ഇനി നമ്മളുടെ ആത്മാവ് ഒന്നാവണം. കൈയിൽ കരുതി വെച്ച ചുവന്ന റോസപ്പൂവ് അവൾക്ക് സമ്മാനിച്ച് തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ കൂടി അവളെയൊന്നു നോക്കി. അപ്പോൾ അവൾ കിടക്കുന്ന മാർബിൾ കല്ലറ തിളങ്ങുന്നുണ്ടായിരുന്നു.....







Rate this content
Log in

Similar malayalam story from Romance