Midhun Kichuz

Drama Crime Thriller

4.3  

Midhun Kichuz

Drama Crime Thriller

ആറാം അദ്ധ്യായം[A chapter full

ആറാം അദ്ധ്യായം[A chapter full

3 mins
336


തന്റെ ബുക്കിലെ ആറാം അദ്ധ്യായവും എഴുതി കഴിഞ്ഞതും ബുക്കിന് പേര് എന്ത് നൽകണം എന്നറിയാതെ അലോചിച്ചിരുന്നതും ഡേവിഡ് സുഹൃത്തിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.തന്റെ ഭാര്യ മരിച്ചിട്ട് ഒരുവർഷം തികഞ്ഞ ദിവസമായിരുന്നു എന്നത് കൊണ്ട് സങ്കടത്തോടെയാണ് ഡേവിഡ് ബുക്കിലെ ആറാം അദ്ധ്യായവും എഴുതി പൂർത്തിയാക്കിയിരുന്നത് ഓരോ അദ്ധ്യായവും ഓരോ കഥകളായിരുന്നു. സമയം ഏറെ കഴിഞ്ഞപ്പോൾ ആ വീട്ടിന്റെ കോളിംഗ് ബെൽ ശബ്ദിക്കാൻ തുടങ്ങി.

കോളിംഗ് ബെൽ കേട്ടതും ഡേവിഡ് പോയി വാതിൽ തുറന്നപ്പോൾ കണ്ടത് തന്റെ സുഹൃത്തായ ജോണിനെയായിരുന്നു.അവർ സംസാരിച്ചുക്കൊണ്ട് അകത്തേക്ക് പ്രവേശിച്ചു.


“ഡേവിഡ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും നീ എന്നെ വിളിച്ചില്ലല്ലോ ഇപ്പോൾ എന്തേ എന്നോട് ഇങ്ങോട്ട് വരാനായി നീ പറഞ്ഞത്...?”


ചെറിയൊരു പുഞ്ചിരിയോടെ ജോൺ ചോദിച്ചു


“ അതെന്തിനാണെന്ന് നിനക്ക് ഞാൻ പറയാതെ തന്നെ മനസ്സിലാവും ജോൺ,”


അതും പറഞ്ഞ് ഡേവിഡ് പോയി കുടിക്കാനായി ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് കൊണ്ടുവന്ന് ജോണിന് കൊടുത്തു എന്നിട്ട് താൻ പുതിയ ബുക്ക് എഴുതുന്ന കാര്യം പറഞ്ഞു


“അത് നന്നായി ഡേവിഡ്, നീ വീണ്ടും ആ പഴയ ജീവിതം തിരിച്ചു പിടിക്കണം...”


“ചിലതൊക്കെ അവസാനിപ്പിച്ച് എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങണം ജോൺ...”


അവർ അങ്ങനെ സംസാരിച്ചിരുന്നതും ജോൺ ബുക്ക് വായിക്കാനായി തരാനാവശ്യപ്പെട്ടതും അത് നിരസിച്ചുക്കൊണ്ട് ഡേവിഡ് പറഞ്ഞു


“സമയമാവുമ്പോൾ വായിക്കാതെ തന്നെ നിനക്ക് ഈ ബുക്ക് എന്താണെന്ന് മനസ്സിലാവും ജോൺ”


ആ വാക്കുകളിലെ നിഗൂഢ അർത്ഥം ജോണിന് മനസ്സിലായിരുന്നില്ല.

അവർ തമ്മിൽ അങ്ങനെ സംസാരിച്ചിരുന്നപ്പോൾ ഭാര്യയുടെ മരണത്തെക്കുറിച്ച് ചോദിച്ചതും ഡേവിഡ് പെട്ടന്ന് നിശബ്ദനായി


“അന്ന് രാത്രി എന്താണ് സംഭവിച്ചത് ക്ലാര എങ്ങനെയാണ് മരണപ്പെട്ടത്”


“മരണം അത് എപ്പോൾ വേണമെങ്കിലും കടന്നുവരാം ജോൺ, അവളുടെ വിധി അതായിരുന്നു” 


ആ ഉത്തരം ജോണിൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടതും ഡേവിഡ് തന്റെ ബുക്കിന് പറ്റിയ പേര് കണ്ടെത്തിയ വിവരം ജോണിനോട് പറഞ്ഞു ഒപ്പം ആ പേര് എന്തായിരുന്നു എന്ന് കൂടി പറഞ്ഞുകൊടുത്തു


“ ഈ പേര് തെരെഞ്ഞെടുക്കാൻ എന്താണ് കാരണം ഡേവിഡ്...? ” 


“ ഈ ബുക്കിലെ ആറാം അദ്ധ്യായമെന്നത് നടക്കാൻ പോവുന്ന കാര്യങ്ങളാണെങ്കിലും ചിലപ്പോൾ അത് നടന്നു കഴിഞ്ഞതും ആയിരിക്കാം”


ജോണിന്റെ ചോദ്യത്തിന് ഡേവിഡ് മറുപടി പറഞ്ഞു

അത് കേട്ടതും ജോൺ മേശയിൽ വച്ചിരുന്ന ബുക്ക് എടുത്ത് വായിക്കാൻ ശ്രമിച്ചതും ഡേവിഡ് തന്റെ പോക്കറ്റിൽ നിന്നും താൻ കരുതി വെച്ചിരുന്ന ആ ചെറിയകയർ പുറത്തേക്കെടുത്ത് ജോണിന്റെ കഴുത്തിലിട്ടു ശക്തിയായി വലിച്ചു മുറുക്കാൻ തുടങ്ങി


“ എന്റെ ഒരു വർഷത്തെ കാത്തിരിപ്പാണ് ജോണേ നിന്നെയിങ്ങനെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചത്” 


ഡേവിഡ് അലറിക്കൊണ്ട് പറഞ്ഞു.


“ ഞാ....ൻ നിന്റെ സുഹൃത്തല്ലെ എ....ന്ത് ...തെറ്റ്...റ്റാണ് ഞാൻ.........”


പിടഞ്ഞുക്കൊണ്ട് ജോൺ സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു



“എല്ലാത്തിനും കാരണം നീ ആയിരുന്നു ജോണേ‚ നിന്റെയും അവളുടെയും മരണമാണ് എന്റെ ഈ“ആറാം അദ്ധ്യായം” 


അതും പറഞ്ഞു ഡേവിഡ് കയർ ശക്തിയോടെ മുറുക്കിയതും ജോൻ നിദ്രകളുടെ ലോകത്തേക്ക് വിടവാങ്ങിയപ്പോൾ തനിക്ക് ഉള്ള മരണശിക്ഷ ഡേവിഡും സ്വയം വിധിച്ചു..പിറ്റേന്ന് പ്രഭാതം പുലർന്നത് 

“ പ്രശസ്ത എഴുത്തുക്കാരനും നോവലിസ്റ്റുമായ ഡേവിഡും അദ്ദേഹത്തിന്റെ സുഹൃത്തും മരിച്ചെന്ന” വാർത്തയിലൂടെയായിരുന്നു.ചെറിയ രീതിയിലുള്ള അന്വേഷണങ്ങൾ ഒക്കെ നടന്നതല്ലാതെ കേസ് തെളിയിക്കാൻ അന്വേഷണ ചുമതലയുള്ള ഡി.വെ.എസ്പിക്ക് കഴിഞ്ഞിരുന്നില്ല.അതിനാൽ ക്രൈബ്രാഞ്ചിന് അന്വേഷണ ചുമതല ഏൽപ്പിക്കുകയും കേസ് അന്വേഷിക്കാനായി ക്രൈംസ്പെഷൽ വിങ്ങിന്റെ ചുമതലയുള്ള ക്രിസ്റ്റഫറിന് അന്വേഷണ ചുമതല ഐ.ജി കൈമാറി അങ്ങനെ അന്വേഷണത്തിനായി ക്രിസ്റ്റഫർ ആ വീട്ടിൽ എത്തി അപ്പോഴാണ് ക്രിസ്റ്റഫറിന്റെ ശ്രദ്ധയിൽ ആ ബുക്ക് പെട്ടത് അതിന്റെ പേര് ഇങ്ങനെയായിരുന്നു


“ ആറാം അദ്ധ്യായം”


ഒളിഞ്ഞിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായി അവിടെ പുതിയൊരു തുടക്കം കുറിക്കപ്പെടുകയായിരുന്നു..

ഏറെ നിഗൂഢതകൾ നിറഞ്ഞ മരണങ്ങളായിരുന്നു അവിടെ നടന്നിരുന്നത് അതിനാൽ പോലീസ് ഉദ്യേഗസ്ഥനായ ക്രിസ്റ്റഫറിന് അതിലെ ചുരുളയിക്കാൻ കിട്ടിയ ഏക മാർഗം ആ ബുക്കായതുകൊണ്ട് 


“ആറാം അദ്ധ്യായം കൊലപാതക കേസ്”


എന്നായിരുന്നു കേസിന് നൽകിയ പേര്.രണ്ട് മരണങ്ങൾ കൂടാതെ ഒരു വർഷം മുൻപ് അവിടെ നടന്ന മരണവും അന്വേഷണത്തെ കുഴപ്പിച്ചിരുന്ന ഒരു ചോദ്യചിഹ്നമായി മാറിയിരുന്നു.ക്രിസ്റ്റഫർ അവിടമാകെ പരിശോധിച്ചപ്പോഴും പ്രേത്യകിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.താൻ ഏറ്റെടുത്ത ആദ്യത്തെ കേസ് തെളിയിക്കാൻ കഴിയാതെ പോവുമോയെന്ന ആശങ്കയും ആ അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് തന്റെ ജീവിതത്തെ തന്നെ മാറ്റുമെന്നയാൾക്ക് അറിയാമായിരുന്നു.അവിടെ കണ്ടെത്തിയ ആ ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങിയതും പെട്ടന്നാണ് ആ ബുക്കിൽ വെച്ചിരുന്ന കടലാസ് ശ്രദ്ധയിൽ പെട്ടത് അത് എടുത്ത് പരിശോധിച്ചപ്പോഴാണ് മനസ്സിലായത് ഡേവിഡ് കഴിച്ചിരുന്ന മരുന്നിന്റെ മെഡിക്കൽശീട്ടാണെന്ന് അതിനാൽ അത് തിരികെവെച്ചുകൊണ്ട് അയാൾ ബുക്കിലെ ആറാം അദ്ധ്യായം വായിക്കാൻ തുടങ്ങി.വായിച്ചു കഴിഞ്ഞതും ആ ഞെട്ടിക്കുന്ന സത്യം ക്രിസ്റ്റഫർ മനസ്സിലാക്കി. ഡേവിഡ് എങ്ങനെയാണോ ആ സുഹൃത്തിനെ ചെയ്യ്തത് അത് പോലെയായിരുന്നു സ്വന്തം ഭാര്യയെയും കൊലപ്പെടുത്തിയിരുന്നത്. അയാൾ ബുക്ക് അവിടെ വെച്ചുകൊണ്ട് മരുന്ന്ശീട്ടെടുത്തു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു ഗുളികകളുടെ അമിത ഉപയോഗം മാനസികനിലയെ തന്നെ തകർക്കുന്നതാണെന്ന്. അങ്ങനെ കേസിന്റെ അന്വേഷണം ആ ദിശയിലേക്ക് മാറി.അത് കുറിച്ച് കൊടുത്ത ഡോക്ടറെ കണ്ടെത്തിയപ്പോഴാണ് അന്വേഷണം പുതിയ തലത്തിലേക്ക് മാറാൻ തുടങ്ങിയത്.

അന്വേഷണ ഉദ്യേഗസ്ഥന് കേസ് തെളിയിക്കാനായി ലഭിച്ച തെളിവുകളെല്ലാം വിരൽ ചൂണ്ടിയിരുന്നത് നാലാമതൊരാളിലേക്കായിരുന്നു.കേസിന്റെ ഭാഗമായി ആ ഡോക്ടറെയും ചോദ്യം ചെയ്യാനായി ക്രിസ്റ്റഫറും മറ്റു പോലീസുകാരും വീട്ടിലേക്ക് പോയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത നിലയിലുള്ള ഡോക്ടറുടെ ശരീരമായിരുന്നു. പെട്ടെന്ന് എന്താണു സംഭവിച്ചത് എന്നറിയാനായി ക്രിസ്റ്റഫർ അവിടമാകെ പരിശോധിച്ചപ്പോഴാണ് അവിടെ ഒരു കടലാസിൽ എഴുതി വച്ചിരുന്ന ആത്മഹത്യക്കുറിപ്പ് കണ്ടത് അത് എടുത്തു വായിച്ചുനോക്കാൻ തുടങ്ങി


“ നിങ്ങൾ തേടിയിരുന്നയാൾ ഞാനായിരുന്നു അവന്റെ മാനസികനില മുതലെടുത്ത് ഡേവിഡ് നെ കൊണ്ട് ക്ലാരയെ കൊലപ്പെടുത്തിയതും പിന്നീട് ജോണിനെ കൊലപ്പെടുത്താൻ സഹായിച്ചതും എല്ലാം ഞാനായിരുന്നു അതിനുള്ള കാരണം.......”


വായിച്ചു നിർത്തിയതും എന്തിനായിരുന്നു ഇത് ചെയ്യ്തിരുന്നത് എന്ന കാരണം മാത്രം അതിൽ ഉണ്ടായിരുന്നില്ല ..അവർക്ക് കാരണം അറിയാൻ സാധിച്ചില്ലെങ്കിലും ആ ഡോക്ടറെ തന്നെ പ്രതിയാക്കി അയാൾ കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് തന്റെ ഐ.ജി ക്ക് കൈമാറാനായി ക്രിസ്റ്റഫർ ഓഫിസിലെത്തി ആ റിപ്പോർട്ട് അടങ്ങുന്ന ഫയൽ കൈമാറി


“ശെരിക്കും പ്രതി ഡോക്ടർ തന്നെയായിരുന്നോ ആ കൊലപതകങ്ങളുടെ കാരണം എന്തായിരുന്നു....”


ഐ.ജി ചോദിച്ചു.


“സർ എല്ലാം വിശദമായി ഫയലിൽ ഉണ്ട്..."


“ ഒക്കെ ക്രിസ്റ്റഫർ ......”


“ ശരി സർ ഞാനിറങ്ങട്ടെ...”


”പിന്നെ ക്രിസ്റ്റഫർ താൻ എന്താ തന്റെ ഏട്ടന്റെ ഈ കേസ് പെട്ടെന്ന് തന്നെ അവസാനിപ്പിച്ചത്...”


“കൂടുതൽ ഒന്നും അന്വേഷിക്കാനായി ഇതിൽ ഉണ്ടെന്ന് തോന്നിയില്ല സർ...”


മറുപടിയെന്നോണം അതും പറഞ്ഞ് മനസ്സിൽ പതിയെ ചിരിച്ചു കൊണ്ട് ക്രിസ്റ്റഫർ ഓഫിസിന് പുറത്തേക്ക് നടക്കാൻ തുടങ്ങി ശരിക്കും എന്താണ് ആ കേസിൽ സംഭവിച്ചതെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്  


“അവൻ എന്റെ ഏട്ടനായിരുന്നു ആ ഡോക്ടറെ വച്ച് എല്ലാം ചെയ്പ്പിച്ചതും അവസാനം ആത്മഹത്യയെന്നോണം ഡോക്ടറെ തെളിവുകൾ നശിപ്പിക്കാനായി ഇല്ലാത്താക്കിയതുമെല്ലാം ചെയ്തത് ഞാൻ തന്നെയായിരുന്നു ഇതൊക്കെ ചെയ്യാൻ ഒരേ ഒരു കാരണമെ ഉണ്ടായിരുന്നുള്ളു അവന്റെ സ്വത്തിനവകാശി ഞാനായിരിക്കാൻ വേണ്ടി..”


“ആറാം അദ്ധ്യായം കേസ്” 


ഇനി തുറക്കപ്പെടില്ല എന്ന പ്രതീക്ഷയോടെ ഇവിടെയവസാനിക്കട്ടെ ..”


എല്ലാം നേടിയവനെ പോലെ ക്രിസ്റ്റഫർ ഓഫീസിൽ നിന്നിറങ്ങികൊണ്ടിരുന്നു 


_ചില അദ്ധ്യായങ്ങളിൽ നായകനാവും എന്ന് കരുതുന്നവരായിരിക്കും പ്രതിനായകനാവുന്നത് 




Rate this content
Log in

Similar malayalam story from Drama