Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Tragedy Classics

3  

Binu R

Tragedy Classics

കവിത :ദശരഥദുഖം.രചന :-ബിനുR

കവിത :ദശരഥദുഖം.രചന :-ബിനുR

1 min
134



പാടിപതിഞ്ഞപ്പോഴെല്ലാം,

കേട്ടതെല്ലാം ഇരുളിൻ

പിന്നാമ്പുറത്തെ

മായക്കാഴ്ചകളായിരുന്നീടവേ,

അയോദ്ധ്യാധിപതിയുടെ

വീരകഥകളിലെവിടെയോ 

വന്നുചേർന്നൊരു

കൈവല്യപ്പിഴവിൽ,

കാലവുംകഥയും 

മാറിമറിയവേ,

തകർന്നഹൃദയവുമായ്

രാജാ ദശരഥൻ

പ്രിയപുത്രരേയും ജനകജയെയും

വനവാസത്തിന്നയച്ച

പീഡിതകഥയിൽ

അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽ 

ചീന്തേരുപൊടികൾ പോൽ

പാറിനടന്നിരുന്നു....


പൂജിതകഥയിൽ പ്രിയഭാജനമാം

കേകയപുത്രിയിൽ, 

പ്രേമവും കാമവും വർണ്ണവും

വൈചിത്ര്യവും ഇഴചേർന്ന

മാനസവാടിയിൽ,

മതിമറന്നകാലത്തിൽ 

വന്നുചേർന്നൊരാസുരാസുര

യുദ്ധത്തിൽ, 

അയോദ്ധ്യാധിപതിയുടെ

മനവും മാനവും വിജയവും

തന്റെ ചൂണ്ടുവിരൽത്തുമ്പിനാൽ

നേടിയെടുക്കവേ,

ചേതോഹരമാം പ്രണയത്തിൽ, 

മതിമറന്നുനൽകിപ്പോയ

രണ്ടുവരങ്ങളിൽ,

ഇടിത്തീപോൽ

ഹൃദയവാതായനങ്ങളിൽ 

ചെന്നുപതിച്ചുപോയ്... 


ആടിയുലഞ്ഞുപോയൊരാ

രാവുകളിൽ, 

കാലപുരിക്കെന്നപോൽ 

കാനനവാസത്തിനു

പ്രിയപുത്രനെ

നേർച്ചക്കിട്ടപ്പോൾ, 

ലോമപാദനുനൽകിയ

മകളുടെ പകലിരവുകൾ

മനസ്സിലേക്കോടിയെത്തിയപ്പോൾ, 


രാജാധികാരം

പാരമ്പര്യങ്ങൾക്കനുസൃതമാം

വണ്ണംവരില്ലെന്നുകണ്ടപ്പോൾ, 

പുത്രരില്ലാദുഖത്തിൻഹേതു

ഹോമാഗ്നിയിൽ ഉയർന്നുവന്നപ്പോൾ, 

പ്രഥമരാജ്ഞിക്കുമാത്രം

നൽകാതെ മൂവരും

പങ്കുവച്ചപ്പോൾ,

ഓർമ്മകളെല്ലാം രാപ്പനികളായ്... 


കാലം മാറ്റിയ കനവുകളൊന്നും

മനതാരിൽ പോലും

ഉയർന്നുവരാതിരുന്നപ്പോൾ,

നേർസാക്ഷ്യങ്ങളിൽ

സന്തോഷങ്ങൾ

മനസ്സാകും ലോലമാംചിത്ര-

ത്തുണിയിൽ ചുരുട്ടിവച്ചപ്പോൾ,

ആരോടുമുരിയാടാതെ

ഗൂഢമാനത്തിൽ

കാത്തിരുന്നൊരാക്കാലത്തിൽ,

പ്രിയപ്രഥമപുത്രന് രാജ്യാഭിഷേകം

നിഷേധിക്കപ്പെട്ടപ്പോൾ, 

ചടുലമാം മനസ്സും

ഏകാന്തജഡിലമാം

സന്തോഷങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ

വൃദ്ധരാജന്റെ മനം സങ്കടത്താൽ

പെരുമഴപോൽ പെയ്തുതോർന്നു.. 


മരണംവന്നു മുഖാമുഖം

കണ്ടപ്പോൾ,

പുത്രദുഃഖത്താൽ മരിക്കു-

മെന്നൊരുശാപം ദശരഥനൊപ്പം

വളർന്നുവന്നൊരാ

ശകുനങ്ങൾ കണ്ടപ്പോൾ,

രാജാവേറ്റം ആകുലചിത്തനായിപ്പോയ് !


കുംഭത്തിൽ ജലംനിറക്കുന്നൊ-

രൊലികേട്ട്,കരി

തുമ്പിക്കരത്തിൽ ജലം

നിറയ്ക്കുന്നതെന്നു നിനച്ച്,

ആമോദത്താൽ

വഴിവിട്ടുപോയ ചാപം

കൊണ്ടുപോയ മാനവും

മനസ്സമാധാനവും 

ഇന്നീ അന്തപ്പുരത്തിലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞപ്പോൾ

രാജാവറിയാതെ ജപിച്ചുപോയ്

രാമാ... ! സീതേ... ! ലക്ഷ്മണാ... !

       


Rate this content
Log in

Similar malayalam poem from Tragedy