Rethika Adhi

Tragedy

3.3  

Rethika Adhi

Tragedy

പണം

പണം

3 mins
186


ഉച്ച വെയിലിന്റെ കാഠിന്യം തലയെ വല്ലാതെ പെരുപ്പിക്കുന്നു. കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പി തുറന്ന് വായിലേക്ക് കമിഴ്ത്തി രണ്ടു തുള്ളി വെള്ളം നാവിനെ നനക്കാൻ ഒരു വിഫല ശ്രമം നടത്തി.  

ഒരു ബസ്സ്റ്റോപ്പ്‌ കാണുന്നുണ്ട് അവിടെ വരെ ഒന്നെത്തിയാൽ ഒന്നിരിക്കാം..  

കാല് വലിച്ചു വെച്ച് നടന്നു. ആ ബസ്റ്റോപ്പിൽ കുറച്ചധികം ആളുകൾ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പലരും മുഖം തിരിച്ചു കാണാത്ത ഭാവത്തിൽ ഇരുന്നു. ഒരു പ്രായമായ സ്ത്രീ എഴുന്നേറ്റ് എന്നോട് ഇരിക്കാൻ പറഞ്ഞു. ഇപ്പോൾ വീണു പോകുമെന്ന അവസ്ഥയിൽ നിൽക്കുന്ന എനിക്ക് ആ ക്ഷണം സ്വീകരിക്കാതിരിക്കാൻ ആയില്ല. ഞാൻ ഇരിക്കാൻ തുടങ്ങുമ്പോൾ പലരും അസഹ്യതയോടെ എഴുന്നേറ്റു മാറി നിന്നു.  


ബസുകൾ വന്നപ്പോൾ എല്ലാവരും കയറി പോയി ആ ബസ്റ്റോപ്പിൽ ഇപ്പോൾ ഞാനും എനിക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു തന്ന ആ സ്ത്രീയും മാത്രം.  


അവർ മുഖവുരയില്ലാതെ എന്നോട് സംസാരിക്കാൻ തുടങ്ങി.  


ഞാൻ എന്റെ മോന്റെ വീട്ടിൽ പോകുവാൻ ഇറങ്ങിയതാ. ഇപ്പോൾ എനിക്ക് ഓർമ്മ കിട്ടുന്നില്ല എങ്ങോട്ടേക്കുള്ള വണ്ടിയിലാ കേറേണ്ടതെന്ന്.. 

ആ സ്ത്രീ ഇപ്പോൾ കരയുമെന്നു തോന്നി. എനിക്ക് എന്ത് ചെയ്യാനാവും എന്റെവഴി തന്നെ എനിക്ക് നിശ്ചയമില്ല. എന്റെ ക്ഷീണം എന്റെ കണ്ണുകളെ വലിച്ചടച്ചു.  


ആളുകളുടെ ബഹളം എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി... 

എന്താ ഇവിടെ നടക്കുന്നെ.. .. 

ഞാൻ ആളുകളെ വകഞ്ഞു മാറ്റി നോക്കി...  


    ആക്‌സിഡന്റാണ്.. വണ്ടിക്കുമുൻപിൽ കേറിനടന്നതാ.. ആരോ പറയുന്നത് കേട്ടു.. പെട്ടെന്ന് ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ടു കേറിയ ഞാൻ തിരികെ വേഗം ഞാൻ ഇരുന്നിടത്തു വന്നു. എനിക്കുവേണ്ടി സ്ഥലമൊഴിഞ്ഞു തന്ന ആ അമ്മ ഇരുന്നിടം ശൂന്യം.. പെട്ടെന്ന് തലച്ചോറിൽ ഒരു അപായമണിമുഴങ്ങി.. ആരുമല്ലാതിരുന്നിട്ടും ഉള്ളിലൊരു ആളൽ.. 

ദൈവമേ ആയിരിക്കരുതേ.. വീണ്ടും ആൾക്കൂട്ടത്തിനിടയിലേക്കു തള്ളിക്കേറാൻ ശ്രമിച്ച എന്നെ ആരൊക്കെയോ പുറകിലേക്ക് തള്ളുന്നുണ്ടായിരുന്നു. ചിലർ ശബ്ദമുയർത്തി.. എങ്ങോട്ടാ ഈ തല്ലികേറുന്നേ നിങ്ങളുടെ ആരേലുമാണോ ചത്തത്..?? 

 അതറിയാനല്ലേ ഞാൻ കേറിനോക്കാന്ന് വിചാരിച്ചേ..ഞാൻ അയാളോട് പറഞ്ഞു.. 

പിന്നെ !! നിന്നെക്കണ്ടാലും മതി.. വഴിയിൽ അലഞ്ഞുനടക്കുന്ന നിന്നെയൊക്കെ പിടിച്ചു വല്ലതും അനാഥാലയത്തിലും കൊണ്ടോയി തള്ളണം.. കണ്ടില്ലേ വേഷം.. നിനക്കൊക്കെ സ്വന്തബന്ധങ്ങളുണ്ടോ... ഭിക്ഷ യാചിച്ചു കിട്ടുന്നതും കഴിച്ചു വഴിയിൽ കിടക്കുന്നു.പോക്കറ്റടിക്കാനും കക്കാനുമല്ലാതെ വേറേ എന്തറിയാം.... 


   ശരിയാണ് മുഷിഞ്ഞുനാറിയ വേഷം, പാറിപ്പറന്ന തലമുടിയും വിയർപ്പിൽ കുളിച്ചു നിൽക്കുന്ന എന്നെക്കണ്ടാൽ പിച്ചക്കാരിയാണെന്നെ ആരും പറയൂ.. സത്യാവസ്ഥ എനിക്ക് മാത്രമല്ലെ അറിയൂ.. ഇന്നലെമുതൽ തുടങ്ങിയ ഓട്ടമാണ്..

 ഈ നേരംവരെ ആഹാരം കഴിച്ചിട്ടില്ല.. വഴിയിലെ പൈപ്പിൽനിന്നും കുടിച്ച പച്ചവെള്ളമാണ് തന്നെ ഇതുവരെയും താങ്ങിനിർത്തിയത്.. ദാഹിച്ചു വലഞ്ഞു പൊള്ളുന്ന ചൂടുംകൂടിയായപ്പോൾ ക്ഷീണംകൊണ്ടു തളർന്നു.. അങ്ങനെ വന്നപ്പോഴാണ് തനിക്കിരിക്കാൻ ആ അമ്മ ഇടാം തന്നത്. അവിടെ ഇരുന്നതുമാത്രം ഓർമയുണ്ട്.. മയങ്ങിപോയിരുന്നു താൻ.. 

 ആൾക്കൂട്ടത്തിന്റെ ബഹളത്തിലാണ് സ്ഥലകാലബോധം വന്നത്.. തന്റെ മുന്നിലെ കാഴ്ച്ച കണ്ടു കണ്ണടച്ചുപോയി.. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു യുവാവ്.. 18-20വയസ് പ്രായം വരും.ഇയർ ഫോൺ ചെവിയിൽ തിരുകി മൊബൈലിൽ സംസാരിച്ചോണ്ടു നടന്നതാണ്.. പിറകിൽ വന്ന ബസിന്റെ മുന്നിലേക്ക്‌ ആഞ്ഞുപോയി..അല്ലേലും ഈ മൊബൈൽ കാരണം എത്രയെത്ര മരണങ്ങളാണ് നടക്കുന്നത്.. ചെറുപ്പക്കാരായ എത്രപേരുടെ ജീവനുകളാണ് ഇതിന്റെ ഉപയോഗത്തിൽ എരിഞ്ഞടങ്ങിയത്.. എത്രകിട്ടിയാലും മനുഷ്യൻ പഠിക്കില്ല.. ഒരു മരണമാണ് കണ്മുന്നിലെങ്കിലും താൻ കരുതിയ ആളിനെ അല്ല എന്ന ഒരുസമാധാനത്തോടെ വീണ്ടും ആ ശരീരത്തിലേക്ക് നോക്കവേ മറ്റൊരു കാഴ്ച.. ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിനരുകിൽ വാവിട്ടുകരയുന്ന ഒരു സ്ത്രീ.. അത് അതവരല്ലേ തനിക്കിരിപ്പിടം തന്ന ആ അമ്മ.. പതുക്കെ അവർക്കടുത്തേക്കു ചെന്നു തോളിൽ കൈവെച്ചു വിളിച്ചു . 

 

    അമ്മേ... അമ്മയ്ക്കു അറിയുമോ ഇയാളെ.. ഇതാണോ അമ്മയുടെ നഷ്ടപെട്ട മകൻ.. 

കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ആ അമ്മ തന്റെ തോളിലേക്ക് ചാരി.. അറിയില്ല മോളെ.. എനിക്കെന്റെ മോനെ ഓർത്തെടുക്കാൻ കഴിയുന്നില്ല.. ഇതെന്റെ മോനാണോ.. അല്ല അല്ല.. ഇതെന്റെ മോനല്ല.. മോൾക്കറിയുമോ എന്റെ മോനെ.. 

     ഇല്ലമ്മേ എനിക്കറിയില്ല.. എന്നാലും നമുക്ക് കണ്ടുപിടിക്കാം അമ്മ വാ.. അയ്യോ മോളെ ഈ മോനെ ഇങ്ങനെ ഇട്ടിട്ടോ.. എന്റെ മോനാണോന്നറിയില്ല.. പക്ഷേ ഇതും ഒരു മോനല്ലേ... ചുറ്റുംനോക്കി.. കുറെ മനുഷ്യാവതാരങ്ങൾ ഏതോ ഉത്സവപ്പറമ്പിൽ എന്നതുപോലെ കാഴ്ചക്കാരായി നില്പുണ്ട് ചിലരുടെ കൈയിലെ മൊബൈലുകൾ അവിടെനടക്കുന്നതെല്ലാം ഒപ്പിയെടുക്കുന്നുണ്ട്..   

   ദേഷ്യം കൊണ്ട് വിറച്ചുപോയി താൻ ..ആൾക്കൂട്ടത്തെ നോക്കി ആക്രോശിച്ചു.. നാണമില്ലെടാ നിനക്കൊക്കെ.. ഒന്നുമില്ലേലും നിങ്ങളിലൊരാൾ അല്ലേ ഈ കിടക്കുന്നതു.. ഹോസ്പിറ്റലിൽ എത്തിക്കാനുള്ള മനസെങ്കിലും കാട്ടികൂടെ.. 

കൂട്ടത്തിലൊരുത്തന്റെ കമെന്റ് അപ്പോൾ തന്നെ വന്നു .."" പിന്നെ !!! ഇതിന്റെ പിന്നാലെ തൂങ്ങിയിട്ടു നാളെ കോടതിയും പോലീസ് സ്റ്റേഷനും കേറിയിറങ്ങാൻ ഞങ്ങളെ കിട്ടില്ല. Police വന്ന് വേണ്ടത് ചെയ്തോളും."" പെങ്ങള് പോ... പിന്നെയും പരിഹാസത്തോടെ ഉള്ള വാക്കുകൾ.. "അല്ല പെങ്ങൾക്ക് അത്ര വിഷമം ഉണ്ടെങ്കിൽ കൊണ്ടുപോക്കൂടെ ഹോസ്പിറ്റലിലോ മോർച്ചറിയിലോ എങ്ങോട്ടാണെന്നുവെച്ചാൽ.."ആൾകൂട്ടത്തിൽ ചിരി മുഴങ്ങി.. പറഞ്ഞിട്ട് ഫലമില്ല ഇതാണ് ഇന്നത്തെ തലമുറ.. ഒരുരൂപയെങ്കിലും എടുക്കാൻ തന്റെ കൈയിലുണ്ടായിരുന്നെങ്കിൽ തന്റെ സ്വന്തം അമ്മയ്ക്കു പൊതുശ്മശാനത്തിൽ കുഴിവെട്ടിയതിന്റെ കാശുപോലും കൊടുക്കാൻ കഴിയാതെ താൻ നാടുവിട്ടോടേണ്ടി വരുമായിരുന്നില്ലല്ലോ.. അതൊക്കെ ആരോട് പറയാൻ.. പെണ്ണായിപോയതുകൊണ്ടുള്ള ഓട്ടം 36 വർഷമായി ഓടുകയാണ്.. ചേരിയിലെ പുററമ്പോക്കു ഭൂമിയിൽ സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്ന അമ്മ.. രോഗപീഡകൾകൊണ്ട് കഷ്ടപ്പെട്ട് ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടഞ്ഞുമരിക്കുന്നതും നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നു. ഇന്നു ലോകത്തെ നിയന്ത്രിക്കുന്നത് പണമാണ്.അതില്ലാത്തതിന്റെ പേരിൽ അവഗണിക്കപ്പെട്ട സ്ഥലങ്ങളും അനുഭവിച്ച കഷ്ടപ്പാടുകളും ചില്ലറയല്ല.. ഒടുവിൽ ഇന്നലെ അമ്മയെ ശ്മശാനത്തിലെ കുഴിയിൽ അടക്കി എല്ലാം ഉപേക്ഷിച്ചു ഓടിയ ഓട്ടമാണ് ഇവിടെവരെ എത്തിയത്.. എന്തെങ്കിലും ജോലി കണ്ടുപിടിക്കണം.. പെണ്ണ് എന്ന പേരുള്ളതുകൊണ്ടു അത് ബുദ്ധിമുട്ടാകും എന്നാലും തലചായ്ക്കാനൊരിടവും രണ്ടുനേരം വയറിനുള്ള ഭക്ഷണവും കിട്ടുന്ന ഒരു ജോലി കണ്ടെത്തിയേ മതിയാകൂ.. 

   ഒരമ്മ പോയപ്പോൾ മറ്റൊരമ്മയെ തനിക്കായി സമ്മാനിച്ച വിധിയുടെ ക്രൂരമായ വിളയാട്ടം കണ്ട് ചിരിക്കാൻ ആണ് തോന്നുന്നത്.. എങ്കിലും കളയില്ല.. തളർന്നിരുന്നപ്പോൾ ഒരു ഇരിപ്പിടം തന്നു.. മകളുടെ ക്ഷീണം മനസിലായ അമ്മയുടെ വേവലാതി ആ കണ്ണുകളിൽ കണ്ടതാണ് താൻ.. ആ ഒരുനിമിഷത്തിന്റെ ഓർമ മതി ഈ അമ്മയെ ഇങ്ങനെ ചേർത്തുപിടിക്കാൻ.. ഒന്നും പറ്റിയില്ലെങ്കിൽ ഏതെങ്കിലും ആശ്രയകേന്ദ്രങ്ങൾ.. പറ്റുന്നിടത്തോളം നോക്കാം.. ഭൂമി ഉരുണ്ടതല്ലേ.. കടത്തിണ്ണകൾ കാലിയാണ്..മുഷിഞ്ഞ വേഷം ഉള്ളതുകൊണ്ട് തത്കാലം പകലിനെ പേടിക്കേണ്ട.. ഇരുട്ടിൽ വിധി എന്താകുമെന്നറിയില്ലെങ്കിലും സ്വമേധയാ പാവടച്ചരടഴിക്കില്ല എന്ന് ഉറച്ചമനസോടെ ആ അമ്മയെയും കൂട്ടി മുന്നോട്ടുനടന്നു..


Rate this content
Log in

Similar malayalam story from Tragedy