Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

KOZHIPPURATHTH JAYAKRISHNAN JAYARAJ

Drama Fantasy

3  

KOZHIPPURATHTH JAYAKRISHNAN JAYARAJ

Drama Fantasy

കനലെരിയുന്നൂ

കനലെരിയുന്നൂ

1 min
211


പാപങ്ങളുടെ പങ്കു പറ്റാത്ത നായകന്‍മാര്‍ പ്രതിനായകരെന്ന് തിരിച്ചറിയുന്ന ദിവസം.

എ‌ബി വാജ്പയീ AND ബാബ്റി മസ്ജിദ്


Please type  "jayakrishnan jayaraj " IN YOUTUBE,

TO ACCESS MY CHANNEL, CONTAINING VIDEOS,

WHICH GIVE INTRODUCTION TO MY "Poems AND columns".

BELOW EACH VIDEO,

THE LINK TO THE RESPECTIVE POEM AND COLUMN GIVEN

-   THANKING  YOU



കടല്‍ക്കാറ്റിന്‍റെ ഇരമ്പലില്‍

താളം മുറിഞ്ഞു നങ്കൂരം.....

 നിണമണിഞ്ഞ ഊടുവഴികളില്‍,

ഉപേക്ഷിച്ചോടി വന്ന പാദുകങ്ങളില്‍,

ബലിമൃഗങ്ങളെ തിരയുന്നവര്‍

മറഞ്ഞിരുന്നു ചോരക്കറ തുടക്കുന്ന

പുഴയോരം , . ,

 

കടലിലേക്ക്,

നൂണ്ടു കയറാനൊരുങ്ങുന്നു

ഇന്നലെകള്‍ വരാതിരിക്കാന്‍, 

അന്ന്,

ഞാന്‍ ഒഴുക്കിലേക്ക് താണു.....

 

ഉതിര്‍ന്നുപോകാത്ത ധൈര്യം 

എന്നിലേക്ക് എവിടെ നിന്നു

വന്നെന്നറിയില്ല.

 

ബിംബങ്ങൾ വീണുടയുന്നു...

തീപിടിച്ച ഉടയാടകള്‍

ഉണര്‍വിലേക്കെരിഞ്ഞു തള്ളി പടരുമ്പോളും

മുന്നില്‍ കെട്ടിയാടിയ പ്രച്ഛന്ന കോലങ്ങള്‍,

നിന്നു ദഹിക്കാതെ ബാക്കിയാവുന്നു,


കനലിലേക്ക് വീഴാതിരിക്കാന്‍,

 ഹൃദയത്തിൽ പ്രതിഷ്ഠിച്ച

 വിശ്വാസ ഗോപുരത്തിന്റെ 

 ആധാരശിലകളിൽ പറ്റി നിന്നു.

 വിണ്ടു കീറിയിരിക്കുന്നൂ .....

 വല്ലാതെ

 

സൂര്യ തേജസ്സിനെ മറച്ച 

മേഘപടലങ്ങളേ വാഴ്ത്തിപ്പാടാൻ

നിങ്ങളുണ്ടായിരുന്നു.............

 

വെട്ടിപ്പൊളിച്ചിട്ട സന്തോഷങ്ങള്‍ക്കു 

മുകളിലൂടെ

ആരുമറിയാതെ നടന്ന് പോയിരുന്നൂ....


നിങ്ങള്‍

അവിടെ,

വിസ്മൃതിയിലേക്ക് പുറന്തള്ളപ്പെട്ടെന്ന്

നിങ്ങള്‍ പറഞ്ഞ പൈതൃകം,,

വീണ്ടുമുയര്‍ന്ന് കടന്നു വരുമെന്ന്

 ആരും കേള്‍ക്കാതെ പറഞ്ഞിരുന്നൂ

....

 


നിങ്ങള്‍

അശാന്തിയുടെ,

അസന്തുഷ്ടിയുടെ,

അവിശ്വാസത്തിന്‍റെ,

ഉത്തുംഗത്തില്‍,,,,...


അയാള്‍...

അജയ്യനായി

അനിഷേധ്യമായ അലങ്കാരങ്ങളുടെ 

അപ്രമാദിത്വത്തില്‍,,

അയാള്‍...


അമരനാവുന്നു

ഓരോ വേദനയും

ഒരു മുറിവ് 

സുഖപ്പെടുത്തുന്നു.

 ഓരോ

തിരിച്ചറിവുകളാവുന്നു,,,,,,,,

 

"അനശ്വരത" 

എന്ന മിഥ്യ

 "എപ്പോഴും"

എന്ന അസത്യം

 

നെരിപ്പോടിലേക്ക്

പൂഴ്ത്തിയ മുഖത്ത്,

ഇടതൂര്‍ന്ന സ്മരണകള്‍

എരിയുന്നു...................


ഒഴുക്കില്‍,

ഞാന്‍ പൊങ്ങു തടിയായി

 കനലെരിയുന്നൂ   .................


Rate this content
Log in

Similar malayalam poem from Drama