ധൈര്യം
ധൈര്യം
ഞാനും അയൽക്കാരും വ്യായാമത്തി-
നായി പുറത്തു പോകും ഒപ്പം.
പോകുന്ന വഴിയൽ അവരെന്നോടു,
പല കാര്യങ്ങളും ചോദിച്ചിടും.
എൻ നിസ്സാഹായാവസ്ഥയറിഞ്ഞ്,
ചോദ്യങ്ങൾ കൂടി വീണ്ടും.
എല്ലാറ്റിനും വ്യക്തമായ് ഉത്തരമേകി ഞാനും.
ഒരു ദിവസം ചോദിച്ചു അവരെന്നോട്,
ഭയക്കുന്നതെന്തിനു കുട്ടി നീ.
ആത്മ ധൈര്യത്തോടെ കൈകാര്യം
ചെയ്യുക കാര്യങ്ങൾ.
ആ വാക്കുകളെനിക്കു പ്രചോദനമായി.
എല്ലാം കൈകാര്യം ചുയ്യുവാൻ-
എനിക്കു വന്നു ആത്മ ധൈര്യം.