ദിശ അറിയാതെ
ദിശ അറിയാതെ
കാറ്റിന് ദിശ അറിയില്ലായിരുന്നു,
ഗതിവേഗമനുസരിച്ചു കാറ്റു
പല ദിശയിൽ പാഞ്ഞു
പരുപരുത്ത കല്ലിനു മീതെ
തണുത്ത കാറ്റായ്
പറന്നു ഉയർന്നു
പച്ചിലകൾക്ക് മീതെ….
പായാരം പറഞ്ഞ
കിളികൾക്കിടയിലൂടെ
അലഞ്ഞു തിരിഞ്ഞ്
മേല്ലെ മേല്ലേ
കുതിച്ചുയർന്നു
വെള്ളി മേഘങ്ങളിൽ
തട്ടി,
ചെറിയ ചുവപ്പണിഞ്ഞ കുഞ്ഞു
മേഘത്തെ തലോടി
നീലാകാശം തൊട്ടറിഞ്ഞ്
നേരെ താഴേക്ക്
താഴേക്ക്
ഇളം ചൂട് കാറ്റായ്…..