Jitha Sharun

Abstract Inspirational

4  

Jitha Sharun

Abstract Inspirational

ഗുരു….ലഘു …..ഗുരു

ഗുരു….ലഘു …..ഗുരു

4 mins
413


ഗുരു….ലഘു …..ഗുരു 


അധ്യാപനം ഒരു മഹത് സപര്യ ആണ് .ജീവിതത്തിന്റെ സുഗന്ധമാണ് ശിഷ്യർ .  എനിക്ക് അധ്യാപികയാവണം എന്ന് തോന്നിയത് , ഒരു പക്ഷെ ജനിതഘടകമായിരിക്കാം.

 സ്വർണം തേടി …. വിഡ്ഢികളുടെസ്വർണത്തിൽ”എത്തപെടേണ്ടിവന്നത് യാദൃശ്ചികംമാത്രം..

അധ്യാപനം സ്വർണം തേടിയുള്ള ആൽകമിസ്റ്റിന്റെ യാത്രയാണ് ….

 ഓരോ വിദ്യാർഥിയും അമൂല്യ ലോഹമാണ് മിനുക്കിയെടുക്കേണ്ടവ…. 

 എന്റെ അധ്യാപകർ എന്നെ പഠിപ്പിച്ചത് .


ഈ ജോലി ഉപേക്ഷിച്ചു ഇറങ്ങുമ്പോൾ ഓരോ മണൽത്തരിയും എന്നെ പുറകോട്ടു വലിക്കുമ്പോൾ ശിരസുയർത്തി നടന്ന ഭൂതകാലം എന്നെ ഒരല്പം പോലും സമാശ്വസിപ്പിച്ചില്ല . 


“ത്യാഗം എന്നതേ നേട്ടം താഴ്മതാൻ അഭ്യുന്നതി” എന്നു പഠിച്ചു വളർന്നത് കൊണ്ടാകണം ചവിട്ടി താഴ്ത്താൻ തല കാണിച്ചു കൊടുത്തത് .


ഈ AC റൂം എന്നെ മരവിപ്പിച്ചു കൊണ്ടിരിക്കുന്നു .


 “റിയ യു ക്യാൻ നോട്ട് ഗോ ലൈക് ദിസ്,ഫിനിഷ് യുവർ അസൈൻഡ് ഡ്യൂട്ടീസ്”


“യെസ് , ഐ ഹാവ് ഫിനിഷ്ഡ്”


അടിമ പണി ആണ് ചെയ്തു കൊണ്ടിരുന്നത് .

ഒരു ഫ്രീ പീരീഡ് പോലും ഇല്ല.മൂന്നുമാസം കൊണ്ട് 10kg കുറഞ്ഞു . വോയിസ് ബോക്സിൽ ഇൻഫ്ളമേഷൻ ഉണ്ട് ഇനി റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞപ്പോഴും കാര്യം സീരിയസ് ആണെന്ന് തോന്നിയില്ല.അധ്യാപകർക്ക് ഒട്ടും വിലകല്പിക്കാത്ത ഒരിടം , ഇതൊരു വിദ്യാലയം ആണോ എന്ന് തോന്നിപോകും , ഓരോ പിരിയഡും വന്നു ക്ലാസ് എടുത്തു പോകണം എത്രെ യോ പേര് റിസൈന്‍ ചെയ്തു അവരുടെയെല്ലാം ഡ്യൂട്ടി അവിടെ ഉള്ളവർ ചെയ്യണം.

ഇവിടെ പച്ച മനുഷ്യർ ഇല്ല ഒരു പറ്റം യന്ത്ര പാവകൾ മാത്രം .


എല്ലാ ക്ലാസ്സിലും പോകണം ഒന്ന് മുതൽ പന്ത്രണ്ടു വരെ 

കാലത്തു 6 .40 നു കയറിയാൽ 1 .40 നാണു ഒന്ന് റസ്റ്റ് പിന്നെ വീട്ടിലെ പണികൾ അതിനിടയിൽ ഒന്നിനും കൊള്ളാത്ത ലെസ്സൺ പ്ലാനുകൾ ,കണ്ടുപിടിക്കേണ്ട ഒബ്ജക്റ്റീവ് ……..

ഈ മുറിയിൽ ഞാൻ ഇരുന്നു കരയുകയാണ് ,ഡിഗ്രീക്കും , പി.ജി ക്കും കോളേജ് ഫസ്റ്റ് , പിന്നെ ബി.എഡ്‌ എല്ലാത്തിനും ഫസ്റ്റ് വാങ്ങിയ റിയ ഇവിടെ ഒരു തരം തടങ്കലിൽ ഏർപ്പെട്ടിരിക്കുന്നു.


എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് ജോലി ചെയ്യിപ്പിച്ചു മനുഷ്യനെ യന്ത്രമാക്കി മാറ്റുന്നത്, പ്രത്യേകിച്ചു അധ്യാപനം.


“ എനിക്ക് ശബ്ദം ഇല്ല “ അവൾ കരഞ്ഞു പറഞ്ഞു ,

“ഇതിലെ 60 ആൻസർ ഷീറ്റ് കൂടി നോക്കി പോയാൽ മതി”.

 രാത്രി പകൽ കഷ്ടപ്പെട്ടാണ് 80 എണ്ണം നോക്കി കൊടുത്ത് ചുമതല നിർവഹിച്ചത് .


തല കറങ്ങുന്നപോലെ ….

അവളുടെ കണ്ണ് പ്രിൻസിപ്പ്ളിന്റെ ദയക്കായി യാചിച്ചു . ആര് കാണാൻ ..


“യു കാൻ നോട്ട് വർക്ക് എനി വെർ ഇൻ ദിസ് കൺട്രി”


പ്രിൻസിപ്പൽ അലമുറയിട്ടു ഇറങ്ങി പോയി ..


അവർക്കു റിയ യെ കൊണ്ട് ഇനിയും പണി എടുപ്പിക്കണം .പക്ഷെ അവൾക്കു അതിനുള്ള ഊർജ്ജം ഇല്ലായിരുന്നു .


ഉള്ള നല്ല ജോലി ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് വരുമ്പോൾ എന്തോ നല്ലതു തേടി എത്തും എന്നാണ് റിയ കരുതിയത് ,

എന്നാൽ ഒരിക്കലും ഇനി ഈ ജോലി വേണ്ട എന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു.


 ഹെഡ്മിസ്ട്രസ് വെള്ളം നൽകി സ്നേഹം കൊണ്ടല്ല ഒരുപക്ഷെ അവൾക്കെന്തികിലും പറ്റിയാൽ ഉത്തരവാദിത്തം പറയേണ്ടിവരുമല്ലോ .


ലേബർ കോൺട്രാക്ട് ഇല്ലാതെ ജോലിയ്ക്ക് വക്കാൻ നിയമം അനുവദിക്കുന്നില്ല ,എന്നിട്ടും ….ഇത്തരം സംഭവങ്ങൾ തുടർകഥ ….കുറഞ്ഞ ശംബളം രാപ്പകൽ പണി…

റിയ പുറത്തേക്കു നടന്നു …

പ്രിയ തൊഴിൽ ഉപേക്ഷിച്ചു…. എടുത്ത ഡിഗ്രികൾ ………….അദ്ധ്യാപകർ ….അച്ഛൻ ….അമ്മ എല്ലാവരും മുന്നിൽ തന്നെ വന്നു …

ചുട്ടു പൊള്ളുന്ന സൂര്യൻ തലക്കു മുകളിൽ പാഞ്ഞു പോകുന്ന വണ്ടികൾ ഇരുവശവും ….

ഓരോ മണൽത്തരിയും ജീവൻ മണ്ണിക്കു വിളിച്ചു കൊണ്ടിരുന്നു ….

                  മരുഭൂമിയിലെ ഓരോ ഗാഫ് മരവും എന്നെ അമ്മയുടെ സഹനത്തെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്നു . പ്രാണനിൽ നിന്നും ഞാൻ മറ്റൊരു പ്രാണൻ പകർന്നപ്പോൾ എന്നിലേക്കു പകർന്ന പ്രാണോർജ്ജത്തെ പ്രണമിച്ചുപോയ നിമിഷം ഇപ്പോഴും ഓർക്കുന്നു.

ഒരു ഗാഫ് മരത്തെ പോലെ മണലാരണ്യത്തിൽ തല ഉയർത്തിനിന്ന നിമിഷങ്ങൾ. ഈ ഹരിതോർജം തണൽ ആയി ഞാൻ വളർന്നു .

ഓരോ ഉയർച്ച താഴ്ച്ചകളിൽ നിഴലുപോലെ നിറഞ്ഞ മനഃസാന്നിധ്യം .

                        

                         ചെറുപ്പത്തിൽ എപ്പോഴും അമ്മക്കൊപ്പം ഉണ്ടായിരുന്നു .വർഷം ,ദൂര - ദേശങ്ങൾ എല്ലാം മാറിക്കൊണ്ടിരുന്നു ..

പിന്നീടെപ്പോഴോ ഞാൻ മനസിലാക്കി എന്റെ കൈ കാൽ എല്ലാം അമ്മയെ പോലെ ആണ് .മരുഭൂമിയിലെ ഫ്ലാറ്റ് ജീവിതം പല ജീവിത തത്വങ്ങൾ മനസിലാക്കി തന്നു ....ഒറ്റപ്പെട്ട നിമിഷങ്ങളിൽ,ജീവിതം പൊരുതി നേടാനുള്ള ആത്മ വിശ്വാസം അമ്മയിൽ നിന്നും കിട്ടിയതാകാം .

പൊരുതാൻ ഇനി ഞാനില്ല …. വിട്ടേക്ക് എന്ന് മനസ് പറയുന്നു..

             ചൂട് കൂടുന്നു ...സൂര്യൻ ഉച്ചസ്ഥായിലേക്ക് …..എന്റെ ചിന്തയും ….ഇവിടെ എല്ലാം കച്ചവടമാണ് …

വിദ്യാഭ്യാസം ആളുകൾ … എല്ലാം സെൽഫ് മാർക്കറ്റിങ് എനിക്ക് വശമില്ല … എന്നത് ഒരു വലിയ പോരായ്മ ആണ് ..


LKG യിലെ ഒരു ക്ലാസ് അതാണ് തുടക്കം ..

അന്ന് മഴ ഉണ്ടായിരുന്നു ...ബസ് വൈകിയാണ് വന്നത് . ക്ലാസ്സിൽ ഒരു വിധം എല്ലാരും എത്തി . ജോനാഥൻ മാത്രം വൈകി . പ്രിൻസിപ്പൽ ഇന്സ്പെക്ഷന് വന്നു .. എന്റെ ക്ലാസ് പൂർണ ആത്മധൈര്യത്തോടെ പോയി . ജോനാഥൻ പറഞ്ഞു “ഐ വാണ്ട് ടു ഗോ വാഷ് റൂം” ഞാൻ അനുവദിച്ചു അതായിരുന്നു തുടക്കം ..


പ്രിൻസിപ്പൽ എന്നെ ശകാരിച്ചു . ക്ലാസ്സിനിടയിൽ ഇങ്ങനെ വിടരുത് എന്ന് .നാലു വയസുകാരനല്ലേ എന്ന എനെറെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ല . പിന്നെ എന്നെ വീക്ക് കാറ്റഗറി ടീച്ചർ ആക്കി. സ്റ്റേ ബാക്കിൽ നിർത്തി .

ആറുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന ഞാൻ വൈകിട്ടു നാലു മാണി വരെ നിൽക്കണം എന്ന് .

ഒരു പീരീഡ് പോലും ഒഴിവില്ല ...വീട്ടിൽ എത്തിയാൽ പേരെന്റ്സ് കാൾ , പിന്നെ വാട്ട്സ് ആപ് വഴി പണികൾ ….

അവസാനം ….ഈ പെരുവഴിയിൽ….ജീവിതാന്ത്യം ….

റിയ …. എന്തിനാണ് … നീ ഇത്ര പാവമായി പോയത് …



വീട്ടിലെത്താൻ രണ്ടു പാലം കടക്കണം …

റോഡ് മുറിച്ചു യാന്ത്രികമായി കടക്കുമ്പോൾ… അവൾ ആലോചിച്ചു പണ്ട് അച്ഛന്റെ കയ് പിടിക്കയത്തെ റോഡ് ക്രോസ്സ് ചെയ്യാൻ അറിയുമായിരുന്നില്ല . രാത്രി വൈകുവോളം അച്ഛൻ എത്രെ കൂട്ടിരുന്നു പഠിക്കാൻ .. നേരെത്തെ എണീപ്പിച്ചു ചായ ഉണ്ടാക്കി തന്നും ….കഷ്ടപ്പെട്ടു ..ഒരു സുനാമി കാലത്തു അകലെ ഉള്ള കോളേജിലേക്കു എന്റെ ഒപ്പം ഒരാഴ്ച വന്നു കൊണ്ടാക്കി കൊണ്ടുപോന്നതും …ഇന്നലെ കഴിഞ്ഞ പോലെ ….എന്റെ ഈ പി.ജി സർട്ടിഫിക്കറ്റ് അച്ഛന്റെ വിയർപ്പും അച്ഛൻ എന്നിൽ അർപ്പിച്ച ആത്മവിശ്വാസവുമാണ് …..ഓരോ ചെടികളും , ഇലകളും ഹെബേരിയം ഷീറ്റിൽ ഒട്ടിക്കുമ്പോളും, എനിക്ക് അക്വാറിയം പരീക്ഷണങ്ങൾക്കായി സെറ്റ് ചെയ്തു തരുമ്പോഴും അച്ഛൻ ഞാൻ ഒരു ഉന്നത സ്ഥാനത്തു ഇരിക്കണം എന്ന് ആഗ്രഹിച്ചിരിക്കാം ….

ഇന്നിവിടെ എല്ലാവരാലും അവഹേളിക്കപെട്ടവളായി ജീവിക്കയാണ് ...എനിക്ക് അർഹതയില്ല ...ഈ ഒരു ജീവിതം തുടരാൻ എന്ന തോന്നൽ വല്ലാതെ അലട്ടുന്നു ….


“ റിയ , ഫോൺ വെക്കല്ലേ” റാം ആണ് ….

ഏറ്റവും കൂടുതൽ ഇപ്പോൾ അവളെ മനസിലാക്കുന്നത് റാമല്ലാതെ മറ്റാരുമില്ല 


“ജോലി വേണ്ട , നിനക്ക് ഞാനും നമ്മുടെ മക്കളും ഇല്ലേ.പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.വീടെത്തിയിട്ടേ ഫോൺ വെക്കാവൂ 

സംസാരിക്ക് റിയാ …”

അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു 


ഓരോ മണൽത്തരിയും അവളെ മണ്ണിലേക്ക് വിളിച്ചു 

എതിരെ ഒരു വലിയ ട്രക്ക് വരുന്നു …..

അവൾക്കു കാലിടറി ..

ഒന്നും സംഭവിച്ചില്ല ….

ഒരു പക്ഷെ ആരുടെയൊക്കെയോ പ്രാർത്ഥന അവളെ നിലനിർത്തിയതാകാം …..

ഇനി ഒരു വളവു കൂടി ഉള്ളൂ 


സൂര്യൻ കടുത്ത ദേഷ്യത്തിലാണ് …...നല്ല ചൂട് … നടന്നു തളർന്നു ...പഠിച്ചതൊന്നുമില്ല ….മനസുമില്ല….ഇതൊരു ദേഹം മാത്രം….ഫ്ലാറ്റ് എത്തി...കയറി ...പതുക്കെ സൈഡ് സ്ലാബിൽ ഇരുന്നു ….

“റാം ഞാൻ എത്തി, കുഴപ്പല്യ”


“ഒക്കെ റിയ ഞാൻ വേഗം വരാം”


അപ്പുറത്തെ ഫ്ളാറ്റിലെ നീലു വന്നു 


അവളുടെ മക്കളും ഇതേ സമയം ആണ് വരുന്നത് .അവൾ ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നാണ് 


“വാട്ട് ഹാപ്പെൻഡ്, ഡിയർ?”


“നത്തിങ് നീലു”


റിയ ചിരിക്കാൻ ശ്രമിച്ചു ..


ആരും ഒന്നും അറിയേണ്ട ….


സ്കൂൾ ബസ് എത്തി 


“ അമ്മേ , ടീച്ചർ ഇന്ന് അധ്യാപകദിനത്തിൻറെ പ്രാധാന്യത്തെ പറ്റി പഠിപ്പിച്ചു”

രോഹനും റോഷനും ഒന്നിച്ചു പറഞ്ഞു ….


ഗുരു ……????





          ലഘു ……????





                       ഗുരു …………….!!!!!!!!!!!!!


=


Rate this content
Log in

Similar malayalam story from Abstract