Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

adithyan p

Drama Classics Others

3.5  

adithyan p

Drama Classics Others

അമ്മയാം ഭൂമി

അമ്മയാം ഭൂമി

1 min
277


പെറ്റമ്മയല്ല ഞാൻ പോറ്റമ്മയല്ല ഞാൻ

എങ്കിലും എൻ മാറിൽ വസിച്ചിടും കൃമികീടങ്ങൾ നിങ്ങൾ


പൊക്കിൾകൊടിയില്ല രക്തക്കറയില്ല

എങ്കിലും ഞാൻ നിങ്ങളിൻ രക്ഷകൻ


നൂറ്റാണ്ടുകൾ താണ്ടിയ യാത്രയിൽ

കാണുന്നു പലതരം ജീവികൾ, ശവം തീനികൾ, പലതരം യന്ത്ര കോപ്പുകൾ


 എൻ കണ്ണീർ കുടിച്ചിതാവളർന്നിട്ടും

 നിങ്ങൾ എന്നെത്തന്നെ കൊന്നിടും  കാലമിതത്രേ..


പെറ്റമ്മയല്ല ഞാൻ പോറ്റമ്മയല്ല ഞാൻ

എങ്കിലും എൻ മാറിൽ വസിച്ചിടും

കൃമികീടങ്ങൾ നിങ്ങൾ..


എത്രമേൽ ഭാരമെന്‍ മാറിലാല്‍ താങ്ങി നിൽപ്പുണ്ട് ഞാൻ

ഞാനൊന്നുലഞ്ഞാടിയാൽ നീയില്ലെന്ന് സത്യം  മറക്കരുത്എൻ മകനെ


ഈ കാടും മലയും കുന്നിൻ മേടുകളും നിനക്കുമാത്രമല്ലെന്ന് അറിയണം നീ .

ഉള്ളിൽആളും തീയാൽ വെന്തൊരു നാൾ ഉണ്ടെൻ യാത്രയിൽ.


 നീ മാത്രമല്ലൻ മക്കളിൽ ഒരാൾ,

 ആയിരം ജീവന്റെ തുടിപ്പുകൾ ഉള്ളിലാൽ പൂത്തിടുമീ രാത്രിയിൽ.


നൂറ്റാണ്ടുകൾ നീണ്ടയാത്രയിൽ എൻ പുറംചട്ടയാം, മണ്ണുകൾ ചേറുകൾ

പാറകൾ അടർത്തിടുമാം വേദന സഹിച്ചിടും ഞാൻ.


എൻ മാറിൽ വസിച്ചിടും പുഴുക്കൾ പക്ഷികൾ സർവ്വ ജീവജാലങ്ങൾക്കും ഞാൻ തൻ അമ്മ

അമ്മയ്ക്കു പങ്കുവെച്ചിടുമാം സ്നേഹം എനിക്കും പങ്കുവെച്ചിടണം


 ഒരുനാൾ മണ്ണിൽ അലിയേണ്ടവർ നാം എന്ന സത്യം ഓർക്കണം എൻ മകനെ


പെറ്റമ്മയല്ല ഞാൻ പോറ്റമ്മയല്ല ഞാൻ

 എങ്കിലും എൻ മാറിൽ വസിച്ചിടും കൃമികീടങ്ങൾ നിങ്ങൾ  


   


Rate this content
Log in

Similar malayalam poem from Drama