വാല്മീകം
വാല്മീകം
ആ മരം ഈ മരമെന്ന്
ചൊല്ലി ദേവർഷികൾ,
തിരിച്ചു വരും വരെയെന്നു
ചൊല്ലിപ്പിരിഞ്ഞു... !
നാളുകളേറെ
കഴിഞ്ഞതിനേവം
വന്നു ഋഷികൾ,
കുലോത്തമന്മാർ...
മണ്ണിൻ കൂനയാൽ
വാല്മീകത്തിനുള്ളിൽ
ഉയിരും മനവും നിറഞ്ഞ്
കാട്ടാളൻ, വേദങ്ങളെല്ലാം
മനസ്സിൽ പേറി...!
രാമനെയും
വൈഷ്ണവങ്ങളെയും
നെഞ്ചിലേറ്റി,
അതു കണ്ടമ്പരന്നു
നിന്നൂ, ഋഷിപുംഗവന്മാർ,
സപ്തർഷികൾ... !