Midhun Kichuz

Crime Thriller

3.8  

Midhun Kichuz

Crime Thriller

ക്രൈം

ക്രൈം

4 mins
389


ചോരവാർന്നു കൊണ്ടിരുന്ന കത്തിയുമായി രാത്രിയുടെ വന്യതയിൽ എങ്ങോട്ട് എന്നറിയാതെ ദിയ നടന്നുകൊണ്ടിരുന്നു.


അവളുടെ കണ്ണുകളിൽ ഒരു തരി ഭയം പോലുമില്ലായിരുന്നു.ചോരയൊലിക്കുന്ന കൈകളാൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു എന്നിട്ട് തനിക്ക് വേണ്ടിയിരുന്ന നമ്പർ തിരഞ്ഞെടുത്ത് അവൾ അതിലേക്ക് വിളിച്ചു.അൽപ സമയം ബെല്ലടിഞ്ഞ ശേഷം കോൾ എടുത്തപ്പോൾ “ഹലോ” എന്ന് കേട്ടതും ദിയ ചോദിച്ചു


“പോലീസ് സ്റ്റേഷനല്ലേ..?”


“അതേ...”


അയാൾ മറുപടി പറഞ്ഞതും അവൾ പറഞ്ഞു


“ഞാൻ ഒരാളെ കൊന്നു എത്രയും പെട്ടന്ന് ഇങ്ങോട്ടെത്തിയാൽ എന്നെ അറസ്റ്റു ചെയ്യാം...”


ഇത് കേട്ടതും ആ പോലീസുകാരൻ ഞെട്ടികൊണ്ട് ചോദിച്ചു 


“നിങ്ങൾ ആരാണ്..?ആരെയാണ് കൊന്നത്?,നിങ്ങൾ എവിടുന്നാ വിളിക്കുന്നെ..?"


ചോദിച്ച ഒരു ചോദ്യത്തിനും മറുപടി പറയാതെ ദിയ ഫോൺ കട്ടു ചെയ്യുകയായിരുന്നു.


ദിയ ഫോൺ കട്ട് ചെയ്തെങ്കിലും പോലീസുകാർ ഉടനെ തന്നെ ആരാണ് വിളിച്ചെതെന്ന് കണ്ടെത്താനായി അന്വേഷണമാരംഭിക്കുകയായിരുന്നു. ദിയയ്ക്കറിയാമായിരുന്നു തന്നെ അവർ കണ്ടെത്തുമെന്ന് അതിനാൽ അവൾ ആ കത്തിക്കൊണ്ടിരുന്ന തെരുവ് വിളക്കിന്റെ ചുവട്ടിലായി ഇരുന്നു.ചോരക്കറ പറ്റിപ്പിടിച്ച കൈകളിലേക്കവൾ നോക്കിയതും കണ്ണുകൾ നിറയാൻ തുടങ്ങി.നിറകണ്ണുകളോടെയവൾ തന്റെ ഫോണെടുത്ത് ഗ്യാലറി തുറന്നപ്പോൾ കണ്ടത് ജീവന് തുല്യം സ്നേഹിച്ച ആരവിന്റെ ചിത്രമായിരുന്നു അത് കണ്ടതും പൊട്ടി കരയാൻ തുടങ്ങി.സമയം കടന്നുപോയതും തന്നെ തേടിവന്നുകൊണ്ടിരുന്ന പോലീസ് ജീപ്പിന്റെ ശബ്ദം അവൾ കേട്ടു.പെട്ടന്ന് തന്നെ 

അവിടുന്ന് ഓടി രക്ഷപെടാൻ തുടങ്ങി എന്നാൽ ആ പോലീസ് ജീപ്പ് അവളെ പിൻന്തുടർന്നു വരികയായിരുന്നു എന്ത് ചെയ്യണമെന്നറിയാതെയവൾ അവിടെ കണ്ട കൊടുംകാട്ടിലേക്ക് കയറിയതും ദിയ ആകെ ഭയപ്പെട്ടു പോയിരുന്നു.അവൾ ഉടനെ തന്നെ കൈയിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു എന്നിട്ട് ഫോൺ കൈയിലെടുത്ത് അതിലുണ്ടായിരുന്ന സിം എടുത്തുകളഞ്ഞു. ഇതേ സമയം പോലീസുദ്യോഗസ്ഥനായ 

“അരവിന്ദ്” കോൺസ്റ്റബിൾസിനോട് പറഞ്ഞു


“ഈ കാടിനുള്ളിലേക്കാണ് അവൾ പോയിരിക്കുന്നത് ഉടനെ കണ്ടെത്തിയേ മതിയാവൂ..”


“ശരി സർ..”


അതും പറഞ്ഞവർ കാടിനുള്ളിലേക്ക് ദിയയേ തേടി കയറി...രാത്രിയുടെ യാമങ്ങളിൽ കാട് വന്യമായിക്കൊണ്ടിരിക്കുകയായിരുന്നു. ദിയക്ക് 

എന്ത് ചെയ്യണമെന്ന് പോലുമറിയില്ലായിരുന്നു.അവൾ കാടിനുള്ളിലേക്ക് പേടിയോടെ കയറിക്കൊണ്ടിരുന്നതും പിന്നാലെ വേട്ടക്കാരനെ പോലെ ആ പോലീസുകാരും അന്വേഷിച്ചു കയറുകയായിരുന്നു.ദിയ ഭയത്തോടെ ഓരോ ചുവടുകളും വച്ചതും വന്യമൃഗങ്ങളുടെ ശബ്ദങ്ങൾ 

അന്തരീക്ഷമാകെ മുഴങ്ങിക്കൊണ്ടിരിക്കുന്നതവൾ കേട്ടു.ഇതേ സമയം വിമൽ തന്റെ വാകി ടോക്കിയിൽ മേലുദ്യഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു


“കോബ്ര001 ഓൺലൈൻ സർ”


“യെസ്..കോബ്ര001”


മേലുദ്യഗസ്ഥൻ മറുപടി സന്ദേശമായി പറഞ്ഞതും


“സർ...ഇവിടെ ഒരു പ്രശ്നമുണ്ട് അത്യാവിശ്യമായി ബാക്കപ്പ് ആയി കുറച്ച് പോലീസുകാർ കൂടി വേണം”


വിമൽ പറഞ്ഞതും ഉദ്യോഗസ്ഥൻ ഉടനെ അവരെ അയക്കാം എന്ന് പറഞ്ഞു വാക്കി ടോക്കി ഓഫ് ചെയ്യ്തു..ദിയക്ക് ആ കാട് വന്യമായിക്കൊണ്ടിരിക്കുകയായിരുന്നെങ്കിലും ഒരു വശത്ത് ഏത് നിമിഷവും പിടിക്കപ്പെടുമെന്ന ഭയവും മറുവശത്ത് അവളുടെ മനസ്സ് നിറയെ ചെയ്ത കുറ്റത്തിന്റെ നീറ്റലായിരുന്നു.പുറത്ത് ബാക്കപ്പായി പോലീസുകാർ എത്തിയിരുന്നു അവർ മേലുദ്യോഗസ്ഥന്റെ നിർദേശ പ്രകാരം വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു ഇതേ സമയം ദിയ രക്ഷപ്പെടാനായി ശ്രമിക്കുകയായിരുന്നെങ്കിലും ആ ശ്രമം വിഫലമായി.ഏതാനും നിമിഷങ്ങൾക്കകം പോലീസുകാർ ദിയയെ അറസ്റ്റു ചെയ്തു വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വന്നു...അവർ വേഗം തന്നെ അവളെ പോലീസ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യൽ ആരംഭിക്കുകയായിരുന്നു.ആകെ തളർന്നു ഭയന്നു വിറച്ച അവസ്ഥയിലായിരുന്നു ദിയയെങ്കിലും അതൊന്നും കാര്യമാക്കാതെ പോലീസുദ്യഗസ്ഥൻ ചോദ്യം ചെയ്യൽ ആരംഭിച്ചു


“നീയാരാണ്....? എന്തിനാണ് ആരെയാണ് നീ കൊന്നത്.....?"


ആ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇരുന്ന അവളോട് ദേഷ്യത്തോടെ പിന്നെയും അയാൾ ചോദിച്ചതും ഒരു നിമിഷം ഞെട്ടികൊണ്ട് ദിയ വിങ്ങലോടെ പറയാൻ തുടങ്ങി


“ഞാൻ.... ഞാൻ..... ദിയ എനിക്കവനെ കൊല്ലേണ്ടി വന്നു എന്നെ ആക്രമിക്കാൻ വന്നവനെ...."


“ആരെ .....? എന്തിന്.....?”


“ ഒന്നും എനിക്ക് ഇപ്പോൾ പറയാനാവുന്നില്ല..”


“ മര്യാദയക്ക് പറയനാ പറഞ്ഞത് ഇല്ലെങ്കിൽ ഞങ്ങൾ പറയിപ്പിക്കും”


അത് കേട്ടതും അവൾ സംഭവിച്ചത് എന്താണ് എന്ന് പറയാൻ തുടങ്ങി.

ഒരു രാത്രികൊണ്ട് ആ നടന്ന സംഭവത്തിന്റെ ചുരുളുകൾ അവിടെ പതിയെ അഴിയാൻ തുടങ്ങുകയായിരുന്നു..


“ഞാൻ വളർന്നത് ഒരു അനാഥാലയത്തിൽ ആയിരുന്നു. ആരുമായും എനിക്ക് സൗഹൃദം കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു അതിനാൽ എനിക്ക് ഏറ്റവും കൂടുതൽ സമയവും ചിലവഴിക്കാൻ കഴിഞ്ഞത് പഠനത്തിനായിരുന്നു.“ഐറ്റി ”യിൽ ബിരുദപഠനം പൂർത്തിയാക്കി ഞാൻ ജോലിക്ക് കയറിയത് ഒരു ഐറ്റി കമ്പനിയിൽ ആയിരുന്നു അതിനു ശേഷം ഞാൻ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം അവിടേക്ക് മാറ്റി ജീവിതം അങ്ങനെ പോയ്ക്കൊണ്ടിരുന്ന സമയത്തായിരുന്നു ഞാൻ ആദ്യമായി ആരവിനെ ..കണ്ടുമുട്ടുന്നത്.... ”


“ നീ എന്തിനാണ് നിർത്തിയത് ബാക്കി പറയൂ..”


ദിയ പറഞ്ഞു നിർത്തിയതും അരവിന്ദ് ദേഷ്യത്തോടെ പറഞ്ഞതും


“എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ട് കുറച്ച് വെള്ളം തരാമോ..?”


ദയനീയമായ അവളുടെ ആ ചോദ്യം കേട്ടതും അരവിന്ദ് കോൺസ്റ്റബിളിനോട് വെള്ളം കൊണ്ടുവരാനായി ആവശ്യപ്പെട്ടു. അയാൾ കൊണ്ടുവന്ന വെള്ളം അവൾ പെട്ടെന്ന് തന്നെ ആർത്തിയോടെ കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞതും അവളോട് ബാക്കി കഥ പറയാനായി അവൻ ആവശ്യപ്പെട്ടു.


“അവൻ എന്റെ ആരവിനെ 

കൊന്നുകളഞ്ഞു സാർ.......”


അവൾ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു


“ ആര് കൊന്നു എന്തിന് കൊന്നു..?, എന്താണ് ശരിക്കും സംഭവിച്ചത് നീ കരയാതെ ബാക്കി പറ.."


“ അരുൺ അവൻ ആണ് ആരവിനെ കൊന്നത്..."


“ അരുണോ...? അത് ആരാ.."


ഒരു ഞെട്ടലോടെ അരവിന്ദ് ചോദിച്ചു


“ ആരവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ എന്നിട്ടും അവൻ അവൻ കൊന്നു.......”


“ അരുൺ എങ്ങനെയാണ് അവനെ കൊന്നത്"


“ ആ രാത്രി ഞാൻ ആരവിനെ കാണാനായി വീട്ടിൽ എത്തിയപ്പോൾ കണ്ടത് ചോര വാർന്ന് കിടക്കുന്ന അവനെയായിരുന്നു..”


“ എന്നിട്ടെന്താണ് ഉണ്ടായത് ദിയ.."


“ അത് കണ്ട് ഞാൻ ആകെ ഭയന്നു പോയി പോലീസിനെ വിളിക്കാനൊരുങ്ങിയതും എന്റെ തലയ്ക്ക് ആരോ വന്നടിക്കുകയായിരുന്നു, അത് അവൻ ആയിരുന്നു അരുൺ...... അരുൺ എന്റെ കണ്ണടയുമ്പോൾ കണ്ടതായിരുന്നു ആ മുഖം അത് ഞാൻ മറ...............”


അത് പറഞ്ഞു മുഴുവനാക്കാൻ തുടങ്ങുമ്പോഴേക്കും ദിയയുടെ ബോധം നഷ്ട്ടമായി ആ കസേരയിൽ നിന്നും നിലത്തുവീഴുകയായിരുന്നു. അത് കണ്ടതും അരവിന്ദ് പെട്ടെന്ന് തന്നെ ആബുലൻസ് വിളിച്ച് അവളെ ആശുപത്രിയിൽ എത്തിച്ചു.


“ICU” വിൽ പ്രവേശിപ്പിച്ച ദിയയുടെ അവസ്ഥയറിയാനായി ആ പോലീസ് ഉദ്യോഗസ്ഥൻ കാത്തിരിക്കുകയായിരുന്നു. അൽപസമയത്തിന് ശേഷം ഡോക്ടർ വന്നത് ദിയ മരിച്ചെന്ന വിവരം അറിയിക്കാനായിരുന്നു


“ഡോക്ടർ.......... എന്ത് അവൾ മരിച്ചെന്നോ...?”


ആ വാർത്ത കേട്ടതും അരവിന്ദ് ഞെട്ടലോടെ ചോദിച്ചു


“ അതെ സർ! അവളുടെ വയറ്റിൽ വിഷം എങ്ങനെയോ എത്തിയിരുന്നു...!, കുറച്ച് മുൻമ്പ് എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു...”


അതും പറഞ്ഞ് ഡോക്ടർ റൂമിലേക്ക് നടന്നു. അരവിന്ദ് ഫോണെടുത്ത് “ഐ ജി” യെ വിളിച്ചു


“സർ..!, ഞങ്ങൾ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ചു.., ഇനി എന്താണ് ചെയ്യുക...?”


“ എടോ താൻ എന്താണ് ഈ പറയുന്നത് കസ്റ്റഡിയിൽ ഉള്ള പ്രതി മരിച്ചെന്നോ...?”


“ അതെ സർ..!”


“നീ എന്തായാലും ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യു എന്നിട്ട് എന്നെ വന്ന് റിപോർട്ട് ചെയ്യ്.."


“ ശരി സർ.."


അതും പറഞ്ഞ് അരവിന്ദ് കോൾ കട്ട് ചെയ്യ്തതും കോൺസ്റ്റബിൾ അടുത്ത് വന്നു പറഞ്ഞു 


“ സർ നമ്മൾ അവളുടെ കൈയിൽ നിന്ന് കണ്ടെടുത്ത കത്തിയിലെ രക്തത്തിന്റെ ലാബ് റിപ്പോർട്ട് വന്നിട്ടുണ്ട്”


“ എന്നിട്ട് എന്തായി റിപോർട്ട്.?..”


“ സർ അത് .....”


“ അത് എന്താ പറ...?”


“ അതിൽ ഉള്ളത് ഒരു പൂച്ചയുടെ രക്ത കറയാണ് സർ..."


“ എന്ത് പൂച്ചയുടെയോ..?"


“ അതെ സർ.., അതുപോലെ അവളുടെ കാമുകൻ മരിച്ചത്  ആരും കൊന്നിട്ടല്ല അതൊരു അപകട മരണമാണ്...”


“താൻ എന്തൊക്കെയാണീ പറയുന്നത്...?, ഇത് ആകെ കുഴപ്പം പിടിച്ച കേസ് ആവുകയാണല്ലോ..”


“ അതെ സർ ഇനി എന്താണ് നമ്മൾ ചെയ്യുക എങ്ങനെ ഇതവസാനിപ്പിക്കും.."


“ അറിയില്ല..., ഇതിൽ നമുക്ക് ഒരുപാട് ചുരുളുകൾ അഴിക്കാനായി ഉണ്ട്..”


അതും പറഞ്ഞ് കോൺസ്റ്റബിളിനൊപ്പം അരവിന്ദ് ദിയയുടെ മൃതദേഹം സൂക്ഷിച്ച മോർച്ചറിയുടെ അടുത്തേക്ക് നടന്നുകൊണ്ടിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടാനായി...............  


 _ അന്വേഷണങ്ങൾ ആരംഭിക്കാനായി ഉത്തരങ്ങൾ തേടി അരവിന്ദ് യാത്ര തുടങ്ങിയിരിക്കുന്നു_(part 2 roling soon)



Rate this content
Log in

Similar malayalam story from Crime