പ്രയാണം
പ്രയാണം
ഞാനൊരു ദേശാടനകിളിയായി
കാടും മേടും കടലും കടന്നു ഞാൻ
ചിറകുകൾ വിടർത്തി പാറിപറന്നിടുന്നു.
മനോഹര സ്വപ്നങ്ങൾ കൺതുറന്നു
കാണാൻ പഠിപ്പിക്കും സഞ്ചാരപഥം.
യാത്രകളിൽ കാണുന്ന മുഖങ്ങൾ നിരവധി
ഓരോ മുഖങ്ങളിലും മറഞ്ഞിരിക്കും
അനുഭവങ്ങൾ വ്യത്യസ്തം; എല്ലാം ഒന്നെങ്കിലും എല്ലാവരും പലരുതന്നെ, ഈശ്വരന് ഒരു
കലാകാരൻ തന്നെ, അത്ഭുതം .
നാടുകൾ, മുഖങ്ങൾ, അനുഭവങ്ങൾ
പകർന്നു നൽകിയ സ്മൃതിപഥം എന്നും തേച്ചുമിനുക്കി ഞാൻ
ഭദ്രമായി കാത്തുസൂക്ഷിക്കും; ഇനിയും ഉദ്ധിഷ്ടസ്ഥാനങ്ങൾ എനിക്കായി
കാത്തിരിക്കുന്നു, പോകുവാൻ നേരമായി .
വീണ്ടും ഞാനൊരു ദേശസഞ്ചാരി
സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി
ദൂരങ്ങൾ കിഴടക്കാം; പാറിപറന്നിടാം..