Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neethu Thankam Thomas

Abstract Others

4.5  

Neethu Thankam Thomas

Abstract Others

വിജയം

വിജയം

1 min
394


പിച്ചവെച്ചനാൾ മുതൽ കരഘോഷങ്ങൾ 

ഒപ്പമുണ്ടായി, ഒന്നാമനാകുവാൻ 

ചൊല്ലിത്തന്നതാരെന്ന് 

എണ്ണിപ്പറയുവാനാകുന്നില്ല , 

മാതാപിതാക്കളുംഗുരുക്കന്മാരും, 

അയല്പക്കത്തെ നാണിയമ്മ വരെ .


കൊച്ചു കൊച്ചു ജയങ്ങളിൽ മുത്തമിട്ടു 

എന്നിൽ ഞാൻ അഭിമാനപുളകിതനായി 

വിദ്യാലയവും കലാശാലയും നേട്ടങ്ങൾക്ക് 

മാറ്റുകൂട്ടി , ജീവിതാനുഭവങ്ങളിൽ 

യാഥാർഥ്യങ്ങളായി ഏറ്റുമുട്ടിയ നാളുകൾ 

നേടിയ വിജയങ്ങൾ ജീവിതവിജയമല്ലെന്ന 

തിരിച്ചറിവുകൾ തൻ പാണപാട്ടെന്റെ 

ചെവിയിലൂടൊഴുകിയെത്തി , കൈതട്ടാനോ 

ജീവിതം കെട്ടിപ്പടുത്താനോ ഉതകിയില്ലൊരു 

വിജയങ്ങളും; യഥാർത്ഥ വിജയം മറ്റൊന്നാണ് 

എന്ന തിരിച്ചറിവാണെന്റെ വഴിത്തിരിവ് 

ലോകത്തിന്റെ കാപട്യം നിറഞ്ഞ 

മുഖംമൂടിക്കുള്ളിലെ യാഥാർഥ്യത്തെ 

തിരിച്ചറിയാൻ ആരംഭിച്ച നൊടിയാണെന്റെ 

ജീവിത വിജയത്തിനാരംഭം .


ഇന്നെന്റെ സന്തതിയെ ഒന്നാമാനാക്കുവാൻ 

നെട്ടോട്ടമോടുന്നൊരു പിതാവല്ല ഞാൻ 

നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക് ,

അതുതന്നെ ആണ് എന്റെ വിജയം 

എന്ന തിരിച്ചറിവ് , ജീവിതത്തിന് മാറ്റുകൂട്ടി


Rate this content
Log in

Similar malayalam poem from Abstract