Binu R

Drama Romance

3  

Binu R

Drama Romance

പ്രണയം

പ്രണയം

1 min
248


രാഘവനും രുഗ്മിണിയും കടൽക്കരയിൽ തിരകളിലൂടെ നടന്നു, മറ്റു പലരുടെയും കോലാഹലങ്ങൾക്കൊപ്പം. തിരകൾ കാലുകളിൽ ചുംബിക്കുമ്പോഴുള്ള കുരുമുര സ്വനം രാഘവനിൽ പ്രണയം നിറച്ചു. രുഗ്മിണിയുടെ മുടിയിഴകൾ കാറ്റിൽപ്പറന്നു രാഘവന്റെ മുഖത്തുരുമ്മിമറിഞ്ഞു. 


ഇന്നലെ കണ്ടപ്പോൾ രുഗ്മിണി രാഘവനോട് ചോദിച്ചു, 


-- നാളെ നമുക്കൊരുമിച്ചു സന്ധ്യ കാണണം. ഈ വർഷത്തിന്റെ അവസാന സന്ധ്യ. സൂര്യൻ മറയുന്നതിനൊപ്പം റൂഷ് ഇട്ട സന്ധ്യയുടെ മുഖം കാണണം. 


രാഘവന്റെ മുഖത്ത്‌ എവിടെയൊക്കെയോ ഒരു പുഞ്ചിരിയുടെ ലാഞ്ചന രുഗ്മിണി കണ്ടു. രാഘവൻ പുഞ്ചിരി മുഖത്തുവിരിയിച്ചു പറഞ്ഞു, 


-- വരാം. അപ്പോൾ നിന്നോടെനിക്കൊരു കാര്യം പറയണം. 


എന്തെന്നവൾ തിരിച്ചു ചോദിച്ചില്ല. അതിനൊരു വിശദീകരണവും അയാൾ പറഞ്ഞില്ല. 


മാനത്ത് സന്ധ്യയുടെ ശിങ്കാരം കണ്ട് രാഘവന് വീർപ്പുമുട്ടി. അപ്പോഴാണ്, അയാൾക്ക് അവളോട് പ്രണയം വഴിഞ്ഞൊഴുകിയത്... അപ്പോഴാണ് ഒരു ക്ഷണം അയാൾ മുമ്പോട്ടുവച്ചത്. രാഘവൻ തന്റെ പ്രണയിനിയോട് ചോദിച്ചു, 


-- നീ എന്റെ കൂടെ വരുമോ...? എന്റെ കുട്ടികളെ പെറ്റുകൂട്ടാൻ. 


രുഗ്മിണിയിൽ വിരിഞ്ഞ ഭാവങ്ങൾ ഒന്നൊന്നായി മിന്നിമറയുന്നത് അയാൾ കണ്ടു നിന്നു. അവസാനം അവളിൽ നിറഞ്ഞ ഭാവം കണ്ട് അയാൾ അമ്പരന്നു. അവളുടെ ചോദ്യവും ഉത്തരവും കേട്ടയാൾ പകച്ചു. ഒരു പുച്ഛം അവളുടെ ചുണ്ടിന്റെ കോണിൽ നിഴലിക്കുന്നതയാൾ കണ്ടു. 


-- ഞാൻ നിങ്ങളുടെ കൂടെ വരാനോ... ! ഒരു ഫാഷനും ഇല്ലാത്ത താങ്കൾ എനിക്കെങ്ങനെ ജോഡിയാകും? ഈ ഒയഞ്ഞ മുണ്ടും ഷർട്ടുമല്ലാതെ മറ്റൊരു വേഷവും ധരിച്ചു ഞാൻ നിങ്ങളെ കണ്ടിട്ടില്ല. ഒരു ചെരിപ്പു പോലും നിങ്ങൾ ധരിക്കില്ല. എന്റെ ബന്ധുക്കൾക്കിടയിലും മറ്റു കൂട്ടുകാർക്കിടയിലും, അവരുടെ അപഹാസം എനിക്ക് താങ്ങാൻ കഴിയില്ല. ഒരു ബൈക്ക് പോലും ഓടിക്കാനറിയാത്ത താങ്കളെ ഞാനെങ്ങനെ...?


 അവൾ തിരിഞ്ഞ് നടന്നു പോകുന്നത് അയാൾ കണ്ടു നിന്നു. സൂര്യന്റെ പിറകേ സന്ധ്യ പോകുന്നതും രാഘവൻ കണ്ടു നിന്നു. രാഘവന്റെ ചിന്തകൾ വഴിമാറി പറന്നു. 


അവൾ ഈ നഗരത്തിലെ വെറും ഒരു സ്വീപ്പറാണ്. കൂലിപ്പണിക്കാരനായ അച്ഛന് ഒരു ദിവസം പണിയില്ലെങ്കിൽ പട്ടിണി കിടക്കുന്നവൾ. അവളുടെ ശമ്പളം കൊണ്ട് താമസിക്കുന്ന വീടിന് വാടകകൊടുക്കാൻ പോലും കഴിയാത്തവൾ. ചെറിയ ശമ്പളമെങ്കിലും പലപ്പോഴും തന്റെ പണം കൊണ്ട് ആവശ്യങ്ങൾ നിവർത്തിച്ചവൾ...


Rate this content
Log in

Similar malayalam story from Drama