വാക്കുകൾ
വാക്കുകൾ
പറയുവാൻ മറന്നതും
പറഞ്ഞതിൽ പകർന്നതും
വേഗമായ് നുകർന്നതും
മനസ്സിൽ പറഞ്ഞതും
എന്തിനേറെ വൈകി എന്ന
രണ്ട് വാക്കിൽ ഒതുങ്ങിയോ
ഞാൻ എന്റെ പാതയിൽ
ഉറച്ചു നിന്നു ഇത്രന്നാൾ
മനസ്സിൽ ആക്കിയ പലതും
പ്രതീക്ഷകൾക്ക് വിപരീതമായി
പ്രവർത്തികൾക്ക് അനുയോജ്യമായി
ഇനിയും വൈകിയില്ലാ നാളുകൾ
പലതും ഓർത്തെടുക്കാനോ
ചിലത് ചിക്കി ചികയാനോ
അതോ തണുത്ത് ഉറഞ്ഞ
മഞ്ഞുപോൽ അടർന്നു വീഴുവാനോ
ബാക്കി നിൽപ്പൂ എൻ വാക്കുകൾ