Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Abstract Tragedy

4.8  

Sangeetha S

Abstract Tragedy

മറവിക്കൊരാമുഖം

മറവിക്കൊരാമുഖം

1 min
457


മറന്നിരിക്കുന്നു...

അഗാധഗർത്തത്തിലേയ്ക്കിറങ്ങവെ

വഴി തെറ്റിപ്പോയിരിക്കുന്നു!

ദൃഷ്ടിപടലത്തിൽ പതിഞ്ഞൊരാ

മുഖങ്ങളോരോന്നും അപരിചിതം!

ദൃഷ്ടിപടലത്തിൽ പതിഞ്ഞു നിൽക്കുന്നതീ

മൂടൽമഞ്ഞോ തിമിരമോ :

തൂലികയിൽ കണ്ണോടിക്കവെ,

എഴുതുവാൻ മറന്നിരിക്കുന്നു!

അക്ഷര ജാലകത്തിൽ സ്മൃതിവിഭ്രമം

പടർന്നിരിക്കുന്നു, 

ചിതറിക്കിടക്കുന്നൊരാ പുസ്തകങ്ങളോരോന്നും

 തന്റെ സർഗ്ഗശേഷിയെന്നാരോ 

 പുലമ്പുന്നു: മറന്നിരിക്കുന്നു!

കണ്ണാടിയിൽ പതിഞ്ഞ തൻ പ്രതിബിംബം

പരിചിതമായി തോന്നുന്നില്ലത്രേ!

പിച്ചവെച്ചു നടന്നു തുടങ്ങിയൊരാ

ഇടവഴിയോ ശൂന്യമല്ല, 

ശിഥിലമെൻ സ്മൃതിയിൽ?

ഒപ്പം നടക്കുന്നൊരെൻ നിഴലിനെത്തന്നെയും

അന്യമായി തോന്നുന്നുവോ !

മാഞ്ഞു തുടങ്ങുന്നുവോ!

മറന്നു തുടങ്ങുന്നുവോ?


Rate this content
Log in

Similar malayalam poem from Abstract