മാനവ വിചിന്തനം
മാനവ വിചിന്തനം
തിരഞ്ഞു നടക്കുന്നതെന്തെന്ന്
ചോദിക്കുവാൻ തുനിയവെ,
അടയാളങ്ങളില്ലാത്തവിധം
അവ അപഹരിക്കപ്പെട്ടിരിക്കുന്നു!
നഷ്ട്ടപ്പെട്ടതിൻ മൂല്യമതറിയുവാൻ
പ്രതിബിംബങ്ങളില്ലാത്തൊരാ
ദർപ്പണത്തിലേയ്ക്ക് എത്തിനോക്കവെ,
ദർപ്പണവും അപഹരിക്കപ്പെട്ടിരിക്കുന്നു!
നിശബ്ദതയിലോ ശൂന്യതയാണെത്രേ
അളവുകോൽ!