ചൂട്
ചൂട്
ഈ വേനൽ എന്റേത് മാത്ര-
മല്ലന്നറിയാലോ...
നിങ്ങളുടെയും
ആണ്...
ഈ ചൂടും
എല്ലാരും
കൂടെ
സ്വന്തമാക്കിയത്
ആണ്.
സ്വന്തം
കൈയിലെ പച്ച മഷി
കൊണ്ട്
നിന്റെ അച്ഛന്റെ മിഴിയാൽ
അമ്മയുടെ
മാറിടത്തിൽ
കുത്തിയിറക്കിയ
നരച്ച മഴുവിൽ
വേനൽ ചൂടിന്റെ നേർത്ത വിയർപ്പുത്തുള്ളികൾ...
ഇപ്പോൾ ആരോ
അതിനെ കൊറോണ എന്ന്
വിളിക്കുന്നു...
ആരാണ് ഈ കൊറോണ?
എവിടെ നിന്നോ
വന്നു
തിരികെ പോകാത്തത് ഈ
നാടിന്റെ ഭംഗി
കൊണ്ടല്ലല്ലോ
ഈ പാപികളെ
ഇല്ലാണ്ടാക്കാൻ തന്നെ ആണ്...
നമ്മളെ
നമ്മുടെ ചെയ്തികളെ...
ഇനി എങ്കിലും
പശ്ചാതാപമുണ്ടോ?
ഇല്ല...
മനുഷ്യൻ അല്ലെ
പഠിച്ചു വരാൻ
പാടാണ്
ഇനി പഠിച്ചാലും പ്രവൃത്തി-
ക്കാൻ അതിലും
മടിയാണ്.
അപ്പൊ ഈ
ചൂടും സ്വാഭാവികം.
സഹിച്ചോ...
തെറ്റിന്റെ ആണ്...