മരണയാത്ര
മരണയാത്ര
ചലിക്കുമ്പോൾ ചിന്തിക്കുന്നില്ല
കരയിപ്പിച്ചവസാനം പോകുമെന്ന്
ഓടുമ്പോൾ അറിയുന്നില്ല
ഈ യാത്ര അവസാനിക്കുമെന്ന്
തിരക്കിനിടയില്‍ ഓർമയില്ല
ഒരു ദിനം ചലനം നില്‍ക്കുമെന്ന്
നാവിട്ടലക്കുമ്പോൾ മനസ്സിലില്ല
ഒരു നാൾ യാത്രയാവുമെന്നു
മരണയാത്രയില്‍ തനിക്ക് കൂട്ടില്ല
ചിന്തയില്ല താൻ ഒറ്റക്കാവുമെന്ന്