Adhees World

Tragedy Classics

4.0  

Adhees World

Tragedy Classics

മൗനം

മൗനം

1 min
169


ഏകാന്തത എന്നുമൊരു പേടിസ്വപ്നമാണ്..


ഇന്നലകളെ ഭയന്ന് നാളെയിലേക്കുള്ള ഒളിച്ചോട്ടമാണ് ഓരോ ജീവിതങ്ങളും..അവളെഴുതുകയാണ്..

മൗനമെന്ന മാന്ത്രികതയെക്കുറിച്ച്..വെളുത്തപേപ്പറിൽ കറുത്ത മഷികൊണ്ട് കോറിയിട്ടത് അത്രയും അവളുടെ സ്വപ്നങ്ങളായിരുന്നു..

ഒരുപാട് സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന അവൾക്ക് കിട്ടിയ കൂട്ടുകാരത്രയും മൗനത്തെ ഇഷ്ടപ്പെടുന്നവരായിരുന്നു..

നിശബ്ദത അവൾക്ക് വെറുക്കപ്പെട്ട കവിതയായി..ഒരു ജലകണിക വീണാൽ നഷ്ടമാകുന്ന മൗനത്തെ അവൾക്കിഷ്ടമായിരുന്നില്ല..ഇന്ന് അതേ മൗനമാണ് അവളുടെ ഏറ്റവും വലിയ ചങ്ങാതി..അക്ഷരങ്ങളാണ് അവളുടെ കൂടപ്പിറപ്പ്..അന്ധകാരത്തിൽ ഒറ്റയ്ക്കിരിക്കാനവളേറെ ഇഷ്ടപ്പെട്ടു..വെളിച്ചമവൾക്ക് ദുഃഖം മാത്രം നൽകി..രാത്രികളുടെ നിശബ്ദതയെ അവൾ പ്രേമിച്ചുതുടങ്ങി..നിലാവിൽ കുളിച്ചുനിൽക്കുന്ന പ്രകൃതിയുടെ സംഗീതം അവളിലെ സൗന്ദര്യത്തിന് മാറ്റുകൂട്ടി..ഭ്രാന്തെന്ന മായാജാലക്കാരൻ അവളിൽ കുടിയേറ്റമാരംഭിച്ചു.പക്ഷേ അവൾ തളരാൻ കൂട്ടാക്കിയില്ല..തൂലികയിൽ ആയുധമുണ്ടാക്കി ദിനങ്ങൾ തള്ളിവിടുമ്പോളും അവളിലെ ചിന്താശക്തിയെ നശിപ്പിക്കാനുതകുന്നതൊന്നും ഈ ഭൂമിക്ക് അവളിൽ നൽകാൻ കഴിഞ്ഞില്ല..


 ഇന്ന് അവളൊരു നായികയാണ്..ലോകം മുഴുവനിഷ്ടപ്പെടുന്ന എഴുത്തിൻെറ ലോകത്തെ നായിക..തൂലിക പടവാളാക്കിയ എഴുത്തുകാരി..ഇന്നലകൾ അവൾക്കൊരു ഹരമായി മാറി.അവകൊണ്ട് അവൾ നേടിയെടുത്തത് അവൾക്ക് നഷ്ടമായ സ്വപ്നങ്ങളായിരുന്നു..നഷ്ടങ്ങളെന്നും നഷ്ടങ്ങൾ മാത്രം ആണെന്ന ചൊല്ലവൾ തിരുത്തിയെഴുതി..ഇനിയുമുണ്ട് അവൾക്ക് പ്രണയത്തോടെ പറയുവാനേറെ കഥകൾ..എഴുതിത്തുടങ്ങിയിടത്ത് കണ്ണുകളടഞ്ഞുതുടങ്ങിയപ്പോൾ പതുക്കെ അവൾ ചാഞ്ഞിരുന്നു.

അടയുന്ന പീലികൾക്കുള്ളിൽ സ്വപ്നങ്ങൾ അവളെ നോക്കി പുഞ്ചിരി തൂകി..ഞാനുണരട്ടെ വേഗം തന്നെ….അവൾ അവളോട് തന്നെ മന്ത്രിച്ചു…പുതിയൊരു നാളയെ കൺപീലികൾക്കുള്ളിലടച്ചുവെച്ച് ഉണരാൻ വെമ്പിയവൾ മയക്കത്തിലാണ്ടു..


ചില്ലുജാലകത്തിനപ്പുറത്തെ വിദൂരതയുടെ ഭംഗിയിൽ മിഴികളൂന്നിനിന്ന ഹേമന്തിൻെറ തോളിലൊരു കരസ്പർശം..എത്രയും വേഗം ജനിയെ തിരികെ നിൻെറ ജീവിതസ്വപ്നങ്ങളിലേക്ക് ഞാനെത്തിക്കും..ഇത് നിൻെറ കൂട്ടുകാരൻെറ വാക്കാണ്..ഒരു സെെക്കോളജിസ്റ്റ് എന്നതിനപ്പുറം അസൂയയോടെ ഞങ്ങളൊക്കെ ഉറ്റുനോക്കിയിരുന്ന എൻെറ കൂട്ടുകാരൻേറയും വളർന്നുവരേണ്ട ഒരു എഴുത്തുകാരിയുടേയും ജീവിതം തിരികെ തരാൻ ഈ സുഹൃത്തിന് കിട്ടിയ ഒരവസരമാണ് ഇത്..വരുൺ ഹേമന്തിൻെറ നിറഞ്ഞ കണ്ണുകൾ കെെവിരൽകൊണ്ടൊപ്പി അവനെ തന്നിലേക്ക് ചേർത്തണച്ചു..



Rate this content
Log in

Similar malayalam story from Tragedy