Neeraj K

Drama

4.0  

Neeraj K

Drama

തലമുറകൾ കടന്ന്

തലമുറകൾ കടന്ന്

4 mins
622


ഒരു ഗ്രാമത്തിൽ പറവൂർ എന്ന സ്ഥലത്ത് ഒരു വലിയ തറവാട് ഉണ്ടായിരുന്നു. അതൊരു കൂട്ടുകുടുംബം ആയിരുന്നു. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും അമ്മാവനും അമ്മായിയും മക്കളും എല്ലാം അടങ്ങിയ ഒരു കൂട്ടുകുടുംബം. മാധവന് മൂന്ന് മക്കളാണ്. രാമനും കൃഷ്ണനും മാളുവും. മാധവന്റെ ഭാര്യ തികച്ചും ഒരു അന്ധയാണ്. 


രാമൻ ആണ് മാധവന്റെ ഏറ്റവും മൂത്ത മകൻ. രാമൻ പട്ടാളത്തിൽ ചേർന്നു. അപ്പോഴാണ് മാളുവിന്റെ കല്യാണം. അതിന്റെ പാതി ചെലവ് രാമൻ നോക്കി. ആ സമയത്താണ് രണ്ടാം ലോകമഹായുദ്ധം. യുദ്ധം കഴിഞ്ഞതും പെൻഷൻ പറ്റി പണത്തിനു പകരം ഭൂമി കൈപ്പറ്റി അവിടെ കൃഷി തുടങ്ങി. രാമൻ പട്ടാളത്തിൽ പോയ സമയം വിവാഹിതനായിരുന്നു. ഒപ്പം രണ്ടു കുട്ടികളുടെ അച്ഛൻ കൂടി ആയിരുന്നു. പട്ടാളത്തിൽനിന്നും തിരിച്ചു വന്നതിനു ശേഷം മക്കളേയും ഭാരൃയേയും കൂട്ടി സ്വന്തം സ്ഥലത്തേക്ക് പോയി. 


അപ്പോഴാണ് അത് സംഭവിച്ചത്. അച്ഛന്റെ മരണം. പിന്നീട് ആ തറവാട്ടിൽ ആകെ ഉള്ളത് കൃഷ്ണനും അമ്മയും മാത്രം. മാളു തറവാടിനനടുത്തായിരുന്നു താമസിക്കുന്നത്. കൃഷ്ണൻ എല്ലാവരേയും ചതിച്ച് സ്വത്തുക്കൾ എല്ലാം തട്ടിയെടുത്തു. മാളു ഇതറിഞ്ഞു. മാളു രാമനെ വിവരം അറിയിച്ചു. 


രാമൻ ചോദിയ്ക്കാനായി തറവാട്ടിൽ എത്തി. അവിടെ അടുത്തായിരുന്നു തറവാട് അമ്പലം. കൃഷ്ണൻ ആ അമ്പലത്തിൽ സൂക്ഷിച്ചിരുന്ന വാൾ എടുത്ത് രാമനെ നേരിട്ടു. രാമൻ ഭാരൃയേയും മക്കളേയും കൂട്ടി നാടുവിട്ടു. അത് എങ്ങോട്ടെന്ന് അറിയാത്ത പോക്കായിരുന്നു. 


മക്കൾക്കെല്ലാം കൃഷ്ണനെ പേടിയാവാൻ തുടങ്ങി. രാമന് എട്ടു മക്കളായിരുന്നു. ഒരു ആൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിൽ ഒരു പെൺകുട്ടി പൊള്ളലേറ്റ് മരിച്ചു. രാമന്റെ കുടുംബത്തിന് വളരെ അധികം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നു. 


രാമനും കുടുംബവും ഏറ്റവും കൂടുതൽ ആശ്രയിച്ചത് കൃഷിയെ ആയിരുന്നു. എന്നാൽ അതുകൊണ്ട് മാത്രം ഉപജീവനം കണ്ടെത്താൻ അവർ വല്ലാതെ ബുദ്ധിമുട്ടി. പരാധീനതകളും മാറാരോഗങ്ങളും ബുദ്ധിമുട്ടുകൾക്കുമിടയിൽ ഏഴു മക്കളേയും പോറ്റാൻ വളരെയധികം കഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ആദൃത്തെ മൂന്നു മക്കളെ കൂലിപ്പണിക്ക് വിടേണ്ടി വന്നു.


സുഭദ്ര, രാമന്റെ ആദ്യ മകൾ. ഇന്ദുലേഖ രണ്ടാമത്തവൾ, മൂന്നാമത്തെ ആൾ പദ്മിനി. പദ്മിനിയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസം കിട്ടി. ഇവർ ജോലി ചെയ്തും കൃഷി ചെയ്തും ബാക്കി ഉള്ളവരെ പഠിപ്പിച്ചു. രാമനും രാമന്റെ ഭാരൃയ്ക്കും കൂടുതൽ സ്നേഹം അവരുടെ മകനോടായിരുന്നു.


അതുപോലെ തന്നെ രാമനും ഭാരൃയ്ക്കും മക്കൾക്കും ഇഷ്ടപ്പെട്ട ഒരു മകളുണ്ടായിരുന്നു. ധനൃ. ഒരു പാവം കുട്ടി ആയിരുന്നു അവൾ. കളവെന്തന്നറിയില്ല. ആരേയും ഉപദ്രവിക്കാനറിയില്ല. എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു അവൾ. എല്ലാ ജോലിയും ചെയ്യും. മൂത്ത മൂന്ന് ചേച്ചിമാർ കാരണം ധനൃയ്ക്കും ധനൃയുടെ തൊട്ട് മൂത്തതും പദ്മിനിയുടെ ഇളയതുമായ ഇന്ദിരയ്ക്കും അനിയനായ നീലകണ്ഠനും പഠിയ്ക്കാനുള്ള അവസരം കിട്ടി. 


രാമനും മക്കളും ജീവിച്ചിരുന്നത് ഒരു പുല്ല് മേഞ്ഞ വീട്ടിലായിരുന്നു. അവർ കിടന്നിരുന്നത് ചാക്കിലായിരുന്നു. അത്രയ്ക്കു വലിയ തറവാട്ടിൽ നിന്നും വന്ന് ഇപ്പോ ചെറിയ ഒരു കൂരയിലാണ് താമസം. മൂത്തമകളെ വിവാഹം കഴിച്ചു കൊടുത്തു. സുഭദ്രയുടെ ജീവിതം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഭർത്താവിനാൽ ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു. 


കുറച്ചുവർഷങ്ങൾക്കു ശേഷം രാമന്റെ ഏഴാമത്തെ കുഞ്ഞു പിറന്നു. ശിശിര എന്ന് അവൾക്ക് പേരിട്ടു. നീലകണ്ഠനും ശിശിരയും തമ്മിൽ മൂന്ന് വർഷത്തെ വൃത്യാസം ഉണ്ടായിരുന്നു. 


രണ്ടു വർഷം കടന്നു പോയി. സുഭദ്ര അമ്മയാവാനൊരുങ്ങി. ഈ സമയമാണ് ഇന്ദുലേഖയുടെ വിവാഹം. സുഭദ്ര പ്രസവിച്ചു. ഒരാൺകുഞ്ഞ്. ഹ്രൃത്വിക് എന്നവനെ വിളിച്ചു. ഒരു വർഷം കടന്നു പോയി. ഇന്ദുലേഖ ഗർഭം ധരിച്ചു. അവൾക്കും ഒരു ആൺകുട്ടി ഉണ്ടായി. പദ്മിനി വിവാഹിതയായി. ഇന്ദുലേഖ വീണ്ടും ഒരാൺകുഞ്ഞിനു ജന്മം നൽകി. 


ഈ സമയം ധനൃ പ്ളസ്ടു പാസ്സായി. ഇന്ദിരയും ധനൃയൂം ചേർന്നു ഒരുമിച്ച് പി എസ് സി പരീക്ഷാ എഴുതി. പദ്മിനിയ്ക്ക് ഒരു പെൺകുട്ടി പിറന്നു. ഒരുവർഷം കഴിഞ്ഞു. അതിനിടയിൽ ഇന്ദുലേഖയ്ക്ക് മൂന്ന് കുട്ടികൾ ആയി. അവസാനത്തേത് പെൺകുട്ടി ആയിരുന്നു. ഇന്ദിരയുടേയും വിവാഹം കഴിഞ്ഞു. അവൾക്കും ഒരു പെൺകുട്ടി ആയിരുന്നു. 


ധനൃ അവൾ പി എസ് സി പരീക്ഷാ പാസ്സായി. അവൾ സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ചു. അവൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് എന്നും ഒരാൾ പതിവായി ശ്രദ്ധിച്ചിരുന്നത് അവൾ അറിഞ്ഞില്ല. 


ശിവൻ എന്നായിരൂന്നു അയാളുടെ പേര്. ശിവന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. അയാളുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അയാളുടെ പേര് നാരായണൻകുട്ടി എന്നാണ്. അയാൾ ഒരിക്കലും അയാളുടെ മക്കളോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല. 


ശിവൻ പഠിയ്ക്കാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ കർക്കശക്കാരനും സ്വാർത്ഥനുമായ ആ അച്ഛൻ തുടർന്ന് പഠിക്കാൻ സമ്മതം നല്കിയില്ല. അതുകൊണ്ട് പ്രീ ഡിഗ്രി കഴിഞ്ഞു പട്ടാളത്തിൽ ചേർന്നു. 


ഒരിക്കൽ പട്ടാളത്തിൽ നിന്നും ലീവിൽ വന്നപ്പോൾ ആയിരുന്നു ധനൃ ഓഫീസിൽ നിന്നും തിരിച്ചു പോകുന്നത് കണ്ടത്. അയാൾക്ക് അവളെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി. അയാൾ അയാളുടെ സുഹൃത്ത് രാഘവനേയും കൂട്ടി രാമന്റെ വീട്ടിൽ ചെന്നു വിവരം അറിയിച്ചു. കാരൃം വീട്ടിലും അവതരിപ്പിച്ചു. നാരായണൻകുട്ടി സ്വല്പം ഗൗരവത്തോടെ ആണെങ്കിലും സമ്മതിച്ചു. നാരായണൻകുട്ടിയ്ക്ക് അഞ്ച് മക്കളാണ്. മൂന്ന് ആണും രണ്ടു പെണ്ണും. അതിൽ മൂത്തവൻ പാർക്ക്ൻസസ് രോഗ ബാധിതനായിരുന്നു. രണ്ടാമത്തേതാണ് ശിവൻ. മൂന്നാമത്തത് ധനലക്ഷ്മിയും, നാലാമത് വിജയലക്ഷിയും, അഞ്ചാമത്തെ ആൾ അഖിലുമായിരുന്നു.


രണ്ടു കൂട്ടർക്കും കല്യാണത്തിന് സമ്മതമായതിനാൽ അവരുടെ കല്യാണം നടന്നു. അവരുടെ കല്യാണത്തിന് ശിവന്റെ അച്ഛനായ നാരായണൻകുട്ടി സാമ്പത്തികമായി ഒരു സഹായവും ചെയ്തില്ല. അവരുടെ ജീവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ കൂട്ടുകാർ ശിവനെ ഓരോന്നും പറഞ്ഞ് തെറ്റി ധരിപ്പിച്ച് അയാളിൽ സംശയത്തിന്റെ നിഴൽ വീഴാൻ തുടങ്ങി. പിന്നെ എല്ലാ കാര്യത്തിലും അവളിൽ സംശയം വരാൻ തുടങ്ങി. എങ്ങോട്ടുപോയാലും എന്ത് ചെയ്താലും സംശയമായി. പക്ഷേ എന്നാലും അവർ പരസ്പരം വളരെയേറെ സ്നേഹിച്ചിരുന്നു. ധനൃ ലീവെടുത്ത് അദ്ദേഹത്തിന്റെ കൂടെ ഗുജറാത്തിലേക്ക് പോയി. 


തിരിച്ചുവന്ന് രാഘവനൊപ്പം ശിവൻ ശിവന്റെ വീട്ടിലേക്ക് പോയി. രാഘവൻ ധനലക്ഷിയെ കണ്ട് ഇഷ്ടമായി കല്യാണവും കഴിച്ചു. അവർക്ക് ഒരു ആൺകുട്ടി പിറന്നു. വൈകാതെ ധനൃയ്ക്കും ശിവനും കുഞ്ഞു പിറന്നു. ധനലക്ഷിയുടെ കുട്ടിയ്ക്ക് ഹൃഷികേശ് എന്നും, ശിവന്റെ മകന് റിതേഷ് എന്നും പേരിട്ടു.


ഇന്ദിര ദില്ലിയിൽ പോയി. കൂടെ സുഭദ്രയേയും മകനേയും കൊണ്ട് പോയി. ധനൃയുടെ കല്യാണം കഴിയുമ്പോൾ ശിശിര പത്താം ക്ലാസ്സിലായിരുന്നു. രാമന്റെ ഭാരൃയ്ക്ക് പെട്ടെന്ന് വയ്യാതായി. ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ നിന്നും തിരിച്ചു വീട്ടിലേക്കു തന്നെ കൊണ്ട് പോയി. എന്നാൽ അവർ എവിടെയും വീഴാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. ആദൃദിവസവും രണ്ടാം ദിവസവും ധനൃ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. മൂന്നാം ദിവസം പദ്മിനി ആയിരുന്നു കൂടെ നിന്നത്. ധനൃ വീട്ടിൽ പോയി. അന്നു രാത്രി അമ്മ കട്ടിലിൽ നിന്നും താഴെ വീണു. എല്ലാവരും ധനൃയെ കുറ്റപ്പെടുത്തി. ധനൃയാണ് കാരണം എന്ന് പറഞ്ഞു. അമ്മയ്ക്ക് അസുഖം കൂടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ മരണപ്പെട്ടു. 


ശിശിര പ്ളസ്ടു കഴിഞ്ഞു. കുറച്ചുനാൾ ധനൃയുടെ കൂടെ പോയി. ധനൃയ്ക്ക് ഒരു ജോലിക്കാരി ഉണ്ട്. അവൾ വീട്ടിലെ ഒരംഗത്തെ പോലെയാണ് അവിടെ കഴിഞ്ഞത്. ഒരു ദിവസം ശിശിരയും അവളും ധനൃയും ഒറ്റയ്ക്കായിരുന്ന സമയം. പുറത്ത് ഒരു വണ്ടി വന്നു. അപ്പോൾ ശിശിര പറഞ്ഞു. 


"ചേച്ചി, അവർ വന്നു. ഞാൻ പോകട്ടെ?"

"എങ്ങോട്ട്?" ചേച്ചി ചോദിച്ചു.

അപ്പോൾ വീണ്ടും ശിശിര ആവർത്തിച്ചു. ധനൃയ്ക്ക് പേടിയായി. 

"നീ പോയാൽ എന്നെ എല്ലാവരും കുറ്റപ്പെടുത്തും, ഒറ്റ പ്പെടുത്തും. നീ ദയവുചെയ്ത് ഇപ്പോൾ പോകരുത്." ധനൃ കെഞ്ചി പറഞ്ഞു. 

എന്നാൽ അതൊന്നും ചെവികൊള്ളാൻ അവൾ തയ്യാറായില്ല. അവൾ അവിടെ നിന്നും ഇറങ്ങിപ്പോയി. 


പ്രതീക്ഷിയ്ക്കാതെ ഒരു ദിവസം സുഭദ്രയും ഇന്ദിരയും നാട്ടിൽ തിരിച്ചെത്തി. കുടുംബം മുഴുവൻ ശിശിര ഒളിച്ചോടിയ കാരൃം അറിഞ്ഞു. പദ്മിനിയും ഇന്ദുലേഖയും ഒഴിച്ച് ബാക്കി എല്ലാവരും ധനൃയെ കുറ്റപ്പെടുത്തി. ധനൃ ഒറ്റപ്പെട്ടു. ധനൃയ്ക്കു ഏറെ ആശ്വാസം പകർന്നത് ശിവന്റെ കുടുംബമായിരുന്നു. ധനൃ അവരോടൊത്ത് സന്തോഷത്തോടെ ജീവിച്ചു...


Rate this content
Log in

Similar malayalam story from Drama