സ്നേഹത്തിന്റെ ഇരുണ്ടാകശങ്ങൾ
സ്നേഹത്തിന്റെ ഇരുണ്ടാകശങ്ങൾ
സ്നേഹത്തിന്റെ ഇരുണ്ടാകശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
സ്നേഹമെന്തെന്നും ഏതെന്നും
തീർച്ചയില്ലാതെ നാം നട്ടം തിരിയുന്ന ഇരുണ്ടാകശങ്ങൾ,
പാതി വെളിച്ചവും പാതി ഇരുളും പേറി,
തെളിയുമോ, കറക്കുമോ എന്ന്
പിടി തരാതെ വട്ടം കറക്കുന്ന ഇരുണ്ടാകശങ്ങൾ
ആ ആകാശം കാണാൻ നല്ല ചേലാണ്.
അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ
ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ,
പിന്നെ ചുവക്കട്ടെ.